2019, ഓഗസ്റ്റ് 29, വ്യാഴാഴ്‌ച

ചിന്തയും മനനവും


**

ചിന്തയും മനനവും മനസ്സിന്റെ തന്നെ രണ്ട് വ്യത്യസ്ത പ്രക്രിയകളാണ്. അവ വ്യത്യസ്തമെന്നു മാത്രമല്ല കടകവിരുദ്ധവുമാണ്. ചിന്ത ഉപരിപ്ലവമാണെങ്കിൽ മനനം അഗാധമാണ്.

ഒരാൾ നദിയുടെ ഒരു കരയിൽനിന്ന് മറുകരയിലേക്കു നീന്തുമ്പോൾ ജലത്തിന്റെ ഉപരിതലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. അദ്ദേഹത്തിൻറെ ചലനം മേൽത്തട്ടില്ലള്ള സ്ഥാനാന്തരം മാത്രമാണ്. ആഴത്തില്ലള്ളതല്ല. എന്നാൽ ഒരു മുങ്ങാംകുഴിക്കാരൻ മുത്ത് കണ്ടെത്താനായി മുങ്ങാംകുഴിയിടുമ്പോൾ അദ്ദേഹത്തിൻറെ ഗതി ആഴത്തിലേക്കാണ്. ഒരു കരയിൽ നിന്നും മറുകരയിലേക്കല്ല. മുങ്ങിയ ഇടത്തുതന്നെ വീണ്ടും വീണ്ടും അദ്ദേഹം ആഴത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു. ചിന്തയെ നമുക്ക് നീന്തലിനോട് ഉപമിക്കാം. മനനത്തെ മുങ്ങാംകുഴിയോടും ഉപമിക്കാം. ചിന്തിക്കുമ്പോൾ നമ്മൾ ഒരു ചിന്തയിൽ നിന്ന് വേറൊരു ചിന്തയിലേക്കാണ് സഞ്ചരിക്കുന്നത്. മനനത്തിൽ നാം പോകുന്നത് വാക്കിൻറെ അർത്ഥം തേടി അഗാധതയിലേക്കാണ്. മനനത്തിൽ സ്ഥാനാന്തരമല്ല ഉണ്ടാകുന്നത്. മനത്തിൽ ആഴത്തിലേക്കുള്ള ചലനമാണ് സംഭവിക്കുന്നത്.

ചിന്താപ്രക്രിയ രേഖീയമാണ്. നാം ബിസിനസിനെക്കുറിച്ചു ചിന്തിക്കുമ്പോഴും നമ്മുടെ ആദ്ധ്യാത്മിക മുക്തിയെക്കറിച്ചു ചിന്തിക്കുമ്പോഴും സ്വന്തം ഭാര്യയെ/ ഭര്‍ത്താവിനെ കുറിച്ചു ചിന്തിക്കുമ്പോഴും ദൈവത്തെക്കുറിച്ചു ചിന്തിക്കുമ്പോഴും നാം ഉപരിതലത്തിൽത്തന്നെയാണ് വർത്തിക്കുന്നത്. മനനത്തിൽ യാത്ര ആന്തരികമാണ്. നാം നമ്മുടെ ആന്തരികതയുടെ ആഴത്തിലേക്ക് എടുത്തുചാടുന്നു. ആന്തരികതയുടെ അഗാധസ്ഥലികളിൽ അർത്ഥത്തിന്റെ മാധുര്യം നുകരുന്നു. മനനത്തിലൂടെ മാത്രമാണ് മന്ത്രത്തിന്റെ അർത്ഥം വെളിപ്പെടുന്നത്.

Smiling is a charity


*പുഞ്ചിരിയുടെ സയൻസ് അറിയുമോ??*

😊😊 പുഞ്ചിരിയുടെ വില...!! 😊😊

😊നിങ്ങള്‍ ഒരദ്ധ്യാപകനാണെങ്കില്‍ ക്ലാസില്‍ പുഞ്ചിരിച്ചുകൊണ്ട് പ്രവേശിക്കുക. ക്ലാസ്സിലെ എല്ലാ കുഞ്ഞുങ്ങളുടെ മുഖത്തും പുഞ്ചിരി വിടരുന്നത് കാണാം.

😊നിങ്ങള്‍ ഒരു ഡോക്ടറാണെങ്കില്‍ പുഞ്ചിരിച്ചുകൊണ്ട് രോഗികളെ പരിശോധിക്കുക. രോഗികളുടെ ആത്മവിശ്വാസം ഇരട്ടിയായി വര്‍ദ്ധിക്കും.

😊നിങ്ങള്‍ വ്യവസായിയാണെങ്കില്‍ പുഞ്ചിരിച്ചുകൊണ്ട് ഫാക്ടറിയിലേക്ക് കടന്നുചെല്ലുക. തൊഴിലാളികള്‍ സന്തോഷവാന്മാരും ഉത്സാഹശീലരുമായി മാറുന്നത് കാണാം.

😊 നിങ്ങള്‍ കച്ചവടക്കാരനാണെങ്കില്‍ കടയില്‍ വരുന്ന കസ്റ്റമേഴ്സ് നോട്‌ പുഞ്ചിരിച്ചു കൊണ്ടിടപഴകുക. നിങ്ങളുടെ കടയില്‍ നിന്ന് മാത്രമേ അവര്‍ സാധനം വാങ്ങുകയുള്ളു.

😊 നിങ്ങള്‍ പുഞ്ചിരിയോടെ വൈകിട്ട് വീട്ടിലെത്തി നോക്കുക. കുടുംബാംഗങ്ങള്‍ എല്ലാം പ്രസന്നവദനരായി നിങ്ങളെ എതിരേല്‍ക്കും.

😊 നിങ്ങള്‍ വഴിനടക്കുമ്പോള്‍ എതിരേവരുന്ന അപരിചിതനെ നോക്കി പുഞ്ചിരിക്കുക. അയാളുടെ മുഖത്തും പുഞ്ചിരി വിടരുന്നത് കാണാം. അതൊരു സ്നേഹവായ്പാണ്.

😊 പുഞ്ചിരി ഉണര്‍വ് പകരുന്ന ഊര്‍ജ്ജമാണ്..

😊 പുഞ്ചിരി സമൃദ്ധിയുടെ, സമ്പന്നതയുടെ പ്രതീകമാണ്.

😊 പുഞ്ചിരി നിസ്വാര്‍ഥവും, തികച്ചും സൌജന്യവുമാണ്.

😊നിങ്ങളുടെ മുഖത്ത് സദാ പുഞ്ചിരി വിടരട്ടെ😊

😊☝🏻 *smiling is a charity*💐💐

2019, ഓഗസ്റ്റ് 26, തിങ്കളാഴ്‌ച

🌸രാവിലെ ഉണർന്നാൽ


*

🌸രാവിലെ ഉണർന്നാൽ ആദ്യം എടുക്കുന്ന സങ്കല്പം അനുസരിച്ച് ആണ് ദിവസത്തെ quality തീരുമാനിക്കപ്പെടുക. ശക്തിശാലി സങ്കല്പങ്ങൾ രചിക്കുക. "ഞാൻ ഏറ്റവും ഭാഗ്യശാലി ആണ്. ഞാൻ പൂർണ്ണമായും സംതൃപ്തനാണ്. ഇന്ന് എന്തെല്ലാം പരിതസ്ഥിതികൾ മുന്നിൽ വന്നാലും മനസ്സിന്റെ സ്ഥിരത ഒട്ടും നഷ്ടപ്പെടുത്താതെ ഞാൻ മറികടക്കും. വ്യക്തികൾ എന്തെല്ലാം പറഞ്ഞാലും എങ്ങനെ ഒക്കെ പെരുമാറിയാലും ഞാൻ disturb ആകില്ല. എന്റെ original nature ആയ ശാന്തിയും സ്നേഹവും സന്തോഷവും നിലനിർത്തി കൊണ്ട് ഞാൻ എല്ലാ കാര്യങ്ങളും ചെയ്യും. ഞാൻ വളരെ powerful ആണ്. ഞാൻ നിർഭയനാണ്. ഇങ്ങനെ. ഈശ്വരൻ എന്നോടൊപ്പം ഉണ്ട് "*. As you think so you will become. So let's make today successful by maintaining our happy state of mind...

🌹രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ്


*

🌹രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് ഇന്ന് ദിവസം മുഴുവൻ എന്റെ മനസ്സിൻ്റെ സ്ഥിതി എങ്ങനെ ആയിരുന്നു എന്ന് ചെക്ക് ചെയ്യുക. ഏതൊക്കെ വ്യക്തികളും പരിതസ്ഥിതികളും വരുമ്പോൾ ആണ് മനസ്സ് stability യിൽ നിന്നും deviate ആകുന്നത് എന്ന് identify ചെയ്യുക. അടുത്ത പ്രാവശ്യം ആ scenes മുന്നിൽ വരുമ്പോൾ response എങ്ങനെ ആയിരിക്കണം എന്ന് decide ചെയ്യുക. എനിക്ക് നൈസ് ആയി ഫീൽ ചെയ്യാൻ ഞാൻ എങ്ങനെ conduct ചെയ്യണം എന്ന് പ്ലാൻ ചെയ്യുക. നന്നായി ആക്ട് ചെയ്ത സീനുകളിൽ സ്വയം തന്നെ appreciate ചെയ്യുക. ഈശ്വരന് good night പറഞ്ഞ് ഫ്രീ ആയി ഉറങ്ങുക. എത്രയും light hearted അത്രയും സുഖമായ ഉറക്കം... ശുഭരാത്രി....🌹*

2019, ഓഗസ്റ്റ് 24, ശനിയാഴ്‌ച

Bruce Lipton Speech translation English & Malayalam


When you look in the mirror and see yourself and you see like one person looking back? That is not true.

You are made out of 50 trillion cells, and the cells are the living entities. So you are a community, not a single person. But your mind is the government of the 50 trillion cells. Here is the simple truth a gene is a blue print, are you reading the blue print or are you not reading the blueprint, the gene does not make decision, the gene is read or not read, and what you think controls the signal? Perception, every cell has about 1.4 volts, not too much 50 trillion cells in the human body, times 1.4 volts is 700 trillion volts of electricity in your body right now, your mind is the government of 50 trillion cells

If your change your thought in your mind. you can change your biology and the mind is the primary cause of illness on our planter today, so you are not the victims of your genes because you can change any of your gene any time, if you change your perception you can change the reading of your genes, if someone tells you, you are going to have a diseases and you believe that , then you can create the disease, perception can rewrite the generic code, perception controls life, No two people see the world same way , they have different perceptions and sometimes your perception can be right and sometime your perception can be wrong Since perception controls biology and since it can be right or wrong , then its more accurate to say that Belief controls biology, what you beliefs creates your life on the inside and on the outside you are not victim of your genetics you are responsible for what unfolds in your life. The placebo effected when you have very positive thought that something can heal you , even if it’s a sugar pill but you believe it’s the real medicine then you can heal yourself with that so the pill didn’t heal you it was the thought that healed you, there is negative thinking and its called Nocebo effect and in the same power that positive thinking can heal you , Negative thinking can kill you so we were growing up and programmed with stronger beliefs we would be more powerful than we are now when you are conscious you can rewrite the instincts and when you become conscious then you can rewrite the experiences of your life so that is important to recognize that what we are not using enough of on our world today is consciousness

നിങ്ങൾ കണ്ണാടിയിൽ നോക്കുകയും സ്വയം കാണുകയും ഒരു വ്യക്തി തിരിഞ്ഞുനോക്കുന്നത് പോലെ കാണുകയും ചെയ്യുമ്പോൾ? അത് സത്യമല്ല.

നിങ്ങൾ 50 ട്രില്യൺ സെല്ലുകളിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്, സെല്ലുകൾ ജീവനുള്ള എന്റിറ്റികളാണ്. അതിനാൽ നിങ്ങൾ ഒരു സമൂഹമാണ്, ഒരൊറ്റ വ്യക്തിയല്ല. എന്നാൽ നിങ്ങളുടെ മനസ്സ് 50 ട്രില്യൺ സെല്ലുകളുടെ ഗവൺമെന്റാണ്. ഒരു ജീൻ ഒരു blue പ്രിന്റാണെന്ന ലളിതമായ സത്യം ഇതാ, നിങ്ങൾ blue പ്രിന്റ് വായിക്കുന്നുണ്ടോ അല്ലെങ്കിൽ നിങ്ങൾ ബ്ലൂപ്രിന്റ് വായിക്കുന്നില്ലേ, ജീൻ തീരുമാനമെടുക്കുന്നില്ല, ജീൻ വായിക്കുന്നു അല്ലെങ്കിൽ വായിക്കുന്നില്ല, കൂടാതെ നിങ്ങൾ കരുതുന്നത് സിഗ്നലിനെ നിയന്ത്രിക്കുന്നുണ്ടോ? ഇന്ദിയജ്ഞാനം, ഓരോ സെല്ലിലും ഏകദേശം 1.4 വോൾട്ട് ഉണ്ട്, വളരെയധികം അല്ല മനുഷ്യശരീരത്തിലെ 50 ട്രില്യൺ സെല്ലുകൾ, 1.4 വോൾട്ട് തവണ നിങ്ങളുടെ ശരീരത്തിൽ 700 ട്രില്യൺ വോൾട്ട് വൈദ്യുതിയാണ്, നിങ്ങളുടെ മനസ്സ് 50 ട്രില്യൺ സെല്ലുകളുടെ ഗവൺമെന്റാണ്

നിങ്ങളുടെ ചിന്ത നിങ്ങളുടെ മനസ്സിൽ മാറ്റുകയാണെങ്കിൽ. നിങ്ങൾക്ക് നിങ്ങളുടെ ബയോളജി മാറ്റാൻ കഴിയും, ഇന്ന് ഞങ്ങളുടെ പ്ലാന്ററിലെ അസുഖത്തിന്റെ പ്രധാന കാരണം മനസാണ്, അതിനാൽ നിങ്ങൾ നിങ്ങളുടെ ജീനുകളുടെ ഇരകളല്ല, കാരണം നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും നിങ്ങളുടെ ജീൻ മാറ്റാൻ കഴിയും, നിങ്ങളുടെ ധാരണ മാറ്റുകയാണെങ്കിൽ നിങ്ങൾക്ക് വായന മാറ്റാൻ കഴിയും നിങ്ങളുടെ ജീനുകൾ, ആരെങ്കിലും നിങ്ങളോട് പറഞ്ഞാൽ, നിങ്ങൾക്ക് ഒരു രോഗമുണ്ടാകുമെന്ന് നിങ്ങൾ വിശ്വസിക്കുന്നു, അപ്പോൾ നിങ്ങൾക്ക് രോഗം സൃഷ്ടിക്കാൻ കഴിയും, ഇന്ദിയജ്ഞാനം ജനറിക് കോഡ് മാറ്റിയെഴുതാൻ കഴിയും, ഇന്ദിയജ്ഞാനം ജീവിതത്തെ നിയന്ത്രിക്കുന്നു, രണ്ടുപേരും ലോകത്തെ ഒരേ രീതിയിൽ കാണുന്നില്ല, അവർക്ക് വ്യത്യസ്തമാണ് ഇന്ദിയജ്ഞാനം ചിലപ്പോൾ നിങ്ങളുടെ ധാരണയും ശരിയായിരിക്കാം, ചിലപ്പോൾ നിങ്ങളുടെ ധാരണ തെറ്റായിരിക്കാം perception ബയോളജിയെ നിയന്ത്രിക്കുന്നതിനാൽ അത് ശരിയോ തെറ്റോ ആകാമെന്നതിനാൽ, വിശ്വാസം ജീവശാസ്ത്രത്തെ നിയന്ത്രിക്കുന്നുവെന്ന് പറയുന്നത് കൂടുതൽ കൃത്യമാണ്, നിങ്ങളുടെ വിശ്വാസങ്ങൾ നിങ്ങളുടെ ജീവിതത്തെ അകത്തും പുറത്തും സൃഷ്ടിക്കുന്നു പുറത്ത് നിങ്ങളുടെ ജനിതകത്തിന്റെ ഇരയല്ല നിങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾക്ക് നിങ്ങൾ ഉത്തരവാദിയാണ്.

ഒരു പഞ്ചസാര ഗുളികയാണെങ്കിലും എന്തെങ്കിലും സുഖപ്പെടുത്താമെന്ന് നിങ്ങൾക്ക് വളരെ നല്ല ചിന്തയുണ്ടെങ്കിൽ പ്ലേസിബോ പ്രാബല്യത്തിൽ വരും, പക്ഷേ ഇത് യഥാർത്ഥ മരുന്നാണെന്ന് നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ നിങ്ങൾക്ക് സ്വയം സുഖപ്പെടുത്താം, അതിനാൽ ഗുളിക നിങ്ങളെ സുഖപ്പെടുത്തുന്നില്ല, അത് നിങ്ങളെ സുഖപ്പെടുത്തിയ ചിന്തയാണ് , നെഗറ്റീവ് ചിന്തയും അതിനെ നോസെബോ ഇഫക്റ്റും ഉണ്ട്, പോസിറ്റീവ് ചിന്തയ്ക്ക് നിങ്ങളെ സുഖപ്പെടുത്താൻ കഴിയുന്ന അതേ ശക്തിയിൽ, നെഗറ്റീവ് ചിന്തയ്ക്ക് നിങ്ങളെ കൊല്ലാൻ കഴിയും, അതിനാൽ ഞങ്ങൾ വളരുകയും ശക്തമായ വിശ്വാസങ്ങളുമായി പ്രോഗ്രാം ചെയ്യുകയും ചെയ്തു, നിങ്ങൾ ബോധമുള്ളവരായിരിക്കുമ്പോൾ നമ്മളെക്കാൾ ശക്തരാകും നിങ്ങൾക്ക് സഹജാവബോധം മാറ്റിയെഴുതാൻ കഴിയും, നിങ്ങൾ ബോധവാന്മാരാകുമ്പോൾ നിങ്ങളുടെ ജീവിതാനുഭവങ്ങൾ മാറ്റിയെഴുതാൻ കഴിയും, അതിനാൽ ഇന്ന് നമ്മുടെ ലോകത്ത് വേണ്ടത്ര ഉപയോഗിക്കാത്തത് ബോധമാണെന്ന് തിരിച്ചറിയേണ്ടത് പ്രധാനമാണ്

2019, ഓഗസ്റ്റ് 21, ബുധനാഴ്‌ച

Self Esteem


ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും വലിയ സമ്പത്തിൽ ഒന്നാണ് ഒരാൾക്ക് അയാളെക്കുറിച്ച് തോന്നുന്ന മതിപ്പ് എന്നുള്ളത്.ഒരു വ്യക്തിയുടെ സന്തോഷത്തിലേക്കുള്ള ആദ്യ വഴി എന്നത് അയാളെത്തന്നെ സ്നേഹിക്കുക എന്നതാണ്.

എന്താണ് സ്വയം ബഹുമാനം ?(self esteem )

ഒരു വ്യക്തിയെക്കുറിച്ച് അയാൾക്കുണ്ടാകുന്ന വൈകാരികമായ വിലയിരുത്തലാണ് ‘സ്വയ ബഹുമാനം ‘ അഥവാ self esteem എന്ന് പറയുന്നത്.നമ്മളെക്കുറിച്ച് നമ്മൾത്തന്നെ സൃഷ്ടിക്കുന്ന വിലയിരുത്തലാണ് ഇത്. തന്നെക്കുറിച്ച് മതിയായ സ്വയ ബഹുമാനമുള്ള വ്യക്തികൾ ജീവിതത്തിൽ മുന്നേറുവാനുള്ള സാധ്യത വളരെ കൂടുതലാണ്. മറിച്ച്‌ തന്നെക്കുറിച്ച് അല്ലെങ്കിൽ തൻ്റെ വ്യക്തിത്വത്തെക്കുറിച്ച് വേണ്ടത്ര മതിപ്പില്ലാത്ത ഒരാൾ ജീവിതത്തിൽ മുന്നേറുക എന്നുള്ളത് വളരെ പ്രയാസമേറിയതാണ്.

എങ്ങനെ സ്വയ ബഹുമാനം രൂപപ്പെടുന്നു?

ഒരാളുടെ അനുഭവങ്ങളിൽ നിന്നാണ് അയാളുടെ Self Esteem രൂപപ്പെടുന്നത്.ഒരു വ്യക്തിയുടെ അനുഭവങ്ങൾ, ശരിയോ തെറ്റോ ആയ വിശ്വാസങ്ങൾ, അവനവനെക്കുറിച്ചുള്ള വിലയിരുത്തലുകൾ, സ്വയമേയുള്ള വിമർശനങ്ങൾ തുടങ്ങിയവയെല്ലാം ഒരാളുടെ സ്വയ ബഹുമാനം രൂപപ്പെടുത്തുന്നതിൽ സ്വാധീനം ചെലുത്തുന്ന ഘടകങ്ങളാണ്. ഉദാ : ചെറിയ കുട്ടിയായിരിക്കുമ്പോൾത്തന്നെ മാതാപിതാക്കളുടെ ശരിയായ പിന്തുണയും കരുതലുമില്ലാതെ വളർന്ന് വരുന്ന കുട്ടികൾ പൊതുവേ സ്വയ ബഹുമാനം കുറവുള്ളവരായിരിക്കും. നമ്മുടെ സാഹചര്യങ്ങൾ തന്നെയാണ് സ്വയ ബഹുമാനം രൂപപ്പെടുന്നതിൽ നമ്മെ ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത്. എങ്ങനെ തിരിച്ചറിയാം ?

നിങ്ങളുടെ സ്വയ ബഹുമാനത്തിന്റെ നിലവാരം അറിയുവാൻ ഏറ്റവും നല്ല വഴി നിങ്ങളെത്തന്നെ നിരീക്ഷിക്കുക എന്നുള്ളതാണ്. പൊതുവെ Low Self Esteem ഉള്ള ആളുകൾ അവരുടെ പ്രവർത്തികളിലെല്ലാം അമിതമായ പരിപൂർണ്ണത (perfectionism) കൊണ്ടുവരുവാൻ ശ്രമിക്കുന്നവരാണ്. മറ്റുള്ളവരുടെ വിമർശനങ്ങൾ ഇവർ എന്നും ഭയക്കുന്നു. അതുപോലെ തന്നെ അതിരുകവിഞ്ഞ പരാജയ ഭീതി ഇവരുടെ ഉള്ളിൽ എപ്പോഴും ഉണ്ടായിരിക്കും.

മറ്റുള്ളവർ വിമർശിക്കുന്നതിന് മുൻപ് തന്നെ സ്വയം വിമർശനത്തിന് വിധേയമാവുകയും തന്റെ വ്യക്തിത്വത്തെ സ്വയം വിലകുറച്ചുകാണുന്ന തരത്തിലുള്ള അഭിപ്രായങ്ങളും കുറ്റപ്പെടുത്തലുകളും ഇക്കൂട്ടർ സ്വയം നടത്തുന്നു. ഇവർ പൊതുവെ ശുഭാപ്തി വിശ്വാസം കുറവുള്ളവരായിരിക്കും. ആത്മവിശ്വാസക്കുറവും തൻ്റെ തീരുമാനങ്ങളിൽ സംശയ മനോഭാവവും ഇവരുടെ വ്യക്തിത്വത്തിൽ നിഴലിക്കും.

നിങ്ങളുടെ ജീവിതത്തിൽ ഉണ്ടായേക്കാവുന്ന ഏതൊരു നല്ല മാറ്റത്തിന്റെയും ആദ്യ പടി എന്നത് നിങ്ങളുടെ സ്വയ ബഹുമാനം എത്രത്തോളം വർദ്ധിപ്പിക്കുവാൻ സാധിക്കും എന്നുള്ളതാണ്.ജീവിതത്തോട് possitive ആയ മനോഭാവം എപ്പോളും നിലനിർത്താൻ നിങ്ങളെക്കുറിച്ചുള്ള സ്വയ ബഹുമാനം വർധിപ്പിക്കേണ്ടത് വളരെ അനിവാര്യമാണ്. എങ്ങനെ സ്വയ ബഹുമാനം വർദ്ധിപ്പിക്കാം ?

1.നിങ്ങളുടെ കഴിവുകൾ തിരിച്ചറിയുക ….പരിപോഷിപ്പിക്കുക. ഈ പ്രപഞ്ചത്തിലെ ഓരോ വ്യക്തിയും അദ്വിതീയമാണ്…അതുല്യരാണ്‌.അനന്തമായ സാധ്യതകളുടെ ഉറവിടങ്ങളാണ്. തനിക്ക് കിട്ടിയിരിക്കുന്ന അമൂല്യമായ കഴിവെന്തെന്ന് തിരിച്ചറിയുകയും അതിനെ പരിപോഷിപ്പിക്കുകയും ചെയ്യുക. നിങ്ങൾ നിങ്ങളുടെ യഥാർത്ഥ കഴിവ് എപ്പോൾ കണ്ടുപിടിക്കുന്നുവോ സ്വഭാവികമായും നിങ്ങളുടെ self esteem വർദ്ധിക്കും. സ്വയം നിരീക്ഷിക്കുന്നതിലൂടെയോ മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ നിന്നൊക്കെയോ നമ്മുടെ കഴിവിനെക്കുറിച്ച് അവബോധം സൃഷ്ടിക്കാം.

2.ഫലദായകമല്ലാത്ത സംസാരങ്ങൾ ഒഴിവാക്കുക. സ്വയം വിലകുറച്ചുകാണുന്ന വിധത്തിലുള്ള തരം താഴ്ത്തുന്ന നെഗറ്റിവ് ആയ സംസാരങ്ങൾ പൂർണ്ണമായും ഒഴിവാക്കുക. ഓരോ തവണ നിങ്ങൾ ഇത് ചെയ്യുമ്പോഴും നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ സ്വയ ബഹുമാനം ഇല്ലാതാവും. ബോധപൂർവ്വം ഈ ശീലം മാറ്റിയെടുക്കുക.

3.നിങ്ങൾക്ക് ഇഷ്ടമുള്ള ഒരു ഭക്ഷണം ഉപേക്ഷിക്കുക. നിങ്ങൾക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു ഭക്ഷണം കുറേ കാലത്തേക്ക് കഴിക്കാതിരിക്കുക. ഉദാ;ചോക്ലേറ്റ് നിങ്ങളുടെ ഇഷ്ട വിഭവം ആണെങ്കിൽ കുറച്ച് വർഷത്തേക്ക് അവ കഴിക്കുന്നത് ഉപേക്ഷിക്കുക. ഇത് നിങ്ങളിൽത്തന്നെ വലിയ മതിപ്പുണ്ടാകുന്നതിന് കാരണമാവുകയും വലിയ തോതിൽ നിങ്ങളുടെ സ്വയ ബഹുമാനം വർദ്ധിക്കുന്നതിന് കാരണമാവുകയും ചെയ്യും.

4.നിങ്ങളുടെ അറിവ് മറ്റുള്ളവർക്ക് പകർന്ന് നൽകുക. നിങ്ങൾ നേടിയെടുത്ത കഴിവുകൾ അല്ലെങ്കിൽ അറിവുകൾ മറ്റൊരാളെ പഠിപ്പിക്കുന്നത് , വേറൊരാൾക്ക് പകർന്ന് നൽകുന്നത് നിങ്ങളുടെ self esteem വർദ്ധിക്കുന്നതിന് കാരണമാകും. താൻ പഠിച്ചകാര്യങ്ങൾ അല്ലെങ്കിൽ ആത്മവിശ്വാസം നൽകിയ കാര്യങ്ങളിലൂടെ കടന്നുപോകുന്നത് തീർച്ചയായും നിങ്ങളുടെ സ്വയ ബഹുമാനം വർദ്ധിപ്പിക്കും.

5.വിജയത്തിന്റെ അടയാളങ്ങളിലൂടെ കടന്നുപോവുക …ഓർത്തെടുക്കുക നിങ്ങൾ ജീവിതത്തിൽ വിജയം കൈവരിച്ച നിമിഷങ്ങൾ, അവസരങ്ങൾ ഇവയൊക്കെ ഓർത്തെടുക്കുന്നത് അതിൽനിന്നും നിങ്ങൾക്ക് ലഭിച്ച സന്തോഷം, സമ്മാനങ്ങൾ ,ഫോട്ടോസ് ഇവയെല്ലാം നിങ്ങളിൽത്തന്നെ മതിപ്പുണ്ടാകുന്നതിന് സഹായകമാവും. നിങ്ങൾ നിങ്ങളെ അംഗീകരിക്കാത്ത പക്ഷം ഈ ലോകം നിങ്ങളെ അംഗീകരിക്കില്ല എന്ന യാഥാർഥ്യം തിരിച്ചറിയുക

"If you can survive, you must remember that I love you too much"


ഒരു മിനിറ്റ് ഇതൊന്നു ഇതൊന്നു വായിച്ചു നോക്കിട്ട് പൊക്കൊളു.അല്ലങ്കിൽ ജീവിതകാലം മുഴുവനുള്ള നഷ്ടമാണിത്."..!!

ഇത് നേപ്പാളിൽ ഭൂമി കുലുക്കമുണ്ടായ സമയത്ത് സംഭവിച്ച ഒരു സ്നേഹ നിധിയായ അമ്മയുടെ ത്യാഗത്തിന്റെ കഥ. ഭൂമി കുലുക്കമുണ്ടായ ശേഷം ,രക്ഷാ പ്രവര്‍ത്തനം നടത്തുന്ന സൈനികര്‍ ഒരു യുവതിയുടെ തകര്‍ന്നടിഞ്ഞ വീടിനടുത്തെത്ത്തി അപ്പോള്‍ തകര്‍ന്നടിഞ്ഞ ... വീടിന്റെ അവശിഷ്ട്ടങ്ങള്‍ക്കിടയിലൂടെ അവര്‍ ആ യുവതിയ്ടെ മൃത ശരീരം കണ്ടു.പക്ഷെ അവളുടെ ആ കിടത്തില്‍ അവര്‍ക്കെന്തോ ഒരു അസ്വാഭാവികത തോന്നി. മുന്നിലേക്ക് ചാഞ്ഞു നിലത്ത് നെറ്റി കുത്തികൊണ്ട്, ഒപ്പം അവളുടെ രണ്ടു കൈ കൊണ്ട് എന്തോ ഒന്നിനെ മാറോട് ചേര്‍ത്ത് പിടിച്ചത്‌ പോലെ. തകര്‍ന്നടിഞ്ഞ വീടിന്റെ അവശിഷ്ട്ടങ്ങള്‍ അവളുടെ മുതുകിലും , തലയിലുമായി ചിതറികിടക്കുന്നു. Rescue TEAM ന്റെ ലീഡര്‍ ഒരു പാട് ബുധിമുട്ടികൊണ്ട് ചുമരിലെ ഒരു ചെറിയ വിള്ളലിലൂടെ കയ്യിട്ട് ആ സ്ത്രീയെ ഒന്നെത്തി പിടിക്കാന്‍ ശ്രമിച്ചു.അങ്ങനെ അദ്ദേഹം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. ആ സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന്.പക്ഷെ തണുത്ത് വിറങ്ങലിച്ച ആ ശരീരം കണ്ടപ്പോള്‍ അവള്‍ മരിച്ചു എന്ന് അവര്‍ക്ക്‌ ഉറപ്പായി . ടീം ലീഡറും ബാകിയുള്ളവരും ആ വീട് വിട്ടു മറ്റു വീടുകളുടെ അവശിഷ്ട്ടങ്ങള്‍കിടയില്‍ തുടിക്കുന്ന ഏതെന്കിലും ഒരു ശരീരം കിടപ്പുണ്ടോ എന്ന് തിരയാന്‍ തുടങ്ങി.പക്ഷെ ഏതോ ഒരു കാരണം ആ ടീം ലീടരെ മരിച്ചു പോയ ആ യുവതിയുടെ വീടിന്റെ അടുക്കലേക്ക് തന്നെ തിരിച്ചു പോകാന്‍ നിര്‍ബന്ദിച്ചു,അദ്ദേഹം മുട്ട്

കുത്തിനിന്ന് അവിടെ കണ്ട ഒരു ചെറിയ വിടവിലൂടെ കയ്യിട്ട് ആ ശരീരത്തിന്റെ അടിയില്‍ കണ്ട ചെറിയ സ്ഥലത്ത് തിരയാന്‍ തുടങ്ങി.പെട്ടെന്ന് ,അദ്ദേഹം ഉറക്കെ വിളിച്ചു പറയാന്‍ തുടങ്ങി ,” ഒരു കുട്ടി !ഇവിടെ ഒരു കുട്ടി ഉണ്ട്! “ എല്ലാവരും ഒരുമിച്ച് ശ്രമിച്ചു; ശ്രദ്ധയോടെ ആ സ്ത്രീയുടെ മുകളില്‍ വീണു കിടക്കുന്ന കല്ലും മണ്ണും എടുത്തു മാറ്റി.അവിടെ ആ അമ്മയുടെ ശരീരത്തിനടയില്‍ വെറും മൂന്നു മാസം മാത്രം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞ്‌,ഒരു കമ്പിളി പുതപ്പില്‍ പുതച്ച് കൊണ്ട്. തീര്‍ച്ചയായും ആ സ്ത്രീ തന്റെ ജീവന്‍ കൊടുത്ത് അവളുടെ മകനെ രക്ഷിക്കാന്‍ ശ്രമിച്ചിരിക്കുന്നു.അവളുടെ വീട് തകര്‍ന്നു വീഴുമ്പോള്‍ തന്റെ ശരീരം കൊണ്ട് തന്നെ തന്റെ മകനെ രക്ഷിക്കാന്‍ ശ്രമിച്ചു.

ടീം ലീഡര്‍ ആ കുഞ്ഞിനെ പോക്കിയെടുക്കുമ്പോഴും അവന്‍ ശാന്തമായി ഉറങ്ങുകയാണ്. കുട്ടിയെ ചികില്‍സിക്കാന്‍ ഡോക്ടര്‍ ഓടി വന്നു.‍കുട്ടിയെ പുതച്ച പുതപ്പ് തുറന്നപ്പോള്‍ ഡോകടര്‍ ഒരു സെല്‍ ഫോണ്‍ കണ്ടു. അതിന്റെ സ്ക്രീനില്‍ ഒരു ടെക്സ്റ്റ്‌ മെസ്സേജ് ഉണ്ടായിരുന്നു.” രക്ഷപ്പെടുകയാണെങ്കില്‍ നീ ഓര്‍ക്കണം ഞാന്‍ നിന്നെ ഒരു പാട് സ്നേഹിച്ചിരുന്നു എന്ന്".("If you can survive, you must remember that I love you.”) ആ സെല്‍ ഫോണ്‍ ഓരോരുത്തരായി കൈമാറി എല്ലാവരും ആ മെസ്സേജ് വായിച്ചു കരഞ്ഞു.”രക്ഷപ്പെടുകയാണെങ്കില്‍ നീ ഓര്‍ക്കണം ഞാന്‍ നിന്നെ ഒരു പാട് സ്നേഹിച്ചിരുന്നു എന്ന്.” അതാണ്‌ ഒരമ്മക്ക് മക്കളോടുള്ള സ്നേഹം. നമുക്കും അമ്മയെ സ്നേഹിക്കാനുള്ള മനസ് ദൈവം നല്‍കട്ടെ...!

Osho Words


മനുഷ്യ ജീവിതത്തെ നാലുവൃത്തങ്ങളായി തരംതിരിക്കാവുന്നതാണ്. ഒന്നാമത്തെ വൃത്തം പ്രവൃത്തിയുടേതാണ്, കർമ്മമണ്ഡലത്തിൻറേതാണ്. അതേറ്റവും പുറമേയുളളതാണ്. ഒരല്പം ഉള്ളിലേക്ക് നീങ്ങുമ്പോൾ നാം ചിന്തയുടെ മണ്ഡലത്തിലേക്ക് വന്നെത്തും. ഒരല്പം കൂടി ഉള്ളിലേക്കു നീങ്ങുബോൾ നാം വൈകാരികതയുടെ മണ്ഡലത്തിലേക്ക്, ഭക്തിയുടെയും സ്നേഹത്തിന്റെയും മണ്ഡലത്തിലേക്ക് എത്തിചേരും. കുറച്ചു കൂടി അകത്തേക്ക് കടന്ന് ചെല്ലുബോൾ നാം ആ പ്രഭവകേന്ദ്രത്തിൽ - സാക്ഷീചക്രത്തിൽ എത്തിചേരുന്നു. ആ സാക്ഷീഭാവമാണ് നമ്മുടെ സ്വഭാവം. കാരണം അതിനപ്പുറത്തേക്ക് പോകുന്നതിനായി യാതൊരു വഴിയുമില്ല. ആരും തന്നെ ഒരിക്കലും പോയിട്ടില്ല, ആർക്കും ഒരിക്കലും കഴിയുകയുമില്ല. ആ സാക്ഷിയുടെ സാക്ഷിയായിരിക്കുവാൻ അസാധ്യമാണ്. ആ സാക്ഷി, സാക്ഷിമാത്രമാണ്. നിങ്ങൾക്കതിനേക്കാൾ ആഴത്തിലേക്ക് പോകുവാൻ കഴിയുകയില്ല. അത് നമ്മുടെ അസ്തിവാരമാണ്. നമ്മുടെ വീട് നിർമ്മിക്കപ്പെട്ടിരിക്കുന്നത് ആ സാക്ഷിയുടെ അസ്തിവാരത്തിലാണ്. വികാരങ്ങളാലും, വിചാരങ്ങളാലും, പ്രവൃർത്തികളാലുമാണത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

അതുകൊണ്ടാണ് മുന്ന് തരത്തിലുള്ള യോഗമാർഗ്ഗങ്ങളവിടെയുളളത്. കർമ്മയോഗം, ജ്ഞാനയോഗം, ഭക്തിയോഗം എന്നിങ്ങനെ പ്രവൃത്തിയുടേതായ, അറിവിന്റെതായ, ഭക്തിയുടേതായ യോഗങ്ങളാണവ. ഇവയാണ് ധ്യാനത്തിന്റെതായ മൂന്നു രീതികൾ. ഈ മൂന്നു ശിക്ഷണരീതികളിലുടെയും ഒരുവന് ആ സാക്ഷിയിലെത്തിചേരുന്നതിനുള്ള ശ്രമങ്ങൾ നടത്താൻ കഴിയും. ആ എത്തിച്ചേരലിനെയാണ് ശ്രീ ബുദ്ധൻ നിർവ്വാണം എന്ന് പറഞ്ഞത്. ഋഷിമാർ അനന്താനന്ദം എന്ന് പറഞ്ഞത്, സൂഫികൾ അന അൽ ഹക്ക് എന്നും.

- ഓഷോ

ശ്രീബുദ്ധൻ & ശിഷ്യൻ


ഒരിക്കൽ ശ്രീബുദ്ധനോട് ഒരു ശിഷ്യൻ തൻ്റെ വസ്ത്രങ്ങൾ പഴകയതിനാൽ ഒരു പുതിയ വസ്ത്രം നൽകണമെന്നപേക്ഷിച്ചു. ശ്രീബുദ്ധൻ ഉടനെ അതിന് അനുവാദം നൽകി. അടുത്ത ദിവസം ബുദ്ധൻ ആ ശിഷ്യനോട് ചോദിച്ചു:പുതിയ വസ്ത്രം കിട്ടിയൊ? നിനക്ക് വേറെ എന്തെങ്കിലും ആവശ്യമുണ്ടൊ?

ശിഷ്യൻ: ഗുരോ, അവിടുത്തേക്ക് നന്ദി പുതിയ വസ്ത്രം കിട്ടി. എനിക്ക് മറ്റൊന്നും ആവശ്യമില്ല.

ബുദ്ധൻ: പഴയ വസ്ത്രം നീ എന്തുചെയ്തു?

ശിഷ്യൻ: അതു ഞാൻ കിടക്ക വിരിപ്പായി ഉപയോഗിക്കുന്നു.

ബുദ്ധൻ: അപ്പോ നീ ആ പഴയ വിരിപ്പ് കളഞ്ഞുവോ?

ശിഷ്യൻ: ഇല്ല. അത് ജനാലമറയായി ഉപയോഗിക്കുന്നു.

ബുദ്ധൻ: പഴയ മറ എന്തുചെയ്തു?

ശിഷ്യൻ: അതിപ്പോൾ അടുക്കളയിൽ ചൂടുപാത്രങ്ങൾ പിടിക്കുവാനായി ഉപയോഗിക്കുന്നുണ്ട്.

ബുദ്ധൻ: അതിനു നേരത്തേ ഉപയോഗിച്ചിരുന്ന തുണി എന്തുചെയ്തു?

ശിഷ്യൻ: അത് നിലം തുകയ്ക്കുവാൻ ഉപയോഗിക്കുന്നു.

ബുദ്ധൻ: അപ്പോൾ, നേരത്തേ നിലം തുടച്ചിരുന്ന പഴന്തുണിയോ?

ശിഷ്യൻ: ഗുരോ! അത് തീരെ പഴകിയിരുന്നു. മറ്റൊന്നിനും ഉപയോഗിക്കാൻ സാധിക്കാത്തതുകൊണ്ട് മൺവിളക്കിലെ തിരിയായി ഉപയോഗിക്കുന്നു.

ഇത് കേട്ട് ബുദ്ധൻ മന്ദഹസിച്ചു. എന്നിട്ട് അടുത്തിരുന്ന ശിഷ്യരെ നോക്കിപറഞ്ഞു..

കണ്ടില്ലേ..തികച്ചും ഉപയോഗശൂന്യമെന്നു കരുതുന്ന ഏതൊരു വസ്തുവിനും എന്തെങ്കിലും ഉപയോഗം കണ്ടെത്താൻ കഴിയും.

*ഈ കഥ ഈ ആധുനിക കാലത്ത് ഏറെ പ്രസക്തിയുണ്ട്. അതായത് പ്രകൃതി വിഭവങ്ങളെ ഏറ്റവും മിതമായി ഉപയോഗിക്കുക, പുനരുപയോഗിക്കാൻ കഴിയുന്നവയെ ആ രീതിയിൽ പരമാവധി പ്രയോജനപ്പെടുത്തുക. അതുവഴി മാലിന്യമുക്തമായ ഒരു ലോകത്തെ സൃഷ്ടിക്കുവാൻ നമുക്ക് സാധിക്കും. അതുകൂടിയാവണം നമ്മുടെ പരിസ്ഥിതി സംരക്ഷണങ്ങളിലൊരു പ്രവർത്തനം.

Mohanlal


മോഹൻലാലിനോട് ഒരു ആരാധിക ചോദിച്ചു..സാർ ഒരു മനുഷ്യ ആയുസ്സിൽ നേടാൻ കഴിയാത്തവണ്ണം ഉയരങ്ങളിൽ താങ്കൾ എത്തി, ഇനി എന്താണ് താങ്കൾ നേടാൻ ആഗ്രഹിക്കുന്നെ...

മോഹൻലാൽ പറഞ്ഞു ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല, ആഗ്രഹിച്ചാൽ അതു എനിക്ക് കിട്ടും അതു കൊണ്ടു

"ദൈവം യഥാർത്ഥത്തിൽ ഉണ്ടോ?"


ഒരിക്കൽ രമണമഹർഷിയോട് ഒരാൾ ചോദിച്ചു "ദൈവം യഥാർത്ഥത്തിൽ ഉണ്ടോ?" മഹർഷി പറഞ്ഞു "ഉള്ളത് ദൈവം മാത്രം, യഥാർത്ഥത്തിൽ ഇല്ലാത്തത് നീയാണ്!"

അപ്പോൾ ശിഷ്യൻ ചോദിച്ചു "ഞാനുണ്ടെന്ന പൂർണ്ണ ബോദ്ധ്യമെനിക്കുണ്ടല്ലോ" മഹർഷി പറഞ്ഞു "എങ്കിൽ നീ ആരാണെന്ന് ഉള്ളിൽ അന്വോഷിച്ച് കണ്ടു പിടിക്കുക"

താനാരാണെന്ന് അന്വോഷിക്കുന്ന ഒരാൾക്ക് ചിന്തകളല്ലാതെ മറ്റൊന്നും തന്നെ കണ്ടെത്തുവാൻ സാധിക്കുന്നതല്ല. നിരന്തരമായ ചിത്തവൃത്തികളിലൂടെ ഉണ്ടാവുന്ന മിഥ്യാ ഭാവനയാണ് ഞാനെന്ന ഭാവം. ഏകാഗ്രമായ അന്വോഷണം മനസിലെ ചിന്തകളുടെ കുത്തൊഴുക്കിനെ നിയന്ത്രിക്കുകയും ഭാഗ്യം അനുവദിക്കുന്ന ഒരു നിമഷത്തിൽ ചിന്തകളൊഴിഞ്ഞ ഒരവസ്ഥയിലേക്കെത്തിക്കുകയും ചെയ്യുന്നതാണ്. ചിന്തകളൊഴിഞ്ഞ ആ അവസ്ഥയിൽ സാധകൻ 'ഞാൻ' ഭാവത്തിൽ നിന്നും അതിനോട് ഒട്ടി നിൽക്കുന്ന സകല സുഖ-ദു:ഖങ്ങളിൽ നിന്നും മോചിതനായി നിത്യാനന്ദസ്വരൂപമായ സത്യബോധത്തിന്റെ തെളിമയിലേക്ക് ഉണരുകയും ചെയ്യും. ഇതാണ് മഹർഷിയുടെ ഉപദേശത്തിന്റെ സാരം.

തഥാസ്തു


*പ്രാണന്റെ മിതവ്യയ സിദ്ധാന്തത്തിലെ* മൂന്നാമത്തെ വൈദ്യൻ *മനസ്സ്* ആണ്. ഈ മനസ്സ് തന്നെയാണ് രോഗത്തെ സൃഷ്ടിക്കുന്നതും ഇല്ലാതാക്കുന്നതും.

*നിങ്ങൾ ഒരു രോഗിയാണ് എന്ന് മനസ്സ് എപ്പോഴും പറയുകയാണെങ്കിൽ ജീവിതകാലം മുഴുവൻ നിങ്ങൾ രോഗിതന്നെയാവും. എന്നാൽ ആരോഗ്യവാനാണ് എന്ന് മനസ്സിനോട് പറയുകയാണെങ്കിൽ എന്നും ആരോഗ്യവാനായിരിക്കുകയും ചെയ്യും.

**തഥാസ്തു* എന്ന് പേരുള്ള ഒരു ദേവതയുണ്ട് നമ്മളുടെ മൂർദ്ധാവിൽ എപ്പോഴും അത് സ്ഥിതി ചെയ്യുന്നു. നമ്മൾ എന്ത് കാര്യം പറയുമ്പോഴും തഥാസ്തു എന്ന് പറഞ്ഞു കൊണ്ടേയിരിക്കും. ഈ പദത്തിനർത്ഥം _'അങ്ങനെ സംഭവിക്കട്ടെ'_ എന്നാണ്. ഞാൻ എപ്പോഴും രോഗിയാണ് എനിക്കു വയ്യ എനിക്ക് കാലു വേദനയാണ് എനിക്ക് വയറുവേദനയാണ് എന്ന് നിങ്ങൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആ ദേവത നിങ്ങളെ അനുഗ്രഹിക്കുന്നത് തഥാസ്തു അത് അങ്ങനെ സംഭവിക്കട്ടെ എന്നാണ്.

*ഇന്നു മുതൽ ഞാൻ ആരോഗ്യവാനാണ് ഞാൻ ഹാപ്പിയാണ് ഞാൻ സന്തോഷവാനാണ് എന്ന് നിരന്തരം പറഞ്ഞു നോക്കൂ... അപ്പോൾ അതുപോലെ സംഭവിക്കട്ടെ എന്ന് നിങ്ങളെ അനുഗ്രഹിക്കും.

*മനസ്സിലെ തെറ്റായ ചിന്തയാണ് എല്ലാ രോഗത്തിനും കാരണം. ഒരാഴ്ചയ്ക്കുള്ളിൽ മരിക്കും എന്ന് ഡോക്ടർമാർ വിധിയെഴുതിയ സ്റ്റീഫൻ ഹോക്കിംഗ്സ് വളരെ വർഷങ്ങൾക്കു ശേഷമാണ് മരിച്ചത്. അത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം കൊണ്ടാണ്.

*സൈക്കോളജിക്കു പഠിക്കുമ്പോൾ സാർ പറഞ്ഞ ഒരു കഥയാണ് നിങ്ങളുമായി പങ്ക് വെക്കുന്നത്.

*അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റിയിൽ വെച്ച് ഉച്ചസമയത്ത് ഒരു കുട്ടി കുഴഞ്ഞു വീഴുകയും അവനെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. വിശദമായ പരിശോധനയിൽ വയറ്റിൽ വിഷം എത്തിയിട്ടുണ്ട് എന്ന് മനസ്സിലായി. അബോധാവസ്ഥയിലായ അവനോട് കാര്യങ്ങൾ ചോദിച്ചറിയാൻ കഴിയാത്തതിനാൽ അവൻ അന്ന് കഴിച്ച ഭക്ഷണത്തെ കുറിച്ച് കൂടെ ഉള്ളവരോട് അന്വേഷിച്ചു.... അവൻ പത്തുമണിക്ക് കൂട്ടുകാരുടെ കൂടെ Burger കഴിച്ചിരുന്നു എന്നു പറഞ്ഞപ്പോൾ ആ ബർഗറിൽ നിന്നാവും വിഷബാധയേറ്റിട്ടുണ്ടാവുക എന്ന് ചിന്തിച്ച് അനുമാനത്തിൽ എത്തി. എന്നാൽ ഈ വാർത്ത വളരെ പെട്ടെന്ന് കോളേജിൽ വ്യാപിക്കുകയും അന്ന് രാവിലെ ബർഗർ കഴിച്ച പലർക്കും തന്നെ ചർദ്ദിയും കുഴഞ്ഞു വീഴുകയും അബോധാവസ്ഥയിൽ അവുകയും ചെയ്തു. നൂറിലധികം പേർ വൈകുന്നേരമാകുമ്പോഴേക്കും ഹോസ്പിറ്റൽ ആവുകയും ചെയ്തു. കൂടാതെ നാലുപേർ അത്യാസന്നനിലയിൽ ആവുകയും രണ്ടു പേർ മരിക്കുകയും ചെയ്തു.

*എന്നാൽ രാത്രി ബോധം വന്നപ്പോഴാണ് ആദ്യം വീണ കുട്ടി പറഞ്ഞത് ബർഗർ കഴിച്ചതുകൊണ്ടല്ല ഞാൻ വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതാണെന്ന്. അപ്പോൾ നല്ല ബർഗർ കഴിച്ച രണ്ടു പേർ എങ്ങനെ മരിച്ചു❓ എങ്ങനെയാണ് ഇത്രയും പേർക്ക് ചർദ്ദി വന്നതും അബോധാവസ്ഥയിലായതും കൂടാതെ കുറച്ചു പേർ അത്യാസന്ന നിലയിൽ ഹോസ്പിറ്റലിൽ എത്തിയതും ❓

*ഞാൻ കഴിച്ചത് വിഷമാണ് എന്ന് ശക്തമായി മനസ്സു പറഞ്ഞാൽ അത് ശരീരത്തെ ബാധിക്കും.

*ആധുനിക ശാസ്ത്രം ഇന്ന് ഷുഗറിനും മറ്റും പുതിയ അളവുകോലുകൾ കൊണ്ടുവന്നു. യഥാർത്ഥത്തിൽ നിങ്ങൾ ആരോഗ്യവാനാണെങ്കിലുംഇന്ന് നിങ്ങളുടെ രക്തം പരിശോദിച്ചതിനു ശേഷം പ്രമേഹരോഗിയാണ് എന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ നിങ്ങളുടെ മനസ്സ് അത് ഏറ്റെടുക്കുകയും അന്നു മുതൽ ഒരു രോഗിയായി ജീവിക്കുകയും ചെയ്യുന്നു.

*(എല്ലാവർക്കും ഒരേ അളവുകോൽ അല്ല വേണ്ടത് പാരമ്പര്യം, ചെയ്യുന്ന ജോലി, സമുദ്രനിരപ്പിൽ നിന്ന് എത്ര ഉയരത്തിലാണ് താമസം, കഴിക്കുന്ന ഭക്ഷണം, മാനസികാവസ്ഥ എന്നതിനനുസരിച്ച് വ്യത്യാസമുണ്ടാവും. കൂടാതെ ഒരേ ദിവസം വിവിധ സമയങ്ങളിൽ വിവിധ ലാബിൽ എടുക്കുന്ന ടെസ്റ്റിന്റെ റിസൾട്ടും ഒന്നാവത്തേതിന്റെ കാര്യവും ഇതു തന്നെ.)

*നല്ല മാനസീകാരോഗ്യമുള്ള ഒരു വ്യക്തിക്ക് നല്ല പ്രതിരോധശേഷിയും ആരോഗ്യവും ഉണ്ടാവും.

*ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ സുസ്തിരാവസ്ഥയാണ് ആരോഗ്യം എന്ന് *ലോകാരോഗ്യ സംഘടന (WHO)* പറഞ്ഞത് ഓർക്കുമല്ലോ......