2020, മേയ് 29, വെള്ളിയാഴ്‌ച

മനുഷ്യ ജീവിതവും അഹന്തയും


മനുഷ്യ ജീവിതത്തിൽ സ്വന്തം അഹന്തയെ തിരിച്ചറിഞ്ഞ് അതിന് സാക്ഷിയാകാൻ കഴിഞ്ഞാലേ സന്തോഷവും സമാധാനവും ഉള്ള #ജീവിതം അനുഭവം ആകുകയുള്ളൂ.

അഹന്ത മനുഷ്യനെ എന്നും ദുഃഖത്തിൽ നിലനിർത്തുന്നു.

#Stage 1:- "ഞാൻ മാത്രം ശരി,"

മറ്റുള്ളവരൊന്നും ശരിയല്ല. മറ്റുള്ളവരുടെ ശരികളെ ഒട്ടും പരിഗണിക്കാത്ത ഈ മനോഭാവമാണ് #അഹന്തയുടെ ഉയർന്ന അവസ്ഥ.

#Stage. 2 :- എന്നാൽ മറ്റുള്ളവർ പറയുന്നതിലും ശരികളുണ്ട് എന്ന് പറയുന്നവൻ അൽപ്പം അഹന്ത കുറഞ്ഞവനാണ്. അവർക്കാണ് സ്വന്തം ജീവിതം സന്തോഷപ്രദമാക്കാൻ അൽപ്പമെങ്കിലും പരിശ്രമിക്കാൻ സാധിക്കുക.

#Stage. 3 :- എന്നാൽ അഹന്തയെ അൽപ്പം പോലും നിലനിൽക്കാൻ അനുവദിക്കാത്ത ഒരു വിഭാഗമാണ് ആത്മജ്ഞാനികൾ. മറ്റുള്ളവരുടെ പിഴവ് പോലും സ്വന്തം പിഴവായി കണക്കാക്കാനും അത് ഏറ്റെടുക്കാനും ധൈര്യം കാണിക്കുന്നവരാണ് ഇക്കൂട്ടർ. സന്തോഷവും സമാധാനവും ജ്ഞാനികളെ വിട്ടുമാറില്ല. സൗമ്യമായ പെരുമാറ്റവും ലളിതമായ ജീവിതവും വിനയവും നമുക്ക് യഥാർത്ഥ ജ്ഞാനികളിൽ ദർശിക്കാം. മറ്റുള്ളവരുടെ സഹായം പ്രതീക്ഷിക്കാതെ തനിക്കുള്ളതിൽ തൃപ്തനായ് ജ്ഞാനികൾ ഭൂമിയിൽ സന്തോഷമായ് ജീവിക്കുന്നു.

#Stage. 4 :- എന്നാൽ കൂടുതൽ ജ്ഞാനികളും ഒരു ഘട്ടം കഴിഞ്ഞാൽ ആത്മീയ അഹന്തയ്ക്ക് അടിമയാകുന്നു. അവരിൽ വിളങ്ങിയ അറിവിനെ മറ്റുള്ളവരുടെ അറിവിനെ ഖണ്ഡിക്കാൻ ഉപയോഗിക്കുന്നു. തർക്കങ്ങളിലൂടെ ആന്തരികമൗനത്തെ നഷ്ടപെടുത്തുന്നു. ഞാനും എന്റെ തത്വശാസ്ത്രവും മാത്രം ശരി എന്ന നിലപാടിലേക്ക് അവർ പോലും അറിയാതെ എത്തപ്പെടുന്നു. ഇത് അഹന്തയുടെ ഏറ്റവും ഉയർന്ന സ്റ്റേജ് ആണ്.

ഇതിൽ ഏത് സ്റ്റേജിൽ ആണ്, നമ്മുടെ ജീവിതം, എന്ന് എല്ലാവർക്കും സ്വയം പരിശോധിക്കാം.

സ്റ്റേജ് 2 വിൽ ജീവിക്കുന്ന സാധാരണ മനുഷ്യർക്ക്‌ സത്യം അറിയാനും അനുഭവിക്കാനും ഉള്ള ഒരു ഉയർന്ന സാധ്യത നിലനിൽക്കുന്നു.

*************************

Stage. 1 :-നിന്റേതും എന്റേത്. (ഉയർന്ന അഹന്ത/താഴ്ന്ന ബോധാവസ്ഥ ).

Stage. 2 :- നിന്റേത് നിനക്ക്, എന്റേത് എനിക്ക് (സാധാരണക്കാരൻ /അന്വേഷകർ ).

Stage. 3 :- എന്റേതും നിനക്ക് (ജ്ഞാനം/ഉയർന്ന ബോധാവസ്ഥ ).

ഈ അവസ്ഥകളിലാണ് മനുഷ്യ ജീവിതം പുരോഗമിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ