സുഖവും ആനന്ദവും ലഭിക്കുന്നത് ബാഹ്യ വസ്തുക്കൾ സ്വന്തമാക്കുന്നതു വഴിയാണെന്ന തെറ്റിദ്ധാരണയിൽ അവയ്ക്കു പിന്നാലെ പായുകയാണ് മനുഷ്യൻ.
പട്ടി എല്ലില്‍ കടിക്കുന്നതു കണ്ടിട്ടില്ലേ? ചോര കിട്ടുമ്പോള്‍ അതിന് സന്തോഷമാകും. കുറെക്കഴിഞ്ഞപ്പോള്‍ വായ് അനക്കാന്‍ വയ്യ. വേദന. തളര്‍ന്നു വീണു. അപ്പോഴാണു ശ്രദ്ധിക്കുന്നതു് ചോര തന്റെ മോണയിൽ നിന്നാണ് വന്നിരുന്നതെന്ന്. എല്ലു് അതേപോലെ കിടക്കുന്നുണ്ടു്.
ബാഹ്യവസ്തുക്കളില്‍ നിന്നും ആനന്ദം തേടുന്നതും ഇതുപോലെയാണ്. നമ്മള്‍ കരുതും ആനന്ദം ഭൗതിക വസ്തുക്കളില്‍നിന്നുമാണു ലഭിക്കുന്നതെന്നു്. ജീവിതം മുഴുവന്‍ അതിനുവേണ്ടി ചെലവാക്കും. അവസാനം ഇന്ദ്രിയങ്ങള്‍ നശിച്ചു തളര്‍ന്നു വീഴും. ആനന്ദം വരുന്നത് പക്ഷെ ഉള്ളിൽ നിന്നാണ്. ബാഹ്യ വസ്തുക്കളിൽ നിന്നല്ല.
ബാഹ്യ വസ്തുക്കളെ ആശ്രയിക്കാതെ നമുക്കുള്ളിലെ ആനന്ദത്തിന്റെ സ്രോതസ്സിനെ കണ്ടെത്തി ആശ്രയിച്ചാൽ സദാ ആനന്ദവും സംതൃപ്തിയും അനുഭവിക്കുവാന്‍ കഴിയും.
പുറത്തെ വസ്തുക്കള്‍ക്കും അവയെ ഗ്രഹിക്കുന്ന ഇന്ദ്രിയങ്ങള്‍ക്കും പരിമിതിയുണ്ടു്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ