2020, ഫെബ്രുവരി 18, ചൊവ്വാഴ്ച

'ഭയം അവസാനിക്കുന്ന നിമിഷം ജീവിതം തുടങ്ങുന്നു'-ഓഷോ...


ഭയം എന്താണ്. നമ്മൾ ഒരു ശരീരമാണ് ആ ശരീരത്തെ അതിന്റെ പ്രവർത്തിയെ മറ്റുള്ളവർ എങ്ങനെ വിലയിരുത്തുന്നു എന്നതാണ് ഭയം..മരണഭയം,ദൈവഭയം,രോഗഭയം,ദാരിദ്ര്യഭയം എല്ലാം ശരീരത്തിൽ അധിഷ്ടിതമാണ്. ദൈവഭയം തന്നെ നോക്കൂ. ആരെങ്കിലും ദൈവത്തെ കണ്ടിട്ടുണ്ടോ 'ഇല്ല'.അവൻ തരുന്ന സൗഭാഗ്യങ്ങൾ,നാളെ അവൻ പിണങ്ങിയാൽ നഷ്ടപ്പെടുന്ന പരജീവിതം ഇത് മാത്രമാണ് ഈ ഭയത്തിന്റെ ഹേതു.അതായത് ഈ ശരീരം പോയാലും ദൈവം തരുന്ന ലോകത്ത് ഞാൻ എന്തെല്ലാമോ അനുഭവിക്കണം.അതില്ലാതാവാൻ ഞാൻ എന്റെ ഈ ശരീരം പൗരോഹിത്യം പറയുന്ന നിയമമനുസരിച്ച് ജീവിക്കണം. നമ്മുടെ ഈ ശരീരത്തിൽ മനസ്സ് പ്രതീക്ഷകൾ കുത്തി വച്ചിരിക്കുന്നു.അപ്പോൾ മറ്റുള്ളവർ എന്ന കാറ്റഗറി ജീവിക്കുന്നതിലും നന്നായി ഞാൻ ജീവിച്ചില്ലെങ്കിൽ ഞാനില്ല എന്നതാണ് നിലനിൽപ്പിന്റെ ഭയം.ഭയം ആത്യന്തികമായി മനസ്സ് ശരീരത്തിന്റെ നിലനിൽപ്പിന്(അത് ശരീര സൗഖ്യമാവാം,പരലോകജീവിതമാവാം,രോഗമാവാം,മരണമാവാം)മാത്രം നൽകുന്ന ഒരു ചതിയാണ്.

ഈ ഭയം നഷ്ടപ്പെടുത്തുന്നത് എന്താണ്.. പ്രണയമാണ്..പ്രണയം ഈ നിമിഷമാണ്. എന്തിനാണ് കാണാത്തത് അനുഭവിക്കാത്തത് ഓർത്തു ഭയക്കുന്നത്. ഈ നിമിഷത്തിൽ പ്രണയപൂർവം പ്രവർത്തനം ചെയുക. രതിയാവട്ടെ,ഒരു കുഞ്ഞിന്റെ പുഞ്ചിരിയാവട്ടെ ഈ നിമിഷത്തിൽ നിന്ന് കാണൂ.അത് പ്രണയപൂർവം കാണൂ.ഒന്നും പ്രതീക്ഷിക്കരുത്. ഒന്നും അടിച്ചേൽപ്പിക്കരുത്. ഈ നിമിഷത്തിൽ നിന്ന് ആ കാഴ്ച കാണൂ,ആ അനുഭവസുഖം നുകരൂ.ചെയുന്ന പ്രവർത്തിയിൽ പ്രണയം നിറയ്കൂ.. ശരീരബോധം ക്രമേണെ ഇല്ലാതാവുന്നത് അറിയാം.ആ ബോധം ഇല്ലാതാവുന്നതോടെ സ്വാതന്ത്ര്യത്തിന്റെ അപാരമായ സന്തോഷത്തിലേക്ക് നാം എറിയപ്പെടും...ഭയം മനസ്സ് ശരീരത്തിൽ ഏൽപ്പിക്കുന്ന ഒരുവിഷമാണ്.പ്രതീക്ഷയിലൂടെ മനസ്സ് അത് നടപ്പാക്കാൻ ശ്രമിക്കുന്നു...ഈ നിമിഷത്തിൽ മാത്രം ആസ്വദിച്ചു ഓരോ പ്രവർത്തിയിലും പ്രണയം നിറയുംമ്പോൾ ഭയം മരിക്കുന്നു...നഷ്ടപ്പെടുമോ എന്ന് ഭയക്കുന്ന കാമുകീ കാമുകൻ പോലും പ്രണയം അറിയുന്നില്ല.... പ്രണയമുള്ളിടത്ത് ഭയമില്ല....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ