2018, മാർച്ച് 25, ഞായറാഴ്‌ച

The King and his Four wives


ഒരിക്കൽ, ഒരു ധനികരാജാവ് അദേഹത്തിന് നാല് ഭാര്യമാരുണ്ടായിരുന്ന.

ഒരു ദിവസം രാജാവിനു അസുഖം ബാധിച്ചു. അധികം താമസിയാതെ തന്നെ മരിക്കുമെന്നു തനിക്ക് അറിയാമായിരുന്നു. തന്റെ ആഡംബരജീവിതത്തെക്കുറിച്ച് അദ്ദേഹം ചിന്തിച്ചു, "ഇപ്പോൾ എനിക്ക് നാല് ഭാര്യമാരുണ്ട്. എന്നാൽ മരിക്കുമ്പോൾ ഞാൻ ഏകനായിരിക്കും. ഏകാന്തത വളരെ ബുധിമുട്ടുള്ള കാര്യാമാണ് "

അങ്ങനെ നാലാം ഭാര്യയോടു പറഞ്ഞു: "ഞാൻ നിന്നെ വളരെ സ്നേഹിച്ചു, നിന്നെ ഏറ്റവും നല്ല വസ്ത്രങ്ങൾ കൊണ്ട് അലങ്കരിക്കുകയും നിന്റെമേൽ ശ്രദ്ധിക്കുകയും ചെയ്തു. ഞാൻ മരിക്കാൻ പോവുകയാണ്, നീ എന്നോടൊപ്പം വരുമോ ?.

" ഇല്ല" നാലാമത്തെ ഭാര്യ മറുപടി പറഞ്ഞു അവൾ വേറെ ഒന്നും പറയാതെ അവിടെ നിന്നും പോയി , രാജാവിന്റെ ഹൃദയത്തിലേക്ക് ഒരു മൂർച്ചയുള്ള കത്തി പോലെ തറച്ചു അവളുടെ വാക്കുകൾ.

ദുഖത്തോടെ രാജാവ് തന്റെ മൂന്നാമത്തെ ഭാര്യയെ മുന്നിലേക്ക് വിളിച്ച് അവളോട് ചോദിച്ചു "ഞാൻ മരിക്കാൻ പോവുകയാണ്, നീ എന്നോടൊപ്പം വരുമോ " അവൾ പറഞ്ഞു "ഇല്ല, നീ മരിക്കുന്നു നിമിഷം, ഞാൻ വേറെ ഒരാളെ കല്യാണം കഴിക്കും "അവൾ അവിടെ നിന്നും പോയി.

അവൻ തന്റെ രണ്ടാം ഭാര്യയെ വിളിച്ചു ഇതേ ചോദ്യം ചോദിച്ചു, അവൾ പറഞ്ഞു "നിങ്ങൾ മരിക്കുന്നതിൽ എനിക്ക് വളരെ വിഷമം ഉണ്ട് , ഞാൻ നിങ്ങളുടെ കൂടെ ശ്മശാനം വരെ വരും , അവിടെ വരെ ഞാൻ നിങ്ങളോടുകൂടെ ഇരിക്കും" ഇതു പറഞ്ഞിട്ട് അവളുടെ സ്ഥാനത്ത് നിലകൊണ്ടു.

പിന്നിൽ നിന്ന് അവൻ ഒരു ശബ്ദം കേട്ടു "ഞാൻ നിന്നോടുകൂടെ വരും", അവൻ തന്റെ ആദ്യ ഭാര്യ നോക്കി ദുഃഖിച്ചു അവൻ പറഞ്ഞു, "പ്രിയേ ഞാൻ നിന്നെ എപ്പോഴും അവഗണിച്ചു, നിങ്ങൾ തികച്ചും സന്തുഷ്ടരാണ്. ഇപ്പോൾ എന്റെ ജീവിതം അവസാനിച്ചു, എനിക്ക് അറിയാമായിരുന്നു മറ്റുള്ളവരെക്കാൾ കൂടുതൽ നീ എന്നെ സ്നേഹിച്ചിരുന്നു ഞാൻ ആരോഗ്യവാനായിരുന്നപ്പോൾ, എനിക്ക് വളരെ ദുഃഖം തോന്നുന്നു അപ്പോഴെല്ലാം ഞാൻ നിന്നെ അവഗണിച്ചത് ഓർത്തു എന്ന് പറഞ്ഞിട്ട് രാജാവ് മരിച്ചു .

കഥയിൽ, നാലാമത്തെ ഭാര്യ ശരീരത്തെ പ്രതിനിധീകരിക്കുന്നു, നമ്മൾ മരിക്കുമ്പോൾ അത് നമ്മളെ വിട്ടു പോകും. മൂന്നാമത്തെ ഭാര്യ സമ്പത്തിനെ പ്രതിനിധാനം ചെയ്യുന്നു. നമ്മൾ മരിക്കുമ്പോൾ അത് മറ്റുലോരുടെ കയ്യിൽ ചെന്ന് ചേരുന്നു .രണ്ടാം ഭാര്യാ നമ്മുടെ ബന്ധുക്കൾ , സുഹിർത്തുകളെ പ്രതിനിധീകരിക്കുന്നു നമ്മുടെ ശവസംസ്‌കാരം വരെ അവർ നമ്മുടെ കൂടെ കാണും. ഒന്നാമത്തെ ഭാര്യ ആത്മാവിനെ പ്രതിനിധാനം ചെയ്യുന്നു (അല്ലെങ്കിൽ മനസ്സ്), അത് എല്ലായ്പ്പോഴും ശ്രദ്ധിക്കപ്പെടാറില്ല, ഏറ്റവും പ്രിയങ്കരവും ഏറ്റവും പ്രധാനപ്പെട്ടതുമായ ആത്മാവിനെ നമ്മൾ അവഗണിക്കും അവസാനം മാത്രമേ നമ്മൾ തിരിച്ചറിയൂ.

ഇപ്പോൾ ആത്മീയമായി പരിശ്രമിക്കുന്നതിനുള്ള സമയം, നിങ്ങൾക്ക് ലഭിക്കുന്ന എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുക. ജീവിതത്തിന്റെ എണ്ണ പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുമ്പ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ