നമുക്ക് ഏറ്റവും സുപരിചിതമായ കഥയാണ് ആമയുടെയും മുയലിന്റെയും പന്തയം. എത്ര വലിയ ഓട്ടക്കാരനായിരുന്നു മുയൽ പറഞ്ഞിട്ടെന്തു കാര്യം പന്തയത്തിൽ വിജയിച്ചത് ഇഴഞ്ഞഴിഞ്ഞു സഞ്ചരിക്കുന്ന ആമ. ഇതു പോലെ ആലസ്യം ബാധിച്ചാൽ നമ്മുടെ ജന്മസിദ്ധമായ കഴിവുകൾ പോലും ഉപയോഗപ്പെടാതെ പോകും. എന്നാൽ പ്രയത്നിക്കുന്നവനാകട്ടെ എന്തും നേടാൻ സാധിക്കും. അവന്റെ മുന്നിൽ നിന്നും തടസ്സങ്ങൾ എല്ലാം ഓടിയൊളിക്കും. ലോക രാഷ്ട്രങ്ങളിൽ ജപ്പാൻകാരാണ് പ്രയത്നത്തിന് പേര് കേട്ടവർ.രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക ആറ്റംബോംബ് ഇട്ടതോടുകൂടി തീർന്നു ജപ്പാന്റെ കഥ എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ആ വെണ്ണീർ കൂമ്പാരത്തിൽ നിന്ന് അവർ ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു വന്നു. ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. അതാണ് ഉദ്യമത്തിന്റെ ,പരിശ്രമത്തിന്റെ മഹത്വം...💐💐💐
*ആലസ്യം വെടിയുക...*
*പരിശ്രമിക്കുക*
*അത് ജീവിതത്തിന്റെ ഉന്നതികളിലേക്ക് നിങ്ങളെ കൈ പിടിച്ചുയർത്തും..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ