ഒരു ദിവസം , കൃഷിക്കാരനായ അച്ചനും മകനും കുടി അവരുടെ കഴുതെയും കുട്ടി പട്ടണത്തില്‍ പോകാന്‍ തുടങ്ങി, കുട്ടി കഴുത പുറത്തു ഇരുന്നു , അച്ചന്‍ കൂടെ നടന്നു അവര്‍ അങ്ങനെ ഒരു ഇട വഴയില്‍ ചെന്നപ്പോള്‍ ഒരു ഗ്രാമ വാസിയെ കണ്ടു , അയാള്‍ കുട്ടിയോട് പറഞ്ഞു നാണമില്ലേ നിനക്ക് , നിന്‍റെ അച്ഛനെ നടത്തുന്നു , നീ കഴുത പുറത്തു ഇരുന്നു സുഗികുന്നു. അത് കേട്ട് കുട്ടി ഇറങ്ങി അച്ചന്‍ കഴുത പുറത്തു കയറി യാത്രയായി അങ്ങനെ കുറെ ചെന്നപ്പോള്‍ ഒരു അപരിചിതനെ കണ്ടു അയാള്‍ പറഞ്ഞു " പ്രായം ഉള്ള മനുഷ്യ നിങ്ങള്‍ സ്വാര്‍ത്ഥന്‍, കുട്ടിയെ നടത്തിയിട്ട് , കഴുത പുറത്തു കയറി ഒറ്റക് ഇരുന്നു യാത്ര ചെയുന്നു.
അങ്ങനെ അച്ചന്‍ മകനും കുടി കഴുത പുറത്തു കയറി ഇരുന്നു യാത്ര ചെയ്യാന്‍ തുടങ്ങി..കുറെ മുന്‍പ്പോട്ടു ചെന്നപ്പോള്‍ എതിരെ വരുന്ന സ്ത്രീ ഇതു കണ്ടിട്ട് " നിങ്ങള്‍ അച്ഛനും മകനും ഇത്രേം ദുഷ്ടന്‍മാര്‍ അയയി പോയലോ കഷ്ടം, ഒരു പാവം മൃഗം അതിനെക്കാള്‍ ഭാരം ഉള്ള നിങ്ങള്‍ക്ക് അതിന്റെ മുകളില്‍ കയറി ഇരുന്നു യാത്ര ചെയ്യാന്‍ എങ്ങനെ തോന്നി"
ഇതു കേട്ട് അവര്‍ രണ്ടുപേരും കഴുത പുറത്തും നിന്നും ഇറങ്ങി, കഴുതയുടെ കാല്‍ രണ്ടും കെട്ടി, അടുത്തുള്ള മരത്തില്‍ നിന്നും നിളമുള്ള കമ്പ് വെട്ടി എടുത്തു, അതില്‍ കഴുതയുടെ കെട്ടിവെച്ച കാല്‍ ചേര്‍ത്തു. രണ്ടു പേരുടെയും തോള്ളില്‍ വച്ച് അവര്‍ യാത്രയായി.അങ്ങനെ വളരെ വെള്ളം ഉള്ള നദിയുടെ മുകളില്‍ കുടി യുള്ള പാലത്തില്‍ കയറി . പാലത്തില്‍ കയറിയപ്പോള്‍ തുങ്ങി കിടന്ന കഴുത താഴെ വെള്ളം കണ്ടു പേടിച്ചു അത് കുതറി അപ്പോള്‍ അവരുടെ തോളില്‍ നിന്നും കമ്പ് തെന്നി പോയി, കഴുത നദിയില്‍ വീണു, കാലുകള്‍ കെട്ടി വച്ചത് കാരണം കഴുതയ്ക് രക്ഷപെടാന്‍ കഴിഞ്ഞില്ല, അങ്ങനെ നിന്താന്‍ കഴിയാതെ കഴുത വെള്ളത്തില്‍ താഴ്ന്നു പോകുന്നതു അവര്‍ക്ക് നോക്കി നിലക്കാനെ കഴിഞ്ഞുയുള്ളൂ.
കുറച്ചു നേരം രണ്ടു പേരും വളരെ നിശബ്ദരായി നിന്നും, അച്ചന്‍ മകനോട് പറഞ്ഞു " മകനെ , നമ്മള്‍ ഇന്നു വിലപ്പെട്ട ഒരു കാര്യം പഠിച്ചു, നമ്മള്‍ മറ്റുലോര്‍ടെ വാകുകള്‍ കേട്ട് അത് അനുസരിച്ച് പ്രവര്‍ത്തിച്ചത് കൊണ്ടു നമ്മള്‍ക് നമ്മള്‍ടെ കഴുത നഷ്ടംമായി".
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ