2020, മേയ് 14, വ്യാഴാഴ്‌ച

Sex - ഓഷോ


Sex

വേഴ്ച നിങ്ങൾ ആഘോഷമാക്കുക. അത് ഇടിച്ചു വീഴ്ത്തി ഓടിക്കളയുന്ന ഏർപ്പാടാക്കരുത്. പെണ്ണ് ഉന്മാദാവസ്ഥയിലെന്നപോലെ പെരുമാറുന്നത് കണ്ട് നിങ്ങൾ അസ്വസ്ഥരാകേണ്ടതില്ല. അവളങ്ങനെ പെരുമാറും. അവളുടെ ശരീരം തീർത്തും ഭിന്നമായ മറ്റൊരിടമാണ്. അതവൾക്ക് നിയന്ത്രിക്കാനാവില്ല. നിങ്ങളതിന് ശ്രമിച്ചാൽ അവൾ ജഡം പോലെയാകും. കോടിക്കണക്കിനു പുരുഷന്മാർ സത്യത്തിൽ ശവ ഭോഗമാണ് നടത്തുന്നത്!!

കാമ കലയെക്കുറിച്ചുള്ള ഏറ്റവും പുരാതനമായ കൃതി വാൽസ്യായന മഹർഷിയുടെ കാമശാസ്ത്രം ആണ്‌. 84 വേഴ്ച രീതികൾ അതിൽ പ്രതിപാദിക്കുന്നുണ്ട്. ക്രിസ്ത്യൻ പാതിരിമാർ പൗരസ്ത്യ ദേശത്തെത്തിയപ്പോൾ അത്ഭുതപ്പെട്ടു പോയി. അവർക്ക് ഒരു രീതി മാത്രമേ അറിയുമായിരുന്നുള്ളു.. പുരുഷൻ മുകളിൽ. അപ്പോൾ പുരുഷന് കൂടുതൽ ചലന സ്വാതന്ത്ര്യം ഉണ്ട്.. സ്ത്രീ അടിയിൽ ഒരു ശവം പോലെ.

സ്ത്രീ മുകളിലായിരിക്കണം എന്ന വാൽസ്യായനന്റെ നിർദ്ദേശം വളരെ കൃത്യമായിരുന്നു. സ്ത്രീ വളരെ ലോലയായിരുന്നിട്ടും പുരുഷൻ അവൾക്ക് മുകളിൽ ആവുന്നത് അവളെ നിയന്ത്രണത്തിൽ നിർത്താനാണ്. പെണ്ണിന് കണ്ണ് തുറക്കാൻ പോലും പാടില്ല. പുരുഷൻ മേലെയായുള്ള രീതി കിഴക്കൻ നാടുകളിൽ "മിഷനറിപ്പണി" എന്ന പേരിൽ ആണ് അറിയപ്പെടുന്നത്.

പുരുഷനോടൊത്താകുമ്പോൾ നിയന്ത്രണം നഷ്ടമാകും എന്നുള്ള ഭയം സ്ത്രീകൾ കളയണം. പുരുഷൻ ഭയക്കുന്നെങ്കിൽ ഭയക്കട്ടെ. അതവന്റെ വിവരക്കേട്. നിങ്ങൾ പക്ഷെ നിങ്ങളോട് നീതി പുലർത്തുക. സത്യസന്ധത പുലർത്തുക. അതല്ലെങ്കിൽ നിങ്ങൾ സ്വയം വഞ്ചിക്കുകയാണ്. രതി മൂർച്ഛയെന്ന അനുഭവത്തിൽ ഒരു നിയന്ത്രണവും നിങ്ങളുടെ ഭാഗത്തു നിന്നുണ്ടാവരുത്. രതി മൂർച്ഛയെന്നാൽ പരസ്പരം ലയിക്കലാണ്.. ഉരുകിച്ചേരലാണ്.. അഹങ്കാരം വെടിയലാണ്.. മനസ് ഇല്ലാതാവലാണ്.. സമയം സ്തംഭിക്കലാണ്. അത് പങ്കാളിയില്ലാതെ തന്നെ പരമമായ ആനന്ദത്തിൽ എത്തിപ്പെടാനും സമയം വെടിയാനുമുള്ള നിങ്ങളുടെ അന്വേഷണങ്ങൾക്ക് തിരി കൊളുത്തും. ഞാൻ അതിനെ "അധികാരികധ്യാനം" എന്ന് വിളിക്കുന്നു.

ഓഷോ - The Book of Women

2020, മേയ് 11, തിങ്കളാഴ്‌ച

ആനന്ദം വരുന്നത്


സുഖവും ആനന്ദവും ലഭിക്കുന്നത് ബാഹ്യ വസ്തുക്കൾ സ്വന്തമാക്കുന്നതു വഴിയാണെന്ന തെറ്റിദ്ധാരണയിൽ അവയ്ക്കു പിന്നാലെ പായുകയാണ് മനുഷ്യൻ.

പട്ടി എല്ലില്‍ കടിക്കുന്നതു കണ്ടിട്ടില്ലേ? ചോര കിട്ടുമ്പോള്‍ അതിന് സന്തോഷമാകും. കുറെക്കഴിഞ്ഞപ്പോള്‍ വായ് അനക്കാന്‍ വയ്യ. വേദന. തളര്‍ന്നു വീണു. അപ്പോഴാണു ശ്രദ്ധിക്കുന്നതു് ചോര തന്റെ മോണയിൽ നിന്നാണ് വന്നിരുന്നതെന്ന്. എല്ലു് അതേപോലെ കിടക്കുന്നുണ്ടു്.

ബാഹ്യവസ്തുക്കളില്‍ നിന്നും ആനന്ദം തേടുന്നതും ഇതുപോലെയാണ്. നമ്മള്‍ കരുതും ആനന്ദം ഭൗതിക വസ്തുക്കളില്‍നിന്നുമാണു ലഭിക്കുന്നതെന്നു്. ജീവിതം മുഴുവന്‍ അതിനുവേണ്ടി ചെലവാക്കും. അവസാനം ഇന്ദ്രിയങ്ങള്‍ നശിച്ചു തളര്‍ന്നു വീഴും. ആനന്ദം വരുന്നത് പക്ഷെ ഉള്ളിൽ നിന്നാണ്. ബാഹ്യ വസ്തുക്കളിൽ നിന്നല്ല.

ബാഹ്യ വസ്തുക്കളെ ആശ്രയിക്കാതെ നമുക്കുള്ളിലെ ആനന്ദത്തിന്റെ സ്രോതസ്സിനെ കണ്ടെത്തി ആശ്രയിച്ചാൽ സദാ ആനന്ദവും സംതൃപ്തിയും അനുഭവിക്കുവാന്‍ കഴിയും.

പുറത്തെ വസ്തുക്കള്‍ക്കും അവയെ ഗ്രഹിക്കുന്ന ഇന്ദ്രിയങ്ങള്‍ക്കും പരിമിതിയുണ്ടു്.

2020, മേയ് 10, ഞായറാഴ്‌ച

പുനത്തിൽ കുഞ്ഞബ്ദുല്ല - മിനിക്കഥ


*പുനത്തിൽ കുഞ്ഞബ്ദുല്ല* എഴുതിയ ഒരു മിനിക്കഥയുണ്ട്‌ .. നാലു വരിയേയുള്ളൂ ..!

എന്റെ അമ്മ മരിച്ചു ..! ഞാൻ കരഞ്ഞില്ല ..! മരണം എന്താണെന്ന് അന്നെനിക്ക്‌ അറിയില്ലായിരുന്നു ..! കാലങ്ങൾ കഴിഞ്ഞ്‌ എന്റെ അച്ഛനും മരിച്ചു ..! അപ്പോളും ഞാൻ കരഞ്ഞില്ല ..! അപ്പോളേക്ക്‌ മരണം എന്താണെന്ന് എനിക്കറിയാമായിരുന്നു ..! ഒരു പുല്ലിന്റെ അറ്റത്തു നിന്ന് മറ്റൊരു പുല്ലിലേക്ക്‌ കുതിക്കുമ്പോൾ അട്ട എന്താണു ചെയ്യുക ..?ശരീരമൊന്ന് ചുരുക്കി മുന്നോട്ടായും ..!

അതേവിധം *ശരീരത്തിന്റെ കൂടുപേക്ഷിച്ച്‌ ആത്മാവ്‌ പുതിയൊരു കിളിവാതിൽ കടന്നുപോവുകയാണ്‌* ഇന്ദ്രിയങ്ങളിൽ നിന്നെല്ലാം അതോടെ ആത്മാവ്‌ പിൻവലിയും ..

*ചുമരും മേൽക്കൂരയും ദ്രവിച്ച പഴയ വീടുവിട്ട്‌ പുതിയൊരിടത്ത്‌ താമസം തുടങ്ങുകയാണ്‌* ആത്മാവിന്റെ ഈ കൂടുമാറ്റത്തെ തിരിച്ചറിയുമ്പോൾ മരണത്തെക്കുറിച്ചു ഭയമില്ലാതാകുന്നു ..!

*വരുമെന്നുറപ്പുള്ള അതിഥിയെ ഭയക്കുന്നതിനു പകരം അയാൾക്കുവേണ്ടി നന്നായൊരുങ്ങി കാത്തിരിക്കും* അടച്ചിട്ട ഐസിയു വിൽ കിടക്കുന്നൊരാളുടെ ശരീരത്തിൽ നിന്ന് ആരാണ്‌ സൂത്രത്തിൽ ഇറങ്ങിപ്പോയത്‌ ..? കൂടിനിൽക്കുന്ന കുടുംബങ്ങളൊന്നും കാണാതെ തന്ത്രപൂർവം കടന്നുകളഞ്ഞത്‌ ആരാണ്‌ ..? അയാളെ ശ്രദ്ധിക്കൂവെന്നാണ്‌ മതം പറയുന്നത്‌ ..!

*മണ്ണിൽ തുടങ്ങി മണ്ണിലൊടുങ്ങുന്ന ശരീരത്തെയല്ല* മണ്ണായിപ്പോകാത്ത ആത്മാവിനെ ശ്രദ്ധിക്കൂവെന്ന് ..! ഇന്ന് സുഗന്ധം പരത്തിനിൽക്കുന്ന പൂവിന്‌ നാളെയും ഇത്ര സുഗന്ധം പരത്താനാകില്ലല്ലോ ..! കുറച്ചൂടെ സമയം കഴിയുമ്പോൾ അത്‌ അടർന്നുവീഴുന്നു .. പിന്നെയും കാലം പിന്നിടുമ്പോൾ ആ ചെടിയും ഇല്ലാതാകുന്നു ..! ആയുസ്സിനെ ഖുർആൻ ഇങ്ങനെ ചുരുക്കിപ്പറയുന്നുണ്ട്‌ ..! *ഇവിടെ എല്ലാം അനിത്യങ്ങളാണ്‌ .. അനിത്യങ്ങളോട്‌ അഗാധമായ അടുപ്പമുണ്ടാക്കിയാൽ നിരാശയാണ്‌ ഫലം* ആർട്ട്‌ ഗാലറിയിലെ ചിത്രങ്ങൾ കാണും പോലെ കുറച്ചകലെ നിന്നാണ്‌ ജീവിതത്തേയും കാണാൻ നല്ലത്‌ ..! കാണുന്ന നേരത്തും വിട്ടുപോകുന്ന നേരത്തും വലിയ നിരാശയില്ലാതാകാൻ അതാകും നല്ലത്‌ ..!

അന്ത്യശ്വാസം വരെയും ആനന്ദത്തോടെ ജീവിക്കണം ..! *അന്ത്യശ്വാസവും ആനന്ദത്തിൽ ശ്വസിക്കണം* ആയുസ്സിന്റെ ഓരോ അംശവും നമുക്ക്‌ പ്രിയപ്പെട്ടതാകട്ടെ ..! എല്ലാരും മരണത്തിന്റെ രുചിയറിയുമെന്നതു ശരി ..!

*എത്ര പേർ ജീവിതത്തിന്റെ രുചി അറിയുന്നുണ്ടെന്ന് ജിബ്രാൻ ചോദിക്കുന്നു ..! *മരണത്തിനു മുമ്പ്‌ ജീവിതമുണ്ടോ* എന്നൊരു പുസ്തകമുണ്ട്‌ .. *ശേഷമുള്ള ജീവിതം അർത്ഥവത്താകണമെങ്കിൽ മുമ്പുള്ള ജീവിതം നന്നായുപയോഗിക്കണം ..!* അവധി ദിനങ്ങൾ തീർന്നാൽ വിരുന്നു തീരും ..! *വിരുന്നു പാർത്ത വീട്ടിൽനിന്ന് സാക്ഷാൽ വീട്ടിലേക്ക്‌ തിരികെപ്പോകണം* അത്ര സത്യമാണ്‌ മരണം ..! മിഖായേൽ നഈമി പറഞ്ഞതുപോലെ *ബോധപൂർവം ജീവിക്കുമ്പോൾ ജീവിതത്തേക്കാൾ രസമുള്ളൊരു കളി വേറെയില്ല ..,*

2020, മേയ് 7, വ്യാഴാഴ്‌ച

പണം - ഓഷോ


നിങ്ങൾ പരക്കം പാഞ്ഞു കൊണ്ടിരിക്കുന്നു - എങ്ങനെയെങ്കിലും പണം ഉണ്ടാക്കേണ്ടിയിരിക്കുന്നു. എന്തിനാണ് എന്ന് ആരെങ്കിലും നിങ്ങളോട് ചോദിക്കുകയാണെങ്കിൽ ഒരുപക്ഷേ നിങ്ങൾ എന്തെങ്കിലും നിസാരമായി ഉത്തരം നൽകിയേക്കാം. നിങ്ങൾ പറയും "ധനമില്ലാതെ എങ്ങനെയാണ് ഒരുവന് ജീവിക്കാൻ കഴിയുക?"

എന്നാൽ ജീവിക്കാൻ വേണ്ടതിലധികമുള്ളവരായ ആളുകളിവിടെയുണ്ട്. അവരും ധനത്തിന് വേണ്ടിയുള്ള ഓട്ടം തുടർന്നുകൊണ്ടിരിക്കുന്നു. അത്രയുമധികം നിങ്ങൾ സമ്പാദിച്ചു കഴിഞ്ഞാൽ അത് നിങ്ങൾക്ക് നിർത്തുവാൻ കഴിയും എന്ന് നിങ്ങൾ കരുതുന്നു. പക്ഷെ നിങ്ങൾ നിർത്തുകയില്ല. നിങ്ങൾ ഓട്ടം തുടർന്നുകൊണ്ടിരിക്കും....

ഓഷോ

സൂത്രം - ഓഷോ.


ലൈംഗിക സംയോഗത്തിൽ വ്യാപൃതനാകുമ്പോൾ, തുടക്കം മുതൽ ജ്വലിക്കുന്ന അഗ്നിയെ അതെ പടി തുടരുവാൻ, അവസാനം കനലായി മാറാതിരിക്കുവാൻ, ശ്രദ്ധിച്ചു കൊണ്ടെയിരിക്കുക.

ലൈംഗികതയ്ക്ക് വളരെ ആഴമുള്ള ഒരു സാഫല്യമാകാൻ കഴിയും. നിങ്ങളുടെ പൂർണ്ണഭാവത്തിലേക്ക്, നിങ്ങളുടെ സ്വാഭാവികമായ, യഥാർത്ഥമായ സത്തയിലേക്ക് നിങ്ങളെ തിരികെ എത്തിക്കാൻ കഴിയും. ഇതിനു പല കാരണങ്ങളുണ്ട്. ഒന്ന്, ലൈംഗികത സമ്പൂർണ്ണമായ ഒരു പ്രവർത്തനമാണ്.

നിങ്ങൾ നിങ്ങളുടെ മനസ്സിൽ നിന്ന് സമനിലയില്ലായ്മയിൽ നിന്ന് സ്വതന്ത്രരാക്കപ്പെടുന്നു. അതുകൊണ്ടാണ് ലൈംഗികതയെ പറ്റി ഇത്രമാത്രം ഭയം. നിങ്ങൾ നിങ്ങളുടെ മനസ്സിനോട് താദാത്മ്യപ്പെട്ടിരിക്കുന്നു. മനസ്സുപയോഗിക്കപ്പെടാത്ത ഒരു പ്രവർത്തനമാണ് ലൈംഗികത. നിങ്ങൾ മസ്തിഷ്ക്കരഹിതനായി തീരുന്നു. ഈ പ്രവർത്തനത്തിൽ മസ്തിഷക്കത്തിനും യുക്തിവിചാരത്തിനും യാതൊരു സ്ഥാനവുമില്ല. അഥവാ ഇതൊരു മനോവ്യാപാരമായി മാറുകയാണെങ്കിൽ അത് യഥാർത്ഥമായ അക്രിത്രിമമായ ലൈംഗിക കർമ്മമല്ല. പിന്നെ യാതൊരു രതിമൂർച്ഛയും, സാഫല്യവും ഉണ്ടാകുന്നില്ല. പിന്നെ ലൈംഗിക കർമ്മം ശരീരത്തിന്റെ ചില കേന്ദ്രങ്ങളെ മാത്രം സംബന്ധിക്കുന്ന, ചില മസ്തിഷ്ക്ക സംബന്ധി മാത്രമായ എന്തോ ചിലതായിതീരും.

ലൈംഗികതയെ സമ്പൂർണ്ണമായ ഒരു പ്രവർത്തനമായാസ്വാദിക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലാത്തതിനാലാണ് ലോകമാകെ ലൈംഗികദാഹവും ലൈംഗികാസക്തിയും വർദ്ധിച്ചിരിക്കുന്നത്. നേരത്തെ ലോകം കൂടുതൽ ലൈംഗികമായിരുന്നു. അതുകൊണ്ടാണ് അന്നിത്രയും ലൈംഗികാസക്തി ഇല്ലാതിരുന്നത്. യഥാർത്ഥമായത് നമുക്ക് നഷ്ടപ്പെടുകയും അയഥാർത്ഥമായവയുടെ പിന്നാലെ നാമല യുകയും ചെയ്യുന്നു എന്നാണ് ഈ ആസക്തി വ്യക്തമാക്കുന്നത്.

തന്ത്രാ നിങ്ങളെ സമ്പൂർണ്ണർണരാക്കൂവാനായി ലൈംഗിക കർമ്മത്തെ ഉപയോഗിക്കുന്നു. ഇതിൽ വ്യാപരിക്കുമ്പോൾ വളരെ ധ്യാനപൂർവ്വം നിങ്ങൾ ചരിക്കേണ്ടതുണ്ട്. നിങ്ങൾക്ക് ലൈംഗികതയെ പറ്റിയുള്ള കേട്ടറിവുകളെല്ലാം, അതിനെ പറ്റി നിങ്ങൾ പഠിച്ചിട്ടുള്ളതെല്ലം, അദ്ധ്യാപകരും മതവും പള്ളിയും സമുദായവുമൊക്കെ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം പൂർണ്ണമായും വിസ്മരിക്കേണ്ടിയിരിക്കുന്നു. എല്ലാം വിസ്മരിക്കുക. എന്നിട്ട് നിങ്ങളുടെ പൂർണ്ണ സത്തയും അതിൽ ഉൾപ്പെടുത്തി വ്യാപരിക്കുക. സ്വയം നിയന്ത്രിക്കാൻ പോലും മറക്കുക. നിയന്ത്രണങ്ങളാണ് അതിരുകൾ തകർക്കുന്നത്. സസന്തോഷം അതൊരു ബാധയാവാൻ അനുവദിക്കുക ഒരു തരത്തിലും അതിനെ നിയന്ത്രിക്കാതിരിക്കുക.

ആധൂനിക മനുഷ്യനെ സംബന്ധിച്ചേടത്തോളം സമ്പൂർണ്ണതയിലെത്തുവാൻ ലൈംഗികത മാത്രമാണ് ഏറ്റം എളുപ്പമുള്ള സാധ്യതയായി കാണപ്പെടുന്നത്. കാരണം, ലൈംഗികതയാണ് നിങ്ങളുടെ ഉള്ളിലുള്ള, ഏ ററം ആഴമുള്ള ജീവശാസ്ത്രപരമായ കേന്ദ്രം. നിങ്ങളുടെ ഓരോ കോശവും ലൈംഗിക കോശമാണ്. നിങ്ങളുടെ മുഴുവൻ ശരീരവും ഒരു ലൈംഗിക-ഊർജ്ജ പ്രതിഭാസമാണ്.

നിങ്ങളെ സംബന്ധിച്ചേടത്തോളം ലൈംഗിക കർമ്മം ഒരു തുറന്നുവിടലാണ്. അതു കൊണ്ട് അതിൽ ചരിക്കുമ്പോൾ നിങ്ങൾക്ക് വല്ലാത്ത ധൃതിയാണ്. കവിഞ്ഞൊഴുകുന്ന ശക്തി മുഴുവൻ തുറന്നു വിട്ടു കഴിഞ്ഞാൽ നിങ്ങൾക്കൊരാശ്വാസം, ലാഘവം തോന്നുന്നു. ഈ ലാഘവത്വം ഒരുതരം ദുർബലതയാണ്. ആ ശക്തി തുറന്നു വിട്ടു കഴിഞ്ഞാലാകട്ടെ നിങ്ങൾക്ക് തളർച്ച തോന്നുന്നു. നിങ്ങൾ ഈതളർച്ചയെ വിശ്രാന്തിയായി തെറ്റിദ്ധരിക്കുന്നു. എന്നാൽ ഈ വിശ്രാന്തി നിഷേധക സ്വഭാവമുള്ള ഒരു തരം വിശ്രാന്തിയാണ്. എന്നാൽ ഈ വിശ്രാന്തി ശാരീരികം മാത്രം ആയിരിക്കുകയും ചെയ്യുന്നു. അതിന് ആഴത്തിലേക്ക് പോകാനോ ആത്മീയമായി തീരാനോ കഴിയില്ല.

ധൃതി പിടിക്കാതിരിക്കാനും അവസാനിപ്പിക്കാൻ ആഗ്രഹിക്കാതിരിക്കാനുമാണ് ഈ സൂത്രം പറയുന്നത്. തുടക്കത്തിൽ തന്നെ തുടരുക. തുടക്കത്തിന്റേതായ ആ ഘട്ടം കൂടുതൽ വിശ്രാന്തി പകരുന്നതും ഊഷ്മളവും ഉദ്ദീപനപൂർണ്ണവുമാണ്. അവസാനിപ്പിക്കാൻ വേണ്ടി ധൃതി പിടിച്ച് ഓടാതിരിക്കുക. അവസാനത്തെപറ്റി പൂർണ്ണമായും വിസ്മരിക്കുക. ഈ ഊഷ്മളമായ തുടക്കത്തിൽ സമ്പൂർണ്ണമായി മുഴുകുക. നിങ്ങളുടെ പ്രേമഭാജനത്തോടൊപ്പം ഒന്നായി തീർന്നതു പോലെ തുടരുക ഒരു വൃത്ത മണ്ഡലം തീർക്കുക.

വർത്തമാനത്തിൽ തന്നെ തുടരുക. രണ്ട് ശരീരങ്ങളുടെ, രണ്ട് ആത്മാക്കളുടെ സംഗമം ആസ്വദിക്കുക. പരസ്പരം അലിഞ്ഞു ചേരുക. പരസ്പരം ലയിച്ചു ചേരുക, ഉരുകി ച്ചേരുക, എങ്ങും പോകാനില്ലാത്ത ആ നിമിഷത്തിൽ സ്ഥിതി ചെയ്യുക. പ്രേമത്താൽ നിങ്ങൾക്ക് അലിഞ്ഞു ചേരാനാകും. ഈ ലയിച്ചുചേരൽ, ആരംഭത്തിൽ തന്നെയുള്ള ഈ അലിഞ്ഞുചേരൽ, നിങ്ങൾക്ക് പുതിയ പല ഉൾകാഴ്ചകളും പകരും.

ആകർമ്മം പൂർത്തിയാക്കാനായി നിങ്ങൾ ധൃതി പിടിക്കാതിരിക്കുകയാണെങ്കിൽ അതു സാവധാനം ലൈംഗികത കുറഞ്ഞ് കുറഞ്ഞ് കൂടുതൽ കൂടുതൽ ആത്മീയമായി തീരുന്നു. അപ്പോൾ വളരെ ആഴമുള്ള, മൗന ഘനമാർന്ന ഒരു ഹൃദയ സംവേദനം രണ്ട് ശരീരങ്ങളിലേയും ഊർജ്ജസ്രോതസ്സുകൾക്കിടയിൽ സംഭവിക്കുന്നു. ഈ ഒന്നൂ ചേരൽ കൂടുതൽ കൂടുതൽ ആഴത്തിലേക്കു വ്യാപിക്കുന്നു. ആ നിമിഷത്തോടൊപ്പം ആഴത്തിൽ ഉരുകി ചേർന്ന് നിലകൊള്ളുക. അത് ഒരു ആനന്ദ നിർവൃതിയായി, ഒരു സമാധിയായി മാറുന്നു. നിങ്ങൾക്കിത് അറിയാൻ കഴിയുമെങ്കിൽ, നിങ്ങൾക്കിത് അനുഭവിക്കാനും സാക്ഷാത്ക്കരിക്കാനും കഴിയുമെങ്കിൽ, നിങ്ങളുടെ ലൈംഗികത്വം നിറഞ്ഞ മനസ്സ് ലൈംഗികത്വരഹിതമായിത്തീരും. വളരെ ആഴമുള്ള ബ്രഹ്മചര്യം ഇങ്ങിനെ നിങ്ങൾക്ക് പ്രാപിക്കാനാവും.

ഇത് ഒരു വിരോധാഭാസമായി നിങ്ങൾക്ക് തോന്നുമെന്നതിൽ സംശയമില്ല. നിങ്ങൾ മനസ്സിലാക്കി വെച്ചിട്ടുള്ള ബ്രഹ്മചര്യം തൊണ്ണൂറ്റിയൊമ്പത് ശതമാനവും കാപട്യമാണ്. ____ഓഷോ.

ഏകാഗ്രതയുടെ_ശക്തി


നമ്മുടെ മുഴുവൻ ശ്രദ്ധയും ഏതെങ്കിലും ഒരു ബിന്ദുവിലേക്ക് സമാഹരിക്കപ്പെടുമ്പോള്‍ അവിടെ പുതിയ എന്തെങ്കിലും ഒന്ന് ജന്‍മം കൊള്ളുന്നു. ശാസ്ത്രജ്ഞന്‍മാര്‍ ഈ ശക്തി ഉപയോഗിച്ച് എത്രയെത്ര പുതിയ ആവിഷ്കാരങ്ങള്‍ നടത്തി. ജീവിതമേ കലയില്‍ ഏകാഗ്രമാക്കിയ എത്രയെത്ര കലാകാരന്‍മാര്‍ നൂതനമായ കലകളെ വികസിപ്പിച്ചു. യോഗിവര്യന്‍മാര്‍ ഏകാഗ്രതയിലൂടെ എത്ര ഗഹനമായ ശാന്തിയും ആനന്ദവും കണ്ടെത്തി. കായിക പ്രതിഭകള്‍ എത്രയെത്ര റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. നമ്മളിന്ന് ഉപയോഗിക്കുന്ന മെട്ടുസൂചിക്ക് മുതല്‍ സാറ്റലൈറ്റുകള്‍ക്ക് വരെ ജന്‍മം നല്‍കിയ മാതാവാണ് ഏകാഗ്രത.ഇന്നുവരെ ഇല്ലാതിരുന്ന എന്തെങ്കിലും കണ്ടെത്തല്‍ ഇനി ഉണ്ടാവുകയാണെങ്കില്‍ ആരുടെയൊക്കെയോ ഏകാഗ്രതാ ശക്തി അതിനു പിന്നിലും പ്രവര്‍ത്തിക്കുന്നുണ്ടായിരിക്കും.

*എന്താണ് ഏകാഗ്രത?*

🌹🌹🌹🌹🌹🌹🌹🌹

ഏതെങ്കിലും ഒരു വിഷയത്തില്‍ മനസിന്‍റെയും ബുദ്ധിയുടേയും ഒത്തൊരുമിച്ച പ്രയാണമാണ് ഏകാഗ്രത. ഏകാഗ്രത ഒരു നിശ്ചലാവസ്ഥയല്ല. ഒന്നില്‍ മാത്രം മനോബുദ്ധികള്‍ ചലിക്കുന്നതാണ് ഏകാഗ്രത.ഒന്നില്‍ തന്നെ തുടര്‍ച്ചയായി ബോധം ധ്യാനനിരതമാകുമ്പോള്‍ അതു തന്‍റെ ലോകമായിത്തീരുന്നു. അതല്ലാതെ മറ്റൊന്നും തന്നെ ബാധിക്കാത്ത അവസ്ഥ കൈവരുന്നു. ആ സമയത്ത് ആ വ്യക്തി അതിന്‍റെ പരിപൂര്‍ണ്ണമായ അറിവും ആസ്വാദനവും മാത്രമായിരിക്കും നുകരുന്നത്.

ധ്യാനം പരിശീലിക്കുവാനായി വരുന്ന പലരും പറയുന്ന ഒരു പരാതിയുണ്ട്, എനിക്ക് ഏകാഗ്രത കിട്ടുന്നില്ല എന്ന്. എന്തു കൊണ്ടാണ് ഏകാഗ്രത ലഭിക്കാത്തതെന്നു ചോദിച്ചാല്‍ ഉത്തരവും ഉണ്ടായിരിക്കില്ല.അലസമായി ചെയ്യുന്ന ഒരു വിഷയത്തിലും ഏകാഗ്രത നേടിയെടുക്കുവാന്‍ സാധിക്കില്ല. ചടങ്ങുപോലെ ചെയ്യുന്ന അനുഷാഠാനപ്രക്രിയയിലൂടെയും ഏകാഗ്രത സിദ്ധിക്കില്ല. എന്തോ പുതിയ ഒന്നിനെ തേടുമ്പോള്‍ മാത്രമേ മനസ് പൂര്‍ണ്ണ ശ്രദ്ധയോടെയും ആകാംക്ഷയോടെയും അതില്‍ത്തന്നെ നില നില്‍ക്കുകയുള്ളൂ. അതിനാല്‍ ധ്യാന പരിശീലനത്തില്‍ അന്വേഷണം ആവശ്യം തന്നെയാണ്. പുതിയതൊന്നും തിരയേണ്ടതില്ല. ശാന്തി, സ്നേഹം, ആനന്ദം, ശക്തി എന്നിങ്ങനെ എന്തെല്ലാം അനുഭവങ്ങളെയാണോ ബാഹ്യലോകത്തില്‍ തിരഞ്ഞിരുന്നത്, അതുതന്നെയാണ് ആന്തരീക ലോകത്തില്‍ തിരഞ്ഞു കണ്ടെത്തേണ്ടത്. അത് തിരയേണ്ട സ്ഥലം സ്വന്തം ഉള്ള് തന്നെയാണ്.

സിനിമ കണ്ടിരിക്കുന്ന സമയത്ത് നമ്മള്‍ പൂര്‍ണ്ണമായും സിനിമയില്‍ മുഴുകുന്നതോടെ തിയേറ്ററിനെക്കുറിച്ചോ താനിരിക്കുന്ന കസേരയെക്കുറിച്ചോ തന്നെക്കുറിച്ചോ പോലും ചിന്തയില്ലാതെ സിനിമയിലെ സാങ്കല്‍പ്പിക ലോകത്തിലെ വിഷയങ്ങളില്‍ മുഴുകിപ്പോകാറില്ലേ. ആ സമയത്ത് ആ സാങ്കല്‍പ്പിക കഥ താങ്കളില്‍ വിവിധ വികാരഭാവങ്ങളെ സൃഷ്ടിക്കാറുമില്ലേ. അതുപോലെ താങ്കള്‍ ജീവിക്കുന്നിടത്തെ ഭൗതിയ യാഥാര്‍ത്ഥ്യം ദുഖം നിറഞ്ഞതാണെങ്കില്‍ പോലും താങ്കളുടെ സങ്കല്‍പ്പ തലത്തില്‍ ശാന്തിയെക്കുറിച്ചാണ് ചിന്തയെങ്കില്‍ ശാന്തി അനുഭവമാകും. താങ്കളുടെ മുമ്പില്‍ എന്തു നടക്കുന്നു എന്നതിലുപരി താങ്കളുടെ മനസില്‍ എന്തു നടക്കുന്നു എന്നതിനാണിവിടെ പ്രാധാന്യം. താന്‍ ധ്യാനിക്കുന്ന വിഷയത്തില്‍ അനുസ്യൂതം സങ്കല്‍പ്പങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കണം. അല്ലാത്തപക്ഷം ധ്യാനം പലപല ചിന്തകളായോ നിദ്രയായോ പരിണമിക്കും.

ധ്യാനത്തില്‍ ഏകാഗ്രത കൈവരിക്കണമെങ്കില്‍

🌹🌹🌹🌹🌹🌹🌹🌹 1. ധ്യാനത്തില്‍ അല്ലാത്ത സമയത്തും മനസിനെ അധികം അലയാന്‍ വിടരുത് 2. അധിക സംസാരം, അലസ സംസാരം എന്നിവ ഒഴിവാക്കണം 3. അമിതമായി ലോക വിഷയങ്ങള്‍ മനസില്‍ നിറക്കരുത് 4. കഥകളിലും സിനിമകളിലും മറ്റും കാണുന്ന ജീവിതം പോലെ ജീവിക്കാന്‍ ശ്രമിക്കരുത് 5. ആരേയും വേദനിപ്പിക്കരുത്, ആരിലും (ഒന്നിലും) ആസക്തരാകരുത് 6. ലക്ഷ്യമില്ലാത്ത ജീവിതം നയിക്കരുത് 7. അമിത ഭക്ഷണം, അമിത നിദ്ര എന്നിവ അരുത് 8. ആരോടും വെറുപ്പും വിദ്വേഷവും വെച്ച് പുലര്‍ത്തരുത്

2020, മേയ് 2, ശനിയാഴ്‌ച

ഒരു ചെറുപ്പക്കാരൻ വിവാഹം കഴിയ്ക്കാൻ ആഗ്രഹിച്ചിരുന്നു- ഓഷോ


ഒരു ചെറുപ്പക്കാരൻ വിവാഹം കഴിയ്ക്കാൻ ആഗ്രഹിച്ചിരുന്നു. അയാൾക്ക് ഇഷ്ടപ്പെട്ട പെൺകുട്ടികളെ ഒന്നിനേയും അയാളുടെ അമ്മയ്ക്ക് പിടിച്ചില്ല. അവസാനം അയാൾ എന്റെ അടുത്തെത്തി.

ഞാൻ അയാളോട് പറഞ്ഞു. ഇരിപ്പിലും നടപ്പിലും ശരീരം കൊണ്ടും മുഖഭാവം കൊണ്ടും നിന്റെ അമ്മയെ പോലിരിക്കുന്ന ഒരു പെൺകുട്ടിയെ കണ്ടു പിടിക്കാൻ നോക്ക്. അമ്മയെ കണ്ണാടിയിൽ കാണുന്നത് പോലെ അവതരിപ്പിക്കുന്ന ഒരു സ്ത്രീയെയാണ് നിനക്ക് ആവശ്യം.

അവൻ നിരന്തരം അന്വേഷിച്ച് ഒരു പെൺകുട്ടിയെ കണ്ടെത്തി. എന്നിട്ട് എന്നോട് പറഞ്ഞു.

''നിങ്ങൾ പറഞ്ഞത് എത്ര ശരി.ഒറ്റ നോട്ടത്തിൽ തന്നെ അമ്മയ്ക്ക് അവളെ ഇഷ്ടമായി. വേഷം ധരിക്കുന്നതും ഭക്ഷണം പാകം ചെയ്യുന്നതും നടക്കുന്നതും സംസാരിക്കുന്നതും അവൾ അമ്മയെ പോലെ തന്നെയായിരുന്നു.

പിന്നെ എന്തുണ്ടായി? ഞാൻ ചോദിച്ചു. അപ്പോൾ അവൻ ഇങ്ങനെ പറഞ്ഞു. "വിവാഹമൊന്നും നടന്നില്ല. എന്തെന്നാൽ എന്റെ അച്ഛന് അവളെ ഇഷ്ടപ്പെട്ടില്ല"

ഇതാണ് ദ്വന്ദം എന്നത് മനസ്സിന്റെ ഒരു ഭാഗം ഒരു വസ്തുവെ സ്നേഹിക്കുമ്പോൾ മറുഭാഗം അതിനെ വെറുക്കും.

ഒന്നിനെ തെരഞ്ഞെടുക്കുമ്പോൾ ഒരു വട്ടം തിരിഞ്ഞു നോക്കിയാൽ മനസ്സിന്റെ വെറുപ്പുള്ള ഭാഗം അവിടെ മറഞ്ഞു നിൽക്കുന്നത് കാണാം.

അതു കൊണ്ട് നിങ്ങൾ തിരഞ്ഞെടുപ്പ് നടത്തുമ്പോൾ ലോകം മാത്രമല്ല നിങ്ങളും വിഭജിക്കപ്പെടുകയാണ്. നിങ്ങളുടെ സാകല്യം നഷ്ടപ്പെടുകയാണ്. നിങ്ങളുടെ സമഷ്ടി നഷ്ടപ്പെട്ടു കഴിഞ്ഞാൽ പിന്നെ ജീവിതത്തിന് സംഭവിക്കാൻ കഴിയില്ല..

ജീവിതത്തിലേക്ക് ലഭിക്കുന്നവരദാനങ്ങളും ഒരു ദയാവായ്പിൽ നിന്നാണ് വരുന്നത്. അത് ഒരിക്കലും ഒരു പരിശ്രമത്തിലൂടെ നേടിയെടുക്കപ്പെടാവതല്ല.

അതു കൊണ്ട് തിന്മയ്ക്ക് പകരം നന്മയേയോ പാപത്തിന് പകരം പുണ്യത്തേയൊ തെരഞ്ഞെടുക്കരുത്. തെറ്റായ മനുഷ്യന് പകരം ശരിയായ മനുഷ്യൻ ആകാൻ നോക്കരുത്.

തെരഞ്ഞെടുപ്പ് ഒഴിവാക്കി സമഷ്ടിയിൽ വിലയിക്കുക. നിങ്ങൾ സാകല്യമായിരിക്കുമ്പോൾ സമഷ്ടിയിലേക്ക് വിലയം പ്രാപിക്കുകയാണ് ചെയ്യുന്നത്. എന്തെന്നാൽ ഒരേ പോലെയുള്ള കാര്യങ്ങൾക്കാണ് കണ്ടുമുട്ടാൻ കഴിയുന്നത്...!

ഓഷോ