ഒരിക്കല്‍ ഒരു വിദ്യാര്‍ത്ഥി അദ്ധ്യാപകനോടു ചോദിച്ചു: “അറിവും വിവേകവും തമ്മിലുള്ള വ്യത്യാസമെന്താണ്?”
അദ്ധ്യാപകന്‍റെ മറുപടി ഇങ്ങനെയായിരുന്നു: “തക്കാളി ഒരു പഴമാണ്, പച്ചക്കറിയല്ല എന്നു മനസ്സിലാക്കുന്നതാണ് അറിവ്. എന്നാല്‍ തക്കാളിപ്പഴം ഒരിക്കലും ഫ്രൂട്ട് സാലഡ് ഉണ്ടാക്കുവാന്‍ ഉപയോഗിക്കരുത് എന്ന തിരിച്ചറിവാണു വിവേകം.”
ഒരുപാട് അറിവുള്ള ആളുകള്‍ നമ്മുടെ ചുറ്റിലുമുണ്ടാകും. പക്ഷേ, അറിവിനൊപ്പം വിവേകംകൂടി ഇവര്‍ക്ക് ഉണ്ടാകണമെന്നില്ല. ഇതുമൂലമാണ് അക്കാദമിക് മേഖലകളില്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ച ചിലയാളുകള്‍ പ്രായോഗികജീവിതത്തില്‍ പരാജയപ്പെടുന്നത്.
അനുഭവപരിജ്ഞാനം നമ്മെ പലപ്പോഴും വിവേകികളാക്കിത്തീര്‍ക്കുന്നു. ഇതുകൊണ്ടാണ് അറിവ് സമ്പാദനത്തിനൊപ്പം നാം അനുഭവപരിജ്ഞാനംകൂടി നേടണമെന്നു പറയുന്നത്.
പാഠ്യമേഖലകള്‍ക്കൊപ്പം പാഠ്യേതര മേഖലകള്‍ക്കുകൂടി നാം പ്രാധാന്യം കൊടുക്കുമ്പോള്‍ നമ്മുടെ വ്യക്തിത്വവും കൂടുതല്‍ തിളക്കമുള്ളതായി മാറും.
💐💐💐💐💐💐
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ