കലാമിന്റെ അഗ്നിച്ചിറകുള്ള വാക്കുകള്‍
ഇന്ത്യ എന്നും കലാമിന്റെ വാക്കുകള്‍ക്ക് എന്നും ചെവിയോര്‍ത്തിരുന്നു. യുവാക്കള്‍ക്ക് എന്നും പ്രചോദനം നല്‍കുന്ന വാക്കുകള്‍ അദ്ദേഹം പകര്‍ന്നു നല്‍കി. ആശയങ്ങളെക്കാള്‍ ഏറെ ചിന്തോദീപകമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍ പലതും.
അഗ്നിച്ചിറകുള്ള വാക്കുകളില്‍ ചിലത്
1. സ്വപ്നം യാഥാര്‍ഥ്യമാകണമെങ്കില്‍ നിങ്ങള്‍ ആദ്യം സ്വപ്‌നങ്ങള്‍ കാണണം.
2. ഒരു രാജ്യം അഴിമതിവിരുദ്ധവും നല്ല മനസ്സുള്ളവരുടേതുമാകണമെങ്കില്‍ അതിന് സമൂഹത്തില്‍ മൂന്നു പേര്‍ക്ക് പ്രധാന മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയും. അത് അച്ഛന്‍, അമ്മ, അധ്യാപകര്‍ എന്നിവര്‍ക്കാണ്
3.വ്യത്യസ്തമായി ചിന്തിക്കാനുള്ള ധൈര്യം യുവാക്കള്‍ക്കുണ്ടാകണം, പുതിയ കണ്ടെത്തല്‍ നടത്താനുള്ള ധൈര്യം കാട്ടണം, ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ സഞ്ചരിക്കണം, നടക്കില്ലെന്ന് കരുതുന്നവ കണ്ടെത്തി പ്രശ്‌നങ്ങളെ നേരിട്ട് അതിനെ തരണം ചെയ്യാന്‍ കഴിയണം. ഇതെല്ലാം വളരെ വലിയഗുണങ്ങളാണ് യുവാക്കള്‍ ഒത്തൊരുമിച്ച് മുന്നോട്ട് നീങ്ങണം. പുതിയ തലമുറയോടുള്ള എന്റെ സന്ദേശമിതാണ്.
4. കഠിനാധ്വാനികളെ മാത്രമെ ദൈവം സഹായിക്കൂ. ആ തത്വം എപ്പോഴും ഓര്‍ക്കുക
5. ആകാശത്തേക്ക് നോക്കുക. നമ്മള്‍ ഒറ്റയ്ക്കല്ല. സ്വപ്‌നം കാണുന്നവരോടും കഠിനാധ്വാനികളോടും മാത്രമേ ഈ പ്രചഞ്ചം സംവദിക്കൂ
6. മനുഷ്യന് ബുദ്ധിമുട്ടുകള്‍ ആവശ്യമാണ് കാരണം വിജയം ആസ്വദിക്കാന്‍ അത് അത്യാവശ്യമാണ്
7. നമ്മുടെ കുട്ടികള്‍ക്ക് ഒരു നല്ല നാളെകളുണ്ടാകാന്‍ നമുക്ക് നമ്മുടെ ഇന്നുകളെ ത്യാജിക്കാം
8. മഹാന്മാരുടെ മഹത്തായ സ്വപ്‌നങ്ങള്‍ എപ്പോഴും യാഥാര്‍ഥ്യമാകും
9. ഒരു നേതാവിനെ ഞാന്‍ നിര്‍വചിക്കട്ടെ. അയാള്‍ക്ക് കാഴ്ചപ്പാടും അഭിനിവേശവും വേണം, ഏത് തരം പ്രശ്‌നത്തിലും ഭയക്കുന്നവനാകരുത്. എങ്ങനെ അതിനെ അതിജീവിക്കാമെന്ന് അറിയാവുന്നയാളായിരിക്കണം. ഏറ്റവും പ്രധാനം സത്യസന്ധതയോടെ ജോലി ചെയ്യുന്നയാളായിരിക്കണം.
10. ഒരു ദൗത്യത്തില്‍ വിജയിക്കണമെങ്കില്‍ നിങ്ങള്‍ ഏക മനസ്സോടുകൂടി ലക്ഷ്യത്തിലേക്ക് നീങ്ങണം
11. ഈശ്വരന്‍, നമ്മുടെ സൃഷ്ടാവ് നമ്മുടെ ഓരോരുത്തരുടെയും ഉള്ളില്‍ വ്യക്തിത്വം, കാര്യപ്രാപ്തി, കരുത്ത് എന്നിവ സംഭരിച്ചിട്ടുണ്ട്. പ്രാര്‍ഥന ഇവയോരൊന്നും വികസിപ്പിച്ചെടുക്കാന്‍ നമ്മെ സഹായിക്കും.
12. മികവ് ഒരു ആകസ്മികതയല്ല, അതൊരു തുടര്‍പ്രക്രിയയാണ്
13. ജീവിതം ബുദ്ധിമുട്ടുള്ള ഒരു കളിയാണ്. ഒരു വ്യക്തിയായി വളരാനുള്ള നിങ്ങളുടെ ജന്മാവകാശം തിരിച്ചറിഞ്ഞാല്‍ മാത്രമേ ആ കളിയില്‍ നിങ്ങള്‍ക്ക് ജയിക്കാനാകൂ.
14. ഒരു വിദ്യാര്‍ഥിയുടെ ഏറ്റവും പ്രധാന സ്വഭാവസവിശേഷത ചോദ്യം ചോദിക്കാനുള്ള ആര്‍ജവമാണ്. വിദ്യാര്‍ഥികള്‍ എപ്പോഴും ചോദ്യം ചോദിക്കണം
15. ഉറക്കത്തിൽ കാണുന്നതല്ല, നമ്മളെ ഉറങ്ങാൻ സമ്മതിക്കാത്തതാണ് സ്വപ്നം
16. വിജയം ആസ്വാദ്യകരമാകണമെങ്കിൽ പ്രയാസങ്ങൾ ആവശ്യമാണ്