2018, മാർച്ച് 12, തിങ്കളാഴ്‌ച

നിങ്ങൾ ഒരു നേതാവാണോ (Are you a Leader)

*നിങ്ങൾ  ഒരു നേതാവാണോ*   

 സ്റ്റിവ് ജോബ്‌സിന്റെ കൂടെ പങ്കാളിത്തത്തിലാണ് "ആപ്പിൾ" എന്ന കമ്പനി തുടങ്ങുന്നത് , കുറഞ്ഞ വർഷങ്ങൾകൊണ്ട് കമ്പനി വളരുന്നതിനിടയിൽ സ്റ്റിവിന് ആപ്പിളിൽ നിന്നും പുറത്ത് പോകേണ്ടി വന്നു . ദ്രുതഗതിയിൽ വളർന്നു കൊണ്ടിരുന്ന കമ്പനി ക്രമേണ താഴേക്ക് പോയി, ഓരോ വർഷവും നല്ല ലാഭം നേടിക്കൊണ്ടിരുന്ന കമ്പനി സ്റ്റിവ് പോയതിനു ശേഷം നഷ്ടം രേഖപ്പെടുത്തി തുടങ്ങി , സി.ഇ.ഒ മാരെ മാറ്റി മാറ്റി പരീക്ഷിച്ചിട്ടും കമ്പനിയുടെ ബാലൻസ് ഷീറ്റിൽ ലാഭം വന്നില്ല .

അവസാനം കമ്പനിയെ രക്ഷിക്കാൻ സ്റ്റിവിനെ വീണ്ടും വിളിച്ചു , അടുത്ത വര്ഷം കമ്പനിയുടെ ലാഭം രേഖപ്പെടുത്തിയത് 10 മില്യൺ യൂഎസ് ഡോളറാണ് .


സ്റ്റിവിന്റെ നേതൃത്വത്തിൽ ആപ്പിൾ വളർന്നു , ലോകത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരാനായി .

ഓരോ ബിസിനസ്സിന്റെയും  വളർച്ച അതിനു നേതൃത്വം നൽകുന്ന ആളുടെ കഴിവിന് അനുസരിച്ചു മാത്രമാണ്.

ഓരോ രാജ്യവും  വളരുന്നത് നല്ല നേതാക്കൾ ഉണ്ടാകുമ്പോഴാണ് ,

സ്ഥാപനത്തിൽ ഓരോ ഡിപ്പാർട്ട്മെന്റും നല്ല പ്രവർത്തനം കാഴ്ചവെക്കുന്നത് നല്ല ലീഡർ നേതൃത്വം നൽകുമ്പോഴാണ് .

കുടുംബ ജീവിതത്തിലും എല്ലാവരും വിജയിക്കുന്നത് കുടുംബ നാഥന് നല്ല നേതൃ ഗുണം ഉണ്ടാകുമ്പോഴാണ്.

നാം എല്ലാവരും നമ്മുടേതായ "ഇടങ്ങളിലെ" നേതാക്കളാണ് , പക്ഷെ നമ്മുടെ നേതൃത്വം കൊണ്ട് നേട്ടം ഉണ്ടാകണമെങ്കിൽ  നമ്മുടെ "ലീഡർഷിപ്പ് " ക്വാളിറ്റി വർധിപ്പിക്കണം 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ