*പരാജയപ്പെട്ടവര്‍* *സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?*
“എനിക്കു മാത്രം സമയം ശരിയല്ല..... ഞാന്‍ മാവു വില്‍ക്കാന്‍ പോയാല്‍ കാറ്റു വീശുന്നു. ഉപ്പു വില്‍ക്കാന്‍ പോയാല്‍ മഴ പെയ്യുന്നു.”
നിങ്ങള്‍ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ഈ ലോകം നിങ്ങളുടെ മേല്‍ പ്രശ്നങ്ങള്‍ എറിഞ്ഞുകൊണ്ടുതന്നെ ഇരിക്കും...
*പിന്നെന്തുകൊണ്ടാണ് പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാന്‍ മടിക്കുന്നത്?*
കഠിനമായ ചില സന്ദര്‍ഭങ്ങള്‍, സത്യം പറഞ്ഞാല്‍ ശാപങ്ങളല്ല, നിങ്ങള്‍ക്ക് ലഭിക്കുന്ന വരങ്ങളാണ്...
നിങ്ങള്‍ ഒരു സിനിമ കാണാന്‍ പോകുന്നു എന്നു വിചാരിക്കുക അതില്‍ അടുത്തടുത്തുള്ള ചലച്ചിത്ര ഭാഗങ്ങള്‍ നിങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചു വന്നു കൊണ്ടിരുന്നാല്‍ ആ സിനിമ നിങ്ങള്‍ ആസ്വദിക്കുമോ, അതോ ബോറടിക്കുന്നു എന്ന് പറഞ്ഞു പുറത്തേക്കു പോകുമോ?
*അപ്രതീക്ഷിത സംഭവങ്ങളാണല്ലോ ഒരു ജീവിതത്തെ രസമുള്ളതാക്കുന്നത്...*
*പ്രശ്നങ്ങള്‍ നിങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോഴായിരിക്കും നിങ്ങളുടെ കഴിവും സാമര്‍ത്ഥ്യവും കൂടുതലാവുക.....*
*വെല്ലുവിളികളാണ് മനുഷ്യനെ പൂര്‍ണ്ണതയിലെത്തിക്കുന്നത്.* 💐💐💐
*
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ