2020, ജൂലൈ 22, ബുധനാഴ്‌ച

തേങ്ങാ ഉൽപാദനം കൂട്ടാൻ


തേങ്ങാ ഉൽപാദനം കൂട്ടാൻ ഏറ്റവും ചെലവു കുറഞ്ഞ പ്രകൃതി സൗഹൃദമായ മാർഗ്ഗമാണ് കറിയുപ്പ് അഥവാ സോഡിയം ക്ലോറൈഡ് . വർഷം തോറും മഴക്കാലത്ത് ഇതു നൽകുന്നത് തെങ്ങിന്റെ വളർച്ചയെ സഹായിക്കും . നാളികേരോൽപാദനം വർധിപ്പിക്കാനും തേങ്ങയുടെ കാമ്പിന്റെ കട്ടിയും , കൊപ്രയുടെ തൂക്കവും കൂടുന്നതിനും മുഖ്യ പങ്കു വഹിക്കുന്ന പോഷക മൂലകങ്ങളാണ് ഉപ്പിലടങ്ങിയിരിക്കുന്ന സോഡിയവും ക്ലോറിനും . ക്ലോറിന്റെ അഭാവം കൊണ്ട് തെങ്ങോല മഞ്ഞളിക്കുകയും അവയിൽ ഓറഞ്ച് നിറത്തിലുള്ള പാടുകൾ ഉണ്ടാവുകയും ചെയ്യുന്നു . കൂടാതെ കണയോലകളുടെ അഗ്രം കരിയുകയും ഓല ചുരുണ്ട് ഒടിഞ്ഞു തൂങ്ങുകയും , ക്രമേണ

നാളികേര ഉൽപാദനം തീരെ കുറയുകയും ചെയ്യുന്നു . കറിയുപ്പു ചേർക്കുക വഴി തെങ്ങിൽ കൂടുതൽ വെള്ളയ്ക്ക ഉണ്ടാവുകയും അവ പുഷ്ടിയോടെ വളരുകയും ചെയ്യുന്നു . കൂടാതെ തെങ്ങു കൃഷിയിലെ ലാഭ നഷ്ടങ്ങൾ നിശ്ചയിക്കുന്ന പ്രധാന ഘടകമായ കൊപ്രയുടെ അളവ് പരമാവധി കൂട്ടാനും ഇതു സഹായിക്കുന്നു . കറിയുപ്പ് മറ്റ് വളങ്ങളെ അപേക്ഷിച്ച് വില കുറഞ്ഞതും , പ്രകൃതി സൗഹൃദവും തെങ്ങിന് ഏറ്റവും യോജിച്ചതുമായ വളമാണ് . ശരിയായ അളവിൽ നൽകിയാൽ മണ്ണിന്റെ ഭൗതിക ഘടന നിലനിർത്താനും സൂക്ഷ്മജീവികളുടെ പ്രവർത്തനത്തിന് ആക്കം കൂട്ടാനും കറിയുപ്പ് സഹാ കമാണ് . ഇലപ്പുള്ളി രോഗത്തെ ചെറുക്കാൻ ഉപ്പ് തെങ്ങിനെ സഹായിക്കുന്നതായി ഫിലിപ്പീൻസിൽ നടന്ന പഠനങ്ങൾ സൂചിപ്പിക്കുന്നു . അതായത് കറിയുപ്പ് നൽകുക വഴി തെങ്ങിന്റെ പ്രകൃതി ദത്തമായ വളർച്ചയും വികാസവും ത്വരിതപ്പെടുക യും അതുകാലേകൂട്ടി കായ്ച്ചു തുടങ്ങുകയും നല്ല വിളവ് തരികയും ചെയ്യും.പണ്ടൊക്കെ തെങ്ങിൻ തൈ നടുമ്പോൾ കറുയുപ്പും ചാരവും മണലുമാണല്ലോ പ്രധാനമായും കുഴിയിൽ ചേർത്തിരുന്നത് . മണ്ണിനു കട്ടിയുള്ള കൽപ്രദേശങ്ങളിൽ തെങ്ങു നടാൻ കുഴി എടുക്കുമ്പോൾ ഒരു പിടി കറിയുപ്പ് ചേർക്കുന്നത് മണ്ണിന് അയവു കിട്ടാനും തൈയുടെ ഇളം വേരുകൾ മണ്ണിലേക്ക് തടസ്സം കൂടാതെ വേഗത്തിൽ വളരാനും തൈ പെട്ടെന്നു പിടിച്ചു കിട്ടാനും സഹായകമാകും . കറിയുപ്പിടുന്നത് മണ്ണിന്റെ ഈർപ്പം സംരക്ഷിക്കുന്നതിന് സഹായിക്കുമെന്നും തെങ്ങുകളിലെ പേട്ടു തേങ്ങ ഉത്പാദനം കുറയ്ക്കുമെന്നും കർഷകർ വിശ്വസിക്കുന്നു . തെങ്ങു കൃഷി രാജ്യങ്ങളായ ഇന്തോനേഷ്യയും ഫിലിപ്പീൻസും ഉപ്പ് തെങ്ങിന്റെ വളമായി പൊതുവെ ശിപാർശ ചെയ്യുന്നു . ഇതു വഴി തെങ്ങുകളിലെ നാളികേര ഉൽപാദനം 120 ശതമാനം വർദ്ധിപ്പി ക്കുന്നതായി ഫിലിപ്പീൻസിലെ പഠനങ്ങൾ സൂചിപ്പിക്കുന്നു . 1991 മുതൽ 1997 വരെ ഫിലിപ്പീൻസിൽ കൃഷിക്കാർ 170,000 ഹെക്ടർ നാളികേര തോട്ടത്തിൽ ഏകദേശം 18 ദശലക്ഷം തെ ങ്ങുകൾക്ക് ഉപ്പ് വളമായി നല്കി പരീക്ഷണം നടത്തി . ഉപ്പിടാത്ത തെങ്ങുകളെ അപേക്ഷിച്ച് ഈ തെങ്ങുകൾ വിളവിൽ 12.5 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത് . ഇപ്പോൾ രണ്ടു ദശലക്ഷം ഹെക്ടറിൽ ഇന്തോനേഷ്യയും ഈ മാതൃക പിന്തുടരുന്നു , ഫിലിപ്പീൻസിൽ നഴ്സറികളിലെ 6-8 മാസം പ്രായമുള്ള ഒരു തെകയ്ക്ക് 60 -70 ഗ്രാം കറിയുപ്പാണ് ശിപാർശ ചെയ്യുന്നത് . ഇതിൽ ആദ്യ പകുതി മഴക്കാലത്തും അടുത്ത പകുതി ആറുമാസം കഴിഞ്ഞ് മഴക്കാല അവസാന ത്തിലും നല്കുന്നു . കറിയുപ്പിലെ ക്ലോറിൻ തെങ്ങിൻ തൈക ളുടെ വളർച്ച ത്വരിതപ്പെടുത്തും . ഫിലിപ്പീൻസ് കോക്കനട്ട് അതോറിറ്റി ശിപാർശ ചെയ്തി രിക്കുന്ന വിവിധ പ്രായത്തിലുള്ള തെങ്ങുകൾക്കു നൽകേണ്ട കറിയുപ്പിന്റെ അളവ് ഇപ്രകാരമാണ് . കൃഷിടങ്ങളിൽ തെങ്ങിൻ തെകൾക്ക് നടുന്ന സമയത്ത് 100 ഗ്രാം , നട്ട് ആറു മാസത്തിനു ശേഷം 150 ഗ്രാം വീതം ഉപ്പ് നല്കും . ഒരു വർഷം കഴിഞ്ഞാൽ 500 ഗ്രാമും രണ്ടാം വർഷം 750 ഗ്രാമും വീതം നല്കാം . മൂന്ന് നാല് വർഷങ്ങളിൽ യഥാക്രമം 1.10 , 1.30 കിലോ ഗ്രാം വീത വും ഉപ്പിടുന്നു . അഞ്ചു വർഷം കഴിഞ്ഞാൽ ഓരോ തെങ്ങു കൾക്കും വർഷം തോറും ഒന്നര കിലോഗ്രാമും ഉപ്പ് വളമായി നല്കാവുന്നതാണ് .

തെങ്ങിന് ഉപ്പു നൽകേണ്ട വിധം

മണ്ണിന്റെ ഘടന മെച്ചപ്പെടുത്തുന്ന പ്രകൃതിദത്ത വളമാണ് കറിയുപ്പ് . തെങ്ങിൻ തൈ നടുന്ന സമയം മുതൽ കറിയുപ്പ് ചേർത്തു കൊടുക്കാം . അധികമായാൽ അമൃതും വിഷം എന്നു പറയുന്ന തു പോലെ തെങ്ങിനു നല്കുന്ന കറിയുപ്പിന്റെ അളവ് ഏറ്റവും കൃത്യമായി പാലിക്കപ്പെടേണ്ടതാണ് . വില കുറഞ്ഞ വളമെന്നു കരുതി മനോധർമ്മം പോലെ കൂടുതൽ ചേർത്തുകൊടുത്താൽ ഗുണത്തേക്കാൾ ഏറെ തെങ്ങിനു ദോഷമാണെന്ന കാര്യവും മറക്കരുത് . തെങ്ങ് ഒന്നിന് ( കായ്ക്കുന്ന ) തടം തുറന്ന് ഒരു കിലോഗ്രാം കറിയുപ്പ് മഴക്കാലത്താണ് നൽകേണ്ടത് . തെ ങ്ങിനു ചുറ്റും തടം തുറന്ന് അതിൽ ജൈവ വളങ്ങളും മറ്റു രാസവളങ്ങളും ചേർക്കുന്നതിന് രണ്ടാഴ്ച മുമ്പേ കറിയുപ്പും ചേർത്തു കൊടുക്കാം . എന്നാൽ പുളിരസം കൂടിയ നമ്മുടെ നാട്ടിലെ മണ്ണിൽ കുമ്മായമോ ഡോളോമൈറ്റോ ചേർത്ത് അല്ല ത്വം കുറച്ചിട്ടു വേണം കറിയുപ്പും മറ്റു വളങ്ങളും നൽകാൻ . ഇതിനായി തെങ്ങ് ഒന്നിന് ഒരു കിലോഗ്രാം കുമ്മായമോ ഡോ ളോ മൈറ്റോ ചേർത്തു കൊടുക്കേണ്ടതാണ് . മണ്ണിൽ നല്ല ഈർപ്പം ഉള്ളപ്പോൾ മാത്രമേ കറിയുപ്പു ചേർക്കാൻ പാടുള്ളൂ . ഈർപ്പമില്ലാത്ത മണ്ണിൽ കറിയുപ്പു ചേർത്താൽ അത് ദോഷ കരമായി ഭവിക്കും . വേരുഭാഗത്ത് ഉപ്പിന്റെ അംശം അടിഞ്ഞു കൂടുകയും മണ്ണിൽ നിന്നു സുഗമമായി വളവും വെള്ളവും വലിച്ചെടുക്കുന്നതിന് ഇതു തടസ്സമാകുകയും ചെയ്യും തെങ്ങിൻ തടത്തിൽ പുറം പകുതിയിലായി വേണം കറിയുപ്പു വിതറേണ്ടത് . അതായത് ചുവട്ടിൽ നിന്ന് 30 സെന്റി മീറ്റർ വിട്ട് ബാക്കി സ്ഥലത്ത് ഉപ്പു വിതറിയശേഷം തടത്തിന്റെ അരികിൽ നിന്ന് മണ്ണ് കിളച്ചിട്ട് മൂടണം . തെങ്ങിൻ തോട്ടത്തിന്റെ സുസ്ഥിര അഭിവൃദ്ധിക്കും കൂടു തൽ നാളികേരം ലഭിക്കുന്നതിനും തെങ്ങിനു നൽകാവുന്ന പ്രകൃതി സൗഹൃദ വളമാണ് കറിയുപ്പ് . പണ്ടു കാലം മുതൽ തെങ്ങിന് ഉപ്പും ചാരവും നൽകുക എന്നത് ഉൾപ്പെടെയുള്ള പരിചരണങ്ങൾ നമ്മുടെ പൂർവ്വികർ സ്വമേധയാ അനുവർത്തി ച്ചു പോന്നിരുന്നു . കേരള കാർഷിക സർവ്വകലാശാലയും ഇതെക്കുറിച്ചു നടത്തിയ പഠനങ്ങളിൽ കറിയുപ്പ് തെങ്ങിന് നൽകാൻ ശി പാർശ ചെയ്തിട്ടുണ്ട് . ( പാക്കേജ് ഓഫ് പ്രാക്ടീസ് 2016 , പേജ് 102. ) ചെങ്കൽ പ്രദേശങ്ങളിൽ തെങ്ങ് ഒന്നിന് വർഷം തോറും ഒരു കിലോഗ്രാം കറിയുപ്പു നൽകുന്നതു വഴി തോട്ടങ്ങളിൽ പൊട്ടാഷ് അടങ്ങിയ വളത്തിന്റെ അളവ് 50 ശതമാനമായി കുറയ്ക്കാമെന്നും കാർഷിക സർവകലാശാലയുടെ പഠനങ്ങൾ പറയുന്നു.

അറിവുകൾ ഉപകാരപ്രദമാണെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്കു കൂടി share ചെയ്ത് കൊടുക്കുക.

വാഴ കൃഷിയെ കുറിച്ച് അറിയാം


**

നല്ല വളക്കൂറും നനവുമുള്ള മണ്ണിലാണ് വാഴ കൃഷി ചെയ്യേണ്ടത്. മഴയെ ആശ്രയിച്ചാണ് കൃഷി ചെയ്യുന്നതെങ്കില്‍ ഏപ്രില്‍- മെയ് മാസങ്ങളിലും ജലസേചനം നടത്തിയാണ് കൃഷി ചെയ്യുന്നതെങ്കില്‍ ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളിലും വാഴ നടാം. പ്രാദേശികമായ കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കനുസരിച്ച് നടീല്‍ സമയം മാറ്റാവുന്നതാണ്. നടുന്ന സമയത്ത് അതിയായ മഴയോ വെയിലോ നല്ലതല്ല. നട്ടു ഏഴ് മുതല്‍ എട്ട് മാസത്തിനുള്ളില്‍ ആണ് കുലയുണ്ടാവുക .ഈ സമയം ഉയര്‍ന്ന താപനില ഉണ്ടാവാത്ത രീതിയില്‍ ആയിരിക്കണം നടീല്‍ സമയം ക്രമീകരിക്കേണ്ടത്.

*ഇനങ്ങള്‍*

നേന്ത്രന്‍ വിഭാഗത്തില്‍പെട്ട ഇനങ്ങളാണ് നെടുനേന്ത്രന്‍, മഞ്ചേരിനേന്ത്രന്‍, ചങ്ങാലിക്കോടന്‍ എന്നിവ. റോബസ്റ്റ, ചെങ്കദളി, പൂവന്‍, ഞാലിപ്പൂവന്‍, പാളയംകോടന്‍, കൂമ്പില്ലാക്കണ്ണന്‍, ബി. ആര്‍. എസ് 1, ബി. ആര്‍. എസ് 2, റെഡ് ബനാന എന്നിവയാണ് മറ്റിനങ്ങള്‍. മൊന്തന്‍, ബതീസ, നേന്ത്രപടത്തി എന്നീ ഇനങ്ങള്‍ പച്ചക്കറിക്കായി ഉപയോഗിക്കുന്നു. ഇവയില്‍ ഞാലിപ്പൂവന്‍, പാളയംകോടന്‍, റോബസ്റ്റ, ബിആര്‍എസ്

1, ബിആര്‍എസ് 2 എന്നീ ഇനങ്ങള്‍ തെങ്ങിന്‍ തോപ്പുകളില്‍ ഇടവിളയായി കൃഷി ചെയ്യാന്‍ ഉത്തമമാണ്.

*നിലം തയ്യാറാക്കേണ്ടത് എങ്ങനെ?*

50 സെന്റീമീറ്റര്‍ നീളവും ആഴവും വീതിയുമുള്ള കുഴികളിലാണ് സാധാരണയായി വാഴ നടുന്നത്. എന്നാല്‍ താഴ്ന്ന പ്രദേശങ്ങളില്‍ കൂനകളില്‍ നടുന്നതാണ് നല്ലത്. കുഴികള്‍ തമ്മില്‍ രണ്ടു മീറ്റര്‍ അകലം പാലിക്കണം രോഗങ്ങളില്ലാത്ത ആരോഗ്യമുള്ള സൂചികന്നുകള്‍ തിരഞ്ഞെടുക്കണം. ഒരു കുഴിയില്‍ 500 ഗ്രാം കുമ്മായം ചേര്‍ക്കാം . അടുത്ത ദിവസം ഒരു കുഴിയില്‍ 10 കിലോ ജൈവവളം ചേര്‍ക്കണം. ഈ കുഴിയിലേക്ക് വാഴക്കന്നുകള്‍ നടാം.

*വളപ്രയോഗം*

വാഴ നട്ട് ഒരുമാസത്തിന് ശേഷം 86ഗ്രാം യൂറിയ, 325ഗ്രാം രാജ്‌ഫോസ്, 100ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നല്‍കണം. വാഴക്കന്നില്‍ നിന്ന് അല്പം അകലം പാലിച്ചുവേണം വളം നല്‍കാന്‍. തൊട്ടടുത്ത മാസത്തില്‍ 65ഗ്രാം യൂറിയ, 280ഗ്രാം രാജ്‌ഫോസ്, 100ഗ്രാം മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ് എന്നിവ നല്‍കണം.മൂന്ന്, നാല്, അഞ്ച് മാസങ്ങളില്‍ 65ഗ്രാം യൂറിയ, 100ഗ്രാം പൊട്ടാഷ് എന്നിവ ചേര്‍ക്കണം. പിന്നീട് കുല പൂര്‍ണമായി വിടര്‍ന്ന ശേഷം 65ഗ്രാം യൂറിയ നല്‍കാം. ഇങ്ങനെ 6 തവണകളായി വളം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വേനല്‍ കാലത്ത് നനച്ചു കൊടുക്കേണ്ടത് അത്യാവശ്യമാണ്. വാഴയുടെ ചുവട്ടില്‍ വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കളകള്‍ യഥാസമയം നീക്കം ചെയ്യണം. ചുവട്ടില്‍ നിന്നും മുളയ്ക്കുന്ന കന്നുകള്‍ നശിപ്പിക്കണം. ഇടവിളയായി ചേന, ചേമ്പ് എന്നീ വിളകള്‍ നടാം.

*വാഴയിലെ രോഗകീടനിയന്ത്രണ മാര്‍ഗങ്ങള്‍*

കൃത്യമായ നിരീക്ഷണമുണ്ടെങ്കില്‍ ജൈവനിയന്ത്രണ മാര്‍ഗ്ഗത്തില്‍ തന്നെ ഒട്ടുമിക്ക രോഗങ്ങളെയും കീടങ്ങളെയും നിയന്ത്രിക്കാനാകും. ഒപ്പം കൃഷിയിടം വൃത്തിയായി സൂക്ഷിക്കാനും ശ്രദ്ധിക്കണം.

*കീടങ്ങള്‍*

തടതുരപ്പന്‍ പുഴു.................. വാഴ കൃഷിയില്‍ ഏറ്റവും വലിയ ഭീഷണി തടതുരപ്പന്‍ പുഴുവാണ്. പിണ്ടിപ്പുഴുവെന്നും വിളിക്കാറുണ്ട്. ഈ വണ്ടുകള്‍ വാഴത്തടയില്‍ സുഷിരങ്ങള്‍ ഉണ്ടാക്കി ഉള്ളിലേക്ക് മുട്ടകള്‍ നിക്ഷേപിക്കും. മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കള്‍ ഉള്‍ഭാഗം കാര്‍ന്നുതിന്നുന്നു. നട്ട് 5 മുതല്‍ 6 മാസം കഴിയുമ്പോള്‍ തടയില്‍ ചുവപ്പും കറുപ്പും കുത്തുകള്‍ കാണാം. ഈ കുത്തുകളില്‍ നിന്നും ഒരു ദ്രാവകം ഒഴുകുന്നതും കാണാം. ഇതാണ് ആക്രമണത്തിന്റെ ആദ്യഘട്ടം. ക്രമേണ വാഴ ഒടിഞ്ഞുപോകാന്‍ ഇത് കാരണമാകും. കീടബാധയുള്ള പിണ്ടികള്‍ വെട്ടിമാറ്റി നശിപ്പിക്കണം. ഒടിഞ്ഞു തൂങ്ങുന്ന ഇലകള്‍ കൃത്യമായി മുറിച്ചു മാറ്റണം. വാഴത്തടക്കെണികള്‍ ഒരുക്കി വണ്ടുകളെ ആകര്‍ഷിച്ച് നശിപ്പിക്കാം. മിത്ര കുമിള്‍ ആയ ബ്യുവേറിയ ബാസിയാന, 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വാഴ കവിളുകളിലും തടയിലും തളിക്കാം.പിണ്ടിപ്പുഴുവിനെതിരെ കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ജൈവകീടനാശിനികളാണ് മേന്മയും നന്മയും . അഞ്ചും ആറും മാസങ്ങളില്‍ നന്മ എന്ന ജൈവകീടനാശിനി 50ml ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യുന്നത് പിണ്ടിപ്പുഴു വരാതിരിക്കാന്‍ സഹായിക്കുന്നു. കീടം ആക്രമിച്ച ഭാഗത്തിന് 5 സെന്റീമീറ്റര്‍ താഴെയായി മേന്മ ഇഞ്ചക്ഷന്‍ എടുക്കുന്നത് ആക്രമണമുള്ള തോട്ടങ്ങളില്‍ പിണ്ടി പുഴുവിനെ നശിപ്പിക്കാന്‍ സഹായിക്കും.

മാണവണ്ട്.................. വാഴയുടെ മാണത്തിലും തടയുടെ ചുവട്ടിലും മുട്ടയിടുന്ന വണ്ടുകളാണ് മാണവണ്ടുകള്‍. ഇവ മാണം തുരന്ന് തിന്നു നശിപ്പിക്കും. ഇത് വാഴയുടെ മുഴുവന്‍ ആരോഗ്യത്തെ ബാധിക്കും. ഇവയെ നിയന്ത്രിക്കുന്നതിനായി വണ്ടുകള്‍ ബാധിക്കാത്ത തോട്ടങ്ങളില്‍ നിന്ന് കന്ന് ശേഖരിക്കാം. ഒരു കിലോഗ്രാം ഭാരവും 30 മുതല്‍ 40 സെന്റീമീറ്റര്‍ ചുറ്റളവുമുള്ള കന്നുകള്‍ തിരഞ്ഞെടുക്കാം. കന്നുകള്‍ ചെത്തി വൃത്തിയാക്കിയശേഷം സ്യൂഡോമോണാസ്, 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത ലായനിയില്‍ മുക്കി വച്ചതിനു ശേഷം നടാം.

വാഴപേന്‍.................. കുറുനാമ്പ്, കൊക്കാന്‍ എന്നീ രോഗങ്ങള്‍ പരത്തുന്നത് വാഴപേന്‍ അഥവാ കറുത്ത മുഞ്ഞയാണ്. ഇവയെ നിയന്ത്രിക്കുന്നതിനായി മിത്രകുമിളായ ലക്കാനിസിലിയം ലക്കാനി ലായനി തയ്യാറാക്കി തളിക്കുന്നതും വേപ്പധിഷ്ഠിത കീടനാശിനികള്‍ തളിക്കുന്നതും ഏറെ ഗുണം ചെയ്യും. കുറുനാമ്പ്, കൊക്കാന്‍ എന്നീ രോഗങ്ങള്‍ പരത്തുന്നത് വാഴപേന്‍ അഥവാ കറുത്ത മുഞ്ഞയാണ്. ഇവയെ നിയന്ത്രിക്കുന്നതിനായി മിത്രകുമിളായ ലക്കാനിസിലിയം ലക്കാനി ലായനി തയ്യാറാക്കി തളിക്കുന്നതും വേപ്പധിഷ്ഠിത കീടനാശിനികള്‍ തളിക്കുന്നതും ഏറെ ഗുണം ചെയ്യും.

ഇലതീനിപുഴുക്കള്‍.................. പട്ടാളപ്പുഴു, കമ്പിളിപ്പുഴു, ഒച്ചുപുഴു, ഇലചുരുട്ടിപ്പുഴു എന്നിവയാണ് പ്രധാന ഇലതീനി പുഴുക്കള്‍. ഇവയെ നിയന്ത്രിക്കുന്നതിനായി ബ്യുവേറിയ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ഇലയുടെ മുകള്‍ഭാഗവും അടിഭാഗവും നനയുന്ന രീതിയില്‍ തളിക്കുക.

മണ്ഡരികള്‍.................. ചിലന്തികളെ പോലെയുള്ള മണ്ഡരികളെ തുരത്തുന്നതിനായി അവ ആക്രമിച്ച ഇലകളുടെ അടിവശത്ത് കഞ്ഞിവെള്ളം നേര്‍പ്പിച്ച് തളിക്കുകയോ സോപ്പ് ലായനി തളിക്കുകയോ വെള്ളം ശക്തിയായി ചീറ്റുകയോ ചെയ്യാം. ഇലകളില്‍ കാണുന്ന പല ചെറിയ പുഴുക്കളെയും നശിപ്പിക്കാന്‍ 10 മില്ലി ലിറ്റര്‍ നന്മ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യാം.

നിമാവിരകള്‍.................. വേരുകളെ ആക്രമിച്ച് മുഴകള്‍ ഉണ്ടാക്കുന്ന നിമാവിരകളെ അകറ്റാനായി പാടുകളും വ്രണങ്ങളും ഇല്ലാത്ത കന്നുകള്‍ തിരഞ്ഞെടുക്കണം. ചെത്തി വൃത്തിയാക്കിയ കന്നുകള്‍ തണലത്തു വച്ച് ഉണക്കിയശേഷം 50 ഡിഗ്രി ചൂടുള്ള വെള്ളത്തില്‍ 20 മിനിറ്റ് മുക്കി വെച്ച് നടുന്നത് ഇവയുടെ ആക്രമണം തടയും. കമ്മ്യൂണിസ്റ്റ് പച്ച, ശീമക്കൊന്ന എന്നീ ഇലകള്‍ ചുവട്ടില്‍ ഇടുന്നതും നല്ലതാണ്. വാഴകള്‍ക്കിടയില്‍ ചെണ്ടുമല്ലി നടന്നതും ഏറെ ഗുണം ചെയ്യും. ഇവയുടെ ആക്രമണം തടയുന്നതിനായി വാഴ നടുന്ന സമയത്ത് ഒരു കുഴിയില്‍ ഒരു കിലോഗ്രാം വേപ്പിന്‍ പിണ്ണാക്ക് ചേര്‍ക്കുന്നതും നല്ലതാണ്.

കുമിള്‍ രോഗങ്ങള്‍.................. വാഴയിലയില്‍ പലതരത്തിലുള്ള കുമിള്‍ രോഗങ്ങള്‍ കാണാം. ആദ്യം ഇല മഞ്ഞളിക്കുകയും പിന്നീട് അത് ഇല കരിയുന്നതിന് കാരണമാവുകയും ചെയ്യും. ബി ആര്‍ എസ് 1, ബി ആര്‍ എസ് 2എന്നീ ഇനങ്ങള്‍ ഇലപ്പുള്ളി രോഗങ്ങളെ ചെറുക്കാന്‍ കഴിയുന്നവയാണ്. ആരംഭത്തില്‍തന്നെ രോഗം ബാധിച്ച ഇലകള്‍ തീയിട്ട് നശിപ്പിക്കണം. രോഗം രൂക്ഷമായാല്‍ ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം ഇലകളുടെ ഇരുവശത്തും വീഴുന്ന രീതിയില്‍ തളിക്കാം. സ്യൂഡോമോണോസ് 20 ഗ്രാം, ബേക്കിംഗ് സോഡ 2.5 ഗ്രാം, സസ്യ എണ്ണ 2.5 മില്ലി എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്‌പ്രേ ചെയ്യുന്നതും നല്ലതാണ്. ഗോമൂത്രം പത്തിരട്ടി വെള്ളത്തില്‍ നേര്‍പ്പിച്ച് തളിക്കുകയും ചെയ്യാം. പനാമ വാട്ടം തടയാനായി വിള പരിക്രമണം നടപ്പാക്കണം. ട്രൈക്കോഡര്‍മ സമ്പുഷ്ടീകരിച്ച ജൈവവളം കന്നുകള്‍ നടുമ്പോള്‍ ചേര്‍ക്കുന്നതും ഉത്തമമാണ്. പഴങ്ങള്‍ അഴുകുന്നത് തടയാന്‍ രോഗം ബാധിച്ച കായ്കള്‍ നീക്കം ചെയ്ത്, ഒരു ശതമാനം വീര്യമുള്ള ബോര്‍ഡോമിശ്രിതം തളിക്കണം.

ബാക്റ്റീരിയല്‍ രോഗങ്ങള്‍.................. മാണം അഴുകല്‍ തടയാനായി രോഗം ബാധിച്ച ചെടികള്‍ കടയോടെ പുഴുതു നശിപ്പിക്കണം. അവ നിന്ന സ്ഥലത്തും ചുറ്റുമുള്ള വാഴകളിലും കുമ്മായം വിതറണം. കുമ്മായം വിതറി ഒരാഴ്ച കഴിഞ്ഞ് കോപ്പര്‍ ഓക്‌സിക്ലോറൈഡ്, മൂന്ന് ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് മണ്ണ് കുതിര്‍ക്കണം. തോട്ടത്തില്‍ ഉള്ള ഇടച്ചാലുകളില്‍ ബ്ലീച്ചിംഗ് പൗഡര്‍ വിതറാം.

🍎🍎🍎🍏🍎🍎🍎

കൃഷ്ണദർശനം : മരണാനന്തര ജീവിതവും പുനർജന്മവും - ഓഷോ


ഒരാൾക്ക് കൃഷ്ണന്റെയോ ബുദ്ധന്റെയോ മഹാവീരന്റെയോ ക്രിസ്തുവിന്റെയോ ദർശനങ്ങൾ രണ്ടു വ്യത്യസ്ത രീതികളിലാണുണ്ടാകുന്നത്.

ഒന്ന് നമ്മൾ മനഃപ്രകൽപനം എന്ന് വിളിക്കുന്നതാണ്. നിങ്ങളപ്പോൾ കാണുന്നത് നിങ്ങളുടെ സ്വപ്നങ്ങളാണ്. നിങ്ങളുടെ ആഗ്രഹങ്ങളാണ്. നിങ്ങളുടെ സങ്കൽപങ്ങൾ ഒരു ദർശന രൂപമായി കണ്ണുകൾക്ക് മുമ്പിൽ ഒരു രൂപത്തെ കാണിക്കുന്നതല്ലാതെ മറ്റൊന്നുമല്ല. അപ്പോൾ നിങ്ങളുടെ മുമ്പിൽ യാഥാർത്ഥ്യമായി യാതൊന്നുമില്ല. അതെല്ലാം സങ്കൽപമാണ്. മനസതിന് തികച്ചും ശേഷിയുള്ളതാണ്. നിങ്ങളുടെ സ്വപ്നങ്ങളുടെയും ആഗ്രഹങ്ങളുടെയും ഒരു പ്രതിബിംബത്തെ പ്രകൽപനം ചെയ്യാൻ അതിനാവും. മാത്രമല്ല അത് യാഥാർത്ഥ്യമാണെന്ന് നിങ്ങൾക്ക് ചിന്തിക്കാനുമാകും. ഉറക്കത്തിൽ നിങ്ങൾ സ്വപ്നം കാണുന്നതു പോലെ ജാഗ്രതാവസ്ഥയിലും നിങ്ങൾക്കു സ്വപ്നം കാണാനാവും. ഇപ്രകാരമാണ് ഒരു ഹിന്ദു കൃഷ്ണന്റെയോ രാമന്റെയോ ദർശനങ്ങൾ കാണുന്നതും ഒരു ക്രിസ്ത്യാനിക്ക് ക്രിസ്തുവിന്റെയോ മറിയത്തിന്റെയോ ദർശനങ്ങളുണ്ടാവുന്നതും. വെറും മാനസികം, സാങ്കൽപികം, ഭ്രമാത്മകം മാത്രമാണത്.

രണ്ടാമത്തെ രീതി യാഥാർത്ഥ്യമാണ്. എന്നാൽ കൃഷ്ണനുമായോ അദ്ദേഹത്തിന്റെ പ്രതിബിംബവുമായോ അത് നിങ്ങളെ മുഖാമുഖം കൊണ്ടു വരുന്നില്ല. കൃഷ്ണാവബോധമെന്നു വിളിക്കാവുന്ന ഒന്നുമായത് നിങ്ങളെ അഭിമുഖീകരിപ്പിക്കുകയും അനുഭവിപ്പിക്കുകയുമാണ് ചെയ്യുന്നത്. ഇതു പോലുള്ള ഒരനുഭവത്തിൽ കൃഷ്ണന്റെയോ ക്രിസ്തുവിന്റെയോ.. ആ രീതിയിലുള്ള ആരുടെയെങ്കിലുമോ ബിംബം ഉണ്ടായിരിക്കുകയില്ല. അഭ്യുത്ഥാനം കൈവന്ന ഒരവബോധാവസ്ഥ.. ഒരു ഉത്തുംഗ സമ്പർക്കം മാത്രമേ അവിടെ ഉണ്ടായിരിക്കുകയുള്ളൂ.

കൃഷ്ണാവബോധാനുഭവം ദർശനങ്ങളിലൂടെയും ബിംബങ്ങളിലൂടെയും സംഭവിക്കുന്നില്ല. എന്തെങ്കിലും ആകൃതിയോ രൂപമോ ഇല്ലാത്ത ശുദ്ധമായ ബോധമാണത്. നമ്മൾ കൃഷ്ണന്റെ നാമത്തെ അതുമായി ബന്ധപ്പെടുത്തുന്നു. കാരണം ഒരു വ്യക്തി കൃഷ്ണനെ സ്നേഹിക്കുകയും ഈ ബോധാവസ്ഥയിൽ കൃഷ്ണന്റെ സഹായത്താൽ എത്തിച്ചേരുകയും ചെയ്യുന്നു. മറ്റൊരു വ്യക്തിക്കു ബുദ്ധന്റെ ബിംബത്തിന്റെ സഹായത്തോടെ അതിലെത്തിച്ചേരാൻ കഴിഞ്ഞേക്കാം. അയാൾക്കതിനെ ബുദ്ധാവബോധമെന്ന് വിളിക്കാനാവും. ഒരാൾ ക്രിസ്തുവിന്റെ ബിംബത്തിലൂടെയാണതിലെത്തിച്ചേരുന്നതെങ്കിൽ അതിനെ ക്രിസ്ത്വാവബോധമെന്ന് വിളിക്കാനാവും. നാമങ്ങളവിടെ പ്രസക്തമല്ല. അവബോധമാണ് യഥാർത്ഥ കാര്യം. നാമവും രൂപവുമില്ലാത്ത സമുദ്ര സമാന ബോധം.

നമുക്ക് മനസിലാരംഭിക്കാനാവും. എന്നാൽ മനസിനപ്പുറം പോകേണ്ടതുണ്ട്. യാത്ര മനസിലാരംഭിക്കുന്നു. അതു നിർമനസിൽ/മനസിന്റെ വിരാമത്തിലവസാനിക്കുന്നു. മനസ് വാക്കുകളിലൂടെ രൂപങ്ങളുടെ/ബിംബങ്ങളുടെ ലോകമാണെന്നറിയുന്നത് പ്രധാന കാര്യമാണ്. വാക്കുകളും രൂപങ്ങളും ബിംബങ്ങളും മനസിനെ രൂപവത്ക്കരിക്കുന്നു. മാത്രമല്ല രൂപങ്ങളും ബിംബങ്ങളും അപ്രത്യക്ഷമാകുന്നിടത്ത് മനസ് സ്വയമേവ അപ്രത്യക്ഷമാകുന്നു. വാക്കുകളെയും രൂപങ്ങളെയും ബിംബങ്ങളെയും കൂടാതെ മനസിന് നിലനിൽക്കാൻ മാർഗമൊന്നുമില്ല. ശൂന്യതയുടെ വിടവിൽ മനസിന് നിലനിൽക്കാനാവില്ല. നിർണയത്തിന്മേൽ.. സമൂർത്തത്തിന്മേലാണത് ജീവിക്കുന്നത്. സമൂർത്ത ലോകം നിലവിലില്ലാതാകുന്ന നിമിഷത്തിൽ മനസു തന്നെ നിലവിലില്ലാതാവുന്നു. മനസ് നിലവിലില്ലാതാവുമ്പോൾ മാത്രമെ അവബോധം കൈവരിക്കപ്പെടുകയുള്ളു. ഒരു നിർമനാവസ്ഥയാണത്.

കൃഷ്ണനെയോ ക്രിസ്തുവിനെയോ ശാരീരിക രൂപത്തിൽ അഭിമുഖീകരിച്ചുവെന്നാരെങ്കിലും പറയുകയാണെങ്കിൽ അവരാരായാലും അയാൾ മനഃപ്രകൽപനത്തിനിരയാണ്. ബ്രഹ്മാണ്ഡ ബോധത്തിന്റ വിശാലമായ തിരശീലയിൽ തന്റെ സ്വന്തം മനഃബിംബങ്ങളെ പ്രതിഷ്ഠിക്കുകയും അവയെ വസ്തുനിഷ്ഠ യാഥാർത്ഥ്യവുമായി ദർശിക്കുകയുമാണ് ചെയ്യുന്നത്. ഒരു സിനിമ പ്രൊജക്ടർ ദ്രുത ചലനമാർന്ന ചിത്രങ്ങളെ ശൂന്യമായ തിരശീലയിൽ പ്രക്ഷേപിക്കുന്നതു പോലെയാണത്. വാസ്തവത്തിൽ തിരശീലയിൽ നിഴലുകളല്ലാതെ യാതൊന്നുമില്ല.

(കൃഷ്ണദർശനം : മരണാനന്തര ജീവിതവും പുനർജന്മവും)............ എന്ന പുസ്തകത്തിൽ നിന്നും............. ഓഷോ.................... ഓഷോ................ ഓഷോ............... ഓഷോ.............

🌹സുഖദുഃഖങ്ങള്‍🌹


ഓരോ സാഹചര്യത്തിലുമുണ്ടാകുന്ന ദുഃഖങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ നാം എന്തു ചെയ്യണം?

ബുദ്ധന്റെ കരുണ നിറഞ്ഞ വാക്കുകള്‍ ഒരിക്കല്‍ ഒരു ധനികനും കേട്ടു. ജീവിതം കഴിക്കാനും കുടിക്കാനും ഉറങ്ങാനും മാത്രമുള്ളതല്ലെന്ന് അദ്ദേഹത്തിന് ബോധ്യമായി.

അന്നു തന്നെ എന്റ സര്‍വ്വ സമ്പാദ്യങ്ങളും ഉപേക്ഷിച്ച് അദ്ദേഹം ബുദ്ധമാര്‍ഗം സ്വീകരിച്ചു. അങ്ങനെ ധനികന്‍ ഒരു ബുദ്ധഭിഷുവായി.

വര്‍ഷങ്ങള്‍ കഴിഞ്ഞു. ഭിഷുവിന് വാതം പിടിപെട്ടു. കൈകാലുകള്‍ക്ക് നല്ല വേദന. ധ്യാനത്തിലും ജപത്തിലും മനസ്സുറപ്പിക്കാന്‍ കഴിയുന്നില്ല. എത്രശ്രമിച്ചിട്ടും വേദനയില്‍ നിന്നും മനസു മാറുന്നില്ല. കൈവിട്ട സൗകര്യങ്ങള്‍ ഇടയ്ക്ക് ഓര്‍ത്തു പോകുന്നു. തന്റെ മനഃശക്തി കൈമോശം വന്നാതായി ഭിക്ഷുവിന് മനസിലായി.

അന്ന് ഭിക്ഷാടനത്തിന് ഇറങ്ങിയ ഭിക്ഷു ഒരു കാഴ്ചകണ്ടു. മൈതാനത്ത് കളിച്ചു കൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടി. അവള്‍ക്ക് ഒരു കാലേയുള്ളു. കൈകളിലൊന്നിന് സ്വാധീനമില്ല. നടുവിന് വളവും ഉണ്ട്. പക്ഷേ അവള്‍ മറ്റു കുട്ടികളോടൊത്ത് ആര്‍ത്ത് ഉല്ലസ്സിച്ച് കളിക്കുകയാണ്. ആനന്ദത്തിരമാലകളിലാണവള്‍. വൈകല്യത്തിന്റെ പ്രശ്നങ്ങള്‍ അവളെ തെല്ലും ബാധിച്ചിട്ടില്ല.

ഭിക്ഷു തന്നെ തന്നെ നോക്കി. ആ കൊച്ചു പെണ്‍കുട്ടിക്കുള്ളതിന്റെ പകുതി ശാരരീരിക വൈകല്യം തനിക്കില്ല. അദ്ദേഹത്തിന് തന്റെ നിരാശപൂണ്ട മനസിനോട് ലജ്ജ തോന്നി. ‘ഞാന്‍ ബുദ്ധാനുയായിയാണ്, ഈ നിസാരവേദന എന്നെ നിരാശമാക്കാന്‍ ഞാന്‍ സമ്മതിക്കില്ല.’ തന്റെ ദുഃഖം കുടഞ്ഞെറിഞ്ഞ് പുതിയ മനുഷ്യനായി ഭിക്ഷു തിരിച്ചു നടന്നു.

ബാഹ്യസാഹചര്യങ്ങളോടുള്ള നമ്മുടെ മനസ്സിന്റെ പ്രതികരണമാണ് സന്തോഷവും, സന്താപവും. ഒരേ സാഹചര്യത്തില്‍ പല വ്യക്തികള്‍ പലവിധം പെരുമാറുന്നു. കാരണം മനസാണ് സന്തോഷവും സന്താപവും ഉണ്ടാകുന്നത്; സാഹചര്യമല്ല. മനസിനെ നന്നായി പ്രതികരിക്കാന്‍ പഠിപ്പിക്കുക. അപ്പോള്‍ ദുഃഖം നമ്മെ തളര്‍ത്തില്ല...

2020, ജൂലൈ 20, തിങ്കളാഴ്‌ച

‘ദിൽ’ & ‘ദിമാഗ്’


നിങ്ങൾ ‘ദിൽ’ ‘ഹാർട്ട്’ എന്നും ‘ദിമാഗ്’ ‘ബ്രെയിൻ’ എന്നും അർത്ഥമാക്കുന്നുവെങ്കിൽ, നല്ലതായ ഒരു തീരുമാനം എടുക്കാൻ ഒരാൾക്ക് ഇവ രണ്ടും ആവശ്യമാണ്. എന്നാൽ ഒരു വിവേചനാധികാരം ഉണ്ട്… എല്ലാവരും ജനിക്കുന്നത് ഒരു ഡിൽ, ദിമാഗ് എന്നിവയുമായാണ്, അതിനാൽ അവർ ആശയക്കുഴപ്പം നേരിടുന്നത് എന്തുകൊണ്ട്?

നിങ്ങൾ എടുക്കുന്ന തീരുമാനം ശരിയാണോ തെറ്റാണോ എന്ന് നിർണ്ണയിക്കാൻ ‘ഹാർട്ട്’ ന് ‘നന്മ’ ഉണ്ടായിരിക്കണം, അതുപോലെ ‘ബ്രെയിൻ’ ‘മിടുക്കൻ’ ആയിരിക്കണം എന്നതാണ് കാര്യം.

തലച്ചോറ് കൊണ്ട് എപ്പോഴും ചിന്തിക്കുകയും അത് അനുസരിച്ചു പ്രവർത്തിക്കുന്ന രീതിയാണ് നമ്മൾ കൂടുതൽ കണ്ടുവരുന്നേ, ഇവർ കാര്യങ്ങൾ ഒക്കെ ചെയ്യും എങ്കിലും ഒരു സംതൃപ്തി കാണില്ല. എനിക്ക് സന്തോഷിക്കണം അപ്പോൾ തലച്ചോറ് പറയും കള്ള് കുടിച്ചോ അങ്ങനെ കള്ള് കുടിക്കും കുടിച്ചു കഴിഞ്ഞു പറയും ഇനിയും ഞാൻ ഇതു കുടിക്കില്ല , അത് പോലെ വണ്ണം ഉള്ളവർ ആഹാരം കഴിക്കുന്നതും ഇത് പോലെയാണ്.

ഹൃദയം കൊണ്ട് ജീവിക്കന്നവർ പലപ്പോഴും പല പ്രേശ്നത്തിൽ വീഴുന്നത് കാണാം,

നിങ്ങളുടെ ‘ദിൽ’ (ഹൃദയം) ദുർബലമാണെങ്കിൽ നിങ്ങൾ ജീവിതത്തിൽ ധീരമായ കാര്യങ്ങൾ ചെയ്യില്ല, കാരണം നിങ്ങളുടെ ഹൃദയത്തിന് അത്തരം ആവശ്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയില്ല, . മറുവശത്ത്, നിങ്ങളുടെ ‘ദിമാഗ്’ (മസ്തിഷ്കം) ദുർബലമാണെങ്കിൽ, നിങ്ങൾ ഒരുപക്ഷേ നിങ്ങളുടെ ജീവിതത്തിൽ തെറ്റായ കാര്യങ്ങൾ ചെയുന്നു പിന്നീട് നിങ്ങൾ പശ്ചാത്തപിക്കുകയും ചെയ്യും.

തലച്ചോറിലൂടെ (ദിമാഗ്) തീരുമാനമെടുക്കുന്നതാണ് നല്ലത്, കാരണം ഹൃദയത്തിന് (ഡിൽ) ചിന്തിക്കാൻ മസ്തിഷ്കം (ദിമാഗ്) ഇല്ല.

ഹൃദയം വികാരങ്ങൾ വഹിക്കുകയും വസ്തുതകളെക്കുറിച്ച് മസ്തിഷ്കം ചിന്തിക്കുകയും ചെയ്യുന്നു. വികാരങ്ങൾ ആവശ്യമുള്ളിടത്ത് ഉപയോഗിക്കുക എന്നാൽ വസ്തുതകൾ ഒരിക്കലും മറക്കരുത്

നമ്മളുടെ ജീവിതത്തിൽ ബുദ്ധിപരമായും, ഹൃദയപരമായ നല്ല അനുഗ്രഹം ഉണ്ട് എങ്കിൽ നല്ല തീരുമാനം എടുത്തു ജീവിതത്തിൽ സന്തോഷമായി മുന്നേറാൻ കഴിയും

2020, ജൂലൈ 16, വ്യാഴാഴ്‌ച

''ആത്മീയ പരിണാമ ചക്രം ''


ആത്മീയ അന്വേഷകനിൽ നിന്നും പരമാർത്ഥ ജ്ഞാനത്തിലേയ്ക്കുള്ള ഒരു മനുഷ്യന്റെ ആത്മസമർപ്പണത്തെയാണ് ആത്മീയ പരിണാമ ചക്രം എന്ന് വിശേഷിപ്പിക്കുന്നത്.

1. പ്രാഥമിക ഘട്ടം

ക്ഷേത്രങ്ങളും ആചാരങ്ങളും ആരാധനയും വിദ്യാഭ്യാസ കാലവും എല്ലാം യഥാർത്ഥ ആത്മീയ അന്വേഷകന് പ്രാഥമികമായി അധികം അധ്വാനമില്ലാതെ ലഭിക്കുന്നതാണ് .

ഇത് നമുക്കാവശ്യമായ സാധനങ്ങൾ തൊട്ടടുത്തുള്ള ചില്ലറ കച്ചവടക്കാരനിൽ നിന്നും വാങ്ങുന്നതിന് സമാനമാണ് .

ജീവിതമെന്ന സമസ്യയുടെ ഉത്തരം കണ്ടെത്താൻ ഈ ഘട്ടത്തിൽ സാധ്യമല്ല . പ്രാരബ്ധങ്ങളും ദുഃഖവും വേദനയും തീവ്രമായി അനുഭവപ്പെടുന്ന കാലം കൂടിയാണിത് .

എല്ലാത്തിനെയും സംശയത്തോടെ വീക്ഷിക്കുന്ന ഒരു കാലമാണിത് . ആസക്തിയും സ്വാർത്ഥതയും ഇടുങ്ങിയ ചിന്തകളും (ഞാനാണ് ശരി എന്ന മനോഭാവം) നമ്മെത്തന്നെ കുറ്റപ്പെടുത്തുന്ന സംഗതിയായ് അനുഭവപ്പെടുന്നു .

ജീവിത ലക്ഷ്യം വ്യക്തമല്ലാത്തതിനാൽ മനുഷ്യ ജൻമം അനാവശ്യമായി തോന്നുന്നു. ആത്മഹത്യയാണ് പരിഹാരം എന്ന ചിന്ത പോലും കടന്നു വരാവുന്ന ഒരു ഘട്ടമാണിത് . ഒരു പക്ഷെ മാനസികനില തകരാറിലാവുന്ന ഒരു ഘട്ടമാണിത് . എന്തിനും ഏതിനും മറ്റുള്ളവരുടെ കുറ്റപ്പെടുത്തലുകളും സ്വന്തം ജീവിതത്തിൽ മറ്റുള്ളവരുടെ അനാവശ്യ ഇടപെടലുകൾക്കും കാഴ്ചക്കാരനെ പോലെ നോക്കി നിൽക്കേണ്ടി വരുന്ന ഒരു അവസ്ഥ കൂടിയാണിത് . ചുരുക്കത്തിൽ മനുഷ്യ ജൻമം അനാവശ്യമാണെന്ന് പൂർണ ബോധ്യം വരുന്നു.

2. ദ്വൈതം

അടുത്ത ഘട്ടമായാണ് അന്വേഷണം തുടങ്ങുന്നത് .

ഞാൻ ആര്?

യഥാർത്ഥ ജീവിത ലക്ഷ്യം എന്ത്? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ മനസ്സിൽ തെളിയുന്നു . വിദ്യാഭ്യാസ കാലത്ത് വായിച്ചറിഞ്ഞ ആത്മീയ ജീവിതം സത്യമാണോ എന്നതാണ് അന്വേഷണ വിധേയമാക്കുന്നത് .

ബുദ്ധന് ലഭിച്ച ബോധോദയവും ,രത്നാകരനെന്ന കൊള്ളക്കാരനിൽ നിന്നും വാൽമീകിയെന്ന മഹാഗുരുവിലേക്കുള്ള ഒരു സാധാരണക്കാരന്റെ പരിണാമവും , നരേന്ദ്രനിൽ നിന്നും സ്വാമി വിവേകാനന്ദ നിലേക്കുള്ള ഒരു മനുഷ്യന്റെ പരിണാമവും , ഭഗവത് ഗീതാ സന്ദേശവും , പരിശുദ്ധ ബൈബിളും പരിശുദ്ധ ഖുർ ആനും യഥാർത്ഥമായും ലക്ഷ്യമാക്കുന്ന ജീവിതമാണോ തന്റെ മുന്നിൽ കാണുന്നത് എന്ന സംശയവും ആകാംക്ഷയും ഒരു മനുഷ്യനിലെ അന്വേഷകനിലെ തീപ്പൊരിയെ (Spark ) ആളിക്കത്തിച്ചു . അങ്ങനെ യഥാർത്ഥ അന്വേഷകൻ ഒരു യഥാർത്ഥ ഗുരുവിന്റെ (ജീവിച്ചിരിക്കുന്ന) തത്വശാസ്ത്രങ്ങളിലും ഗ്രന്ഥങ്ങളിലും ആകൃഷ്ടനാവുന്നു .

എന്നാൽ ആത്മീയ പഠനം ബന്ധുക്കളും സമൂഹവും എതിർക്കുന്ന ഒരു സംഗതിയാണെന്ന് അപ്പോഴാണ് അന്വേഷകൻ അറിയുന്നത് . ഈ പ്രതിബന്ധങ്ങളെ തകർത്താലേ ഒരു അന്വേഷകന് ഗുരുവിന് സമീപം എത്താനാവൂ .

അത്തരമൊരാളെ സമൂഹം മാനസിക രോഗിയായി ചിത്രീകരിക്കുന്നു .ഒരു സാധാരണ മനുഷ്യന് സമൂഹത്തെ ആത്മീയ അന്വേഷണത്തിനായി അവഗണിക്കേണ്ടി വരുന്നു . സമൂഹം ഇത്തരം അന്വേഷകർക്ക് നൽകുന്ന ഓമനപ്പേരുകളാണ് ഭീരു, വട്ടൻ, സ്വാർത്ഥൻ ,മനോരോഗി ,എന്നിവ .

ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമായാണ് ഈ അന്വേഷണം ചിത്രീകരിക്കപ്പെടുന്നത് .

ഇനി ഈ പ്രതിബന്ധങ്ങളെല്ലാം തകർത്ത് ആത്മീയ അന്വേഷണം തുടങ്ങുമ്പോൾ ചില ആശ്രമങ്ങൾ നിഷ്കാമ കർമ്മമെന്ന പേരിൽ അന്വേഷകനെ ചൂഷണം ചെയ്യുന്നു . പലപ്പോഴും ഇത്തരക്കാർ ലൈംഗിക വൈകൃതങ്ങൾക്കും ഇരയാകുന്നു . ഇവിടെയാണ് യഥാർത്ഥ ഗുരുക്കൻമാരുടെ പ്രസക്തി. സ്വതന്ത്രവും സ്വയംപര്യാപ്തവുമായ ഗുരുക്കൻമാരെ എങ്ങനെ കണ്ടെത്തും?

ഇത്തരം പ്രവണതകളെയെല്ലാം മറികടന്നാണ് പല അന്വേഷകരും യഥാർത്ഥ ഗുരുക്കൻമാരുടെ സമീപം എത്തുന്നത് . ഗുരു യഥാർത്ഥ സത്യം ശിഷ്യന് പല രീതിയിൽ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നു. ചിലപ്പോൾ ദേഷ്യപ്പെട്ടും സ്നേഹത്താലും കർക്കശക്കാരനായും സാന്ത്വനപ്പെടുത്തിയും സംരക്ഷകനായും പിതാവായും എല്ലാം ഗുരു ശിഷ്യനെ ജ്ഞാനത്തിലേക്ക് നയിക്കുന്നു.

ഇത് നാം ഒരു മൊത്തക്കച്ചവടക്കാരനിൽ നിന്നും ഉൽപ്പന്നങ്ങൾ വാങ്ങുന്നതു പോലെയാണ് .

ഗുരുവിന്റെ ആനന്ദവും വൈകാരികതയിലെ നിശ്ചല - നിസ്സംഗതയും പ്രകോപനങ്ങളിലും പ്രലോഭനങ്ങളിലും സാക്ഷിയാകുന്ന ഗുരുവിന്റെ ജീവിതരീതിയുമെല്ലാം അന്വേഷകനെ ഗുരുവിലേക്ക് ആകർഷിക്കുന്നു . ഗുരു ഒരുവന്റെ വ്യക്തിബോധവും അഹംഭാവവും ദേഹ ബോധവും ഇല്ലായ്മ ചെയ്യാനുള്ള സുവർണാവസരങ്ങളാണ് ശിഷ്യന് പ്രദാനം ചെയ്യുന്നത് . എന്നാൽ ഒരു അപൂർണത യഥാർത്ഥ അന്വേഷകന് അവിടെ അനുഭവമാകുന്നു. മിക്ക അന്വേഷകരും ഗുരുവിൽ നിന്നുമുള്ള ഭാഗികമായ സന്തോഷത്തിലും ആനന്ദത്തിലും തൃപ്തനായി യഥാർത്ഥ ലക്ഷ്യം മറന്നു കാലം കഴിക്കുന്നു . ചില ഗുരുക്കൻമാർ ശിഷ്യനെ ആശ്രിതനായി ഉയരാൻ അനുവദിക്കാതെ കൂടെ നിർത്താൻ ആഗ്രഹിക്കുന്നു .

3. മൂന്നാം ഘട്ടം

മൂന്നാം ഘട്ടത്തിലേക്ക് യഥാർത്ഥ അന്വേഷകർ എത്തിപ്പെടുന്നത് പലപ്പോഴും യാദൃശ്ചികമായ (വിശദീകരിക്കുവാൻ കഴിയാത്തത്) സംഭവങ്ങളിലൂടെയാണ് . അന്വേഷകന്റെ ബുദ്ധിയോ കർമ്മ കുശലതയോ അല്ല മൂന്നാം ഘട്ടത്തിലേക്ക് അവനെ നയിക്കുന്നത് .

നിഷ്കളങ്കമായ ഭക്തിയും നിരന്തരമായ സ്മരണയും വൈകാരികതയിലെ നിശ്ചല - നിസ്സംഗതയും മനസ്സിലാക്കി സാക്ഷാൽ മഹാബോധം തന്നെ അന്വേഷകനെ ഏറ്റെടുക്കുകയാണ് ചെയ്യുന്നത് . അങ്ങനെ അവൻ ആദ്യമായി തന്റെ സ്വന്തം ഭവനത്തിൽ എത്തിച്ചേർന്ന ആത്മസംതൃപ്തി അനുഭവിക്കുന്നു .

എല്ലാ അറിവുകളും തന്നിൽത്തന്നെ ലഭ്യമാണ് എന്ന അനുഭവം . എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും അവിടെ അവസാനിക്കുന്നു . മഹാബോധത്തിൽ അഥവാ പരമമായ സത്തയിൽ എത്തിച്ചേരുന്ന പരമമായ ജ്ഞാനമാണത് .

മൊത്തക്കച്ചവടക്കാരനിൽ നിന്നും ഉത്പാദകനിൽ നിന്നു തന്നെ സാധനങ്ങൾ വാങ്ങുന്നതു പോലെയാണിത് . ഓരോരുത്തരിലുമുള്ള ''ഞാൻ'' എന്നും ''എന്റേത്'' എന്നും പറയുന്ന അഹംഭാവം ഇല്ലാതാവണം . ''താൻ'' നിശ്ശബ്ദനാകുമ്പോൾ വന്നു ചേരുന്ന അനുഭവമാണിത് .

സ്വയംപര്യാപ്തയുടെയും സ്വാതന്ത്ര്യത്തിന്റെയും അനുഭവമാണിത് . സ്വയം സ്നേഹമായി മാറുന്ന അനുഭവമാണിത് . ഒന്നിനെയും വിമർശിക്കാതെ എല്ലാത്തിനെയും ഉൾക്കൊള്ളുന്ന വിശാലതയാണിത് . ഒന്നിനെയും വിധിക്കുവാനോ കുറ്റപ്പെടുത്തുവാനോ കഴിയാത്ത ഒരവസ്ഥ . എല്ലാത്തിന്റെയും (നൻമയുടെയും തിന്മയുടെയും ) ഉത്തരവാദിത്തം ഏറ്റെടുക്കുന്ന അനുഭവമാണിത് . അജ്ഞാനത്തിന്റെ "അന്ധകാരം " നീങ്ങി പരമാർത്ഥ ജ്ഞാനത്തിന്റെ "ജ്യോതി "തെളിയുന്ന അനുഭവമാണത് . വ്യക്തിബോധം പാടെ നശിക്കുന്ന അനുഭവമാണിത് . "ആത്മീയതയുടെ പൂർണ്ണതയും അപൂർണ്ണതയും അനുഭവമാകുന്നത് അവനവന്റെ ജീവിതത്തോടുള്ള സമീപനത്തിൽ നിന്നുമാണ് " … "ജാഗ്രതനുഭവങ്ങൾ സ്വപ്നസമാനം" എന്നു പറയുന്ന വേദവാക്യങ്ങൾ സ്വജീവിതത്തിൽ നടപ്പാക്കി പരിപാലിക്കണം .

ഓഷോ പറയുന്നു: പ്രേമത്തിൽ ജീവിക്കുക: പ്രേമമായിത്തീരുക.


പ്രാർത്ഥന ഉപയോഗപ്രദമാണോ? അങ്ങനെയാണെങ്കിൽ എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടത്. ദൈവത്തിന്റെ സ്നേഹത്തെ ഏറ്റു വാങ്ങുന്നതിനുള്ള പ്രാർത്ഥന.. അവന്റെ കാരുണ്യത്തെ അനുഭവിക്കുന്നതിനുള്ള പ്രാർത്ഥനയെങ്ങനെയാണ്?

ഒന്നാമതായി പ്രാർത്ഥന ഉപയോഗപ്രദമല്ല - ഒട്ടും തന്നെയല്ല. യാതൊരു പ്രയോജനവുമില്ലാത്തതാണ്. അതൊരു ക്രയ വസ്തുവല്ല. അതൊരു സാധനമല്ല. അത് മറ്റെന്തിനെങ്കിലുമുള്ളൊരു പോംവഴിയല്ല - എങ്ങനെയാണ് നിങ്ങൾക്കതുപയോഗിക്കാൻ കഴിയുക?

ചോദ്യ കർത്താവിന്റെ മനസെനിക്ക് മനസിലാക്കാൻ കഴിയും. എന്നാൽ പ്രാർത്ഥന ദൈവത്തിലേക്കുള്ളൊരു പോംവഴിയാണെന്നാണ് മതങ്ങളെന്നറിയപ്പെടുന്നവ മനുഷ്യനെ പഠിപ്പിച്ചു വച്ചിരിക്കുന്നത്. അതങ്ങനെയല്ല. പ്രാർത്ഥന ദൈവികമാണ്. അതെന്തിലേക്കെങ്കിലുമുള്ളൊരു മാർഗമല്ല. പ്രാർത്ഥനാപൂർണമാവുകയെന്നത് അതിലേക്ക് തന്നെയുള്ള ലക്ഷ്യമാണ്. പ്രാർത്ഥനാനിരതനായിരിക്കുമ്പോൾ നിങ്ങൾ ദൈവികമാണ്. പ്രാർത്ഥന നിങ്ങളെ ദൈവികതയിലേക്ക് നയിക്കുന്നുവെന്നല്ല. പ്രാർത്ഥനാ ഭാവത്തിൽ നിങ്ങൾ നിങ്ങളുടെ ദൈവികതയെ കണ്ടെത്തുകയാണ്. പ്രാർത്ഥനയൊരു മാർഗമല്ല. അത് അതിലേക്കു തന്നെയുള്ള ലക്ഷ്യമാണ്.

എന്നാൽ ഈ വിഡ്ഢിത്തം മനുഷ്യ മനസിൽ നൂറ്റാണ്ടുകളോളമായി നിലനിൽക്കുന്നുണ്ട്. അതായത് സ്നേഹവും ഒരു മാർഗമാണെന്ന്. പ്രാർത്ഥനയുമങ്ങനെയാണെന്ന്. ധ്യാനവും അങ്ങനെയാണെന്ന് - മാർഗത്തിലേക്ക് തരം താഴ്ത്തിയെടുക്കുവാൻ അസാദ്ധ്യമായവയെല്ലാം തന്നെ ചുരുക്കിയെടുക്കപ്പെട്ടിരിക്കയാണ്. അതു കൊണ്ടാണ് ആ സൗന്ദര്യമവിടെ നഷ്ടമായിരിക്കുന്നത്. സ്നേഹം പ്രയോജന രഹിതമാണ്. അതു പോലെ തന്നെയാണ് പ്രാർത്ഥനയും. അതു പോലെ തന്നെയാണ് ധ്യാനവും.

"പ്രാർത്ഥന ഉപകാരപ്രദമാണോ?" എന്ന് നിങ്ങൾ ചോദിക്കുമ്പോൾ 'പ്രാർത്ഥന' എന്ന വാക്കെന്താണർത്ഥമാക്കുന്നതെന്ന് നിങ്ങൾ മനസിലാക്കുന്നില്ല. നിങ്ങളത്യാഗ്രഹിയാണ്. നിങ്ങൾ ദൈവത്തെ ആഗ്രഹിക്കുന്നു. നിങ്ങൾ ദൈവത്തെ ബലാത്കാരമായി സ്വായത്തമാക്കാനാഗ്രഹിക്കുന്നു. നിങ്ങളതിനുള്ള മാർഗങ്ങളും പോംവഴികളും കണ്ടെത്താൻ ശ്രമിക്കുകയാണ്. ദൈവത്തെ തട്ടിപ്പറിച്ചെടുക്കാൻ സാധ്യമല്ല.

നിങ്ങൾക്ക് ദൈവത്തെ കൈവശപ്പെടുത്താൻ കഴിയില്ല. സ്വന്തമാക്കാൻ കഴിയില്ല. വ്യാഖ്യാനിക്കാൻ കഴിയില്ല. അനുഭവിക്കാൻ കഴിയില്ല. അപ്പോൾ ദൈവത്തെക്കുറിച്ചെന്താണ് ചെയ്യാൻ കഴിയുക? ഒരു കാര്യം മാത്രമാണ് ചെയ്യാൻ കഴിയുക: നിങ്ങൾക്ക് ദൈവമാകാൻ കഴിയും. അതിനെക്കുറിച്ച് മറ്റൊന്നും തന്നെ ചെയ്യാൻ കഴിയില്ല - കാരണം നിങ്ങൾ ദൈവമാണ്. അത് തിരിച്ചറിഞ്ഞാലുമില്ലെങ്കിലും അത് മനസിലാക്കിയാലുമില്ലെങ്കിലും നിങ്ങൾ ദൈവം തന്നെയാണ്. ഇപ്പോളവിടെയുള്ളതു മാത്രമെ ചെയ്യാൻ കഴിയുകയുള്ളു ;ഇപ്പോഴേ സംഭവിച്ചു കഴിഞ്ഞതിനെ മാത്രമെ ചെയ്യാൻ കഴിയുകയുള്ളു. പുതുതായൊന്നും തന്നെ കൂട്ടിച്ചേർക്കാൻ കഴിയില്ല.. ആ പ്രത്യക്ഷപ്പെടുത്തൽ മാത്രം.. ആ ആവിഷ്കാരം മാത്രം.

അതിനാൽ ഒന്നാമത്തെ കാര്യമിതാണ് :പ്രാർത്ഥനയെ നിങ്ങളുപയോഗിക്കുന്നതായ ആ നിമിഷം നിങ്ങളതിനെ വിരൂപമാക്കുകയാണ്. ഇതൊരു ദൈവ നിന്ദയാണ് - ഈ പ്രാർത്ഥനയെ ഉപയോഗിക്കുകയെന്നത്. പ്രാർത്ഥനയെ ഉപയോഗിക്കാനാരാണോ നിങ്ങളോട് പറഞ്ഞിട്ടുള്ളത് അയാൾ മതനിഷ്ഠനല്ലായെന്നു മാത്രമല്ല മത വിരോധി കൂടിയാണ്. താനെന്താണ് പറയുന്നതെന്ന് അയാളറിയുന്നില്ല. അയാൾ അസംബന്ധം പറയുകയാണ്.

പ്രാർത്ഥനാനിരതനാവുകയെന്നാൽ അതിനെന്തെങ്കിലും പ്രയോജനമുണ്ടെന്നതു കൊണ്ടല്ല, മറിച്ച് അതൊരു ആനന്ദമായതു കൊണ്ടാണ്. പ്രാർത്ഥനാനിരതനാവുക.. അതിലൂടെ നിങ്ങളെവിടെയെങ്കിലുമെത്തിച്ചേരുമെന്നതു കൊണ്ടല്ല. മറിച്ച് അതിലൂടെ നിങ്ങളുണ്ടാവാൻ തുടങ്ങുന്നു. അതിലൂടെ നിങ്ങളവിടെയുണ്ട്. അതില്ലായെങ്കിൽ നിങ്ങളവിടെയില്ല. ഭാവിയിലെവിടെയോ ഉള്ളൊരു ലക്ഷ്യമല്ലത്. എപ്പോഴേയവിടെയുള്ളതായ ഒരവസ്ഥയുടെ.. ഇപ്പോഴേയവിടെയുള്ളതായൊരു സാന്നിദ്ധ്യത്തിന്റെ കണ്ടുപിടിത്തമാണത്.

വസ്തുക്കളെന്ന നിലയിൽ ചിന്തിക്കാതിരിക്കുക. അല്ലാത്ത പക്ഷം പ്രാർത്ഥനയും മതത്തിന്റെ ഭാഗമല്ലാതെ സാമ്പത്തിക ശാസ്ത്രത്തിന്റെ ഭാഗമായിത്തീരും. അതൊരു മാർഗമാണെങ്കിൽ അപ്പോഴത്‌ സാമ്പത്തിക ശാസ്ത്രത്തിന്റെ ഭാഗമാണ്. എല്ലാ മാർഗങ്ങളും ധന തത്വ ശാസ്ത്രത്തിന്റെ ഭാഗമാണ്. ലക്ഷ്യങ്ങൾ ധന തത്വ ശാസ്ത്രത്തിനപ്പുറമാണ്. മതം ലക്ഷ്യവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. മാർഗങ്ങളുമായിട്ടല്ല. എവിടെയെങ്കിലുമെത്തിച്ചേരുന്നതുമായി മതത്തിന് യാതൊരു ബന്ധവുമില്ല. എവിടെയാണ് നാം എന്നറിയുക - ഈയൊരു കാര്യവുമായി മാത്രമാണ് മതം ബന്ധപ്പെട്ടിരിക്കുന്നത്.

ഈ നിമിഷത്തെ ആഘോഷിക്കലാണ് പ്രാർത്ഥന. പ്രാർത്ഥനയെന്നാൽ 'ഇപ്പോൾ ഇവിടെ' ആവുകയെന്നതാണ്. പ്രാർത്ഥനയെന്നാൽ നിങ്ങൾക്ക് ചുറ്റുമുള്ള ആളുകളുടെ സാന്നിദ്ധ്യത്തെ അനുഭവിക്കുകയെന്നാണ്. പ്രാർത്ഥനയെന്നാൽ സ്നേഹത്തോടു കൂടി ഒരു വൃക്ഷത്തെ സ്പർശിക്കുകയെന്നതാണ്. പ്രാർത്ഥനയെന്നാൽ ഏറ്റവുമാദരവോടെ.. ജീവിതത്തോടുള്ള ഭക്തിയോടെ ഒരു കുഞ്ഞിനു നേരെ നോക്കുകയെന്നതാണ്.