കർഷകൻ തന്റെ കൃഷിയിടത്തിൽ വിത്ത് വിതച്ചു, അതിനു വെള്ളം , വളമൊക്കെ നൽകി ആവേശത്തോടെ പരിപാലിച്ചു , വർഷം ഒന്ന് കഴിഞ്ഞു വിത്തുകൾ ഒന്നും കിളിർത്തില്ല ,അങ്ങനെ രണ്ടു, മുന്ന് വർഷം കഴിഞ്ഞു വിത്തുകൾ ഒന്നും കിളിർത്തില്ല, അയൽവാസികൾ പരിഹസിക്കാൻ തുടങ്ങി ഞങ്ങളുടെ വിത്തുകൾ വളർന്നു വിളകൾ കിട്ടി, അയാൾ വീണ്ടും വിത്തുകളെ പരിപാലിച്ചു നാലാം വർഷം കഴിഞ്ഞു.
അഞ്ചാം വർഷം വിത്തിൽ നിന്നും മുള വന്നു, കൃഷിക്കാരൻ വളരെ സന്തോഷത്തിലായി, നാട്ടുകാർ വിചാരിച്ചു അയാളുടെ സമനില പോയി എന്ന് . പിന്നീട് അദ്ദേഹം ഇട്ട വിത്ത് വളരെ വലുതായി വളർന്നു ആറ് ആഴ്ച കൊണ്ട് 80 അടി വളർന്നു. അയൽവാസികൾ ഇതു കണ്ടു ആശ്ചര്യം കൊണ്ട് .
അങ്ങനെ കർഷകൻ നട്ട ചൈനീസ് മുള എല്ലാം വളർന്നു വലുതായി.
ചൈനീസ് മുള ചെടിയുടെ വളർച്ച പോലെയാണ് നമ്മുടെ ജീവിത ലക്ഷ്യങ്ങൾ , ജീവിതത്തിൽ നമ്മുടെ ലക്‌ഷ്യം നേടിയെടുക്കണം എങ്കിൽ എന്നും അതിനു വേണ്ടി കുറച്ചു സമയം എങ്കിലും അധ്വാനിക്കണം , മികച്ച ഒരു പബ്ലിക് സ്പീക്കർ ആകണമേ എങ്കിൽ ദിവസവും അതിനു വേണ്ടിയാ തയാറെടുപ്പുകൾ ചെയ്യണം . അങ്ങനെ ഒരു ദിവസം നമ്മൾ അതിൽ മികച്ച വെക്തിയാകും .
നമ്മൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയിൽ പുലിയായിരിക്കും , വളരെ നാളത്തെ പ്രവർത്തിപരിചയം കാരണം, ആദ്യം നമ്മൾ ജോലിയിൽ പ്രേവേശിക്കുമ്പോൾ നമ്മുക്ക് വളരെ ബുധിമുട്ടു പല പ്രേശ്നങ്ങളും വരും അതിനെയൊക്കെ തരണം ചെയ്തു അവിടെ കുറച്ചു നാൾ കഴിയുമ്പോൾ മികച്ച പ്രവർത്തിപരിചയം മുള്ള ഒരാൾ ആയി മാറും.
നമ്മുടെ വലിയ ലക്‌ഷ്യം നേടിയെടുക്കാൻ ചൈനീസ് മുള നല്ല മാതൃകയാണ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ