യഥാർത്ഥ ബോധത്തെ അനുഭവ തലത്തിലെത്തിക്കുന്നതിനുള്ള ശാസ്ത്രീയ പഠനമാണ് ബോധ ശാസ്ത്ര ലക്ഷ്യം. മനസിനെക്കുറിച്ചുള്ള പഠനമല്ല ബോധ ശാസ്ത്രം. മനസുപയോഗിച്ച് മനസിന്റെ തന്നെ പ്രവർത്തനത്തിനു കാരണമായ യഥാർത്ഥ ബോധത്തെ ''അറിയാൻ'' ശ്രമിക്കലാണത്.
ലോകത്തുള്ള സകല മനുഷ്യരെയും വിമർശിക്കുകയും ഉപദേശിക്കുകയും ചെയ്യുന്ന താനാണ് വിമർശിക്കപ്പെടേണ്ടതും ഉപദേശിക്കപ്പെടേണ്ടതുമെന്ന തിരിച്ചറിവിലാണ് ബോധ ശാസ്ത്ര പഠനത്തിന് തുടക്കം കുറിക്കുന്നത്. അതു പോലെ നന്മയ്കും തിന്മയ്കും അതീതനായി വർത്തിക്കാനാണ് ബോധ ശാസ്ത്രം പറയുന്നത്.
തിന്മയെ പോലെ നന്മ ചെയ്യണമെന്ന ആഗ്രഹവും ഒരു വികാരമാണെന്ന് തിരിച്ചറിയുക എളുപ്പമല്ല. തിന്മയുടെ ആഗ്രഹങ്ങളെ പോലെ നന്മയുടെ ആഗ്രഹങ്ങളും ഒരു വ്യക്തിയുടെ ആത്മീയതയ്ക്ക് തടസമാണെന്ന് കണ്ടെത്തുക വളരെ ബുദ്ധിമുട്ടാണ്. ആഗ്രഹങ്ങൾക്ക് സ്വയം ഒളിച്ചിരിക്കാനുള്ള വാസനയാണ് നന്മ ബോധം. എന്തിനുമേതിനും സാക്ഷിയാവാൻ പരിശീലിക്കണം. എങ്കിലെ ബോധോദയം അനുഭവ തലത്തിലെത്തുകയുള്ളൂ. നന്മ - തിന്മയുടെ വികാരങ്ങൾക്കതീതമായി മനസ് ആഗ്രഹങ്ങളെ കൈവെടിയുമ്പോഴാണ് ബോധോദയം സംഭവിക്കുന്നത്.
Poli
മറുപടിഇല്ലാതാക്കൂ