2019, ഓഗസ്റ്റ് 21, ബുധനാഴ്‌ച

"ദൈവം യഥാർത്ഥത്തിൽ ഉണ്ടോ?"


ഒരിക്കൽ രമണമഹർഷിയോട് ഒരാൾ ചോദിച്ചു "ദൈവം യഥാർത്ഥത്തിൽ ഉണ്ടോ?" മഹർഷി പറഞ്ഞു "ഉള്ളത് ദൈവം മാത്രം, യഥാർത്ഥത്തിൽ ഇല്ലാത്തത് നീയാണ്!"

അപ്പോൾ ശിഷ്യൻ ചോദിച്ചു "ഞാനുണ്ടെന്ന പൂർണ്ണ ബോദ്ധ്യമെനിക്കുണ്ടല്ലോ" മഹർഷി പറഞ്ഞു "എങ്കിൽ നീ ആരാണെന്ന് ഉള്ളിൽ അന്വോഷിച്ച് കണ്ടു പിടിക്കുക"

താനാരാണെന്ന് അന്വോഷിക്കുന്ന ഒരാൾക്ക് ചിന്തകളല്ലാതെ മറ്റൊന്നും തന്നെ കണ്ടെത്തുവാൻ സാധിക്കുന്നതല്ല. നിരന്തരമായ ചിത്തവൃത്തികളിലൂടെ ഉണ്ടാവുന്ന മിഥ്യാ ഭാവനയാണ് ഞാനെന്ന ഭാവം. ഏകാഗ്രമായ അന്വോഷണം മനസിലെ ചിന്തകളുടെ കുത്തൊഴുക്കിനെ നിയന്ത്രിക്കുകയും ഭാഗ്യം അനുവദിക്കുന്ന ഒരു നിമഷത്തിൽ ചിന്തകളൊഴിഞ്ഞ ഒരവസ്ഥയിലേക്കെത്തിക്കുകയും ചെയ്യുന്നതാണ്. ചിന്തകളൊഴിഞ്ഞ ആ അവസ്ഥയിൽ സാധകൻ 'ഞാൻ' ഭാവത്തിൽ നിന്നും അതിനോട് ഒട്ടി നിൽക്കുന്ന സകല സുഖ-ദു:ഖങ്ങളിൽ നിന്നും മോചിതനായി നിത്യാനന്ദസ്വരൂപമായ സത്യബോധത്തിന്റെ തെളിമയിലേക്ക് ഉണരുകയും ചെയ്യും. ഇതാണ് മഹർഷിയുടെ ഉപദേശത്തിന്റെ സാരം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ