2018, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

എളിമ എന്തിനേയും കീഴ്പ്പെടുത്തും...


ശക്തമായ കൊടുങ്കാറ്റിൽ കടപുഴകിയ ഒരു ആൽമരം ദൂരെയുള്ള മുളച്ചെടികളുടെ ഇടയിലേക്ക് വീണു. അവിടെ കിടന്നുകൊണ്ട് ആൽ, മുളകളോട് ചോദിച്ചു. "ഇത്ര മെലിഞ്ഞ നിങ്ങൾ എങ്ങനെ ഈ കൊടുങ്കാറ്റിനെ അതിജീവിച്ചു.?”

മുളകൾ പറഞ്ഞു : “നീ കാറ്റിനോട് എതിർത്തുനിൽക്കാനും, കിടപിടിക്കാനുമാണ് നോക്കാറുള്ളത്. ഞങ്ങളാകട്ടെ ഇളംകാറ്റു ചെറുതായിട്ടൊന്നു വീശിയാൽത്തന്നെ കുനിഞ്ഞുകൊടുക്കും.അതിനാൽ ഒടിഞ്ഞുപോകില്ല."

*എളിമ എന്തിനേയും കീഴ്പ്പെടുത്തും...*

*

ഒരു വ്യക്തിയുടെ ക്വാളിറ്റി എങ്ങനെയാണ് അറിയാന്‍ കഴിയുക


ഒരു വ്യക്തിയുടെ ക്വാളിറ്റി എങ്ങനെയാണ് അറിയാന്‍ കഴിയുക... പിണങ്ങുമ്പോഴും തെറ്റിദ്ധാരണ വരുമ്പോഴും അകല്‍ച്ചയുണ്ടാവുമ്പോഴും ഒരാള്‍ എങ്ങനെ പെരുമാറുന്നുവെന്നതാണ് ഒരു മനുഷ്യനെ വിലയിരുത്താനുള്ള കൃത്യമായ വഴി.

ബന്ധം നന്നായിരിക്കുമ്പോള്‍, സ്നേഹനിമിഷങ്ങളില്‍ , സൗഹൃദം പങ്കുവക്കുമ്പോള്‍, പരസ്പരം ഗുണഫലങ്ങള്‍ അനുഭവിക്കുമ്പോളൊക്കെ എല്ലാവരും നന്നായിട്ടു തന്നെയാണ് പെരുമാറുക.. എന്നാല്‍ ഒരു വ്യക്തിയുടെ യഥാര്‍ത്ഥ സ്വത്വം എന്നു പറയുന്നത് അതല്ല...

പിണങ്ങുമ്പോള്‍, ജീവിതത്തിലെ ദുരിതഘട്ടങ്ങളില്‍ നമ്മള്‍ എങ്ങനെ പെരുമാറുന്നുവെന്നതാണ് യഥാര്‍ത്ഥ നാം....

അപ്പോഴും നമുക്ക് പരസ്പര ബഹുമാനവും മാന്യതയും പുലര്‍ത്താന്‍ കഴിഞ്ഞാല്‍ വീണ്ടുവിചാരം നഷ്ടപ്പെടാതെ പ്രതികരിക്കാന്‍ കഴിഞ്ഞാല്‍ എത്ര നല്ലതായിരിക്കുമത്?

അവസരം കിട്ടുമ്പോളൊക്കെ പരസ്പരം കുത്തുന്നത് സ്നേഹമല്ല... ഉള്ളിന്‍െറയുള്ളില്‍ ഉറങ്ങിക്കിടക്കുന്ന വെറുപ്പും നെഗറ്റിവിറ്റിയുമാണ് അത്തരം സന്ദര്‍ഭങ്ങളില്‍ നാം പോലുമറിയാതെ പുറത്തു വരുന്നത്...

അതിനാല്‍ സ്നേഹത്തിലും അടുപ്പത്തിലും മാത്രമല്ല പിണക്കങ്ങളിലും അകല്‍ച്ചയിലും കൂടി മാന്യരാവുക...

മുന്‍പ് പല തവണ പറഞ്ഞത് ഒന്നു കൂടി ആവര്‍ത്തിക്കുന്നു... വ്യക്തിയെയല്ല.. നിലപാടുകളെ മാത്രം വിലയിരുത്തുക.. നിലപാടു മാറിയാല്‍ വ്യക്തിയെ അംഗീകരിക്കുക. വ്യക്തിഹത്യയും വെറുപ്പും ഒന്നിനും പരിഹാരമല്ല...

ഏറ്റവും കൂടുതല്‍ അടുപ്പമുള്ളവരും സ്നേഹിച്ചിരുന്നവരുമാണ് പിന്നീട് ആജന്മശത്രുക്കളായി മാറുന്നതെന്നതിന് ഉദാഹരണങ്ങള്‍ ധാരാളം... എന്തുകൊണ്ടായിരിക്കുമത്?

പരസ്പരമുള്ള പ്രതീക്ഷയുടെ ലെവല്‍ കൂടുതലായതുകൊണ്ടും ആഗ്രഹിക്കുന്നതിന്‍െറ പത്തിലൊന്നു പോലും കിട്ടാത്തതുകൊണ്ടുമായിരിക്കുമോ?

എനിക്കു തോന്നുന്നു അതൊന്നും സ്നേഹമല്ലാത്തതു കൊണ്ടാണ് ശത്രുതയാവുന്നത് എന്ന്...

*സ്നേഹം...സ്നേഹം മാത്രമാണെങ്കില്‍ അവിടെ ശത്രുത ഉണ്ടാവില്ലല്ലോ...*💐💐💐

പരാജയപ്പെട്ടവര്‍


*പരാജയപ്പെട്ടവര്‍* *സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?*

“എനിക്കു മാത്രം സമയം ശരിയല്ല..... ഞാന്‍ മാവു വില്‍ക്കാന്‍ പോയാല്‍ കാറ്റു വീശുന്നു. ഉപ്പു വില്‍ക്കാന്‍ പോയാല്‍ മഴ പെയ്യുന്നു.”

നിങ്ങള്‍ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ഈ ലോകം നിങ്ങളുടെ മേല്‍ പ്രശ്നങ്ങള്‍ എറിഞ്ഞുകൊണ്ടുതന്നെ ഇരിക്കും...

*പിന്നെന്തുകൊണ്ടാണ് പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാന്‍ മടിക്കുന്നത്?*

കഠിനമായ ചില സന്ദര്‍ഭങ്ങള്‍, സത്യം പറഞ്ഞാല്‍ ശാപങ്ങളല്ല, നിങ്ങള്‍ക്ക് ലഭിക്കുന്ന വരങ്ങളാണ്...

നിങ്ങള്‍ ഒരു സിനിമ കാണാന്‍ പോകുന്നു എന്നു വിചാരിക്കുക അതില്‍ അടുത്തടുത്തുള്ള ചലച്ചിത്ര ഭാഗങ്ങള്‍ നിങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചു വന്നു കൊണ്ടിരുന്നാല്‍ ആ സിനിമ നിങ്ങള്‍ ആസ്വദിക്കുമോ, അതോ ബോറടിക്കുന്നു എന്ന് പറഞ്ഞു പുറത്തേക്കു പോകുമോ?

*അപ്രതീക്ഷിത സംഭവങ്ങളാണല്ലോ ഒരു ജീവിതത്തെ രസമുള്ളതാക്കുന്നത്...*

*പ്രശ്നങ്ങള്‍ നിങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോഴായിരിക്കും നിങ്ങളുടെ കഴിവും സാമര്‍ത്ഥ്യവും കൂടുതലാവുക.....*

*വെല്ലുവിളികളാണ് മനുഷ്യനെ പൂര്‍ണ്ണതയിലെത്തിക്കുന്നത്.* 💐💐💐

*

A Story from Bhagavath Geetha


ഭഗവത് ഗീതയിലെ ഏറ്റവും മഹത്തായതും ഏറ്റവും ശ്രദ്ധിക്കപ്പെട്ടതുമായ ശ്ലോകം...👇🏻

*ഉദ്ധരേത് ആത്മനാത്മാനം...* *ന ആത്മാനം അവസതയേത്...* *ആത്മൈവഹി ആത്മനോ ബന്ധു...* *ആത്മൈവ രിപുരാത്മനഃ*

അതായത്, നിങ്ങൾ തന്നെയാണ് നിങ്ങളെ ഉയർത്തേണ്ടത് *നിങ്ങൾക്കെ നിങ്ങളെ ഉയർത്താൻ കഴിയൂ..!*

നിങ്ങൾ നിങ്ങളെ ഒരിക്കലും താഴ്ത്തരുത്.

നിങ്ങൾ നിങ്ങളെ ഉയർത്തുമ്പോൾ നിങ്ങൾ നിങ്ങളുടെ ഏറ്റവും നല്ല സുഹൃത്താവുന്നു...

നിങ്ങൾ നിങ്ങളെ തന്നെ താഴ്ത്തുമ്പോൾ നിങ്ങൾ തന്നെ നിങ്ങളുടെ ശത്രുവായി മാറുന്നു...!

അതുകൊണ്ട് നിങ്ങൾക്കെ നിങ്ങളെ ഉയർത്താൻ കഴിയൂ എന്ന് സ്വയം തിരിച്ചറിയുക...

ഒരിക്കലും നിങ്ങൾ നിങ്ങളെ താഴ്ത്തരുത്.

സ്വന്തം കഴിവുകളും, അറിവുകളും സ്വയം തിരിച്ചറിഞ്ഞു കൊണ്ട്, ഏത് അവസ്ഥയിലും ആർജ്ജവത്തോട് കൂടി മുന്നോട്ട് പോവുക...*🌹

*

ഒരു മനുഷ്യൻ നന്നാകുന്നത് അവന്റെ മനസ്സ് നന്നാകുമ്പോഴാണ്


ഒരു കുട്ടി അഛനോട് ചോദിച്ചു...

അഛാ എന്താണ് ജീവിതത്തിന്റെ വില ?

അപ്പോൾ ആ അഛൻ ഒരു കല്ല് ആ കുട്ടിയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു : "നീ ഇത് പച്ചക്കറി വിൽക്കുന്ന സത്രീയുടെ കയ്യിൽ കൊടുത്തിട്ട് ഇത് വേണോയെന്ന് ചോദിക്കൂ.. പിന്നെ മോൻ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം...

ആരെങ്കിലും ഇതിന്റെ വില ചോദിക്കുകയാണങ്കിൽ രണ്ട് വിരൽ ഉയർത്തി കാണിച്ചാൽ മതി. മറ്റൊന്നും അവരോട് പറയേണ്ട. കുട്ടി ആ സ്ത്രീയുടെ അടുത്ത് പോയി കല്ല് കാണിച്ചു അപ്പോൾ ആ സ്ത്രീ പറഞ്ഞു :

"ഹായ് നല്ല ഭംഗിയുള്ള കല്ല്.ഇത് എനിക്ക് തരാമോ?എനിക്ക് ഇത് പുന്തോട്ടത്തിൽ വെക്കാനാണ്... ഇതിന്റെ വില എത്രയാണ്...?

അപ്പോൾ ആ കുട്ടി രണ്ട് വിരൽ ഉയർത്തി കാണിച്ചു ...

അപ്പേൾ ആ സ്ത്രീ ചോദിച്ചു രണ്ട് രൂപയാണോ ? എന്നാൽ ഞാൻ ഇപ്പോൾ തന്നെ തരാം.

അപ്പോൾ കുട്ടി ഓടിച്ചെന്ന് അഛനോട് പറഞ്ഞു രണ്ട് രൂപക്ക് ആ കല്ല്, ആ സ്ത്രീ എടുക്കാമന്ന് പറഞ്ഞു...

എന്നാൽ ഒരു കാര്യം ചെയ്യൂ., ഈ കല്ല് എടുത്ത് അടുത്തുള്ള മ്യൂസിയത്തിൽ കൊണ്ട് പോയി കാണിക്കൂ...

അപ്പോൾ ആ കുട്ടി മ്യൂസിയത്തിൽ എത്തി കല്ല് കാണിച്ചു .... "ഹായ് നല്ല ഭംഗിയുള്ള കല്ല് ഇത് ഇവിടെ വെക്കാമല്ലോ.... മോന് ഇതിന് എത്ര രൂപ വേണം?

അപ്പോൾ കുട്ടി വീണ്ടും രണ്ട് വിരൽ ഉയർത്തി കാണിച്ചു... അപ്പോൾ അയാൾ ചോദിച്ചു ഇരുനൂറു രൂപക്കോ, എന്നാൽ ഇത് ഞാൻ വാങ്ങിക്കോളാം. അപ്പോൾ കുട്ടി വളരെ സന്തോഷത്തോടെ അഛന്റെ അടുത്തെക്ക് ഓടിയെത്തിയിട്ട് പറഞ്ഞു ...

അഛാ,

ആ മ്യൂസിയത്തിലെ ആൾ ഇരുന്നൂറ് രൂപ പറഞ്ഞു ഞാൻ ഇത് കൊടുക്കട്ടെ ?

അപ്പോൾ അഛൻ പറഞ്ഞു മോൻ ഇത് ഒരു കടയിൽ കൂടി കാണിക്കണം.

അവൻ അഛൻ പറഞ്ഞു കൊടുത്ത കടയിൽ കൊണ്ട് പോയി കാണിച്ചു...

കടക്കാരൻ വേഗം ഒരു വെൽവറ്റ് തുണി എടുത്തു കല്ല് അതിൽ വെച്ചു എന്നിട്ട് ചോദിച്ചു,

"ഇത് എവിടെന്നാ കിട്ടിയത്..? ഇതിന്റെ വിലയെത്രയാ ..?

അപ്പോൾ ആ കുട്ടി അവിടെയും രണ്ട് വിരൽ ഉയർത്തി കാണിച്ചു...

അപ്പോൾ അയാൾ രണ്ട് ലക്ഷമോയെന്ന് തിരിച്ചു ചോദിച്ചു,

ഇപ്പോൾ ആ കുട്ടി ഭയങ്കര സന്തോഷത്തിൽ അഛന്റെ അടുത്തേക്ക് തിരികെ ഓടിയെത്തിയിട്ട് പറഞ്ഞു : " അയാൾ ഈ കല്ലിന് രണ്ട് ലക്ഷം രൂപ വില പറഞ്ഞു..!

അപ്പോൾ അഛൻ പറഞ്ഞു: " മോനെ ഇത് ഒരു ഡയമന്റാണ്.... അവസാനം മോൻ കാണിച്ചയാൾക്ക് മാത്രമേ ഇതിന്റെ വിലയറിയൂ..."

പലപ്പോഴും നമ്മൾ നമ്മളെ മനസ്സിലാക്കാത്തവരുടെ ഇടയിലാണ് ചെന്ന് പെടുന്നത്. അവർ നമ്മൾ എന്ത് നല്ല കാര്യം ചെയ്താലും അതിന്റെ തെറ്റുകൾ മാത്രം കണ്ട് പിടിക്കും... അവർ നമ്മൾ ചെയ്ത കാര്യങ്ങളുടെ നല്ല വശങ്ങൾ കാണില്ല.

അത് അവർക്ക് ഒരു തരം അലർജിയാണ്... അവരുടെ അടുത്ത് പോയി നമ്മൾ നമ്മളുടെ വില കളയരുത് .

ഞമ്മൾ ജീവിച്ചു കൊണ്ടിരിക്കുന്നത് നമ്മെ മനസ്സിലാക്കാത്തവരുടെ ഇടയിൽ ആവാം... അവർ നമ്മുടെ നന്മ നോക്കാതെ നമുക്ക് ഏറ്റവും കുറഞ്ഞ വിലയാണ് ഇടുക...!

ഇതാണ് നമ്മുടെ വിലയെന്ന് വിചാരിച്ചിട്ട് നമ്മൾ നമ്മുടെ ജീവിതം ജീവിച്ചു തീർക്കും.

ഇത്രക്കൊക്കെ ഞാൻ ഉള്ളൂ മറ്റുള്ളവരുടെ ഇടയിൽ ഞാൻ എന്നും ഒരു അപഹാസൃനാണ് എന്ന തോന്നൽ നമ്മൾ ആദ്യം മാറ്റേണ്ടതുണ്ട്.

നമ്മുടെ ജീവിതത്തിൽ നമ്മൾ അറിയാത്ത ഒരു ഒരു മൂല്യം, നമ്മളിൽ ഒളിഞ്ഞിരിപ്പുണ്ട്...

നമ്മൾ നമ്മുടെ വില തിരിച്ചറിഞ്ഞ് കഴിവുകൾ പ്രയോജനപ്പെടുത്തി ജീവിച്ചാൽ നമ്മുടെ ജീവിതത്തിന് എന്നും തിളക്കമുണ്ടാകും.

*ഒരു മനുഷ്യൻ നന്നാകുന്നത് അവന്റെ മനസ്സ് നന്നാകുമ്പോഴാണ്...* *ഉയർച്ചയിലേക്ക് എത്തിച്ചേരുന്നത് അവൻ സ്വയം തിരിച്ചറിയപ്പെടുമ്പോഴാണ്...!*💐💐💐

*

Rabbit & Tortoise


നമുക്ക് ഏറ്റവും സുപരിചിതമായ കഥയാണ് ആമയുടെയും മുയലിന്റെയും പന്തയം. എത്ര വലിയ ഓട്ടക്കാരനായിരുന്നു മുയൽ പറഞ്ഞിട്ടെന്തു കാര്യം പന്തയത്തിൽ വിജയിച്ചത് ഇഴഞ്ഞഴിഞ്ഞു സഞ്ചരിക്കുന്ന ആമ. ഇതു പോലെ ആലസ്യം ബാധിച്ചാൽ നമ്മുടെ ജന്മസിദ്ധമായ കഴിവുകൾ പോലും ഉപയോഗപ്പെടാതെ പോകും. എന്നാൽ പ്രയത്നിക്കുന്നവനാകട്ടെ എന്തും നേടാൻ സാധിക്കും. അവന്റെ മുന്നിൽ നിന്നും തടസ്സങ്ങൾ എല്ലാം ഓടിയൊളിക്കും. ലോക രാഷ്ട്രങ്ങളിൽ ജപ്പാൻകാരാണ് പ്രയത്നത്തിന് പേര് കേട്ടവർ.രണ്ടാം ലോകമഹായുദ്ധത്തിൽ അമേരിക്ക ആറ്റംബോംബ് ഇട്ടതോടുകൂടി തീർന്നു ജപ്പാന്റെ കഥ എന്നാണ് എല്ലാവരും കരുതിയത്. എന്നാൽ ആ വെണ്ണീർ കൂമ്പാരത്തിൽ നിന്ന് അവർ ഒരു ഫിനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റു വന്നു. ഇന്ന് ലോകത്തിലെ ഏറ്റവും സമ്പന്നമായ രാഷ്ട്രങ്ങളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. അതാണ് ഉദ്യമത്തിന്റെ ,പരിശ്രമത്തിന്റെ മഹത്വം...💐💐💐

*ആലസ്യം വെടിയുക...*

*പരിശ്രമിക്കുക*

*അത് ജീവിതത്തിന്റെ ഉന്നതികളിലേക്ക് നിങ്ങളെ കൈ പിടിച്ചുയർത്തും..

LCHF DIET


രാവിലെ  ഒരു ബട്ടർ കോഫി യിൽ തുടങ്ങുക , വേണമെങ്കിൽ ...ഓംലറ്റ് കഴിക്കാം

പിന്നെ വിശക്കുമ്പോൾ .... എന്തെങ്കിലും ( ക്യാബേജ് , വെണ്ടയ്ക്ക , അമര etc ) മിക്സഡ് ആക്കിയോ ...സ്വന്തമായോ ഉണ്ടാക്കാം  ... കൂടെ ... ബീഫ് ,  മീൻ വറുത്തതോ , കറിവെച്ചതോ , കഴിക്കാം ..

വൈകുനേരം ...ഒരു ബട്ടർ കോഫി കൂടെ കഴിക്കാം ..... ( വേണമെങ്കിൽ  nuts ഉം )

രാത്രിയിൽ :  സലാഡ്‌സ്  ഒലിവു ഓയിൽ മിക്സ് ചെയ്തത് ... ഓർ  ചീസ്  മിക്സ് ആക്കിയത് ( cuccumber , lectuse ,cabage ,capsicum ,റെഡ് റാഡിഷ് , spring onion ) ഇവയൊക്കെ കട്ട് ചെയ്ത മിക്സ് ആക്കി സലാഡ്‌സ് ഉണ്ടാക്കാം .....

Most Important : വിശക്കുമ്പോൾ മാത്രം കഴിക്കുക ,  ഭക്ഷണങ്ങൾ തമ്മിലുള്ള duration വർധിപ്പിക്കുക ....

ബട്ടർ : Unsalted  വാങ്ങുക

വെളിച്ചെണ്ണ , ഒലിവു ഓയിൽ  എന്നിവ മാത്രം ഉപയോഗിക്കുക

200 ഗ്രാം  Meat  മാത്രം ഉപയോഗിക്കുക - Max for a Day

100 ഗ്രാമിൽ താഴെ  nuts  ഉപയോഗിക്കുക

ആവശ്യത്തിന് വെള്ളം കഴിക്കുക ..... ഒരു 3 .5  ലിറ്റർ എങ്കിലും .... Lemon + Salt വാട്ടർ  (14 ഗ്ലാസ്)

ബട്ടർ , ഇലക്കറികൾ ഉൾപെടുത്തുക , ശോധന നന്നാവാൻ നല്ലതാണു ....

2018, ഓഗസ്റ്റ് 11, ശനിയാഴ്‌ച

Affirmations vs Afformations


എന്താണ് Affirmation vs Afformation തമ്മിലുള്ള വെത്യാസം

നമ്മൾ എല്ലാ ദിവസവും Affirmation പറയുമ്പോൾ നമ്മളിൽ Positive energy വരും

If I say, "I'm happy today," I need to believe that I'm a very happy person, and I start to look for reasons to be happy. I think it is the same as if I ask, "Why am I so happy today?" - so I need to give myself some reasons, too!

Afformation ask question to our affirmation, its more powerful.

Noah St. John, author of The Secret Code of Success, has created The Afformations Method

Some Examples for you

Affirmation: I’m a successful man!

Afformation: Why am I a successful man?

Affirmation: I have a wonderful wife by my side!

Afformation: Why do I have a wonderful wife by my side?

Affirmation: I’m handsome, Sexy and Smart!

Afformation: Why am I so handsome, Sexy and Smart?

2018, ഓഗസ്റ്റ് 7, ചൊവ്വാഴ്ച

Steve Jobs’s morning routine


സ്റ്റീവ് ജോബ്സിന്റെ പ്രഭാതശീലം : ഒരു ലളിതമായ ചോദ്യമാണ്

സ്റ്റീവ് ജോബ്സ് ഓരോ ദിവസവും ആരംഭിക്കുന്ന പ്രചോദന തന്ത്രമാണെന്ന് അദ്ദേഹം പറഞ്ഞു 2005 നടന്ന ഒരു സമ്മേളനത്തിൽ.

കഴിഞ്ഞ 33 വർഷമായി ഞാൻ ഓരോ ദിവസവും രാവിലെ കണ്ണാടിയിൽ നോക്കി ഞാൻ ചോദിച്ചു: "ഇന്ന് എന്റെ ജീവിതത്തിലെ അവസാന ദിവസമായിരുന്നു എങ്കിൽ , ഇന്ന് ഞാൻ ചെയ്യാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടോ?"

അതിന്റെ ഉത്തരം കൂടുതൽ ദിവസം "no " ആണ് എങ്കിൽ എന്നിക്കു ഒരു മാറ്റം ആവിശ്യമുണ്ട് .

വളരെ മനോഹരമായ ഉപമയാണ് , നിങ്ങൾ നിങ്ങളോടു താനെ രാവിലെ ഈ ചോദ്യം ചോദിക്കുക .

Eat the frog... or the tadpoles.


തവള ... അല്ലെങ്കിൽ വാലുമാക്രിയെ കഴിക്കുക

നമ്മുടെ ഒരു ദിവസം ചെയ്യണ്ടിയാ കാര്യങ്ങളുടെ ലിസ്റ്റ് തയാറാക്കി , അത് വളരെ ഫലവത്തായി നേടിയെടുക്കുവാനുള്ള സമയമാണിത്.

ബ്രയാൻ ട്രേസി എന്ന രചയിതാവിന്റെ വാക്കുകളാണ് രാവിലെ തന്നെ "തവളെ കഴിക്കുക അല്ലെങ്കിൽ വാലുമാക്രിയെ കഴിക്കുക " .

"ഓരോ പ്രഭാതത്തിലും നിങ്ങൾ ആദ്യം ചെയ്യുന്ന കാര്യം ജീവനുള്ള തവള തിന്നുക. നിങ്ങൾക്കനുഭവപ്പെടുന്ന സംതൃപ്തിയോടെ ദിവസം മുഴുവൻ പോകാൻ കഴിയും, അത് ദിവസം മുഴുവൻ നിങ്ങൾക്ക് സംഭവിക്കാൻ പോകുന്ന ഏറ്റവും മോശമായ കാര്യമാണ്."

അദ്ദേഹം പറയുന്നു "തവള" നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യമോ ജോലിയോ ആണ്, നിങ്ങൾ ഏറ്റവും ഭയപ്പെടുന്ന ഒരാൾ, കാരണം അത് നിങ്ങൾക്ക് വലിയതും പ്രധാനപെട്ടതുമാകുന്നു. ദിവസത്തിന്റെ ആദ്യം നിങ്ങളുടെ ഏറ്റവും വലിയ ദൌത്യം ഏറ്റെടുത്ത് ശീലം ഉണ്ടാക്കുക, അത് പിന്നെ ശീലിക്കുക .

എന്നാൽ ഏറ്റവും പ്രയാസമുള്ള ജോലികൊണ്ട് ദിവസം ആരംഭിക്കുന്നത് നല്ലതുമാണ് അതുപോലെ ബുദ്ധിമുട്ടാണ്. നിങ്ങളുടെ ദിവസം ആരംഭിക്കാൻ അത് കൂടുതൽ ബുദ്ധിമുട്ടുള്ളതാക്കുന്നു. ചിലപ്പോഴൊക്കെ, തുടക്കത്തിൽ കുറച്ച് ചെറിയ കാര്യങ്ങൾ മായ്ച്ചു കളയുകയും നിങ്ങളുടെ തവളയെ നേരിടാൻ ഉത്സുകനാകുകയും ചെയുക

ചെറിയ വിജയങ്ങളിൽ വർദ്ധിച്ചുവരുന്ന പുരോഗതി കൈവരിക്കുക, ദീർഘകാലത്തേക്ക് കൂടുതൽ ഉൽപ്പാദനക്ഷമതയിലേക്ക് നയിക്കും.തവള തിന്നുന്നതിലൂടെ നിങ്ങൾ നന്നായി പ്രവർത്തിക്കുന്നുണ്ടോ,നല്ലതായി പോക്കാൻ കഴയില്ല എങ്കിൽ മാത്രം വാൽമാക്രിയെ കഴിക്കുക

നിങ്ങൾ വിജയം രവിലെ കൈവരിച്ചാൽ, നിങ്ങളുടെ ദിവസം വിജയിക്കും . നാം എല്ലാവരും ജീവിതത്തിൽ വിജയം ആഗ്രഹിക്കുന്നു?