"ഇവിടെ നിങ്ങളെ ചൂഴ്ന്നുനിൽക്കുന്ന അസ്‌തിത്വ സൗന്ദര്യത്തെ സ്നേഹിക്കുക. അറബിയിലോ, ഹീബ്രുവിലോ, സംസ്കൃതത്തിലോ തത്തകളെപോലെ സൂത്രവാക്യങ്ങൾ ഉരുവിടണമെന്നു ഞാൻ പറയില്ല. എന്നോ മറന്നുകഴിഞ്ഞ മൃതഭാഷകളിൽ പ്രാർത്ഥനകൾ വേണോ? എനിക്ക് അനുഷ്ഠാനങ്ങളിൽ തീരെ താല്പര്യമില്ല. കാരണം ഇവിടെ - വൃക്ഷങ്ങളിൽ, പക്ഷികളിൽ, പൂക്കളിൽ, പർവ്വതങ്ങളിൽ, സൂര്യനിൽ, ചന്ദ്രനിൽ, മനുഷ്യരിൽ, മൃഗങ്ങളിൽ ...... സ്വയം അഭിവ്യഞ്ജിതമായ ആയിരക്കണക്കിന് രീതിയിൽ അത് സുലഭമായിരുന്നു. വിശ്വസിക്കുന്നതിനേക്കാളേറെ ഈ പ്രപഞ്ചത്തിന്റെ മഹിമ അനുഭവിച്ചറിയൂ. "
"ഓർക്കുക - സുന്ദരമായൊരു സൂര്യോദയത്തിനു മുൻപിൽ തൊഴുതുനിൽക്കുവാൻ നിങ്ങൾക്കാവുന്നില്ലെങ്കിൽ ....... പുഷ്പ്പിച്ചു നിൽക്കുന്ന ഒരു റോസാച്ചെടിയുടെ പരിമളം നിങ്ങൾക്കാസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ ........ പടർന്നു പന്തലിച്ചുനിൽക്കുന്ന ഒരാൽമരത്തിന്റെ സൗന്ദര്യം നിങ്ങളെ ആനന്ദവാനാക്കാൻ കഴിയുന്നില്ലെങ്കിൽ ....... നക്ഷത്രങ്ങൾ നിറഞ്ഞ ഒരു രാത്രിയുടെ മനോഹാരിത കണ്ടനുഭവിക്കാൻ നിങ്ങൾക്കാവുന്നില്ലെങ്കിൽ ....... തീർച്ചയായും ഒരു പള്ളിയോ, ഒരു ക്ഷേത്രമോ നിങ്ങളെ സഹായിക്കാൻ പോകുന്നില്ല. ഓഷോ .....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ