ഒരു സൂഫി ഗുരു ശിഷ്യന്മാരോടൊപ്പം യാത്രക്കൊരുങ്ങി. ഒരാൾ വന്ന് ബാഗ്ദാദിലേക്ക് എത്രദൂരം നടക്കാനുണ്ടെന്ന് ചോദിച്ചു. ഗുരു മറുപടി നൽകിയില്ല. കൂടെ വരാൻ മാത്രം പറഞ്ഞു. കുറച്ചുദൂരം ഒന്നിച്ചുനടന്നപ്പോൾ പറഞ്ഞുകൊടുത്തു: ‘പത്തുമണിക്കൂർ കൊണ്ട് താങ്കൾക്ക് ബാഗ്ദാദെത്താം’. ഇതെന്തുകൊണ്ട് നേരത്തെ അറിയിച്ചില്ലെന്ന് ചോദിച്ചപ്പോൾ ഗുരു കാരണം പറഞ്ഞു: ‘ആ സമയത്ത് താങ്കളുടെ നടത്തത്തിന്റെ വേഗം എനിക്കറിയില്ലായിരുന്നു. ഇപ്പോളെനിക്കത് മനസ്സിലായി. ഓരോരുത്തരും ലക്ഷ്യത്തിലെത്തുന്നത് അവരവരുടെ വേഗത്തിനനുസരിച്ചാണ്..’
ശരിയാണ്. ലക്ഷ്യത്തിലേക്ക് പലർക്കും പല ദൂരമാണ്. ചില പ്രചോദനങ്ങളൊക്കെ വേഗം കൂട്ടാൻ സഹായിച്ചേക്കാം. ചില സന്ദർഭങ്ങളും വേഗത വർദ്ധിപ്പിക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ