2020, മേയ് 10, ഞായറാഴ്‌ച

പുനത്തിൽ കുഞ്ഞബ്ദുല്ല - മിനിക്കഥ


*പുനത്തിൽ കുഞ്ഞബ്ദുല്ല* എഴുതിയ ഒരു മിനിക്കഥയുണ്ട്‌ .. നാലു വരിയേയുള്ളൂ ..!

എന്റെ അമ്മ മരിച്ചു ..! ഞാൻ കരഞ്ഞില്ല ..! മരണം എന്താണെന്ന് അന്നെനിക്ക്‌ അറിയില്ലായിരുന്നു ..! കാലങ്ങൾ കഴിഞ്ഞ്‌ എന്റെ അച്ഛനും മരിച്ചു ..! അപ്പോളും ഞാൻ കരഞ്ഞില്ല ..! അപ്പോളേക്ക്‌ മരണം എന്താണെന്ന് എനിക്കറിയാമായിരുന്നു ..! ഒരു പുല്ലിന്റെ അറ്റത്തു നിന്ന് മറ്റൊരു പുല്ലിലേക്ക്‌ കുതിക്കുമ്പോൾ അട്ട എന്താണു ചെയ്യുക ..?ശരീരമൊന്ന് ചുരുക്കി മുന്നോട്ടായും ..!

അതേവിധം *ശരീരത്തിന്റെ കൂടുപേക്ഷിച്ച്‌ ആത്മാവ്‌ പുതിയൊരു കിളിവാതിൽ കടന്നുപോവുകയാണ്‌* ഇന്ദ്രിയങ്ങളിൽ നിന്നെല്ലാം അതോടെ ആത്മാവ്‌ പിൻവലിയും ..

*ചുമരും മേൽക്കൂരയും ദ്രവിച്ച പഴയ വീടുവിട്ട്‌ പുതിയൊരിടത്ത്‌ താമസം തുടങ്ങുകയാണ്‌* ആത്മാവിന്റെ ഈ കൂടുമാറ്റത്തെ തിരിച്ചറിയുമ്പോൾ മരണത്തെക്കുറിച്ചു ഭയമില്ലാതാകുന്നു ..!

*വരുമെന്നുറപ്പുള്ള അതിഥിയെ ഭയക്കുന്നതിനു പകരം അയാൾക്കുവേണ്ടി നന്നായൊരുങ്ങി കാത്തിരിക്കും* അടച്ചിട്ട ഐസിയു വിൽ കിടക്കുന്നൊരാളുടെ ശരീരത്തിൽ നിന്ന് ആരാണ്‌ സൂത്രത്തിൽ ഇറങ്ങിപ്പോയത്‌ ..? കൂടിനിൽക്കുന്ന കുടുംബങ്ങളൊന്നും കാണാതെ തന്ത്രപൂർവം കടന്നുകളഞ്ഞത്‌ ആരാണ്‌ ..? അയാളെ ശ്രദ്ധിക്കൂവെന്നാണ്‌ മതം പറയുന്നത്‌ ..!

*മണ്ണിൽ തുടങ്ങി മണ്ണിലൊടുങ്ങുന്ന ശരീരത്തെയല്ല* മണ്ണായിപ്പോകാത്ത ആത്മാവിനെ ശ്രദ്ധിക്കൂവെന്ന് ..! ഇന്ന് സുഗന്ധം പരത്തിനിൽക്കുന്ന പൂവിന്‌ നാളെയും ഇത്ര സുഗന്ധം പരത്താനാകില്ലല്ലോ ..! കുറച്ചൂടെ സമയം കഴിയുമ്പോൾ അത്‌ അടർന്നുവീഴുന്നു .. പിന്നെയും കാലം പിന്നിടുമ്പോൾ ആ ചെടിയും ഇല്ലാതാകുന്നു ..! ആയുസ്സിനെ ഖുർആൻ ഇങ്ങനെ ചുരുക്കിപ്പറയുന്നുണ്ട്‌ ..! *ഇവിടെ എല്ലാം അനിത്യങ്ങളാണ്‌ .. അനിത്യങ്ങളോട്‌ അഗാധമായ അടുപ്പമുണ്ടാക്കിയാൽ നിരാശയാണ്‌ ഫലം* ആർട്ട്‌ ഗാലറിയിലെ ചിത്രങ്ങൾ കാണും പോലെ കുറച്ചകലെ നിന്നാണ്‌ ജീവിതത്തേയും കാണാൻ നല്ലത്‌ ..! കാണുന്ന നേരത്തും വിട്ടുപോകുന്ന നേരത്തും വലിയ നിരാശയില്ലാതാകാൻ അതാകും നല്ലത്‌ ..!

അന്ത്യശ്വാസം വരെയും ആനന്ദത്തോടെ ജീവിക്കണം ..! *അന്ത്യശ്വാസവും ആനന്ദത്തിൽ ശ്വസിക്കണം* ആയുസ്സിന്റെ ഓരോ അംശവും നമുക്ക്‌ പ്രിയപ്പെട്ടതാകട്ടെ ..! എല്ലാരും മരണത്തിന്റെ രുചിയറിയുമെന്നതു ശരി ..!

*എത്ര പേർ ജീവിതത്തിന്റെ രുചി അറിയുന്നുണ്ടെന്ന് ജിബ്രാൻ ചോദിക്കുന്നു ..! *മരണത്തിനു മുമ്പ്‌ ജീവിതമുണ്ടോ* എന്നൊരു പുസ്തകമുണ്ട്‌ .. *ശേഷമുള്ള ജീവിതം അർത്ഥവത്താകണമെങ്കിൽ മുമ്പുള്ള ജീവിതം നന്നായുപയോഗിക്കണം ..!* അവധി ദിനങ്ങൾ തീർന്നാൽ വിരുന്നു തീരും ..! *വിരുന്നു പാർത്ത വീട്ടിൽനിന്ന് സാക്ഷാൽ വീട്ടിലേക്ക്‌ തിരികെപ്പോകണം* അത്ര സത്യമാണ്‌ മരണം ..! മിഖായേൽ നഈമി പറഞ്ഞതുപോലെ *ബോധപൂർവം ജീവിക്കുമ്പോൾ ജീവിതത്തേക്കാൾ രസമുള്ളൊരു കളി വേറെയില്ല ..,*

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ