2016, ഓഗസ്റ്റ് 30, ചൊവ്വാഴ്ച

www .സുന്നത്തു വർക്ക് .കോം


അബുക്ക യുടെ ജോലി സുന്നത്തു ചെയ്കയാണ് , ഇപ്പോൾ എല്ലാരും ആശുപത്രയിലായാണ് സുന്നത്തു ചെയ്യാൻ പോകുന്നത് , അതു കൊണ്ട് അബുക്കയ്ക്കു കാര്യമായി പണി ഒന്നും ഇല്ല , മകൻ നടത്തുന്ന കടയിലെ വരുമാനം കൊണ്ട് കുടുംബം കഴിഞ്ഞു പോകുന്നു .

"ബാപ്പാ ഇങ്ങൾ വീട്ടിൽ കുത്തിയിരിന്നാൽ ഒരു പണിയും നടക്കില്ല, നമ്മുക്ക് ടീവി യിൽ പരസ്യം കൊടുകാം , ആധുനിക രീതിയിൽ സുന്നത്തു ചെയ്തു കൊടുക്കും എന്ന് "

അബുക്ക മോനെ ഒരാട്ട്‌ വച്ചു കൊടുത്തു " പോടാ , ടീവിയിൽ പരസ്യം കൊടുക്കണം എങ്കിൽ കുടുംബം വിൽക്കണം " അക്കാര്യം അവിടെ തീർന്നു .

കുറെ ദിവസം കഴിഞ്ഞു സൂര്യ ടീവിയിൽ പരസ്യം കണ്ടു ഹുസൈൻ കുഞ്ഞു ചാടി എണിറ്റു www .സുന്നത്തു വർക്ക് .കോം !!! ഹുസൈൻ കുഞ്ഞു ബാപ്പാനെ നോക്കി അലറി " ബാപ്പ , ഞാൻ പറഞ്ഞപ്പോൾ ഇങ്ങള്‌ കേട്ടില്ല , പോയി മരി , ദേ ആണുങ്ങള് പരസ്യം

കൊടുത്തിരിക്കുന്നു ഡബ്ലിയു ഡബ്ലിയു ഡബ്ലിയു . സുന്നത്തു വർക്ക് .കോം

ഇംഗ്ലീഷ് പറഞ്ഞാൽ www..sunnetwork.com

2016, ഓഗസ്റ്റ് 28, ഞായറാഴ്‌ച

Story of a Crow (കാക്കയുടെ കഥ)


ഒരു വനത്തില്‍ ഒരു കാക്ക വളരെ സന്തോഷത്തോടെ, സംതൃപ്തജീവിതം നയിച്ചിരുന്നു.

എന്നാല്‍ ഒരു നാള്‍ കാക്ക, ഒരു അരയന്നത്തെ കാണാനിടയായി....

''ഈ അരയന്നം തൂവെളളയും ഞാന്‍ കരിക്കട്ട പോലെ കറുത്തതുമാണല്ലോ...''

കാക്ക ചിന്തിച്ചു....

''തീര്‍ച്ചയായും, ഈ ലോകത്തിലെ ഏററവും സന്തോഷവാനായ പക്ഷി ഈ അരയന്നം തന്നെയായിരിക്കും..''

തന്‍റെ മനസില്‍ തോന്നിയത് അവന്‍ അരയന്നത്തിനോട് വെളിപ്പെടുത്തി.

''ഓ...തീര്‍ച്ചയായും.''

അരയന്നം പറഞ്ഞു, ''ഞാന്‍ തന്നെയാണ് ഈ പ്രദേശത്തെ ഏററവും സന്തോഷവാനായിരുന്ന പക്ഷി, രണ്ടു വര്‍ണങ്ങളുളള ഒരു തത്തയെ നേരില്‍ കാണുന്നത് വരെ.''

''ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നത്, സൃഷ്ടിക്കപ്പെട്ടിട്ടുളളതില്‍ വെച്ച് ഏററവും സന്തോഷവാനായ പക്ഷി, രണ്ടു വര്‍ണങ്ങളുളള ആ തത്ത തന്നെയായിരിക്കും.''

കാക്ക അപ്പോള്‍തന്നെ തത്തയെ സമീപിച്ച് കാര്യങ്ങള്‍ പറഞ്ഞു.

തത്ത, വളരെ വിഷമത്തോടെ, ഇങ്ങനെ വിശദീകരിച്ചു,

''ഒരു മയിലിനെ കണ്ടുമുട്ടുന്നതുവരെയും ഞാന്‍ വളരെ സന്തോഷവാനായാണ് ജീവിച്ചത്''.

''എനിക്ക് രണ്ട് നിറങ്ങളെ ഉളളൂ. പക്ഷെ മയിലിന് ധാരാളം വര്‍ണങ്ങളുണ്ട്.''

പിന്നീട് കാക്ക മയിലിനെ കാണുന്നതിനായി ഒരു മൃഗശാലയിലെത്തി.

അപ്പോള്‍ അവിടെ മയിലിനെ കാണാനായി നൂറുകണക്കിന് ആള്‍ക്കാര്‍ സന്തോഷത്തോടെ കൂടി നില്‍ക്കുന്നതു കണ്ടു.

ആള്‍ക്കാരെല്ലാം പോയികഴിഞ്ഞ് കാക്ക മയിലിനെ സമീപിച്ചു.

''പ്രിയ സുഹൃത്തെ, താങ്കള്‍ വളരെ സുന്ദരനാണ്''.

'' ദിനവും താങ്കളെ കാണാനായി ആയിരക്കണക്കിന് ജനങ്ങള്‍ വരുന്നു''.

''ഈ ആള്‍ക്കാര്‍ തന്നെ എന്നെ കണ്ടാല്‍ ആട്ടിപ്പായിക്കും.''

'' താങ്കളാണ്,താങ്കള്‍ മാത്രമാണ്, ഈ ഗ്രഹത്തിലെ ഏററവും സന്തോഷവാനായ പക്ഷിയെന്ന് ഞാന്‍ കരുതുന്നു.''

മയില്‍ പറഞ്ഞു, ''ഈ ഗ്രഹത്തിലെ ഏററവും സുന്ദരനും സന്തോഷവാനുമായ പക്ഷി ഞാന്‍ തന്നെയാണെന്ന് എപ്പോഴും ചിന്തിച്ചിരുന്നു.''

'' പക്ഷെ എന്‍റെ സൗന്ദര്യം മൂലം ഞാന്‍ ഈ മൃഗശാലയില്‍ തടവില്‍പ്പെട്ടിരിക്കുന്നു.''

''മാത്രമല്ല, ഞാന്‍ ഇവിടം മുഴുവന്‍ വളരെ ശ്രദ്ധയോടെ പരിശോധിച്ചു.''

''അതില്‍ നിന്ന് ഒരു യാഥാര്‍ത്ഥ്യം എനിക്ക് മനസിലായി''. ''അതെന്തെന്നാല്‍, ഇവിടെ ഒരു കൂട്ടിലും അടച്ചിട്ടിട്ടില്ലാത്ത പക്ഷി കാക്ക മാത്രമാണ്.''

''കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, ഞാന്‍ ചിന്തിക്കുകയായിരുന്നു, കാക്കയായി ജനിച്ചിരുന്നെങ്കില്‍, ഹോ.... സന്തോഷത്തോടെ, എല്ലായിടങ്ങളിലും എനിക്ക്, പറന്നു രസിച്ചു നടക്കാമായിരുന്നല്ലോ''

ഇതാണ് നമ്മുടെയും യഥാര്‍ത്ഥ പ്രശ്നം. നാം തന്നെ, നമ്മളെ മററുളളവരുമായി അനാവശ്യമായി താരതമ്യം ചെയ്യും. എന്നിട്ട് ദുഖിക്കും.

സ്രഷ്ടാവ് നമുക്ക് ഓരോരുത്തര്‍ക്കും തന്നിരിക്കുന്നത് എന്താണെന്നും അതിന്‍റെ മൂല്യം എത്രത്തോളമാണെന്നും നാം തിരിച്ചറിയുന്നില്ല.

ഈ അറിവില്ലായ്മ നമ്മെ ദുഖത്തിന്‍റെ പടുകുഴിയില്‍ കൊണ്ടെത്തിക്കും.

ദൈവം തന്ന അനുഗ്രഹങ്ങളും അവയുടെ മൂല്യവും തിരിച്ചറിയുക.

നമ്മുടെ സന്തോഷത്തെ ഇല്ലായ്മ ചെയ്യുന്ന, ഈ തരംതാണ, താരതമ്യപ്പെടുത്തല്‍ ഉപേക്ഷിക്കൂ.

അവനവനെ തന്നെ സ്വയം തിരിച്ചറിയൂ..

2016, ഓഗസ്റ്റ് 24, ബുധനാഴ്‌ച

ആനയും ഉറുമ്പും (Ant & Elephant Story)


ആനയും ഉറുമ്പും മംഗലാപുരം പോകാനായി കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തി .. ട്രെയിൻ കാത്തിരിക്കുന്ന സമയത് ആന ഉറുമ്പിനോട് പറഞ്ഞു

" ഈ മലബാർ എക്സ്പ്രസ്സ് ഞാൻ റെയിൽവേക്ക് വാങ്ങി കൊടുത്തതാണ്" ഉറുമ്പ് വിശ്വസിച്ചില്ല .. അവസാനം അവർ 1000 രൂപക്ക് ബെറ്റ് വെച്ചു

കുറച്ചു കഴിഞ്ഞു റെയിൽവേ അനൗൺസ്‌മെന്റ് വന്നു ...

" യാത്രിയൂം കൃപയാ നാം കിജിയെ.. ഗാടി നമ്പർ 6629 മലബാർ എക്സ്പ്രസ്സ് 'ആനേ കി സംഭാവനാ' ഹേ"

☺☺☺☺

അങ്ങനെ 1000 രൂപ ആനക്ക് കിട്ടി

പ്രണയം


എനിക്ക് പ്രണയിക്കാന് പറ്റിയ ഒരാളെ ഞാന് എങ്ങനെ കണ്ടെത്തും ? ഒരു പെണ്കുട്ടി സന്യാസിയോട് ചോദിച്ചു ...

സന്യാസി : നാളെ പുന്തോട്ടത്തില്‍ ചെന്ന് നിനക്ക് ഇഷ്ട്ടം ഉള്ള ഭംഗി ഉള്ള ഒരു പൂ പറിച്ചു കൊണ്ട് വരൂ ...

പെണ്കുട്ടി പോയി പിറ്റേ ദിവസം വെറും കൈയോടെ വന്നു എന്നിട്ട് സന്യാസിയോട് ... ഞാന് ഭംഗി ഉള്ള എനിക്ക് ഇഷ്ട്ടപെട്ട ഒരു പൂവിനെ കണ്ടു .. അതിലും ഭംഗി ഉള്ള പൂ അനേഷിച്ചു നടന്നു ഞാന് അതിലും ഭംഗി ഉള്ള പൂവിനെ കിട്ടിയില്ല ..എനിക്ക് ഇഷ്ട്ടപെട്ട പൂ പറിക്കാന് തിരിച്ചു വന്നപ്പോള് വേറെ ഒരാള് ആ പൂ പറിച്ചു കൊണ്ട് പോയിരുന്നു ...

സന്യാസി : ഇതു പോലെ ആണ് പ്രണയവും ... നമുക്ക് ഇഷ്ട്ടം ഉള്ള ആള് നമ്മുടെ മുന്നില് ഉണ്ടാവും പക്ഷെ അതിലും നല്ലത് നോക്കി നമ്മള് അനേഷിച്ചു നടക്കും കിട്ടാതെ ആകുപ്പോള് നമ്മള് തിരിച്ചു ഇഷ്ട്ടം ഉള്ള ആളുടെ അടുത്ത് വരാന് നോക്കും അപ്പോഴേക്കും അയാളെ വേറെ പെണ്കുട്ടി സ്വന്തം ആകിയിരിക്കും ....

2016, ജൂൺ 15, ബുധനാഴ്‌ച

അച്ചനും മകനും


ഒരു ദിവസം , കൃഷിക്കാരനായ അച്ചനും മകനും കുടി അവരുടെ കഴുതെയും കുട്ടി പട്ടണത്തില്‍ പോകാന്‍ തുടങ്ങി, കുട്ടി കഴുത പുറത്തു ഇരുന്നു , അച്ചന്‍ കൂടെ നടന്നു അവര്‍ അങ്ങനെ ഒരു ഇട വഴയില്‍ ചെന്നപ്പോള്‍ ഒരു ഗ്രാമ വാസിയെ കണ്ടു , അയാള്‍ കുട്ടിയോട് പറഞ്ഞു നാണമില്ലേ നിനക്ക് , നിന്‍റെ അച്ഛനെ നടത്തുന്നു , നീ കഴുത പുറത്തു ഇരുന്നു സുഗികുന്നു. അത് കേട്ട് കുട്ടി ഇറങ്ങി അച്ചന്‍ കഴുത പുറത്തു കയറി യാത്രയായി അങ്ങനെ കുറെ ചെന്നപ്പോള്‍ ഒരു അപരിചിതനെ കണ്ടു അയാള്‍ പറഞ്ഞു " പ്രായം ഉള്ള മനുഷ്യ നിങ്ങള്‍ സ്വാര്‍ത്ഥന്‍, കുട്ടിയെ നടത്തിയിട്ട് , കഴുത പുറത്തു കയറി ഒറ്റക് ഇരുന്നു യാത്ര ചെയുന്നു.

അങ്ങനെ അച്ചന്‍ മകനും കുടി കഴുത പുറത്തു കയറി ഇരുന്നു യാത്ര ചെയ്യാന്‍ തുടങ്ങി..കുറെ മുന്‍പ്പോട്ടു ചെന്നപ്പോള്‍ എതിരെ വരുന്ന സ്ത്രീ ഇതു കണ്ടിട്ട് " നിങ്ങള്‍ അച്ഛനും മകനും ഇത്രേം ദുഷ്ടന്‍മാര്‍ അയയി പോയലോ കഷ്ടം, ഒരു പാവം മൃഗം അതിനെക്കാള്‍ ഭാരം ഉള്ള നിങ്ങള്‍ക്ക് അതിന്റെ മുകളില്‍ കയറി ഇരുന്നു യാത്ര ചെയ്യാന്‍ എങ്ങനെ തോന്നി"

ഇതു കേട്ട് അവര്‍ രണ്ടുപേരും കഴുത പുറത്തും നിന്നും ഇറങ്ങി, കഴുതയുടെ കാല്‍ രണ്ടും കെട്ടി, അടുത്തുള്ള മരത്തില്‍ നിന്നും നിളമുള്ള കമ്പ് വെട്ടി എടുത്തു, അതില്‍ കഴുതയുടെ കെട്ടിവെച്ച കാല്‍ ചേര്‍ത്തു. രണ്ടു പേരുടെയും തോള്ളില്‍ വച്ച് അവര്‍ യാത്രയായി.അങ്ങനെ വളരെ വെള്ളം ഉള്ള നദിയുടെ മുകളില്‍ കുടി യുള്ള പാലത്തില്‍ കയറി . പാലത്തില്‍ കയറിയപ്പോള്‍ തുങ്ങി കിടന്ന കഴുത താഴെ വെള്ളം കണ്ടു പേടിച്ചു അത് കുതറി അപ്പോള്‍ അവരുടെ തോളില്‍ നിന്നും കമ്പ് തെന്നി പോയി, കഴുത നദിയില്‍ വീണു, കാലുകള്‍ കെട്ടി വച്ചത് കാരണം കഴുതയ്ക് രക്ഷപെടാന്‍ കഴിഞ്ഞില്ല, അങ്ങനെ നിന്താന്‍ കഴിയാതെ കഴുത വെള്ളത്തില്‍ താഴ്ന്നു പോകുന്നതു അവര്‍ക്ക് നോക്കി നിലക്കാനെ കഴിഞ്ഞുയുള്ളൂ.

കുറച്ചു നേരം രണ്ടു പേരും വളരെ നിശബ്ദരായി നിന്നും, അച്ചന്‍ മകനോട്‌ പറഞ്ഞു " മകനെ , നമ്മള്‍ ഇന്നു വിലപ്പെട്ട ഒരു കാര്യം പഠിച്ചു, നമ്മള്‍ മറ്റുലോര്‍ടെ വാകുകള്‍ കേട്ട് അത് അനുസരിച്ച് പ്രവര്‍ത്തിച്ചത് കൊണ്ടു നമ്മള്‍ക് നമ്മള്‍ടെ കഴുത നഷ്ടംമായി".

2016, ജൂൺ 5, ഞായറാഴ്‌ച

Story of Anu


അനു അവള്‍ പത്താം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയാണ്, അവള്‍ക് പഠിത്തത്തില്‍ വലിയ താല്പര്യമില്ല, അവള്‍ടെ അമ്മ എപ്പോഴും പറയും ഒരു കല്യാണം കഴിക്കാന്‍ വേണ്ടി എങ്കിലും പടിക്ക്. അവള്‍ടെ മനസ്സില്‍ ഒരു കല്യാണം കഴിച്ചാല്‍ പിന്നെ പടികണ്ട എന്നുള്ള തോന്നല്‍ തോന്നി തുടങ്ങി.

അവള്‍ടെ ബെസ്റ്റ് ഫ്രണ്ട് അറുപതിയന്ജ്ജു വയസ്സുള്ള സാറ അമ്മച്ചിയാണ്, എന്നും ക്ലാസ്സ്‌ കഴിഞ്ഞു വന്നു സാറ അമ്മച്ചിയെ കാണാന്‍ പോകും, അമ്മച്ചിടെ മക്കള്‍ എല്ലാം വിദേശത്താണ്, കൃഷിയാണ് അമ്മച്ചിയുടെ വിനോദം.അത് എല്ലാര്ക്കും കൊടുകുക അവിടെ ചെന്നാല്‍ എന്തെങ്കിലും ഒക്കെ കഴിക്കാന്‍ കൊടുക്കും അവള്‍ക് , പിന്നെ അമ്മച്ചിയുടെ സന്തോഷം വിഷമം എല്ലാം പറയുന്നത് അവളോട്‌ ആണ്.

അമ്മച്ചിയുടെ വിഷമം ഇപ്പോള്‍, മുത്ത മകന്‍ സോജന്‍ വിവാഹ ബന്ധം വേര്‍പെട്ടു നില്കുവ, അവനു ഒരു പെണ്ണ് വേണം , അമ്മച്ചിയുടെ കഴിവ് പോലെ അമ്മച്ചി പല ആലോചനകളും നോകുന്നുണ്ട്‌.

ഒരു ദിവസം പതിവ് പോലെ അവള്‍ അവിടെ ചെന്ന്

അമ്മച്ചി " അനു , സോജന്‍ ഇന്നു രാവിലെ വന്നു"

അനു " കല്യാണം വലതുമായോ "

അമ്മച്ചി " ഇല്ല" " ഡാ സോജ നീ ഇങ്ങോട്ട് വന്നെ"

അപ്പോള്‍ സോജന്‍ ഹാളിലോട്ടു വന്നു ഒരു ഉറക്ക ചുവയോടു കുടി

സോജന്‍ " അനു, നിന്റെ ക്ലാസ്സ്‌ ഒക്കെ എങ്ങനെ പോകുന്നു"

അനു " കുഴപ്പമില്ല "

പിന്നെ ഓരോ കുശലം പറഞ്ഞു ഇരുന്നു, അപ്പോള്‍ അമ്മച്ചി അവള്‍ക് കുറച്ചു മിട്ടായി കൊണ്ടു കൊടുത്തു , എന്നിട്ട് അവള്‍ടെ അടുത്ത് ഇരുന്നു.

അനു " ഞാന്‍ സോജന്‍ ചേട്ടന് ഒരു കല്യാണം ആലോചികട്ടെ "

അമ്മച്ചി " ഏതാ പെണ്ണ്"

അനു ' ഞാന്‍ , എനിക്ക് സമ്മതംമാണ് " അവള്‍ ഇതു പറഞ്ഞു തല താഴ്ത്തി

അമ്മച്ചി & സോജന്‍ പൊട്ടി ചിരിക്കുകയാണ്...അവര് ചിരി നിര്‍ത്തുന്നില്ല....

അമ്മച്ചി " പതിനാറു തികയാത്ത നിയാണ് നാല്‍പതു വയസുള്ള സോജനെ കെട്ടാന്‍ പോകുന്നെ " പിന്നെ അമ്മച്ചി കൈകൊട്ടി ചിരിച്ചു കൊണ്ടേ ഇരിന്നു.

പത്താം ക്ലാസ്സ്‌ പടികാതിരികാന്‍ ഉള്ള അവസാനത്ത പയറ്റും പരാജയപ്പെട്ടു, അടുത്ത ഐഡിയ തപ്പിയെടുകാനായി പരിശ്രെമിച്ചു കൊണ്ടേ ഇരിക്കുന്നു.

2016, ഏപ്രിൽ 25, തിങ്കളാഴ്‌ച


അഹങ്കാരത്തിന്‍റെ ലക്ഷണങ്ങൾ

1.പെട്ടെന്ന് കോപിക്കുന്നു

2.മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കുന്നില്ല

3.എനിക്കെല്ലാംഅറിയാം, എനിക്കെല്ലാം കഴിയും, ഞാന്‍ എന്തോ ആണെന്ന് ചിന്തിക്കുന്നു!

4.തന്‍റെ കഴിവിലേക്കും , നേട്ടങ്ങളിലേക്കും,, മറ്റുള്ളവരുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു.

5.വിമര്‍ശനം കേട്ടാല്‍ പൊട്ടിത്തെറിക്കുന്നു!

6.വിമര്‍ശകരില്‍ നിന്ന് അകന്നു പോകും

7.വാക്കുകളെ ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെടും

8.ക്ഷെമിക്കാന്‍ സാധിക്കില്ല

9.തിരുത്തലുകള്‍ സ്വീകരിക്കില്ല

10. വിധേയപ്പെടില്ല

11.പരാതിപ്പെടുകയും,പിറുപിറുക്കുകയും ചെയ്യുന്നു

12.സ്വയം നശിച്ചാലും തോറ്റു കൊടുക്കില്ല

13.സ്വന്തം നേട്ടങ്ങളെക്കുറിച്ച് ചിന്തിച്ച് അവയില്‍ കുടുങ്ങിക്കിടക്കും

14.ദൈവത്തില്‍ ആശ്രെയിക്കില്ല

15.മറ്റുള്ളവരെ പുച്ഛം പറഞ്ഞും,താഴ്ത്തികെട്ടി സംസാരിച്ചും നടക്കും

16.തോറ്റാല്‍ തോല്പിച്ചവരോട് പക വച്ചു പുലര്‍ത്തുന്നു.

17.സ്വന്തം തെറ്റുകള്‍ മനസ്സിലാക്കാതെ അത് ആവര്‍ത്തിക്കുന്നു

18.നല്ല ബന്ധങ്ങള്‍, സ്ഥാപിക്കാനോ, ഉള്ളത് നിലനിര്‍ത്താനോ സാധിക്കില്ല

19.തന്നിഷ്ടം പോലെ പ്രവര്‍ത്തിക്കുന്നു

20.ഏതെങ്കിലും ദുശീലത്തിന് അടിമയായിരിക്കും

21.തെറ്റായ പഠനങ്ങളില്‍ പെട്ടെന്ന് വീഴുന്നു.

22.വീരവാദം മുഴക്കുന്നു.

അഹങ്കാരി സാധാരണ ഉപയോഗിക്കുന്ന ചില വാക്കുകള്‍

"എന്നെ അറിയിച്ചില്ല, എന്നോട് ആരും പറഞ്ഞില്ല"

"അത് ഇതിലും നന്നായി ഞാന്‍ ചെയ്തു കാണിക്കാമായിരുന്നു"

"ഞാന്‍ ചത്താലേ ഇതിവിടെ നടക്കൂ"

"എന്‍റെ അടുത്ത് നിങ്ങളുടെ ഒരു കളിയും നടക്കില്ല"

"നിനക്ക് എന്നെ ശരിക്കും അറിയില്ല"

"ഞാന്‍ നല്ലത് രണ്ടെണ്ണം പറഞ്ഞിട്ടുണ്ട്"

"എന്‍റെ കാര്യം ഞാന്‍ നോക്കിക്കൊള്ളാം"

"ഞാന്‍ ആരാണെന്ന് അവനെ ഞാന്‍ കാണിച്ചു കൊടുക്കാം" എന്‍റെ ഒരു മുഖം മാത്രമേ നീ കണ്ടിട്ടുള്ളൂ"

"നിന്‍റെയൊന്നും സഹായമില്ലാതെ ജീവിക്കാന്‍ പറ്റുമോന്നു ഞാനൊന്നു നോക്കട്ടെ"

മുകളിൽ പറഞ്ഞിരിക്കുന്നവയിൽ ഫുൾ മാർക്ക് കിട്ടുന്നവർ ചിന്തിക്കുക, മാറ്റം വരുത്തുക ,.