ഒരു വ്യക്തിയെക്കുറിച്ചു കേട്ട് പ്രിയം തോന്നിയാൽ നിങ്ങളുടെ ഭാവനകൾ ഉണ്ടാക്കുന്ന എല്ലാം അയാളിൽ ചേർത്ത് വെക്കും; നിങ്ങള്ക്ക് ദ്വേഷം തോന്നിയാൽ അയാളുടെ എല്ലാ കഴിവുകളും നിങ്ങൾ വെട്ടിക്കുറയ്ക്കും:
നിങ്ങൾ ഏതു ആധ്യാത്മിക ശാസ്ത്രത്തിലും ഏതു ഭൗതിക ശാസ്തത്തിലും ഏതു ശാഖയിലും ഏതു വ്യക്തി അവതരിപ്പിക്കുന്നതിലും എവിടെയുള്ളതിലും നിങ്ങള്ക്ക് പ്രിയം തോന്നിയാൽ ആ വ്യക്തിക്കും ആ ശാസ്ത്രങ്ങൾക്കും ഒട്ടേറെ മിഴിവുണ്ടെന്നു നിങ്ങൾ വ്യാഖ്യാനിക്കും. നിങ്ങൾ പ്രതിനിധീകരിക്കുന്നതോ നിങ്ങൾ വ്യാഖ്യാനിക്കുന്നതുമായ ആ സന്ദേശങ്ങൾക്ക് എതിരായി തീരുമെന്നു വിദൂരമായ ഒരു സ്വപ്നം ഉണ്ടായാൽ പോലും മറ്റുള്ളവയ്ക്കു ആ കഴിവുകൾ ഇല്ലെന്നു നിങ്ങൾ വ്യാഖ്യാനിച്ചു ഉറപ്പിക്കും.
ഒരിക്കൽ അങ്ങനെ ഓടി നടന്നിട്ടു പിന്നീട് ഒരിക്കൽ അതിനെ വിടുമ്പോൾ പറഞ്ഞ കള്ളങ്ങൾ എല്ലാം നിങ്ങൾ തന്നെ ഉളിപ്പില്ലാതെ മാറ്റിപ്പറയും.
അപ്പോൾ നിങ്ങൾ ജീവിക്കുന്നത് ഒരു ജീവിത സത്യത്തിൽ ആണെന്ന് നിങ്ങൾ വ്യാഖ്യാനിക്കുകയും ചെയ്യും.
ഇതുവരെ ചേർത്ത് പിടിച്ചതിനെയെല്ലാം തള്ളിപ്പറയുന്നത് എന്തെന്ന് ചോദിച്ചാൽ, അതാണ് സത്യാന്വേഷണം....
ഒന്നും ഒന്നിനേക്കാൾ മെച്ചമല്ല; ഇതെല്ലാം ജീവിതത്തിന്റെ ഋണാത്മകവും ധനാത്മകവും ആയ രണ്ടു ധാരകൾ ആണെന്ന് അറിഞ്ഞു, മധ്യത്തിലൂടെ ,
ഒന്നിനെയും നിരാകരിക്കാതെ, ഒന്നിനെയും സ്വീകരിക്കാതെ, ഏകനായി, സത്യം ഏകമാണെന്നു അറിഞ്ഞു അതിന്റെ ബഹുമുഖങ്ങളായ ഭാവങ്ങളാണ് ഈ കാണാതായ പ്രപഞ്ചം മുഴുവനെന്നു മനസ്സിലാക്കി വീരസ്രോതന്മാർ വിരാജിക്കുന്നു.... ഇത് എല്ലാവർക്കുമുള്ള വഴിയാണ്.. ഇതിനു prerequisites ഒന്നുമില്ല. ഇതിനു ഉപകരണങ്ങൾ വേണ്ട. ഇതിനു ബോധം മാത്രമാണ് വഴി. സങ്കൽപ്പങ്ങളെ നോക്കി വീരരാഗൻ ആവുക എന്നുള്ള ഏക പദ്ധതി മാത്രമേയുള്ളൂ.. അതോ, തയ്യാറെടുക്കുന്നവൻ അപ്പോൾ എവിടെയോ, അവിടെവെച്ചു അവനിൽ നിന്നും ചുറ്റുപാടുകൾ യാദൃശ്ചികമായി ഉണ്ടാകുന്നതിനോട് പ്രതികരിക്കുക എന്നുള്ളതല്ലാതെ ഒരു ജീവിക്കും ഉപദ്രവം വരുന്ന ഒരു ചിന്തയോ സങ്കല്പമോ, പ്രവർത്തിയോ ഉണ്ടാവുകയുമില്ല. അവന്റെ അഹിംസയാണ് അഹിംസ. അവന്റെ സത്യമാണ് സത്യം. അവന്റെ ജീവിതമാണ് ശാസ്ത്രം. അതാണ് സനാതനം. അതുകൊണ്ടു ഇതിനു പ്രത്യേകിച്ച് ശാസ്‌താഭ്യസനം ഒന്നും വേണ്ട....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ