ഒരു ചെറുപ്പക്കാരൻ വിവാഹം കഴിയ്ക്കാൻ ആഗ്രഹിച്ചിരുന്നു. അയാൾക്ക് ഇഷ്ടപ്പെട്ട പെൺകുട്ടികളെ ഒന്നിനേയും അയാളുടെ അമ്മയ്ക്ക് പിടിച്ചില്ല. അവസാനം അയാൾ എന്റെ അടുത്തെത്തി.
ഞാൻ അയാളോട് പറഞ്ഞു. ഇരിപ്പിലും നടപ്പിലും ശരീരം കൊണ്ടും മുഖഭാവം കൊണ്ടും നിന്റെ അമ്മയെ പോലിരിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടു പിടിക്കാൻ നോക്ക്. അമ്മയെ കണ്ണാടിയിൽ കാണുന്നത് പോലെ അവതരിപ്പിക്കുന്ന ഒരു സ്ത്രീയെയാണ് നിനക്ക് ആവശ്യം.
അവൻ നിരന്തരം അന്വേഷിച്ച് ഒരു പെൺകുട്ടിയെ കണ്ടെത്തി. എന്നിട്ട് എന്നോട് പറഞ്ഞു.
''നിങ്ങൾ പറഞ്ഞത് എത്ര ശരി.ഒറ്റ നോട്ടത്തിൽ തന്നെ അമ്മയ്ക്ക് അവളെ ഇഷ്ടമായി. വേഷം ധരിക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും നടക്കുന്നതും സംസാരിക്കുന്നതും അവൾ അമ്മയെ പോലെ തന്നെയായിരുന്നു.പിന്നെ എന്തുണ്ടായി? ഞാൻ ചോദിച്ചു. അപ്പോൾ അവൻ ഇങ്ങനെ പറഞ്ഞു. "വിവാഹമൊന്നും നടന്നില്ല. എന്തെന്നാൽ എന്റെ അച്ഛന് അവളെ ഇഷ്ടപ്പെട്ടില്ല"
ഇതാണ് ദ്വന്ദം എന്നത് മനസ്സിന്റെ ഒരു ഭാഗം ഒരു വസ്തുവെ സ്നേഹിക്കുമ്പോൾ മറുഭാഗം അതിനെ വെറുക്കും.
ഒന്നിനെ തെരഞ്ഞെടുക്കുമ്പോൾ ഒരു വട്ടം തിരിഞ്ഞു നോക്കിയാൽ മനസ്സിന്റെ വെറുപ്പുള്ള ഭാഗം അവിടെ മറഞ്ഞു നിൽക്കുന്നത് കാണാം.
അതു കൊണ്ട് നിങ്ങൾ തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ലോകം മാത്രമല്ല നിങ്ങളും വിഭജിക്കപ്പെടുകയാണ്. നിങ്ങളുടെ സാകല്യം നഷ്ടപ്പെടുകയാണ്. നിങ്ങളുടെ സമഷ്ടി നഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ ജീവിതത്തിന് സംഭവിക്കാൻ കഴിയില്ല..
ജീവിതത്തിലേക്ക് ലഭിക്കുന്നവരദാനങ്ങളും ഒരു ദയാവായ്പിൽ നിന്നാണ് വരുന്നത്. അത് ഒരിക്കലും ഒരു പരിശ്രമത്തിലൂടെ നേടിയെടുക്കപ്പെടാവതല്ല.
അതു കൊണ്ട് തിന്മയ്ക്ക് പകരം നന്മയേയോ പാപത്തിന് പകരം പുണ്യത്തേയൊ തെരഞ്ഞെടുക്കരുത്. തെറ്റായ മനുഷ്യന് പകരം ശരിയായ മനുഷ്യൻ ആകാൻ നോക്കരുത്.
തെരഞ്ഞെടുപ്പ് ഒഴിവാക്കി സമഷ്ടിയിൽ വിലയിക്കുക. നിങ്ങൾ സാകല്യമായിരിക്കുമ്പോൾ സമഷ്ടിയിലേക്ക് വിലയം പ്രാപിക്കുകയാണ് ചെയ്യുന്നത്. എന്തെന്നാൽ ഒരേ പോലെയുള്ള കാര്യങ്ങൾക്കാണ് കണ്ടുമുട്ടാൻ കഴിയുന്നത്...!
ഓഷോ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ