2020, മേയ് 7, വ്യാഴാഴ്‌ച

സൂത്രം - ഓഷോ.


ലൈംഗിക സംയോഗത്തിൽ വ്യാപൃതനാകുമ്പോൾ, തുടക്കം മുതൽ ജ്വലിക്കുന്ന അഗ്നിയെ അതെ പടി തുടരുവാൻ, അവസാനം കനലായി മാറാതിരിക്കുവാൻ, ശ്രദ്ധിച്ചു കൊണ്ടെയിരിക്കുക.

ലൈംഗികതയ്ക്ക് വളരെ ആഴമുള്ള ഒരു സാഫല്യമാകാൻ കഴിയും. നിങ്ങളുടെ പൂർണ്ണഭാവത്തിലേക്ക്, നിങ്ങളുടെ സ്വാഭാവികമായ, യഥാർത്ഥമായ സത്തയിലേക്ക് നിങ്ങളെ തിരികെ എത്തിക്കാൻ കഴിയും. ഇതിനു പല കാരണങ്ങളുണ്ട്. ഒന്ന്, ലൈംഗികത സമ്പൂർണ്ണമായ ഒരു പ്രവർത്തനമാണ്.

നിങ്ങൾ നിങ്ങളുടെ മനസ്സിൽ നിന്ന് സമനിലയില്ലായ്മയിൽ നിന്ന് സ്വതന്ത്രരാക്കപ്പെടുന്നു. അതുകൊണ്ടാണ് ലൈംഗികതയെ പറ്റി ഇത്രമാത്രം ഭയം. നിങ്ങൾ നിങ്ങളുടെ മനസ്സിനോട് താദാത്മ്യപ്പെട്ടിരിക്കുന്നു. മനസ്സുപയോഗിക്കപ്പെടാത്ത ഒരു പ്രവർത്തനമാണ് ലൈംഗികത. നിങ്ങൾ മസ്തിഷ്ക്കരഹിതനായി തീരുന്നു. ഈ പ്രവർത്തനത്തിൽ മസ്തിഷക്കത്തിനും യുക്തിവിചാരത്തിനും യാതൊരു സ്ഥാനവുമില്ല. അഥവാ ഇതൊരു മനോവ്യാപാരമായി മാറുകയാണെങ്കിൽ അത് യഥാർത്ഥമായ അക്രിത്രിമമായ ലൈംഗിക കർമ്മമല്ല. പിന്നെ യാതൊരു രതിമൂർച്ഛയും, സാഫല്യവും ഉണ്ടാകുന്നില്ല. പിന്നെ ലൈംഗിക കർമ്മം ശരീരത്തിന്റെ ചില കേന്ദ്രങ്ങളെ മാത്രം സംബന്ധിക്കുന്ന, ചില മസ്തിഷ്ക്ക സംബന്ധി മാത്രമായ എന്തോ ചിലതായിതീരും.

ലൈംഗികതയെ സമ്പൂർണ്ണമായ ഒരു പ്രവർത്തനമായാസ്വാദിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലാത്തതിനാലാണ് ലോകമാകെ ലൈംഗികദാഹവും ലൈംഗികാസക്തിയും വർദ്ധിച്ചിരിക്കുന്നത്. നേരത്തെ ലോകം കൂടുതൽ ലൈംഗികമായിരുന്നു. അതുകൊണ്ടാണ് അന്നിത്രയും ലൈംഗികാസക്തി ഇല്ലാതിരുന്നത്. യഥാർത്ഥമായത് നമുക്ക് നഷ്ടപ്പെടുകയും അയഥാർത്ഥമായവയുടെ പിന്നാലെ നാമല യുകയും ചെയ്യുന്നു എന്നാണ് ഈ ആസക്തി വ്യക്തമാക്കുന്നത്.

തന്ത്രാ നിങ്ങളെ സമ്പൂർണ്ണർണരാക്കൂവാനായി ലൈംഗിക കർമ്മത്തെ ഉപയോഗിക്കുന്നു. ഇതിൽ വ്യാപരിക്കുമ്പോൾ വളരെ ധ്യാനപൂർവ്വം നിങ്ങൾ ചരിക്കേണ്ടതുണ്ട്. നിങ്ങൾക്ക് ലൈംഗികതയെ പറ്റിയുള്ള കേട്ടറിവുകളെല്ലാം, അതിനെ പറ്റി നിങ്ങൾ പഠിച്ചിട്ടുള്ളതെല്ലം, അദ്ധ്യാപകരും മതവും പള്ളിയും സമുദായവുമൊക്കെ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം പൂർണ്ണമായും വിസ്മരിക്കേണ്ടിയിരിക്കുന്നു. എല്ലാം വിസ്മരിക്കുക. എന്നിട്ട് നിങ്ങളുടെ പൂർണ്ണ സത്തയും അതിൽ ഉൾപ്പെടുത്തി വ്യാപരിക്കുക. സ്വയം നിയന്ത്രിക്കാൻ പോലും മറക്കുക. നിയന്ത്രണങ്ങളാണ് അതിരുകൾ തകർക്കുന്നത്. സസന്തോഷം അതൊരു ബാധയാവാൻ അനുവദിക്കുക ഒരു തരത്തിലും അതിനെ നിയന്ത്രിക്കാതിരിക്കുക.

ആധൂനിക മനുഷ്യനെ സംബന്ധിച്ചേടത്തോളം സമ്പൂർണ്ണതയിലെത്തുവാൻ ലൈംഗികത മാത്രമാണ് ഏറ്റം എളുപ്പമുള്ള സാധ്യതയായി കാണപ്പെടുന്നത്. കാരണം, ലൈംഗികതയാണ് നിങ്ങളുടെ ഉള്ളിലുള്ള, ഏ ററം ആഴമുള്ള ജീവശാസ്ത്രപരമായ കേന്ദ്രം. നിങ്ങളുടെ ഓരോ കോശവും ലൈംഗിക കോശമാണ്. നിങ്ങളുടെ മുഴുവൻ ശരീരവും ഒരു ലൈംഗിക-ഊർജ്ജ പ്രതിഭാസമാണ്.

നിങ്ങളെ സംബന്ധിച്ചേടത്തോളം ലൈംഗിക കർമ്മം ഒരു തുറന്നുവിടലാണ്. അതു കൊണ്ട് അതിൽ ചരിക്കുമ്പോൾ നിങ്ങൾക്ക് വല്ലാത്ത ധൃതിയാണ്. കവിഞ്ഞൊഴുകുന്ന ശക്തി മുഴുവൻ തുറന്നു വിട്ടു കഴിഞ്ഞാൽ നിങ്ങൾക്കൊരാശ്വാസം, ലാഘവം തോന്നുന്നു. ഈ ലാഘവത്വം ഒരുതരം ദുർബലതയാണ്. ആ ശക്തി തുറന്നു വിട്ടു കഴിഞ്ഞാലാകട്ടെ നിങ്ങൾക്ക് തളർച്ച തോന്നുന്നു. നിങ്ങൾ ഈതളർച്ചയെ വിശ്രാന്തിയായി തെറ്റിദ്ധരിക്കുന്നു. എന്നാൽ ഈ വിശ്രാന്തി നിഷേധക സ്വഭാവമുള്ള ഒരു തരം വിശ്രാന്തിയാണ്. എന്നാൽ ഈ വിശ്രാന്തി ശാരീരികം മാത്രം ആയിരിക്കുകയും ചെയ്യുന്നു. അതിന് ആഴത്തിലേക്ക് പോകാനോ ആത്മീയമായി തീരാനോ കഴിയില്ല.

ധൃതി പിടിക്കാതിരിക്കാനും അവസാനിപ്പിക്കാൻ ആഗ്രഹിക്കാതിരിക്കാനുമാണ് ഈ സൂത്രം പറയുന്നത്. തുടക്കത്തിൽ തന്നെ തുടരുക. തുടക്കത്തിന്റേതായ ആ ഘട്ടം കൂടുതൽ വിശ്രാന്തി പകരുന്നതും ഊഷ്മളവും ഉദ്ദീപനപൂർണ്ണവുമാണ്. അവസാനിപ്പിക്കാൻ വേണ്ടി ധൃതി പിടിച്ച് ഓടാതിരിക്കുക. അവസാനത്തെപറ്റി പൂർണ്ണമായും വിസ്മരിക്കുക. ഈ ഊഷ്മളമായ തുടക്കത്തിൽ സമ്പൂർണ്ണമായി മുഴുകുക. നിങ്ങളുടെ പ്രേമഭാജനത്തോടൊപ്പം ഒന്നായി തീർന്നതു പോലെ തുടരുക ഒരു വൃത്ത മണ്ഡലം തീർക്കുക.

വർത്തമാനത്തിൽ തന്നെ തുടരുക. രണ്ട് ശരീരങ്ങളുടെ, രണ്ട് ആത്മാക്കളുടെ സംഗമം ആസ്വദിക്കുക. പരസ്പരം അലിഞ്ഞു ചേരുക. പരസ്പരം ലയിച്ചു ചേരുക, ഉരുകി ച്ചേരുക, എങ്ങും പോകാനില്ലാത്ത ആ നിമിഷത്തിൽ സ്ഥിതി ചെയ്യുക. പ്രേമത്താൽ നിങ്ങൾക്ക് അലിഞ്ഞു ചേരാനാകും. ഈ ലയിച്ചുചേരൽ, ആരംഭത്തിൽ തന്നെയുള്ള ഈ അലിഞ്ഞുചേരൽ, നിങ്ങൾക്ക് പുതിയ പല ഉൾകാഴ്ചകളും പകരും.

ആകർമ്മം പൂർത്തിയാക്കാനായി നിങ്ങൾ ധൃതി പിടിക്കാതിരിക്കുകയാണെങ്കിൽ അതു സാവധാനം ലൈംഗികത കുറഞ്ഞ് കുറഞ്ഞ് കൂടുതൽ കൂടുതൽ ആത്മീയമായി തീരുന്നു. അപ്പോൾ വളരെ ആഴമുള്ള, മൗന ഘനമാർന്ന ഒരു ഹൃദയ സംവേദനം രണ്ട് ശരീരങ്ങളിലേയും ഊർജ്ജസ്രോതസ്സുകൾക്കിടയിൽ സംഭവിക്കുന്നു. ഈ ഒന്നൂ ചേരൽ കൂടുതൽ കൂടുതൽ ആഴത്തിലേക്കു വ്യാപിക്കുന്നു. ആ നിമിഷത്തോടൊപ്പം ആഴത്തിൽ ഉരുകി ചേർന്ന് നിലകൊള്ളുക. അത് ഒരു ആനന്ദ നിർവൃതിയായി, ഒരു സമാധിയായി മാറുന്നു. നിങ്ങൾക്കിത് അറിയാൻ കഴിയുമെങ്കിൽ, നിങ്ങൾക്കിത് അനുഭവിക്കാനും സാക്ഷാത്ക്കരിക്കാനും കഴിയുമെങ്കിൽ, നിങ്ങളുടെ ലൈംഗികത്വം നിറഞ്ഞ മനസ്സ് ലൈംഗികത്വരഹിതമായിത്തീരും. വളരെ ആഴമുള്ള ബ്രഹ്മചര്യം ഇങ്ങിനെ നിങ്ങൾക്ക് പ്രാപിക്കാനാവും.

ഇത് ഒരു വിരോധാഭാസമായി നിങ്ങൾക്ക് തോന്നുമെന്നതിൽ സംശയമില്ല. നിങ്ങൾ മനസ്സിലാക്കി വെച്ചിട്ടുള്ള ബ്രഹ്മചര്യം തൊണ്ണൂറ്റിയൊമ്പത് ശതമാനവും കാപട്യമാണ്. ____ഓഷോ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ