2019, നവംബർ 6, ബുധനാഴ്‌ച

ഒരു മാർക്കറ്റിങ് കഥ പറയാം


.. എന്റെ രണ്ട് ഫോട്ടോഗ്രാഫർ സുഹൃത്തുക്കളുടെ കഥയാണ്..

രണ്ടു പേരും ഏകദേശം ഒരേ സമയം ഫോട്ടോഗ്രഫി ഫീൽഡിലേക്ക് വന്നവർ.. കഴിവ് കൊണ്ടും ഏതാണ്ട് ഒപ്പത്തിനൊപ്പം.. കുറച്ചു നാൾ ഇങ്ങനെ പൂമ്പാറ്റയെയും പൂച്ചയേയും ഒക്കെ പടമാക്കി നടന്നു.. പിന്നെ എപ്പഴോ രണ്ടാൾക്കും ഇത് പ്രൊഫഷൻ ആക്കണം എന്നായി ആഗ്രഹം..

ഇവർ രണ്ടു പേരും തമ്മിൽ ഒരു ബന്ധവും ഇല്ലാട്ടോ.. എനിക്ക് പരിചയം ഉള്ള രണ്ടു പേർ എന്നേ ഉള്ളു..

ആദ്യത്തെ സുഹൃത്ത് ഈ തീരുമാനം എടുത്ത പാടെ കണ്ണിൽ കണ്ട എല്ലാവർക്കും മെസ്സേജ് അയച്ചു.. അളിയാ ഞാൻ ഇങ്ങനെ തുടങ്ങുവാണു.. ആർക്കേലും വേണേൽ പറയണേ.. റേറ്റ് ഒന്നും വിഷയം അല്ല.. എല്ലാവരും പോസിറ്റീവ് ആയി തന്നെ റിപ്ലൈ കൊടുത്തു.. പക്ഷെ വർക്ക്‌ ഒന്നും കിട്ടിയില്ല..

കല്യാണപ്രായം ആയ സുഹൃത്തുക്കളെ അവൻ വെറുതെ വിട്ടില്ല, പിറകെ നടന്നു മെസ്സേജ് അയച്ചു കെഞ്ചി..

ഒടുവിൽ ആരോ അവനു വർക്ക്‌ കൊടുത്തു.. പക്ഷെ മാർക്കറ്റ് റേറ്റ് ന്റെ നാലിൽ ഒന്നിന് അവനു സമ്മതിക്കേണ്ടി വന്നു..

ഇനി അടുത്ത സുഹൃത്തിന്റെ കാര്യം പറയാം.. അവനു കുറച്ചുകൂടി ക്ഷമ ഉണ്ടായിരുന്നു.. ആശാൻ വ്യക്തമായ ഒരു പ്ലാൻ ഉണ്ടാക്കി.. അവൻ ആദ്യം ചെയ്തത് തനിക്കു എങ്ങനെ ഒരു expossure ഉണ്ടാക്കി എടുക്കാം എന്ന് പഠിക്കുവാണ് ചെയ്തത്..

മറ്റേതോ കുറച്ചു ഡിമാൻഡ് ഉള്ള ഒരു ഫോട്ടോഗ്രാഫറുടെ കൂടെ സഹായി ആയി ഒരു വലിയ കല്യാണത്തിന് പങ്കെടുക്കാൻ ഉള്ള വഴി ഉണ്ടാക്കി.. ഇടയിൽ സ്വന്തം ഐഡിയ ഉപയോഗിച്ച് കുറച്ചു ഫോട്ടോസ് എടുക്കുകയും ചെയ്തു..

എന്നിട്ട് ഇവ നന്നായി എഡിറ്റ്‌ ചെയ്ത് സോഷ്യൽ മീഡിയയിൽ ഒക്കെ ഇട്ടു.. വാട്സാപ്പിൽ സ്റ്റാറ്റസ് ഉം ഇട്ടു.. നല്ല അഭിപ്രായം പറഞ്ഞവരോട് നന്ദിയും പറഞ്ഞെങ്കിലും ഒരാളോട് പോലും വർക്ക്‌ ഉണ്ടെങ്കിൽ തരണം എന്ന് പറഞ്ഞില്ല..

ഇതേപോലെ കുറച്ചു വർക്കുകൾ കൂടി ആശാൻ ചെയ്തു.. പക്ഷെ കിട്ടുന്ന വർക്കിന്‌ എല്ലാം പോയില്ല ചില കാര്യങ്ങൾ നോക്കി മാത്രം പോയി..

കൂടുതൽ സമയം എടുത്ത് എഡിറ്റിംഗ് ചെയ്തു, റെസ്പോൺസ് കൂടി ഒടുവിൽ ഒരാൾ ഇങ്ങോട്ട് വന്നു ചോദിച്ചു തന്റെ കല്യാണത്തിന് വ്യത്യസ്തമായി എന്തെങ്കിലും ചെയ്തു തരാമോ എന്ന്..

അവൻ ആ ഓഫർ സ്വീകരിച്ചു.. നന്നായി തന്നെ അത് ചെയ്തു എന്നാൽ മാർക്കറ്റ് റേറ്ററിൽ നിന്ന് അല്പം താഴ്ത്തി മാത്രമേ വാങ്ങിയുള്ളു..

ഇതേ രീതിയിൽ അവൻ പ്രവൃത്തി തുടർന്നു.. ഏതാണ്ട് ഒരു 6 മാസം കഴിഞ്ഞപ്പോൾ അവന്റെ ഡേറ്റ് കിട്ടാൻ വേണ്ടി ആളുകൾ കാത്തു നിൽക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി..

ആദ്യത്തെ സുഹൃത്ത് ഇപ്പോഴും തട്ടി മുട്ടി മുന്നോട്ട് പോകുന്നു..

ഒരു സംരംഭം ആരംഭിക്കുമ്പോൾ ബ്രാൻഡിംഗ് എങ്ങനെ ചെയണം എന്ന് കാണിച്ചു തന്നത് ഇവരാണ്.. ഇത് എല്ലാ ബിസിനസിനും ഒരുപോലെ ആയിരിക്കില്ല പക്ഷെ ലോജിക് വേണ്ട രീതിയിൽ ഉപയോഗിച്ചാൽ കസ്റ്റമേഴ്സ് നമ്മളെ തേടി വരും.. അത് എനിക്ക് ഉറപ്പാണ്..

ഒരു സംരംഭകൻ തന്റെ സംരംഭം ആരംഭിക്കുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം പറയട്ടെ..


ഒരു സംരംഭകൻ തന്റെ സംരംഭം ആരംഭിക്കുമ്പോൾ ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം പറയട്ടെ..

ഒരുപാട് സംരംഭങ്ങൾ ആരംഭിക്കുന്നതും പരാജയപ്പെടുന്നതും നമ്മൾ ധാരാളം കണ്ടിട്ടുണ്ട്.. എന്നാൽ അതിനെ ഒരു പരിധി വരെ ചെറുക്കാൻ കഴിയുന്ന ഒരു കാര്യം ആണ്, സംരംഭകൻ എവിടെ ആണ് ഫോക്കസ് ചെയുന്നത് എന്നത്.

കോഴി മുട്ട ഇട്ട് അട ഇരിക്കുന്നപോലെ ഒരു പ്രസ്ഥാനം ആരംഭിച്ചിട്ട് അതിൽ കയറി ഇരിക്കുന്നവർ ആണ് ഭൂരിഭാഗവും.. ഒരു പ്രസ്ഥാനം, അത് എന്തും ആയിക്കോട്ടെ.. അത് ആരംഭിക്കുമ്പോൾ തന്നെ ഒരു കാര്യം വ്യക്തമായി ഓർക്കണം.. നാളെ നിങ്ങൾ അവിടെ ഇല്ലെങ്കിൽ പോലും എണ്ണ ഇട്ടു ഓടുന്ന ഒരു യന്ത്രം പോലെ ഈ പ്രസ്ഥാനം ഓടണം, ആ ഒരു രീതിയിലേക്ക് മാറാൻ കഴിയുന്ന രീതിയിൽ ആയിരിക്കണം പ്ലാനുകൾ ഉണ്ടാകേണ്ടത്..

ശരിയാണ് നിങ്ങൾ ആയിരിക്കും അവിടത്തെ expert.. പക്ഷെ ഒരു സംരംഭം ആയി മാറുമ്പോൾ നിങ്ങൾ ചെയേണ്ടതായ മറ്റു ചില കാര്യങ്ങൾ ഉണ്ട്..

ഇത് ആദ്യത്തെ ദിവസം ചെയേണ്ടത് അല്ല പക്ഷെ ആദ്യം മുതൽക്കേ ഇത് ചിന്തയിൽ വേണം.

നിങ്ങളുടെ പ്രസ്ഥാനം നിങ്ങൾ അവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതിന്റെ ഉള്ളിലെ പ്രവർത്തങ്ങൾ (sales, support, service, manufacturing ) നന്നായി നടക്കുന്നു എന്ന് കരുതുക.

# നിങ്ങൾക്ക് നിങ്ങളുടെ പ്രസ്ഥാനത്തിന്റെ മുക്കിലും മൂലയിലും ചെന്ന് എല്ലാ കാര്യങ്ങളെയും നിരീക്ഷിക്കാൻ ഉള്ള സ്വാതന്ത്ര്യം സമയം ലഭിക്കും. അഥവാ എവിടെ എങ്കിലും കുറ്റങ്ങൾ കുറവുകൾ ഉണ്ടെങ്കിൽ പരിഹരിക്കാൻ പറ്റും.

# പ്രസ്ഥാനം വളരണമെങ്കിൽ നിങ്ങളുമായി ബിസിനസ് ചെയുന്ന, ചെയ്യാൻ സാധ്യത ഉള്ള എല്ലാവരുമായി ഇടപഴകാൻ ശ്രമിക്കാം. വെറും കച്ചവടം എന്നതിനും അപ്പുറം ഹൃദ്യമായ ഒരു ബന്ധം അവരുമായി ഉണ്ടാക്കാൻ കഴിയും.

# ചില കാര്യങ്ങൾ പ്രവർത്തനം തുടങ്ങി കഴിഞ്ഞു ആയിരിക്കും മാറ്റേണ്ടി വരിക അല്ലെങ്കിൽ കുറച്ചു കൂടി നല്ല ആശയങ്ങൾ ലഭിക്കുക.. അത്തരം കാര്യങ്ങളിലേക് ശ്രദ്ധ വേണം.

# Networking - എന്ത് പ്രസ്ഥാനവും ആയിക്കൊള്ളട്ടെ നല്ല ബന്ധങ്ങൾ ഉണ്ടാക്കേണ്ടത് അത്യാവശ്യം ആണ്, അത് ചിലപ്പോൾ പ്രസ്ഥാനത്തിന്റെ ഉള്ളിൽ ഇരുന്ന് ആവില്ല. പുറത്ത് ഇറങ്ങി നടക്കണം, മേളകൾ, പ്രദർശനങ്ങൾ, മറ്റു പൊതു പരിപാടികൾ എന്നിവയിൽ പങ്കെടുക്കണം.

# കൂടുതൽ ആശയങ്ങൾ കണ്ടെത്താൻ കഴിയണം.. ചിലപ്പോൾ ഇപ്പോൾ നിങ്ങളുടെ ബിസിനസ് നഷ്ടത്തിൽ ആയിരിക്കാം, എന്നാൽ അതിന്റെ കൂടെ ചില കാര്യങ്ങൾ കൂടി ചെയ്താൽ ലാഭത്തിൽ ആക്കാൻ കഴിയും, അവ കണ്ടെത്തണം.

# ചിലപ്പോൾ ഇനി പരിചയപ്പെടാൻ പോകുന്ന ഒരാൾ ആയിരിക്കാം നിങ്ങളുടെ തലവര മാറ്റി എഴുതാൻ പോകുന്നത്.. കൂടുതൽ ആളുകളെ പരിചയപ്പെടുക..

ഒരു ഉദാഹരണം.. നിങ്ങളുടെ ഹോട്ടലിലെ ഏറ്റവും മികച്ച കുക്ക് നിങ്ങൾ ആയിരിക്കാം പക്ഷെ അത് മാത്രം ചെയ്തുകൊണ്ട് അടുക്കളയുടെ ഉള്ളിൽ ഇരുന്നാൽ പ്രസ്ഥാനം വളരില്ല.. പുറത്തേക്ക് ഇറങ്ങണം വരുന്ന കസ്റ്റമേഴ്സിനെ നോക്കി പുഞ്ചിരിക്കണം, കുറ്റങ്ങളും കുറവുകളും ചോദിച്ചു മനസിലാക്കണം, അടുത്ത് ഉള്ളവരുമായി സൗഹൃദം സ്ഥാപിക്കണം, എങ്ങനെ ബിസിനസ് വിപുലീകരികാം എന്ന് ചിന്തിക്കണം, അങ്ങനെ ചെയ്തവരെ പരിചയപ്പെടണം, പഠിക്കണം, വ്യത്യസ്തമായ ആശയങ്ങൾ കണ്ടെത്തണം.. ഇതിന്റെ എല്ലാം കൂടെ അടുക്കള നന്നായി പോകുന്നു എന്നും ഉറപ്പ് വരുത്തണം..

രാമകൃഷ്ണ പരമഹംസർ പറഞ്ഞ ഒരു കഥയുണ്ട്


*രാമകൃഷ്ണ പരമഹംസർ പറഞ്ഞ ഒരു കഥയുണ്ട്....* കഥയല്ല ..... സത്യമായും സംഭവിച്ച ഒരനുഭവം.... പരമഹംസരുടെ ശിഷ്യനായ നരേന്ദ്രന്റെ പിതാവിന്റെ അകാല മരണശേഷം ആ വീട്ടിലെ കാര്യങ്ങൾ വളരെ പരിതാപകരമായിരുന്നു.... അത്രയും വലിയ ഒരു കടം ആ കുടുംബത്തിനു വീട്ടാൻ ഉണ്ടായിരുന്നു... പലപ്പോഴും പട്ടിണിയിലുമായിരുന്നു ആ കുടുംബം...

മക്കൾക്ക് വേണ്ടി ആ അമ്മ പലപ്പോഴും ഭക്ഷണം ഒഴിവാക്കിയിരുന്നു എന്നറിഞ്ഞ നരേന്ദ്രൻ .... വീട്ടിലെത്തിയാൽ താൻ ഏതെങ്കിലും സുഹൃത്തിന്റെ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചിരുന്നു എന്ന് പറഞ്ഞു തനിക്കുള്ള ഭക്ഷണം അമ്മയെക്കൊണ്ട് കഴിപ്പിക്കുമായിരുന്നു...

അത്രയും ദയനീയമായിരുന്നു ആ കുടുംബത്തിന്റെ അന്നത്തെ അവസ്ഥ... ഇതറിഞ്ഞ പരമഹംസർ ഒരു ദിവസം നരേന്ദ്രനേയും കൂട്ടി കാളി ക്ഷേത്രത്തിലേക്ക് പോയി.... ജഗദംബയായ കാളി മാതാവിനെ ചൂണ്ടി പറഞ്ഞു.... ചെല്ലൂ... ഇന്ന് അമ്മ നിന്നെ കാത്ത് നിൽക്കുകയാണ്... നിനക്കും കുടുംബത്തിനും എന്താണ് വേണ്ടതെന്ന് ചോദിക്കൂ... ഇന്ന് നീ എന്ത് ചോദിച്ചാലും അത് അമ്മ നിനക്ക് തരും.... ഇതും പറഞ്ഞു നരേന്ദ്രനെ പരമഹംസർ ക്ഷേത്രത്തിലേക്ക് തള്ളിവിട്ടു... തള്ളിവിട്ടു എന്ന് തന്നെ വേണം പറയാൻ .... കാരണം നരേന്ദ്രന്റെ താല്പര്യമായിരുന്നില്ല അത്... അൽപ്പ സമയം കഴിഞ്ഞും കാണാതായപ്പോൾ പരമഹംസർ വാതിലിലൂടെ നോക്കി... നരേന്ദ്രൻ കാളീ മാതാവിനു മുന്നിൽ നിശ്ശബ്ദനായി നിൽക്കുന്നു... ഏറെ സമയം കഴിഞ്ഞു. ........ നരേന്ദ്രൻ മടങ്ങിയെത്തി... നിനക്കും കുടുംബത്തിനും പട്ടിണിമാറ്റാൻ ആവശ്യമായതെല്ലാം കാളീമാതാവിനോട് ചോദിച്ചുവോ.... എന്ന ചോദ്യത്തിന് .... ഒന്നും ചോദിച്ചില്ല .... എന്ന ഉത്തരമായിരുന്നു മറുപടി... ഇത് കേട്ടതും പരമഹംസർ നരേന്ദ്രനെ വീണ്ടും കാളീമാതാവിന്റെ മുന്നിലേക്ക് പറഞ്ഞയച്ചു.... വീണ്ടും ഒന്നും ചോദിക്കാതെ തിരിച്ചെത്തി .... മൂന്നാമതും പരമഹംസർ നരേന്ദ്രനെ കാളീമാതാവിന്റെ മുന്നിലേക്ക് പറഞ്ഞയച്ചു... ഏറെ സമയം കഴിഞ്ഞു നിറഞ്ഞ മിഴികളോടെ നരേന്ദ്രൻ തിരിച്ചെത്തി... പരമഹംസർ ചോദിച്ചു... ഇത്തവണ നീ എന്താണ് ആവശ്യപ്പെട്ടത്.... നിറ മിഴികളോടെ നരേന്ദ്രൻ പറഞ്ഞു... ഗുരുനാഥാ... അങ്ങ് പറയുന്നത് പോലെ ആവശ്യപ്പെടാൻ എനിക്കാവില്ല...

ഞാൻ എന്തേങ്കിലും ആവശ്യപ്പെട്ടാൽ അതോടെ ആ കാളീമാതാവിന്റെ വാതിൽ എനിക്ക് മുന്നിൽ എന്നെന്നേക്കുമായി അടയുമെന്ന് അങ്ങേക്കും അറിയാമല്ലോ... പിന്നെന്തിനാണ് എന്നെ വിഷമിപ്പിക്കുന്നത്.... ഒരു നിമിഷം പരമഹംസർ നരേന്ദ്രനെ നോക്കി ഒന്നു പുഞ്ചിരിച്ചു.... കുഞ്ഞേ....നീ എന്തെങ്കിലും ആവശ്യപ്പെട്ടിരുന്നെങ്കിൽ അതിലൊതുങ്ങുമായിരുന്നു ജഗദംബികയുടെ ഉത്തരവാദിത്വം.... നീ ആവശ്യപ്പെടാത്തതിനാൽ ഈ നിമിഷം മുതൽ നിനക്കും നിന്റെ കുടുംബത്തിനും ആവശ്യമായതെല്ലാം കാളീമാതാവ് യഥാ സമയം എത്തിച്ചു തരും.. ദൈവീകതയുടെ വാതിൽ എല്ലായ്പ്പോഴും ആവശ്യപ്പെടുന്നവന്റെ മുന്നിലല്ല..... ഒന്നും ആവശ്യപ്പെടാത്തവന്റെ മുന്നിലാണ് തുറക്കുന്നത്.......

ഭോജനം, പാനീയം ചാർജ് ചെയ്യണം


വെള്ളവും ഭക്ഷണവുംചാർജ് ചെയ്യാൻ നമുക്ക് കുറച്ചു പോസിറ്റീവ് സങ്കല്പങ്ങളും ശ്രേഷ്ഠ സ്വമാനത്തിലും സ്ഥിതി ചെയ്യേണ്ടത് ആവശ്യമാണ്. നമ്മുടെ സങ്കല്പങ്ങൾ ഭോജനം, വെള്ളം ഇവയിൽ വ്യാപിക്കുന്നു. വെള്ളം, ഭോജനം ശക്തിശാലി ആക്കാൻ സങ്കല്പം വയ്ക്കൂ

ഞാൻ മാസ്റ്റർ സർവ്വശക്തിവാൻ ആണ്. എന്റെ നയനങ്ങളിൽ നിന്നും പവിത്രതയുടെ കിരണങ്ങൾ ഭോജനത്തിൽ നിറയുന്നു.

ഇങ്ങനെ ചെയ്യുന്നതിലൂടെ പവിത്ര വൈബ്രേഷൻ ഭക്ഷണത്തിലും വെള്ളത്തിലും വ്യാപിക്കുന്നു.

വെള്ളത്തിൽ ഏറ്റവും ശക്തിയാണ്. നമ്മുടെ സങ്കല്പങ്ങൾ പെട്ടെന്ന് ക്യാച്ച് ചെയ്യും. വെള്ളം കുടിക്കുന്ന സമയത്ത് എന്ത് ചിന്തിച്ചാലും പെട്ടെന്ന് ക്യാച്ച് ചെയ്യും. വൈബ്രേഷൻ പോകുന്നോ എന്ന് സശയിക്കരുത്. ഈ വിധിയീലൂടെ ചെയ്തു കൊണ്ട് ഇരിക്കുക. പോസിറ്റീവ് ചിന്തിക്കൂ.

മനോവൈകല്യം ഉള്ളവരോട് നമ്മുടെ മനോഭാവം


മനുഷ്യർക്കിടയിൽ സന്മനസ്സുള്ള വരും ദുഷിച്ച മനസ്സുള്ളവരും ഉണ്ടാകും . അംഗവൈകല്യമുള്ള ഒരു വ്യക്തിയോട് വെറുപ്പോ വിദ്വേഷമോ ആയിരിക്കില്ല മറിച്ച് ദയയും സഹതാപവും ആയിരിക്കും മിക്ക മനുഷ്യർക്കും തോന്നുക. അതു പോലെ ആകണം ഇങ്ങനെയുള്ള മനോവൈകല്യം ഉള്ളവരോട് നമ്മുടെ മനോഭാവം. അവർക്ക് മറ്റുള്ളവരുടെ ദുഃഖത്തിലും പതനത്തിലും മറ്റുള്ളവരെ അധിക്ഷേപിക്കുന്നതിലുമൊക്കെ ആയിരിക്കും സന്തോഷം ഉണ്ടാകുന്നത്. അവരോട് ദയാ ഭാവം ഉണ്ടാകണം. കാരണം അന്യരെ ദുഃഖിപ്പിക്കുന്നത് ഒരു വലിയ പാപം ആണെന്നും കാലത്തിൻറെ ഗതി അനുസരിച്ച് ആ പാപത്തിനെ ഫലമായ ദുഃഖം തനിക്കുനേരെ വന്ന് തന്നെ പിടികൂടുമെന്നും അങ്ങനെയുള്ളവർ അറിയുന്നില്ല . അതിനാൽ അങ്ങനെയുള്ളവരോട് ദയാ ഭാവം വെക്കുന്നതിനോടൊപ്പം ശുഭ ഭാവനയും വയ്ക്കണം . ശുഭ ഭാവന വലിയൊരു ശക്തിയാണ് . അതിന് മറ്റുള്ളവരിൽ ശ്രേഷ്ഠ പരിവർത്തനം വരുത്താൻ ഉള്ള കഴിവുണ്ട് . ശുഭ ഭാവനയുടെ ശക്തിയിലൂടെ അവരെയും നന്മ നിറഞ്ഞ മനസ്സിനുടമയാക്കി മാറ്റുവാൻ കഴിയും. അങ്ങനെ അവരെയും നമുക്ക് ദുഃഖത്തിൽ നിന്ന് മോചിപ്പിക്കുവാൻ കഴിയും

2019, നവംബർ 4, തിങ്കളാഴ്‌ച

ഓഷോ-self Love


ആരും നിങ്ങളെ സ്നേഹിക്കുന്നില്ലെങ്കിൽ, നിങ്ങൾ ആത്മഹത്യ ചെയ്യും, കാരണം നിങ്ങൾക്ക് സ്വയം സ്നേഹിക്കാൻ കഴിവില്ല. നിങ്ങൾ സ്വയം സ്നേഹിക്കാൻ പ്രാപ്തനാണെങ്കിൽ, നിങ്ങൾ സ്വയം ശ്രദ്ധിക്കാൻ പ്രാപ്തനാണെങ്കിൽ, നിങ്ങൾക്ക് മറ്റാരുടെയും ശ്രദ്ധ ആവശ്യമില്ല. ഒരു ബുദ്ധന് ഈ ഭൂമിയിൽ ഒറ്റയ്ക്ക് ജീവിക്കാൻ കഴിയും - നിങ്ങൾക്ക് കഴിയില്ല. നിങ്ങൾ തനിച്ചാണെങ്കിൽ, നിങ്ങൾ ഉടനെ ആത്മഹത്യ ചെയ്യും. നിങ്ങൾ പറയും, “എന്താണ് പ്രയോജനം? ഞാൻ എന്തിന് ജീവിക്കണം? ആരാണ് എന്നെ സ്നേഹിക്കുക? ഞാൻ ആരെയാണ് സ്നേഹിക്കേണ്ടത്? ”

അതിനകത്തും,മന ശാസ്ത്രപരമായും ഇതേ നിയമം ബാധകമാണ്. കഷ്ടപ്പാടുകളിൽ നിങ്ങൾ വളരെയധികം ശ്രദ്ധിക്കുന്നുണ്ടെങ്കിൽ, അത് വളരാൻ സഹായിക്കുന്നു. സന്തോഷത്തിൽ നിങ്ങൾ വളരെയധികം ശ്രദ്ധിക്കുന്നുണ്ടെങ്കിൽ, അത് വളരാൻ സഹായിക്കുന്നു. നിങ്ങളുടെ സ്വന്തം ശത്രു ആകരുത്. നിങ്ങൾ കഷ്ടപ്പാടുകളിൽ മുഴുകുകയാണെങ്കിൽ, നിങ്ങൾ തെറ്റായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തുന്നതിനാലാണിത്. നിങ്ങളുടെ ശ്രദ്ധ തിരിക്കുക. നിങ്ങൾക്ക് ആനന്ദകരമായ നിമിഷത്തിന്റെ ഒരു മെമ്മറി മാത്രമേ ഉള്ളൂവെങ്കിൽ പോലും മതി. അതിൽ ശ്രദ്ധ ചെലുത്തുക, അത് വളരും. വിത്ത് വളരും, അത് ഒരു വലിയ വൃക്ഷമായി മാറും.

ഓഷോ

ഉൾവിളി


നമ്മുടെ മനസും ബുദ്ധിയും സൂക്ഷ്മത കൈവരിക്കുമ്പോള്‍ പ്രപഞ്ചവും ദൈവവും നമ്മളോട് സംവേദിക്കുന്നത് നമ്മള്‍ക്ക് തിരിച്ചറിയുവാന്‍ തുടങ്ങും.

തയ്യല്‍ മെഷിന്‍ കണ്ടുപിടിച്ച ഏലിയാസ് ഹോവ് അതിനായുള്ള പ്രയത്നങ്ങള്‍ നടത്തിയിരുന്ന കാലത്തില്‍ ഒരു ആശയക്കുഴപ്പം നേരിട്ടു. കൈകൊണ്ട് തുന്നുന്ന ആ സൂചിയെ മെഷിന്‍ കൊണ്ട് പിടിപ്പിച്ച് തുന്നിക്കുക എന്ന ആശയം നടപ്പിലാവാത്തതിനാല്‍ നിരാശനായി അദ്ദേഹം അന്ന് ഉറങ്ങി. ഉറക്കത്തില്‍ വിചിത്രമായ ഒരു സ്വപ്നം കണ്ടു.സ്വപ്നത്തില്‍ കുറേ ആദിവാസികള്‍ അദ്ദേഹത്തെ പിടിച്ചുകെട്ടിയിട്ട് കൂര്‍ത്ത കുന്തങ്ങള്‍കൊണ്ട് ചുറ്റും നിന്ന് ആര്‍പ്പുവിളിയോടെ കുത്തി നോവിക്കുകയായിരുന്നു. സ്വപ്നത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന അദ്ദേഹം ആ സ്വപ്നത്തെക്കുറിച്ച് ആലോചിച്ചു നോക്കി. അവര്‍ കുത്തിയിരുന്ന കുന്തത്തിന്‍റെ കൂര്‍ത്ത അഗ്രങ്ങളില്‍ ദ്വാരങ്ങള്‍ ഉണ്ടായിരുന്നു. ആ ദ്വാരങ്ങളില്‍ കാട്ടു വള്ളികള്‍ കോര്‍ത്തിട്ടുമുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ മനസില്‍ പുതിയ ആശയം മിന്നി മറഞ്ഞു. തയ്യല്‍മെഷിന്‍റെ സൂചിക്ക് കൂര്‍ത്ത അഗ്രത്തുതന്നെ ദ്വാരമിട്ടാല്‍ സംഗതി വിജയിക്കുമെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. അങ്ങനെ ആ സ്വപ്നം ഒരു പുതിയ കണ്ടെത്തലിന് കാരണമായി. നിങ്ങള്‍ക്ക് ഇതൊരു സ്വാഭാവികമായ സ്വപ്നം കാണലായി തോന്നുന്നുണ്ടോ. അതോ മനുഷ്യന്‍റെ ഇച്ഛാശക്തിക്കനുസരിച്ച് സാഹചര്യങ്ങളോ ആശയങ്ങളോ ഉരുത്തിരിയാത്ത സാഹചര്യത്തില്‍ ആ സദുദ്യമത്തിനായി പ്രപഞ്ചത്തിന്‍റെ മഹാമനസ് അദ്ദേഹത്തിന് ഒരു ഉള്‍വിളി സമ്മാനിച്ചതാണെന്ന് അംഗീകരിക്കാന്‍ കഴിയുന്നുണ്ടോ.എന്തായാലും ലോകത്തിലെ ഏറ്റവും ക്രിയാത്മകമായ സ്വപ്നം എന്ന ബഹുമതി ആ സ്വപ്നത്തിനാണ് ലഭിച്ചിരിക്കുന്നത്.

നമ്മുടെ ബോധ മനസിനേക്കാള്‍ സൂക്ഷ്മമാണ് ഉപബോധ മനസ് അത് നിഷ്കളങ്കവുമാണ്. അതിനാല്‍ ആദ്യ ചിന്തയില്‍ അസാധ്യമെന്നു കരുതിയ പല കാര്യങ്ങളും ഉപബോധ മനസ് ഏറ്റെടുത്താല്‍ സാധ്യമായിത്തീരുകതന്നെ ചെയ്യും. ചില ദുരന്തങ്ങള്‍ സംഭവിക്കുന്നതിന് തൊട്ടുമുമ്പ് അവിടെ നിന്ന് മാറിപ്പോകാന്‍ ഉള്‍വിളി ലഭിച്ചതിനാല്‍ അതില്‍ നിന്ന് രക്ഷപ്പെട്ടവര്‍ ഉണ്ട്. ചിലര്‍ തന്‍റെ മരണ ദിവസവും സമയവും പോലും നേരത്തെ പ്രവചിച്ചിട്ടുണ്ട്. എല്ലായ്പ്പോഴും ഇത് ശരിയായി വരാറില്ലെങ്കിലും ഒരു പരിധിവരെയൊക്കെ ചില ഉള്‍വിളികള്‍ നമുക്ക് മാര്‍ഗ്ഗദര്‍ശനം നല്‍കുക തന്നെ ചെയ്യും.എന്നാല്‍ പലപ്പോഴും നമ്മുടെ ഉള്‍വിളികള്‍ നമ്മള്‍പോലും ശ്രദ്ധിക്കുന്നില്ല. സദാ ബഹിര്‍മുഖമായി ഇന്ദ്രിയ രസങ്ങളില്‍ മുഴുകി ജീവിക്കുന്നതിനിടെ ഇതൊക്കെ ആര് ശ്രദ്ധിക്കുന്നു അല്ലേ. ദേവതകള്‍ നടക്കാന്‍ മടിക്കുന്ന വഴിയിലൂടെ അസുരന്‍മാര്‍ ഓടി നടക്കും എന്ന പഴഞ്ചൊല്ലു കേട്ടിട്ടില്ലേ. അതെന്തുകൊണ്ടാണ് ദേവതകള്‍ മടിക്കുന്നതെന്നാല്‍ അവര്‍ ഉള്‍വിളികളെ മാനിക്കുന്നതു കൊണ്ടാണ്.

ആയിരക്കണക്കിന് ചിന്തകള്‍ കുത്തിത്തിരുകി മനസിനെ ഭാരിച്ചതാക്കുമ്പോള്‍ ഇത്തരം ഉള്‍വിളികള്‍ക്ക് ബഹിര്‍ഗ്ഗമിക്കുവാന്‍ സാധ്യമല്ല.അതിനാല്‍ മനസിലും ബുദ്ധിയിലും അല്‍പം സ്ഥലമൊരുക്കൂ. അവിടെ പ്രപഞ്ചമഹാശക്തിയുടെ സഹായ ഹസ്തങ്ങള്‍ തരംഗങ്ങളായി വന്നെത്തുന്നത് അനുഭവിക്കുവാനാകും. ദഹനം എളുപ്പത്തിലാകണമെങ്കില്‍ ആമാശയത്തില്‍ അല്‍പ്പം സ്ഥലം കാലിയാക്കി വെക്കണമെന്ന് വൈദ്യന്‍മാര്‍ പറയാറുള്ളതുപോലെ വൈദ്യനാഥനായ ഭഗവാന്‍ പറയുന്നു

മക്കളേ, മനസും ബുദ്ധിയും ശാന്തമാകട്ടെ, ഈശ്വരോന്‍മുഖമാകട്ടെ… അപ്പോള്‍ ഈശ്വരന്‍ ജീവിത രഥത്തെ നയിക്കുന്നത് അനുഭവിക്കാം.

സദാ ബഹിര്‍മുഖമായി സുഖ വൈവിദ്ധ്യങ്ങളെ തേടിയലയുന്ന മനോബുദ്ധികള്‍ അന്തര്‍മുഖമായി വിശ്രമിക്കുമ്പോള്‍ ജീവിതത്തില്‍ പുതിയ പാതകള്‍ തുറക്കപ്പെടും. സമാധാനത്തിന്‍റെ ശുദ്ധ തരംഗങ്ങള്‍ മനസില്‍ നിറയുമ്പോള്‍ തെളിഞ്ഞ ജലത്തിന്‍റെ അടിത്തട്ട് വ്യക്തമായി കാണുന്ന പോലെ ദിവ്യമായ ഉള്‍വിളികള്‍ തെളിയപ്പെടും. ജീവിതമെന്ന അപരിചിതമായ പാതയിലൂടെ പരിചയ സമ്പന്നനായ ഒരു വഴികാട്ടി നിങ്ങളെ കൈ പിടിച്ച് നടത്തുന്നതു പോലെ ഒരനുഭവമുണ്ടാകും. അനുഭവം തന്നെയാണ് യഥാര്‍ത്ഥ ഗുരു. ഓം ശാന്തി:

ബുദ്ധനും ഒരു സംഘം ഭിക്ഷുക്കളും


ബുദ്ധനും ഒരു സംഘം ഭിക്ഷുക്കളും ഗ്രാമപാതയിലൂടെനടന്നുപോകുമ്പോൾ ഒരാൾ ബുദ്ധനു നേരെ ഏറ്റവും അശ്ലീലമായ വാക്കുകൾ തുരുതുരാ വർഷിച്ചു. ബുദ്ധൻ ഒന്നുമറിയാത്തവനെപ്പോലെ യാത്ര തുടർന്നു.

കുറച്ചു ദൂരം കഴിഞ്ഞപ്പോൾ വഴിയിൽ നേരത്തെ കേട്ട വാക്കുകൾ ബുദ്ധൻ്റെ മനസ്സിൽ എന്തു പ്രതികാരമാണുണ്ടാക്കിയതെന്ന് ജിജ്ഞാസുവായ ശിഷ്യൻ ഗുരുവിനോടാരാഞ്ഞു.

ബുദ്ധൻ ചിരിച്ചു കൊണ്ടു പറഞ്ഞു. " ഒരു കഥ കേൾക്കണോ? വഴിയിലൂടെ ഒറ്റക്ക് നടന്നു പോകുന്ന ഒരാളുടെ അടുത്തേക്ക് മറ്റൊരാൾ ഓടി വന്ന് ഒരു പൊതി വെച്ചു നീട്ടി. വൃത്തിയുള്ള പൊതിക്കകത്ത് കെട്ടുനാറുന്ന മലിന വസ്തുക്കളും അഴുകിയ പദാർത്ഥങ്ങളുമാണുള്ളത്. വഴിപോക്കൻ അതു വാങ്ങാതെ നടന്നു പോയി. അപ്പോൾ ആ പൊതി ആരുടെ കയ്യിലാണുണ്ടാവുക?"

ശിഷ്യൻ പറഞ്ഞു. " അതു കൊണ്ടുവന്ന ആളുടെ കയ്യിൽത്തന്നെ "

" ശരി" ബുദ്ധൻ തുടർന്നു ചോദിച്ചു.

"അങ്ങനെയാണെങ്കിൽ ഒരാൾ നിങ്ങളെ ചീത്ത വിളിച്ചാലും നിങ്ങൾ നിങ്ങളുടെ മനസ്സിലേക്കെടുക്കുന്നില്ലെങ്കിൽ അതെവിടുണ്ടാകും?"

" *അതു പറഞ്ഞ ആളുടെ കയ്യിൽത്തന്നെ*!"

ബുദ്ധൻ പുഞ്ചിരിച്ചു. ശിഷ്യനും !

*എല്ലാ പൊതികളും കൈയിൽത്തന്നെയിരിക്കട്ടെ! ദുർഗന്ധം വമിക്കുന്നത് തന്നിൽ നിന്നാണെന്നു തിരിച്ചറിയുന്ന തിരിച്ചറിവിൻ്റെ ഒരു കാലം വരട്ടെ!


*Stress is the gap between our expectations and reality. More the gap , more the stress.* *So expect nothing and accept everything.* *Always have attitude of "Fact-finding" not "Fault finding"*

ചെറിയ ചെറിയ ആത്മീയകഥകള്‍


താടിക്ക് തീപിടിച്ചപ്പോൾ

ഒരു സന്ന്യാസിക്ക് മൂന്ന് ശിഷ്യരുണ്ടായിരുന്നു. മൂന്നുപേരിൽ ആരാണ് വിശ്വസ്തനായ ശിഷ്യൻ? ഒരു പരീക്ഷണം നടത്തി അത് മനസ്സിലാക്കാൻ സന്ന്യാസി തീരുമാനിച്ചു. 'നിന്റെ താടിക്കും എന്റെ താടിക്കും ഒരേസമയത്ത് തീപിടിക്കുന്നു. ആരുടെ താടിയിലെ തീയണയ്ക്കാനാണ് നീ ആദ്യം ശ്രമിക്കുക?' സന്ന്യാസി ചോദിച്ചു. ആദ്യത്തെ ശിഷ്യൻ പറഞ്ഞു. 'ചുമരുണ്ടെങ്കിലല്ലേ ചിത്രംവരയ്ക്കാൻ പറ്റൂ. അതുകൊണ്ട് ആദ്യം എന്റെ താടിയിലെ തീയണച്ചശേഷം പിന്നീട് താങ്കളുടെ താടിയിലെ തീയണയ്ക്കും.' രണ്ടാമത്തെ ശിഷ്യൻ പറഞ്ഞു: 'താങ്കളുടെ താടിയിലെ തീയണയ്ക്കലാണ് എന്റെ ആദ്യത്തെ കടമയെന്ന് ഞാൻ വിശ്വസിക്കുന്നു.' മൂന്നാമത്തെ ശിഷ്യൻ മുമ്പോട്ടുവന്ന് പറഞ്ഞു: 'ഞാൻ എന്റെ ഒരു കൈകൊണ്ട് എന്റെ താടിയിലെ തീയും മറ്റൊരു കൈയാൽ താങ്കളുടെ താടിയിലെ തീയും അണയ്ക്കും.' മൂന്നാമത്തെ ശിഷ്യനാണ് വിശ്വസ്തൻ എന്നുമനസ്സിലാക്കി സന്ന്യാസി അവനെ തന്റെ പിൻഗാമിയാക്കി. പ്രായോഗികമായി നടപ്പാക്കാൻ സാധിക്കാത്ത കാര്യങ്ങൾ പറയുന്നവരെ ഒരിക്കലും വിശ്വസിക്കരുത്.

മനഃസമാധാനം നഷ്ടപ്പെടുന്നത്

''സ്വാമീ, എന്റെയടുത്ത് ധാരാളം പണമുണ്ട്. പക്ഷേ, മനഃസമാധാനമില്ല. എന്താണുകാരണം?'' പണക്കാരനായ ഒരാൾ സന്ന്യാസിയോട് ചോദിച്ചു. സന്ന്യാസി ഉത്തരമൊന്നും പറഞ്ഞില്ല. ഒരു കുട്ടിയെ അരികിലേക്കുവിളിച്ച്, ഒരു പഴമെടുത്തുകൊടുത്തു. വലതുകൈകൊണ്ട് കുട്ടി അതുവാങ്ങി. വീണ്ടും ഒരു പഴമെടുത്തുകൊടുത്തു. കുട്ടി ഇടതുകൈ നീട്ടി വാങ്ങി. വീണ്ടും ഒരു പഴംകൂടി കൊടുത്തു. ആദ്യത്തെ രണ്ടുപഴങ്ങളെയും മാറോടുചേർത്തുപിടിച്ചുകൊണ്ട് മൂന്നാമത്തെ പഴം വാങ്ങാൻ കുട്ടി ശ്രമിച്ചു. പഴം താഴെവീണു. വീണപഴത്തിനെ നോക്കി കുട്ടി കരഞ്ഞു. സന്ന്യാസി പണക്കാരനോട് പറഞ്ഞു: ''രണ്ടുപഴംമാത്രം മതിയെന്ന് കുട്ടി തീരുമാനിച്ചിരുന്നെങ്കിൽ ഇങ്ങനെ കരയേണ്ട ആവശ്യം വരുമായിരുന്നോ? മനസ്സ് തൃപ്തമായാൽ പിന്നെ ഒരു പ്രശ്നവുമുണ്ടാവില്ല. സമാധാനം കിട്ടുകയുംചെയ്യും.''

തെളിഞ്ഞ വെള്ളം

ഗംഗയുടെ തീരത്ത് ഒരു മഠമുണ്ടായിരുന്നു. തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ മഠാധിപതി ഒരു പരീക്ഷണം നടത്താൻ തീരുമാനിച്ചു. ചെറിയ ചെറിയ പരീക്ഷണങ്ങൾ നടത്തിയശേഷം മൂന്നുശിഷ്യരെ അവസാനത്തെ പരീക്ഷണത്തിനായി തിരഞ്ഞെടുത്തുരാമതീർഥൻ, കൃഷ്ണാനന്ദൻ, കേശവദാസൻ. അവരോട് നിങ്ങൾ ഓരോരുത്തരായി തനിച്ചുചെന്ന് ഗംഗയിൽനിന്ന് തെളിഞ്ഞ ശുദ്ധമായ വെള്ളം കൊണ്ടുവരൂ എന്ന് മഠാധിപതി പറഞ്ഞു. മൂന്നുപേരും പോയി വെള്ളം കൊണ്ടുവന്നു. 'തെളിഞ്ഞവെള്ളം എങ്ങനെയെടുക്കാനായി' എന്ന് മഠാധിപതി ചോദിച്ചു. രാമതീർഥൻ പറഞ്ഞു: ''കൈകൊണ്ട് വെള്ളത്തെ തേവിത്തേവി ഒതുക്കി കുറച്ചുകുറച്ചായി പാത്രത്തിൽ ശേഖരിച്ചു.'' കൃഷ്ണാനന്ദൻ പറഞ്ഞു: ''പാത്രത്തിൽ വെള്ളം നിറച്ചശേഷം തുണികൊണ്ട് മൂടി അരിച്ചെടുത്തു.'' അവസാനം കേശവദാസൻ പറഞ്ഞു: ''ഗുരുവേ, പാത്രത്തെ ഗംഗയിൽ മുക്കി വെള്ളമെടുത്തശേഷം സൂര്യവെളിച്ചം തട്ടാനായി കരയിൽ വെച്ചു. എന്നിട്ട് കുറച്ചുനേരം ഗീത വായിച്ചു. വെള്ളം തെളിഞ്ഞതോടെ എടുത്തുകൊണ്ടുവന്നു.'' മഠാധിപതി കേശവദാസനെ തിരഞ്ഞെടുത്തു. ഗീത വായിച്ചശേഷം തെളിഞ്ഞത് വെള്ളം മാത്രമാണോ?

മൗനവും ഒരു ഭാഷയാണ്

രമണമഹർഷിയെ ദർശിക്കാൻ കശ്മീരിൽനിന്ന് ഒരു ഭക്തൻ വന്നിരുന്നു. കൂട്ടത്തിൽ വേലക്കാരനുമുണ്ടായിരുന്നു. വേലക്കാരന് കശ്മീരിഭാഷ മാത്രമേ അറിയൂ. ഒരുദിവസം രാത്രി ഹാളിൽ വെളിച്ചം കുറവായിരുന്നു. ആകെയുണ്ടായിരുന്നത് ഒരേയൊരു ലാന്തർ വിളക്കുമാത്രം. കശ്മീരിൽനിന്നുവന്ന ഭക്തന്റെ വേലക്കാരൻ രമണമഹർഷിയുടെ മുമ്പിൽ ചെന്നുനിന്ന് നമസ്കരിച്ചു. എന്നിട്ട് തനിക്കറിയാവുന്ന കശ്മീരിഭാഷയിൽ എന്തൊക്കെയോ സംസാരിച്ചു. കുറച്ചുനേരം കഴിഞ്ഞ് വണങ്ങിയശേഷം പോവുകയും ചെയ്തു. പിറ്റേദിവസം ഭക്തൻ മഹർഷിയോട് ചോദിച്ചു: ''താങ്കൾക്ക് കശ്മീരിഭാഷ അറിയുമോ? എന്നോട് പറഞ്ഞില്ലല്ലോ.'' ''നിന്റെ ഭാഷയിൽ ഒരു വാക്കുപോലും സംസാരിക്കാൻ എനിക്കറിയില്ല. നീ എന്താണ് പറയുന്നത്?'' രമണമഹർഷി ചോദിച്ചു. ''ഇന്നലെ രാത്രി എന്റെ വേലക്കാരൻ തന്റെ ഭാഷയിൽ ചോദിച്ച ചോദ്യങ്ങൾക്കെല്ലാം താങ്കൾ അതേഭാഷയിൽ സംസാരിച്ച് സംശയങ്ങളൊക്കെ തീർത്തതായി അവൻ പറഞ്ഞു.'' സത്യസന്ധമായ ആഗ്രഹത്തോടെ ഉത്തരം പ്രതീക്ഷിക്കുന്നവർക്ക് ജ്ഞാനികളുടെ മൗനംപോലും സംസാരഭാഷയാവുമെന്നതിന് ഈ സംഭവം ഒരു ഉദാഹരണമാണ്. മൗനവും ഒരു ഭാഷയാണ്.

സ്വന്തമായിട്ടുള്ളതെന്ത്?

ആ ദേശത്തിലേക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നും മഹാന്മാർ വരികയും കുറച്ചുദിവസം താമസിച്ച് തിരിച്ചുപോവുകയും പതിവായിരുന്നു. അവരുടെ ഉപദേശങ്ങൾ മഹാറാണിയുടെ ചിന്തകളെ പ്രചോദിപ്പിച്ചു. മഹാറാണി ഒരു ജ്ഞാനിയാവുകയും ചെയ്തു. മാത്രമല്ല, രൂപം മാറാനുള്ള കഴിവും ആകാശത്തിലൂടെ പറക്കാനുള്ള സിദ്ധിയും നേടി. മഹാരാജാവ് റാണിയുടെ അടുത്തുചെന്ന് പറഞ്ഞു: ''എനിക്കും നിന്നെപ്പോലെ ജ്ഞാനിയാവണമെന്നുണ്ട്. ഉപദേശം തരൂ.'' ''താങ്കൾക്ക് ഒന്നിലും വിരക്തിവന്നിട്ടില്ല,'' റാണി പറഞ്ഞു. മഹാരാജാവ് തപസ്സിനായി കാട്ടിലേക്കുപോയി. ഒരു യുവസന്ന്യാസിനിയുടെ വേഷത്തിൽ റാണി അദ്ദേഹത്തിന്റെ മുമ്പിൽ വന്നുനിന്നു. രാജാവിനത് മനസ്സിലായില്ല. ''നിന്റെ ഭാര്യ നിന്നോട് എല്ലാം ഉപേക്ഷിക്കാൻ പറഞ്ഞല്ലോ, ഉപേക്ഷിച്ചോ?'' യുവസന്ന്യാസിനി ചോദിച്ചു. 'എല്ലാം ഉപേക്ഷിച്ചു. ഇതാ ഈ ആശ്രമത്തെയും ഉപേക്ഷിക്കുന്നു' എന്നുപറഞ്ഞ് രാജാവ് ആശ്രമത്തെയും അതിലെ സാധനങ്ങളെയും അഗ്നിക്കിരയാക്കി. ''ഇതൊന്നും നിന്റെ സ്വന്തമല്ല. പ്രകൃതിയുടേതാണ്,'' സന്ന്യാസിനി പറഞ്ഞു. 'എങ്കിൽ എന്റെ ദേഹത്തെ ത്യജിക്കാം' എന്നുപറഞ്ഞുകൊണ്ട് മഹാരാജാവ് തീയിൽ ചാടാൻ തയ്യാറെടുത്തു. ''ദേഹം നിന്റെ സ്വന്തമൊന്നുമല്ല. അതിന്റെ അവകാശികൾ പഞ്ചഭൂതങ്ങളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയാണ്.'' ''എങ്കിൽ എന്താണ് എന്റെ സ്വന്തം?'' ''നിന്റെ അഹങ്കാരം. അതിനെ ഉപേക്ഷിക്കുക. ഈ ലോകം നിങ്ങളുടെ കൈകളിലാണെന്ന് തോന്നുന്നത് അഹങ്കാരമുള്ളതുകൊണ്ടാണ്.'' ''ഇതാ, ഞാൻ എന്റെ അഹങ്കാരത്തെയും ഉപേക്ഷിക്കുന്നു,'' മഹാരാജാവ് പറഞ്ഞു. തന്റെ അഹങ്കാരത്തെ ഉപേക്ഷിച്ച് രാജാവ് ജ്ഞാനിയായിത്തീർന്നു.

The Games People Play


നല്ല ബന്ധങ്ങളുണ്ടാക്കാം. വഴികളിതാ.

മറ്റുള്ളവരിൽ നിന്നും നല്ല വാക്കുകൾ കേൾക്കാൻ ഇഷ്ടമല്ലാത്തവർ ആരാണുള്ളത്? നമ്മുടെ ദൈനംദിന ജീവിത മാനസിക അവസ്ഥകളിൽ മറ്റുള്ളവരുടെ നല്ല വാക്കുകൾക്ക് എന്തെങ്കിലും പ്രാധാന്യമുണ്ടോ ?

എറിക് ബെൻ (Eric Berne) എന്ന മനോരോഗ വിദഗ്ദ്ധൻ തന്റെ വളരെ പ്രശസ്തമായ ദി ഗെയിംസ് പീപ്പിൾ പ്ലേ (The Games People Play) എന്ന പുസ്തകത്തിലൂടെ ജീവിതത്തിൽ വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യത്തെയും നല്ല ചിന്തകൾ എങ്ങനെ മാനസിക അവസ്ഥകളെ സ്വധീനിക്കുന്നുവെന്നും വിവരിക്കുന്നുണ്ട്.

ഒരു കുഞ്ഞു ജനിച്ചു വീഴുമ്പോൾ രക്ഷിതാക്കളുടെ സാമീപ്യം, തലോടൽ ഒക്കെയാണ് കുട്ടികളുടെ മാനസികാവവസ്ഥയെ സ്വാധീനിക്കുന്നതെങ്കിൽ ബുദ്ധിപരമായ വികാസത്തോടെ വാക്കുകളിലൂടെ ലഭിക്കുന്ന പരിഗണനയും പ്രോത്സാഹനവുമൊക്കെ വ്യക്തിയുടെ മാനസിക അവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നുണ്ട്. അതുപോലെ കുടുംബ ബന്ധങ്ങളെയും, ഭാര്യ-ഭർതൃ ബന്ധത്തെയും, ഔദ്യോഗിക ബന്ധങ്ങളെയും സാമൂഹിക ബന്ധങ്ങളെയുമൊക്കെ ദൃഢമാക്കുന്നതിൽ നല്ല ചിന്തകൾക്കും പ്രോത്സാഹനത്തിനും കാര്യമായ പങ്കുണ്ട്. വ്യക്തി ബന്ധങ്ങളിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്?

1. സ്നേഹത്തിന്റെ ഭാഷയിൽ സംസാരിക്കാൻ ശ്രമിക്കാം

മറ്റുള്ളവരോട് സംസാരിക്കുമ്പോൾ കഴിവതും ചിരിച്ച മുഖത്തോടെ സംസാരിക്കുകയും നാം ഇടപെടുന്ന വ്യക്തിയെ ബഹുമാനിച്ചു കൊണ്ടും അവരെ പൂർണമായും അംഗീകരിച്ചു കൊണ്ടും സംസാരിക്കാൻ ശ്രമിക്കുമ്പോൾ നമ്മളിലൂടെ പോസിറ്റീവ് ആയ ഊർജ്ജം മറ്റുള്ളവരിലേക്ക് വ്യാപിക്കുകയും ആശയ വിനിമയവും ആത്മബന്ധവും കൂടുതൽ ദൃഢമാവുകയും ചെയ്യും.

2. മറ്റൊരാളുമായി ഇടപെടുമ്പോൾ നല്ലത് പറഞ്ഞു തുടങ്ങാം

'നീ ആകെ ക്ഷീണിച്ചു പോയല്ലോ', തടികൂടിയല്ലോ, മുടിയാകെ നരച്ചല്ലോ', തുടങ്ങിയ മറ്റുള്ളവരുടെ വിലയിരുത്തലുകൾ നമ്മുടെ എത്രയോ ദിവസങ്ങൾ നശിപ്പിച്ചിരിക്കുന്നു. ഇത്തരം ആളുകളിൽ നിന്നും ഒരിക്കലെങ്കിലും ഒഴിഞ്ഞു മാറാൻ ശ്രമിക്കാത്തവരുണ്ടോ? ഒരു വ്യക്തിയെ കണ്ടുമുട്ടുമ്പോൾ അല്ലെങ്കിൽ ഇടപെടുമ്പോൾ കഴിവതും നല്ലത് പറഞ്ഞു കൊണ്ട് തുടങ്ങുക. പലപ്പോഴും മനുഷ്യ സഹജമായി കുറവുകളും കുറ്റങ്ങളുമൊക്കെ നമ്മുടെ മനസിലേക്ക് ഓടിയെത്തിയേക്കാം. എന്നാൽ അതിന് പ്രാധാന്യം കൊടുക്കാതെ ആ വ്യക്തിയിലുള്ള എന്തെങ്കിലും നല്ല കാര്യം പറഞ്ഞു തുടങ്ങുന്നതാണ് ഉചിതം.

3. നല്ല ചിന്തകളോ, പോസിറ്റിവിറ്റി തോന്നുന്ന കാര്യങ്ങളോ മനസ്സിൽ ഒളിപ്പിച്ചു വയ്ക്കാതെ തുറന്നു പറയാം.

ഒരു സുഹൃത്ത് നല്ല രീതിയിൽ ഡ്രസ്സ് ചെയ്തു വന്നാൽ, അല്ലെങ്കിൽ അയാളൊരു വാഹനമോ വീടോ വാങ്ങിയാൽ, ജീവിതത്തിലെന്തെങ്കിലും നേട്ടങ്ങളുണ്ടാക്കിയാൽ ഒന്ന് അഭിനന്ദിക്കാൻ അല്ലെങ്കിൽ കൊള്ളാം എന്ന് പറയാൻ നമുക്ക് കഴിയാറുണ്ടോ? ഏതെങ്കിലും ഹോട്ടലിൽ നിന്നും രുചികരമായ ഭക്ഷണം കഴിച്ചിട്ട് ഫുഡ് നന്നായിട്ടുണ്ട് എന്ന് അവരോട് എത്രപേർ പറയാറുണ്ട്? ജീവിതത്തിൽ ചെറിയ ചെറിയ സന്തോഷങ്ങൾ തരുന്ന സാഹചര്യങ്ങൾ പോലും അംഗീകരിക്കുകയും അത് പ്രകടിപ്പിക്കുകയും ചെയ്യുന്നത് നമ്മളിലും മറ്റുള്ളവരിലും പോസിറ്റിവിറ്റി പരക്കാൻ ഉപകരിക്കും. മറ്റുള്ളവരെ പറ്റി നല്ലത് പറയാനും പ്രോത്സാഹിപ്പിക്കാനുമുള്ള ഒരവസരവും പാഴാക്കാതിരിക്കാം.

4. ചെറിയ ശ്രമങ്ങളെ പോലും പ്രോത്സാഹിപ്പിക്കാം.

സ്കൂളിൽ ടീച്ചർ വഴക്കു പറയുമെന്നോ മാതാപിതാക്കൾ ശിക്ഷിക്കുമെന്നോ ഭയന്ന്, പരീക്ഷ പാസായി ഉന്നതങ്ങളിൽ എത്തിയ എത്ര പേരുണ്ടാവും? ജീവിതത്തിൽ ഓരോരുത്തർക്കും ലഭിച്ച നല്ല വാക്കുകളും പ്രോത്സാഹനവുമാവാം ഒരുപക്ഷെ നാം ഇപ്പോഴും ഓർത്തിരിക്കുന്നതും നമ്മെ മുന്നോട്ട് നയിക്കുന്ന ഊർജ്ജവും. ഓരോ വ്യക്തിയുടെയും ചെറിയ ശ്രമങ്ങളെ പോലും പ്രോത്സാഹിപ്പിക്കുക. അങ്ങനെ ചെറിയ ശ്രമങ്ങൾ വലിയ ശ്രമങ്ങളാവാനുള്ള ഇന്ധനമാണ് പ്രോത്സാഹനം.

5. ഗുണപരമല്ലാത്ത വിമർശനങ്ങളെ ഒഴിവാക്കാം

ഒരു വ്യക്തിയുടെ തിരുത്തപ്പെടേണ്ട കാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ പറയേണ്ട കാര്യങ്ങൾ കൃത്യമായി പറയാൻ ശ്രമിക്കണം. അതുപോലെ തന്നെ കാര്യങ്ങൾ അവതരിപ്പിക്കുമ്പോൾ വ്യക്തിപരമായ പോരയ്മകളിലൂന്നി സംസാരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യം നല്ല കാര്യങ്ങൾ പറഞ്ഞു വേണം തിരുത്തപെടേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ. ഗുണപരമല്ലാത്ത രീതിയിൽ ഒരു വക്തിയെ അല്ലെങ്കിൽ പെരുമാറ്റത്തെ പോസ്റ്റ്മാർട്ടം ചെയ്യുന്ന തരത്തിലേക്ക് ആശയ വിനിമയം എത്തി ചേരാതിരിക്കാൻ ശ്രദ്ധിക്കുന്നത് വ്യക്തിബന്ധങ്ങൾ ഉഷ്മളമാവാൻ സഹായിക്കും.

6. പ്രോത്സാഹനപരമായ ചിന്തകൾ എഴുതി വയ്ക്കാം

നമ്മുടെ മനസിലൂടെ വരുന്ന ചിന്തകൾ എഴുതി വയ്ക്കുമ്പോൾ അത് കൂടുതൽ ദൃഢമായി ഓർമകളിൽ സൂക്ഷിക്കപ്പെടുന്നു. ചിന്തിക്കുന്ന കാര്യങ്ങൾ എഴുതുമ്പോൾ അത് നമ്മുടെ മനസിലാണ് രേഖപ്പെടുത്തുന്നത്. നമുക്ക് ചുറ്റും കാണുന്ന നല്ല കാര്യങ്ങൾ, നല്ല ചിന്തകൾ, അനുഭവങ്ങൾ തുടങ്ങിയവ എഴുതി വയ്ക്കുന്ന ശീലം വ്യക്തി ജീവിതത്തിൽ പോസിറ്റിവിറ്റി നിറയ്ക്കാൻ സഹായിക്കും.

7. മറ്റുള്ളവർ ചെയ്യുന്ന നല്ല കാര്യങ്ങളെ നിരീക്ഷിക്കാം

പോസിറ്റീവ് ആയി ചിന്തിക്കാനുതകുന്ന ഒന്നും തന്നെ നമ്മുടെ സമൂഹത്തിലും ജീവിതത്തിലും ഇല്ല എന്ന് പരാതി പെടുന്നവരാണ് മിക്കവാറുമാളുകൾ. ദിവസവും വന്നുകൊണ്ടിരിക്കുന്ന പത്രവാർത്തകളൊക്കെ തന്നെ ഞാനീ ലോകത്തിൽ സുരക്ഷിതനല്ല എന്ന സന്ദേശമാവും നമുക്ക് തരിക. എന്നിരുന്നാലും നന്മയുള്ള ഒരു സമൂഹവും നമുക്ക് ചുറ്റുമുണ്ടെന്ന് മനസ്സിലാക്കണം. അതുകൊണ്ട് തന്നെയാണ് ഈ ലോകം നിലനിൽക്കുന്നതും. മറ്റുള്ളവർ ചെയ്യുന്ന നല്ല കാര്യങ്ങളെ നിരീക്ഷിക്കുകയും അതേപറ്റി ചിന്തിക്കാനുമുള്ള ശ്രമം വ്യക്തി ജീവിതത്തിലെ നിഷേധാത്മക ചിന്തകൾ മാറ്റിയെടുക്കാൻ സഹായിക്കും.

8. സത്യസന്ധമായും യാഥാർഥ്യ ബോധത്തോടെയും പെരുമാറാം

മനുഷ്യൻ ഒരു സാമൂഹിക ജീവിയാണ്. കുടുംബം, സുഹൃത്തുക്കൾ തുടങ്ങി നാം ഇടപെടുന്ന എല്ലാ സാഹചര്യങ്ങളും നമ്മളിൽ അറിഞ്ഞും അറിയാതെയും സ്വാധീനം ചെലുത്തുന്നുണ്ട്. നമ്മുടെ വ്യക്തിബന്ധങ്ങളിൽ ആത്മാർത്ഥതയും, സത്യസന്ധതയും നിലനിർത്തുന്നത് നമ്മെ പോസിറ്റിവിറ്റിയുള്ള വ്യക്തിത്വങ്ങളാക്കി മാറ്റിയെടുക്കാൻ സഹായിക്കും.

നിരുപാധിക സ്നേഹം


ഉപാധികളൊന്നുമില്ലാത്ത സ്നേഹത്തെയാണ് നിരുപാധികമായ സ്നേഹം എന്ന് പറയുന്നത്. ഒന്നും തിരിച്ചു പ്രതീക്ഷിക്കാതെയുള്ള സ്നേഹമാണത്. തിരിച്ചു ഇങ്ങോട്ടുള്ള സ്നേഹം പോലും അവിടെ വിഷയമല്ല. ഫലം ആഗ്രഹിച്ചുകൊണ്ട് പ്രതീക്ഷിക്കുമ്പോഴാണ് നമുക്ക് അസന്തുഷ്ടി ഉണ്ടാകുന്നത്. ഒന്നും തിരിച്ച് ആഗ്രഹിക്കാതെ നിങ്ങള്‍ക്ക് സ്നേഹിക്കാന്‍ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് അതില്‍നിന്ന് സന്തോഷം മാത്രമായിരിക്കും ലഭിക്കുക. ഒന്നും തിരികെ പ്രതീക്ഷിച്ചുകൊണ്ടല്ലാതെ മറ്റു മനുഷ്യരെയും മറ്റു ജീവികളെയും സ്നേഹിക്കാന്‍ ഒരാള്‍ക്ക് കഴിയുമ്പോഴാണ് അത് നിരുപാധിക സ്നേഹം ആകുന്നത്.

നിരുപാധികമായ സ്നേഹത്തില്‍ ഒരാളെ അയാളെങ്ങനെയാണോ അതുപോലെ നാം സ്നേഹിക്കുകയാണ് ചെയ്യുന്നത്. ഒരു നിയമവും അവിടെ ബാധകമല്ല. ഒരാള്‍ എങ്ങനെയായിരിക്കണം എന്ന നമ്മുടെ വിചാരത്തിനു പോലും അവിടെ ഒരു പ്രസക്തിയുമില്ല.

നാം സ്നേഹിക്കുന്ന ആളിന്‍റെ സ്വഭാവമോ വ്യക്തിത്വമോ മാറ്റാന്‍ നാം ശ്രമിക്കുന്നതേയില്ല. അവര്‍ എങ്ങനെയാണോ അങ്ങനെതന്നെ തുടരും. അയാളുടെ ബലവും ദൗര്‍ബല്യവും അവിടെ പ്രശ്നമാകുന്നില്ല. തിന്മയും നന്മയും അവിടെ വിഷയമാകുന്നില്ല. നന്മയോടൊപ്പം തിന്മയും ഉണ്ടെന്നറിഞ്ഞുകൊണ്ടാണ് നമ്മള്‍ അയാളെ സ്നേഹിക്കുന്നത്. നമ്മുടെ സ്നേഹം അയാളുടെമേല്‍ ഒരു ബാധ്യതയും അടിച്ചേല്‍പ്പിക്കുന്നില്ല.

നിരുപാധിക സ്നേഹത്തില്‍ ചോദ്യം ചെയ്യലോ വിധി കല്പിക്കലോ ഇല്ല. മുന്‍വിധികള്‍ക്കും ആരോപണങ്ങള്‍ക്കും അവിടെ സ്ഥാനമില്ല.

മനോവിശകലനശാസ്ത്രം പറയുന്നത് നമ്മിലോരോരുത്തരുടെയും ഉള്ളില്‍ ഒരു ആന്തരിക വ്യക്തിത്വമുണ്ടെന്നാണ്. അത് മറ്റുള്ളവരോട് നമ്മുടെ യഥാര്‍ത്ഥ വ്യക്തിത്വം കാണിക്കാന്‍ എപ്പോഴും വെമ്പല്‍കൊള്ളും. അതേസമയം തന്നെ നമ്മുടെ ഉള്ളിലെ ഒരു വ്യാജവ്യക്തിത്വം അത് മറച്ചു പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യും. നമ്മുടെ സത്യസന്ധമായ ആന്തരിക വ്യക്തിത്വമാണ് നിരുപാധിക സ്നേഹത്തില്‍ പ്രതിഫലിക്കുന്നത്. നമ്മുടെ യഥാര്‍ത്ഥ വ്യക്തിത്വത്തില്‍ നിന്നാണ് നിരുപാധിക സ്നേഹം പുറത്തുവരുന്നത്. ഏറ്റവും യഥാര്‍ത്ഥവും സത്യസന്ധവുമായ ബന്ധവും സ്നേഹവുമാണത്.

വൈരാഗ്യം


ആത്മീയജീവിതത്തിൽ മുന്നേറാൻ അവശ്യംവേണ്ട ഒരു ഗുണമാണ് വൈരാഗ്യം. ഒന്നിനോടും രാഗമില്ലാത്ത, ഒന്നിലും ആഗ്രഹമില്ലാത്ത അവസ്ഥയാണ് വൈരാഗ്യം. ആഗ്രഹമുള്ളപ്പോൾ അതിനെ ബലമായി അടക്കിവെക്കലല്ല വൈരാഗ്യം. പാല്പായസം നമുക്ക് എത്ര ഇഷ്ടമുള്ളതാണെങ്കിലും അതിൽ പല്ലി വീണു എന്നറിഞ്ഞാൽ പിന്നെ നമ്മൾ അതൊട്ടും ആഗ്രഹിക്കില്ല. കാരണം അതിന്റെ ദോഷത്തെ നമ്മൾ മനസ്സിലാക്കിയിരിക്കുന്നു. ഇതുപോലെ ശരിയായ ജ്ഞാനവും വിവേകവുംകൊണ്ട് ലോകവസ്തുക്കളോടുള്ള ആഗ്രഹം കുറഞ്ഞില്ലാതാകുന്നതാണ്‌ വൈരാഗ്യം. ലോകത്തിലെ എല്ലാ സുഖങ്ങളും ദുഃഖത്തിലാണ് ചെന്നവസാനിക്കുക. ഇന്ന് ശരീരംകൊണ്ട് സുഖം അനുഭവിക്കുന്നെങ്കിൽ നാളെ അതേ ശരീരം നമുക്ക് ദുഃഖകാരണമാകും. ഇപ്പോൾ മനസ്സുകൊണ്ട് സുഖം അനുഭവിക്കുന്നെങ്കിൽ നാളെ മനസ്സുതന്നെ നമുക്ക് ദുഃഖവും തരും. ഞാൻ എന്ന അഭിമാനം ഇന്ന്‌ നമുക്ക് സന്തോഷം തരുന്നെങ്കിൽ അതേ അഭിമാനം നാളെ ദുഃഖത്തിനു കാരണമാകും. ചുരുക്കത്തിൽ ദുഃഖത്തിനു കാരണമാകാത്ത ഒരു ലോകസുഖവും ഇല്ലതന്നെ.

ബാഹ്യമായ ഒന്നിനും നമുക്ക് ശാശ്വതമായ സുഖം നൽകാനാവില്ല. വ്യക്തികളോടും വസ്തുക്കളോടുമുള്ള മമത ഇല്ലാതായാൽ മാത്രമേ ശാശ്വതമായ ശാന്തിയും സുഖവും നമുക്ക് അനുഭവിക്കാനാകൂ. അതുകൊണ്ടാണ് ഈ ലോകത്തിൽ ആസക്തികൂടാതെ ജീവിക്കാൻ പഠിക്കണമെന്ന് ആധ്യാത്മികഗുരുക്കന്മാരും മത്രഗ്രന്ഥങ്ങളും നമ്മളോട് പറയുന്നത്. ഒരു രത്നവ്യാപാരിയും ഭാര്യയും ഇനിയുള്ള ജീവിതം ഈശ്വരചിന്തയിൽ മുഴുകി ജീവിക്കാൻ തീരുമാനിച്ചു. അവർ ലൗകികജീവിതം പരിത്യജിച്ച് തീർഥാടനത്തിനായി ഇറങ്ങിത്തിരിച്ചു. ലോകസുഖങ്ങളെല്ലാം വെടിഞ്ഞ് ഈശ്വരസ്മരണയിൽ മുഴുകിയാണ് അവർ ഓരോ ദിവസവും കഴിച്ചുകൂട്ടിയത്. ഒരു ദിവസം, വഴിയിലൊരിടത്ത് മിന്നിത്തിളങ്ങുന്ന ഒരു വൈരക്കല്ല്‌ കിടക്കുന്നത്‌ ഭർത്താവ്‌ കണ്ടു. അതെങ്ങാനും തന്റെ പിന്നാലെ വരുന്ന ഭാര്യയുടെ കണ്ണിൽപ്പെട്ടാൽ അവൾക്ക് അതിൽ ആശജനിച്ചെങ്കിലോ എന്ന് അദ്ദേഹം സംശയിച്ചു. അങ്ങനെ അവൾ ത്യാഗജീവിതത്തിൽനിന്ന്‌ അകന്നുപോയേക്കുമെന്നും അദ്ദേഹം ഭയപ്പെട്ടു. അതിനാൽ അയാൾ അതിന്റെമേൽ കുറച്ചു മണ്ണുവാരിയിട്ടു. അപ്പോഴേയ്ക്കും ഭാര്യ അയാളുടെ ഒപ്പമെത്തി, അയാൾ എന്തു ചെയ്യുകയാണെന്നു ചോദിച്ചു. അയാൾക്ക്‌ വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞില്ല. അതിനകം ഭാര്യ ആ വൈരക്കല്ല്‌ കണ്ടുകഴിഞ്ഞിരുന്നു. ഭർത്താവിന്റെ ചിന്തകൾ ഊഹിച്ചറിയാനും അവൾക്ക്‌ പ്രയാസമുണ്ടായില്ല. ഭാര്യ ചോദിച്ചു: ‘‘മൺകട്ടയും വൈരക്കല്ലും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടെന്ന് ഇപ്പോഴും ചിന്തിക്കുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് നിങ്ങൾ ലൗകികജീവിതം പരിത്യജിച്ചത്?’’ യഥാർഥ വൈരാഗ്യത്തിന്റെയും നിസ്സംഗതയുടെയും പ്രതീകമായിരുന്നു ആ സ്ത്രീരത്നം. സ്വന്തം കർത്തവ്യങ്ങൾ ചെയ്യരുതെന്നോ ആരെയും സ്നേഹിക്കരുതെന്നോ അല്ല ഇപ്പറഞ്ഞതിനർഥം. കർത്തവ്യങ്ങൾ വേണ്ടപോലെ ചെയ്യണം. എന്നാൽ, മമതയില്ലാതെവേണം കർമങ്ങൾ ചെയ്യാൻ. മറ്റുള്ളവരിൽനിന്ന് തിരിച്ചൊന്നും പ്രതീക്ഷിക്കാതെ അവരെ സ്നേഹിക്കാൻ കഴിയണം. അപ്പോൾ ഏതു സാഹചര്യത്തിലും സംതൃപ്തിയോടെയും സന്തോഷത്തോടെയും മുന്നേറാൻ നമുക്കു കഴിയും. ശാന്തിയും ആന്തരികമായ സ്വാതന്ത്ര്യവും നമ്മുടെ കൈമുതലാകും.

അനാസക്ത


*എന്താണ് അനാസക്ത വൃത്തി? ഇത് കൊണ്ട് എന്താണ് നേട്ടം? എങ്ങനെ സഹജമായി അനാസക്തമാകാം❓*

നമ്മൾ ജീവിതത്തിൽ ഉടനീളം ദിവസം മുഴുവൻ വസ്തു വൈഭവങ്ങൾ ഉപയോഗിക്കുന്നുണ്ട്. ഭക്ഷണം കഴിക്കുന്നു,മറ്റു വ്യക്തികളോടൊപ്പം വസിക്കുന്നു. അനാസക്തമാകേണ്ടത് ഈ വസ്തു,ഭോജനം,വൈഭവങ്ങളിൽ നിന്നാണ്.ഇതൊക്കെ ഉപയോഗിച്ച് കൊണ്ടും ഇവയുടെ അടിമയാകാതെ വേറിട്ടിരിക്കുന്നതാണ് അനാസക്തം.

ഉദാഹരണത്തിന് എല്ലാവർക്കും സ്വാദുള്ള ഭോജനം കഴിയ്ക്കാൻ ഇഷ്ടമാണ്.നല്ല ഭക്ഷണം കഴിക്കുകയും വേണം. പക്ഷേ ഏതെങ്കിലും കാരണവശാൽ സാധാരണ ഭക്ഷണം, അല്ലെങ്കിൽ ശീലിച്ചത് കിട്ടിയില്ല അപ്പോഴും മൂഡ് ഓഫ് ആകരുത്. സിംപിൾ ഭോജനതിലും ആനന്ദം അനുഭവിക്കണം, ഇതാണ് അനാസക്ത വൃത്തി. എനിക്ക് മധുരപലഹാരം കൂടിയെ തീരൗ ഇല്ലങ്കിൽ ഭോജനം തൃപ്തമാകില്ല ഇത് ആസക്തി ആണ്. 36 പ്രകാരം ഭോജനം കിട്ടിയാലും റൊട്ടിയും പരിപ്പും ആണെങ്കിലും ഒരേ പോലെ സ്വീകരിക്കണം. 1000 പേരുള്ള സഭയിൽ പ്രഭാഷണം ചെയ്യുമ്പോഴും അടിച്ചു വാരുന്ന സേവനം ചെയുമ്പോഴും ഒരേ പോലെ ആസ്വദിക്കാൻ സാധിക്കണം. ഇതേപോലെ വസ്ത്ര ധാരണം, വാഹനങ്ങൾ ഇവയൊക്കെ ഉചിതമായ രീതിയിൽ കാര്യങൾ മുന്നോട്ട് കൊണ്ടുപോകാൻ ആണ്.ഇവ ഉണ്ടെങ്കിലെ ഒരു സുഖം ഒള്ളൂ.ഇവയിൽ എന്തെങ്കിലും ഏറ്റക്കുറച്ചിൽ വന്നാൽ ഡിസ്റ്റർബ് ആകുക ഇതൊക്കെ ആസക്തി ആണ്. ഇവയെല്ലാം ഉപയോഗിക്കുക, ഉടനെ പ്രഭാവത്തിൽ നിന്നും വേറിടുക, ഇതാണ് അനാസക്ത വൃത്തി. നമ്മുടെ പക്കൽ എല്ലാം ഉണ്ട്, എല്ലാം ഉപയോഗിക്കുന്നുണ്ട്. പക്ഷേ എല്ലാതിൽ നിന്നും വേറിട്ട അവസ്ഥ.

എങ്ങനെ അനാസക്തം ആകാൻ സാധിക്കും? ഭോജനം ശരീരം പാലിയ്ക്കാനാണ്. ആസക്തിയ്ക്ക് ഉള്ളതല്ല. ഇത് നിരന്തരം സ്വയം പറഞ്ഞു കൊടുക്കുക. സാധനങ്ങൾ വിനാശിയാണ്. ഇവയിലൂടെ ആത്മാവിന് സുഖം ലഭിക്കില്ല. പരമാത്മാവുമായി യോഗം വയ്ക്കുന്നതിലൂടെ മാത്രമേ ആത്മാവ് തൃപ്തമാകൂ. എപ്പോഴും ഓർക്കണം ഈ സാധനങ്ങൾ കേവലം ഉപയോഗിക്കാനാണ്. ഇവ എല്ലാം ഇല്ലാതാകും. ഈ പ്രാക്ടീസ് ചെയ്തു കൊണ്ടിരുന്നാൽ ഇന്ദ്രീയങ്ങളുടെ ആകർഷണം കുറച്ചു കൊണ്ട് വരാം. അനാസക്ത യോഗി ആയ് തീരാം. എന്തെല്ലാം കിട്ടിയാലും സന്തോഷം, ഇല്ലങ്കിലും

2019, നവംബർ 1, വെള്ളിയാഴ്‌ച

Self love


നമ്മൾ പലപ്പോഴും നമ്മുടെ കുറവുകൾ ഓർത്തു വിഷമിച്ചിരിക്കും, അങ്ങനെ വിഷമിച്ചു ദൈവം നമ്മുക്ക് നൽകിയ അയ്യൂസ് സങ്കടപ്പെട്ടു തീർക്കും.

തലമുടി ഇല്ലെങ്കിൽ പ്രശ്‌നം, നര വന്നാൽ പ്രശ്നം, നീളം കുറവ്, നിറം , മുക്ക് പതുങ്ങിയത് വണ്ണം ഉണ്ടെങ്കിൽ, മെലിഞ്ഞു ഇരുന്നാൽ etc ഇങ്ങനെ ഒരായിരം പ്രശ്നമാണ്.

ആകാശത്തിൽ കുടി പറന്നു പോകുന്ന വെള്ളരി പ്രാവിനെ ക്യാമറ യിൽ കുടി നോക്കുമ്പോൾ..ആദ്യം ആകാശം വെള്ളരി പ്രാവ്,കുറച്ചു കൂടി zoom ചെയുമ്പോൾ മനോഹരമായ വെള്ളരി പ്രാവിനെ കാണാം, കുറച്ചു കൂടി zoom ചെയുമ്പോൾ അതിന്റെ ചിറകുകൾ കാണാം, കുറച്ചു കൂടി zoom ചെയുമ്പോൾ അതിന്റെ ചിറകിൽ ഉള്ള ഒരു കറുത്ത പുള്ളി കാണാം, ആ കറുത്ത പുള്ളി യിൽ zoom ചെയുന്ന പോലെയാണ് പലരും. 99% നന്മ മറന്നു 1% കുറവ് മാത്രം നോക്കി ജീവിക്കുന്നു.

നമ്മുക്ക് എന്താണ് കുറവ് എന്നും തോന്നുമ്പോൾ നമ്മളിലും കുറവുള്ളവരുടെ ഒപ്പം നിന്നു ഫോട്ടോ എടുക്കുക അല്ലെങ്കിൽ സമയം ചിലവഴിക്കുക, ഉദാഹരണം നിറം കുറവാണ് നമ്മുടെ പ്രശ്നം എങ്കിൽ കൂടുതൽ നിറം കുറവുള്ളവരു ടെ കൂടെ നിന്നും ഫോട്ടോ എടുത്തു നമ്മുടെ റൂമിൽ എപ്പോഴും കാണുന്ന ഇടതു വയ്ക്കുക. മുക്ക് ചെറുത് ആണ് പ്രശ്നം എങ്കിൽ മൂക്ക് ചെറുത് ഉള്ള രാജ്യത്തു പോയി അവരോടു ഒപ്പം ഫോട്ടോ എടുത്തു അതു സ്വന്തം റൂമിൽ തുക്കി ഇടുക...ഇത് പോലെ നമ്മുടെ പ്രശ്നം പരിഹരിക്കാൻ കഴിയും..മറ്റുള്ളവരുടെ നന്മ കാണുക അതു പോലെ നമ്മുടെ നൻമ കണ്ടു ജീവിക്കുക, അങ്ങനെ സന്തോഷ ജീവിതം നേടുക