2019, ഓഗസ്റ്റ് 21, ബുധനാഴ്‌ച

Osho Words


മനുഷ്യ ജീവിതത്തെ നാലുവൃത്തങ്ങളായി തരംതിരിക്കാവുന്നതാണ്. ഒന്നാമത്തെ വൃത്തം പ്രവൃത്തിയുടേതാണ്, കർമ്മമണ്ഡലത്തിൻറേതാണ്. അതേറ്റവും പുറമേയുളളതാണ്. ഒരല്പം ഉള്ളിലേക്ക് നീങ്ങുമ്പോൾ നാം ചിന്തയുടെ മണ്ഡലത്തിലേക്ക് വന്നെത്തും. ഒരല്പം കൂടി ഉള്ളിലേക്കു നീങ്ങുബോൾ നാം വൈകാരികതയുടെ മണ്ഡലത്തിലേക്ക്, ഭക്തിയുടെയും സ്നേഹത്തിന്റെയും മണ്ഡലത്തിലേക്ക് എത്തിചേരും. കുറച്ചു കൂടി അകത്തേക്ക് കടന്ന് ചെല്ലുബോൾ നാം ആ പ്രഭവകേന്ദ്രത്തിൽ - സാക്ഷീചക്രത്തിൽ എത്തിചേരുന്നു. ആ സാക്ഷീഭാവമാണ് നമ്മുടെ സ്വഭാവം. കാരണം അതിനപ്പുറത്തേക്ക് പോകുന്നതിനായി യാതൊരു വഴിയുമില്ല. ആരും തന്നെ ഒരിക്കലും പോയിട്ടില്ല, ആർക്കും ഒരിക്കലും കഴിയുകയുമില്ല. ആ സാക്ഷിയുടെ സാക്ഷിയായിരിക്കുവാൻ അസാധ്യമാണ്. ആ സാക്ഷി, സാക്ഷിമാത്രമാണ്. നിങ്ങൾക്കതിനേക്കാൾ ആഴത്തിലേക്ക് പോകുവാൻ കഴിയുകയില്ല. അത് നമ്മുടെ അസ്തിവാരമാണ്. നമ്മുടെ വീട് നിർമ്മിക്കപ്പെട്ടിരിക്കുന്നത് ആ സാക്ഷിയുടെ അസ്തിവാരത്തിലാണ്. വികാരങ്ങളാലും, വിചാരങ്ങളാലും, പ്രവൃർത്തികളാലുമാണത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

അതുകൊണ്ടാണ് മുന്ന് തരത്തിലുള്ള യോഗമാർഗ്ഗങ്ങളവിടെയുളളത്. കർമ്മയോഗം, ജ്ഞാനയോഗം, ഭക്തിയോഗം എന്നിങ്ങനെ പ്രവൃത്തിയുടേതായ, അറിവിന്റെതായ, ഭക്തിയുടേതായ യോഗങ്ങളാണവ. ഇവയാണ് ധ്യാനത്തിന്റെതായ മൂന്നു രീതികൾ. ഈ മൂന്നു ശിക്ഷണരീതികളിലുടെയും ഒരുവന് ആ സാക്ഷിയിലെത്തിചേരുന്നതിനുള്ള ശ്രമങ്ങൾ നടത്താൻ കഴിയും. ആ എത്തിച്ചേരലിനെയാണ് ശ്രീ ബുദ്ധൻ നിർവ്വാണം എന്ന് പറഞ്ഞത്. ഋഷിമാർ അനന്താനന്ദം എന്ന് പറഞ്ഞത്, സൂഫികൾ അന അൽ ഹക്ക് എന്നും.

- ഓഷോ

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ