അബുക്ക യുടെ ജോലി സുന്നത്തു ചെയ്കയാണ് , ഇപ്പോൾ എല്ലാരും ആശുപത്രയിലായാണ് സുന്നത്തു ചെയ്യാൻ പോകുന്നത് , അതു കൊണ്ട് അബുക്കയ്ക്കു കാര്യമായി പണി ഒന്നും ഇല്ല , മകൻ നടത്തുന്ന കടയിലെ വരുമാനം കൊണ്ട് കുടുംബം കഴിഞ്ഞു പോകുന്നു .
"ബാപ്പാ ഇങ്ങൾ വീട്ടിൽ കുത്തിയിരിന്നാൽ ഒരു പണിയും നടക്കില്ല, നമ്മുക്ക് ടീവി യിൽ പരസ്യം കൊടുകാം , ആധുനിക രീതിയിൽ സുന്നത്തു ചെയ്തു കൊടുക്കും എന്ന് "
അബുക്ക മോനെ ഒരാട്ട് വച്ചു കൊടുത്തു " പോടാ , ടീവിയിൽ പരസ്യം കൊടുക്കണം എങ്കിൽ കുടുംബം വിൽക്കണം " അക്കാര്യം അവിടെ തീർന്നു .
കുറെ ദിവസം കഴിഞ്ഞു സൂര്യ ടീവിയിൽ പരസ്യം കണ്ടു ഹുസൈൻ കുഞ്ഞു ചാടി എണിറ്റു www .സുന്നത്തു വർക്ക് .കോം !!! ഹുസൈൻ കുഞ്ഞു ബാപ്പാനെ നോക്കി അലറി " ബാപ്പ , ഞാൻ പറഞ്ഞപ്പോൾ ഇങ്ങള് കേട്ടില്ല , പോയി മരി , ദേ ആണുങ്ങള് പരസ്യം
കൊടുത്തിരിക്കുന്നു ഡബ്ലിയു ഡബ്ലിയു ഡബ്ലിയു . സുന്നത്തു വർക്ക് .കോംഇംഗ്ലീഷ് പറഞ്ഞാൽ www..sunnetwork.com
അഡിപോളി
മറുപടിഇല്ലാതാക്കൂ