മറ്റുള്ളവരുടെ ഇഷ്ട്ടം നേടിയെടുക്കാൻ വേണ്ടി പ്രവർത്തിക്കുന്ന വക്തികളാണ് പ്രവാസികൾ , മറ്റുള്ളവരുടെ സന്തോഷത്തിനായി ജീവിക്കുന്നു ഒരു ചെറിയ സമൂഹം.
1 . നമ്മളെ കൂടുതൽ സ്നേഹിക്കുക
നമ്മൾ നമ്മളെ കൂടുതൽ സ്നേഹിക്ക എങ്കിലേ നമ്മൾക്ക് മറ്റുലോരെ സ്നേഹിക്കാൻ കഴിയു.
"നിന്നെ പോലെ തന്നെ നിന്റെ അയൽക്കാരനെ സ്നേഹിക്ക " നമ്മുടെ നാട്ടിൻ പുറങ്ങളിൽ ചുറ്റുമുള്ള വീടുകൾ തമ്മിൽ പിണക്കം , ദേശ്യം സ്വരച്ചേർച്ച ഇല്ലായമയൊക്കെ കാണാം .നമ്മൾ നമ്മളെ എത്രത്തോളം സ്നേഹിക്കുന്നോ, എങ്കിലേ നമ്മൾക്ക് മറ്റുലോരെ സ്നേഹിക്കാൻ കഴിയു, നമ്മൾ നമ്മളെ കൂടുതൽ സ്‌നേഹിക്കുമ്പോൾ നമ്മുടെ ചുറ്റും ഉള്ളവർ വളരെ സന്തോഷവാനായിരിക്കും. നമ്മൾ നമ്മളെ സ്‌നേഹിക്കുമ്പോൾ നമ്മുടെ അയൽവാസികളെ നമ്മുക്ക് കൂടുതൽ സ്നേഹിക്കാൻ കഴിയും. വിജയികളുടെ കൂടെ ധാരാളം സുഹിർത്തുകളെ കാണാം പക്ഷെ പരാജിതരുടെ കൂടെ കുറച്ചു മാത്രേ കാണു ഇതൊരു പ്രേകൃതി നിയമമാണ്.
നമ്മുടെ ജീവിതവിജയം , സന്തോഷം ഒക്കെ നേടിയെടുത്ത വക്തി മറ്റുള്ളവരെ കുടി ഉയർത്തുമ്പോൾ , അവർക്കു നമ്മളോട് ഇഷ്ട്ടം കുടും. പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മെ ഉയർത്താൻ സഹായിച്ച വ്യക്തികളെ നമ്മൾ മറക്കില്ല.
2 . മറ്റുള്ളവരെ വിമർശിക്കുക , കുറ്റപ്പെടുത്തുക, പരാതി പറയുന്ന ശീലം ഒഴിവാക്കുക
3 . മറ്റുള്ളവരെ appreciate ചെയുന്നത് നല്ലതാണു - നമ്മൾ ഒരാളെ കാണുമ്പോൾ ആദ്യം അവരുടെ കുറവുകളെ പറ്റി പറയും ഉദാഹരണത്തിന് ഭയങ്കര വണ്ണം , തലമുടി എല്ലാം വെളുത്തല്ലോ , മൊട്ടത്തലയാണല്ലോ ഇങ്ങനൊക്കെ പറഞ്ഞു അവരെ താഴ്ത്തി സംസാരിക്കും ഇതു കേൾക്കുന്ന വക്തിക്കു നമ്മളോട് ഉള്ള ആദരവ നഷ്ടപ്പെടുകയാണന് . അവരോടു നമ്മൾ നല്ല പോസിറ്റീവ് രീതിയിൽ സംസാരിച്ചാൽ നല്ല ഒരു സൗഹിർദ്ധം വളർത്തിയെടുക്കാൻ കഴിയും.
4 . Argument ഒഴിവാക്കുക discussion ചെയുക - വാദം കൊണ്ട് ഏതു വക്തിയാണ് ശരി എന്ന് കണ്ടുപിടിക്കാൻ കഴിയും എങ്കിൽ , നല്ല ചർച്ച കൊണ്ട് എന്താണ് ശരി എന്ന് നമ്മുക്ക് മനസ്സിലാക്കാൻ കഴിയും.
5 . പുഞ്ചിരി - മറ്റുള്ളോർക്കു നമ്മക്കു കൊടുക്കാൻ പറ്റിയ വിലയേറിയ സമ്മാനമാണ് പുഞ്ചിരി.
6 . സഹാനുഭുതിയുള്ള -മറ്റുള്ളവർ എന്താണ് ആഗ്രഹിക്കുന്നത് അതിനെ കുറിച്ച് സംസാരിക്കുക , അവർക്കു എന്താണ് വേണ്ടിയത് അത് നേടിയെടുക്കാൻ സഹായിക്കുക.
7 . മറ്റുള്ളവർ അവരെ കുറിച്ച് വളരെ പുകഴ്ത്തി പറയുമ്പോൾ , അത് ക്ഷമയോട് കേൾക്കുക , അത് നമ്മൾ അവർക്കു കൊടുക്കാവുന്ന വലിയ compliment ആണ്.
8 . നല്ല ഫ്രണ്ട്‌ലി അയ്യി ഇരിക്കുക , മറ്റുള്ളവർ എത്ര ദേശ്യപെടുന്ന വക്തിയാണ് എങ്കിലും
നമ്മുടെ മനസ്സിനെ വിശാലമാക്കുക, അതിനെ അടച്ചുവച്ചാൽ അത് പരിമിതമായി പോകും മനസ്സിനെ തുറന്നു വച്ചാൽ അത് പരിമിതികളില്ലാത്ത വളരെ വിശാലമായ ഒരു മനസ്സ് നമ്മുക്ക് നേടിയെടുക്കാൻ കഴിയും
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ