2019, ഓഗസ്റ്റ് 21, ബുധനാഴ്‌ച

"If you can survive, you must remember that I love you too much"


ഒരു മിനിറ്റ് ഇതൊന്നു ഇതൊന്നു വായിച്ചു നോക്കിട്ട് പൊക്കൊളു.അല്ലങ്കിൽ ജീവിതകാലം മുഴുവനുള്ള നഷ്ടമാണിത്."..!!

ഇത് നേപ്പാളിൽ ഭൂമി കുലുക്കമുണ്ടായ സമയത്ത് സംഭവിച്ച ഒരു സ്നേഹ നിധിയായ അമ്മയുടെ ത്യാഗത്തിന്റെ കഥ. ഭൂമി കുലുക്കമുണ്ടായ ശേഷം ,രക്ഷാ പ്രവര്‍ത്തനം നടത്തുന്ന സൈനികര്‍ ഒരു യുവതിയുടെ തകര്‍ന്നടിഞ്ഞ വീടിനടുത്തെത്ത്തി അപ്പോള്‍ തകര്‍ന്നടിഞ്ഞ ... വീടിന്റെ അവശിഷ്ട്ടങ്ങള്‍ക്കിടയിലൂടെ അവര്‍ ആ യുവതിയ്ടെ മൃത ശരീരം കണ്ടു.പക്ഷെ അവളുടെ ആ കിടത്തില്‍ അവര്‍ക്കെന്തോ ഒരു അസ്വാഭാവികത തോന്നി. മുന്നിലേക്ക് ചാഞ്ഞു നിലത്ത് നെറ്റി കുത്തികൊണ്ട്, ഒപ്പം അവളുടെ രണ്ടു കൈ കൊണ്ട് എന്തോ ഒന്നിനെ മാറോട് ചേര്‍ത്ത് പിടിച്ചത്‌ പോലെ. തകര്‍ന്നടിഞ്ഞ വീടിന്റെ അവശിഷ്ട്ടങ്ങള്‍ അവളുടെ മുതുകിലും , തലയിലുമായി ചിതറികിടക്കുന്നു. Rescue TEAM ന്റെ ലീഡര്‍ ഒരു പാട് ബുധിമുട്ടികൊണ്ട് ചുമരിലെ ഒരു ചെറിയ വിള്ളലിലൂടെ കയ്യിട്ട് ആ സ്ത്രീയെ ഒന്നെത്തി പിടിക്കാന്‍ ശ്രമിച്ചു.അങ്ങനെ അദ്ദേഹം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ മനസ്സില്‍ ഒരു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു. ആ സ്ത്രീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്ന്.പക്ഷെ തണുത്ത് വിറങ്ങലിച്ച ആ ശരീരം കണ്ടപ്പോള്‍ അവള്‍ മരിച്ചു എന്ന് അവര്‍ക്ക്‌ ഉറപ്പായി . ടീം ലീഡറും ബാകിയുള്ളവരും ആ വീട് വിട്ടു മറ്റു വീടുകളുടെ അവശിഷ്ട്ടങ്ങള്‍കിടയില്‍ തുടിക്കുന്ന ഏതെന്കിലും ഒരു ശരീരം കിടപ്പുണ്ടോ എന്ന് തിരയാന്‍ തുടങ്ങി.പക്ഷെ ഏതോ ഒരു കാരണം ആ ടീം ലീടരെ മരിച്ചു പോയ ആ യുവതിയുടെ വീടിന്റെ അടുക്കലേക്ക് തന്നെ തിരിച്ചു പോകാന്‍ നിര്‍ബന്ദിച്ചു,അദ്ദേഹം മുട്ട്

കുത്തിനിന്ന് അവിടെ കണ്ട ഒരു ചെറിയ വിടവിലൂടെ കയ്യിട്ട് ആ ശരീരത്തിന്റെ അടിയില്‍ കണ്ട ചെറിയ സ്ഥലത്ത് തിരയാന്‍ തുടങ്ങി.പെട്ടെന്ന് ,അദ്ദേഹം ഉറക്കെ വിളിച്ചു പറയാന്‍ തുടങ്ങി ,” ഒരു കുട്ടി !ഇവിടെ ഒരു കുട്ടി ഉണ്ട്! “ എല്ലാവരും ഒരുമിച്ച് ശ്രമിച്ചു; ശ്രദ്ധയോടെ ആ സ്ത്രീയുടെ മുകളില്‍ വീണു കിടക്കുന്ന കല്ലും മണ്ണും എടുത്തു മാറ്റി.അവിടെ ആ അമ്മയുടെ ശരീരത്തിനടയില്‍ വെറും മൂന്നു മാസം മാത്രം പ്രായമുള്ള ഒരു പിഞ്ചു കുഞ്ഞ്‌,ഒരു കമ്പിളി പുതപ്പില്‍ പുതച്ച് കൊണ്ട്. തീര്‍ച്ചയായും ആ സ്ത്രീ തന്റെ ജീവന്‍ കൊടുത്ത് അവളുടെ മകനെ രക്ഷിക്കാന്‍ ശ്രമിച്ചിരിക്കുന്നു.അവളുടെ വീട് തകര്‍ന്നു വീഴുമ്പോള്‍ തന്റെ ശരീരം കൊണ്ട് തന്നെ തന്റെ മകനെ രക്ഷിക്കാന്‍ ശ്രമിച്ചു.

ടീം ലീഡര്‍ ആ കുഞ്ഞിനെ പോക്കിയെടുക്കുമ്പോഴും അവന്‍ ശാന്തമായി ഉറങ്ങുകയാണ്. കുട്ടിയെ ചികില്‍സിക്കാന്‍ ഡോക്ടര്‍ ഓടി വന്നു.‍കുട്ടിയെ പുതച്ച പുതപ്പ് തുറന്നപ്പോള്‍ ഡോകടര്‍ ഒരു സെല്‍ ഫോണ്‍ കണ്ടു. അതിന്റെ സ്ക്രീനില്‍ ഒരു ടെക്സ്റ്റ്‌ മെസ്സേജ് ഉണ്ടായിരുന്നു.” രക്ഷപ്പെടുകയാണെങ്കില്‍ നീ ഓര്‍ക്കണം ഞാന്‍ നിന്നെ ഒരു പാട് സ്നേഹിച്ചിരുന്നു എന്ന്".("If you can survive, you must remember that I love you.”) ആ സെല്‍ ഫോണ്‍ ഓരോരുത്തരായി കൈമാറി എല്ലാവരും ആ മെസ്സേജ് വായിച്ചു കരഞ്ഞു.”രക്ഷപ്പെടുകയാണെങ്കില്‍ നീ ഓര്‍ക്കണം ഞാന്‍ നിന്നെ ഒരു പാട് സ്നേഹിച്ചിരുന്നു എന്ന്.” അതാണ്‌ ഒരമ്മക്ക് മക്കളോടുള്ള സ്നേഹം. നമുക്കും അമ്മയെ സ്നേഹിക്കാനുള്ള മനസ് ദൈവം നല്‍കട്ടെ...!

Osho Words


മനുഷ്യ ജീവിതത്തെ നാലുവൃത്തങ്ങളായി തരംതിരിക്കാവുന്നതാണ്. ഒന്നാമത്തെ വൃത്തം പ്രവൃത്തിയുടേതാണ്, കർമ്മമണ്ഡലത്തിൻറേതാണ്. അതേറ്റവും പുറമേയുളളതാണ്. ഒരല്പം ഉള്ളിലേക്ക് നീങ്ങുമ്പോൾ നാം ചിന്തയുടെ മണ്ഡലത്തിലേക്ക് വന്നെത്തും. ഒരല്പം കൂടി ഉള്ളിലേക്കു നീങ്ങുബോൾ നാം വൈകാരികതയുടെ മണ്ഡലത്തിലേക്ക്, ഭക്തിയുടെയും സ്നേഹത്തിന്റെയും മണ്ഡലത്തിലേക്ക് എത്തിചേരും. കുറച്ചു കൂടി അകത്തേക്ക് കടന്ന് ചെല്ലുബോൾ നാം ആ പ്രഭവകേന്ദ്രത്തിൽ - സാക്ഷീചക്രത്തിൽ എത്തിചേരുന്നു. ആ സാക്ഷീഭാവമാണ് നമ്മുടെ സ്വഭാവം. കാരണം അതിനപ്പുറത്തേക്ക് പോകുന്നതിനായി യാതൊരു വഴിയുമില്ല. ആരും തന്നെ ഒരിക്കലും പോയിട്ടില്ല, ആർക്കും ഒരിക്കലും കഴിയുകയുമില്ല. ആ സാക്ഷിയുടെ സാക്ഷിയായിരിക്കുവാൻ അസാധ്യമാണ്. ആ സാക്ഷി, സാക്ഷിമാത്രമാണ്. നിങ്ങൾക്കതിനേക്കാൾ ആഴത്തിലേക്ക് പോകുവാൻ കഴിയുകയില്ല. അത് നമ്മുടെ അസ്തിവാരമാണ്. നമ്മുടെ വീട് നിർമ്മിക്കപ്പെട്ടിരിക്കുന്നത് ആ സാക്ഷിയുടെ അസ്തിവാരത്തിലാണ്. വികാരങ്ങളാലും, വിചാരങ്ങളാലും, പ്രവൃർത്തികളാലുമാണത് നിർമ്മിക്കപ്പെട്ടിരിക്കുന്നത്.

അതുകൊണ്ടാണ് മുന്ന് തരത്തിലുള്ള യോഗമാർഗ്ഗങ്ങളവിടെയുളളത്. കർമ്മയോഗം, ജ്ഞാനയോഗം, ഭക്തിയോഗം എന്നിങ്ങനെ പ്രവൃത്തിയുടേതായ, അറിവിന്റെതായ, ഭക്തിയുടേതായ യോഗങ്ങളാണവ. ഇവയാണ് ധ്യാനത്തിന്റെതായ മൂന്നു രീതികൾ. ഈ മൂന്നു ശിക്ഷണരീതികളിലുടെയും ഒരുവന് ആ സാക്ഷിയിലെത്തിചേരുന്നതിനുള്ള ശ്രമങ്ങൾ നടത്താൻ കഴിയും. ആ എത്തിച്ചേരലിനെയാണ് ശ്രീ ബുദ്ധൻ നിർവ്വാണം എന്ന് പറഞ്ഞത്. ഋഷിമാർ അനന്താനന്ദം എന്ന് പറഞ്ഞത്, സൂഫികൾ അന അൽ ഹക്ക് എന്നും.

- ഓഷോ

ശ്രീബുദ്ധൻ & ശിഷ്യൻ


ഒരിക്കൽ ശ്രീബുദ്ധനോട് ഒരു ശിഷ്യൻ തൻ്റെ വസ്ത്രങ്ങൾ പഴകയതിനാൽ ഒരു പുതിയ വസ്ത്രം നൽകണമെന്നപേക്ഷിച്ചു. ശ്രീബുദ്ധൻ ഉടനെ അതിന് അനുവാദം നൽകി. അടുത്ത ദിവസം ബുദ്ധൻ ആ ശിഷ്യനോട് ചോദിച്ചു:പുതിയ വസ്ത്രം കിട്ടിയൊ? നിനക്ക് വേറെ എന്തെങ്കിലും ആവശ്യമുണ്ടൊ?

ശിഷ്യൻ: ഗുരോ, അവിടുത്തേക്ക് നന്ദി പുതിയ വസ്ത്രം കിട്ടി. എനിക്ക് മറ്റൊന്നും ആവശ്യമില്ല.

ബുദ്ധൻ: പഴയ വസ്ത്രം നീ എന്തുചെയ്തു?

ശിഷ്യൻ: അതു ഞാൻ കിടക്ക വിരിപ്പായി ഉപയോഗിക്കുന്നു.

ബുദ്ധൻ: അപ്പോ നീ ആ പഴയ വിരിപ്പ് കളഞ്ഞുവോ?

ശിഷ്യൻ: ഇല്ല. അത് ജനാലമറയായി ഉപയോഗിക്കുന്നു.

ബുദ്ധൻ: പഴയ മറ എന്തുചെയ്തു?

ശിഷ്യൻ: അതിപ്പോൾ അടുക്കളയിൽ ചൂടുപാത്രങ്ങൾ പിടിക്കുവാനായി ഉപയോഗിക്കുന്നുണ്ട്.

ബുദ്ധൻ: അതിനു നേരത്തേ ഉപയോഗിച്ചിരുന്ന തുണി എന്തുചെയ്തു?

ശിഷ്യൻ: അത് നിലം തുകയ്ക്കുവാൻ ഉപയോഗിക്കുന്നു.

ബുദ്ധൻ: അപ്പോൾ, നേരത്തേ നിലം തുടച്ചിരുന്ന പഴന്തുണിയോ?

ശിഷ്യൻ: ഗുരോ! അത് തീരെ പഴകിയിരുന്നു. മറ്റൊന്നിനും ഉപയോഗിക്കാൻ സാധിക്കാത്തതുകൊണ്ട് മൺവിളക്കിലെ തിരിയായി ഉപയോഗിക്കുന്നു.

ഇത് കേട്ട് ബുദ്ധൻ മന്ദഹസിച്ചു. എന്നിട്ട് അടുത്തിരുന്ന ശിഷ്യരെ നോക്കിപറഞ്ഞു..

കണ്ടില്ലേ..തികച്ചും ഉപയോഗശൂന്യമെന്നു കരുതുന്ന ഏതൊരു വസ്തുവിനും എന്തെങ്കിലും ഉപയോഗം കണ്ടെത്താൻ കഴിയും.

*ഈ കഥ ഈ ആധുനിക കാലത്ത് ഏറെ പ്രസക്തിയുണ്ട്. അതായത് പ്രകൃതി വിഭവങ്ങളെ ഏറ്റവും മിതമായി ഉപയോഗിക്കുക, പുനരുപയോഗിക്കാൻ കഴിയുന്നവയെ ആ രീതിയിൽ പരമാവധി പ്രയോജനപ്പെടുത്തുക. അതുവഴി മാലിന്യമുക്തമായ ഒരു ലോകത്തെ സൃഷ്ടിക്കുവാൻ നമുക്ക് സാധിക്കും. അതുകൂടിയാവണം നമ്മുടെ പരിസ്ഥിതി സംരക്ഷണങ്ങളിലൊരു പ്രവർത്തനം.

Mohanlal


മോഹൻലാലിനോട് ഒരു ആരാധിക ചോദിച്ചു..സാർ ഒരു മനുഷ്യ ആയുസ്സിൽ നേടാൻ കഴിയാത്തവണ്ണം ഉയരങ്ങളിൽ താങ്കൾ എത്തി, ഇനി എന്താണ് താങ്കൾ നേടാൻ ആഗ്രഹിക്കുന്നെ...

മോഹൻലാൽ പറഞ്ഞു ഞാൻ ഒന്നും ആഗ്രഹിക്കുന്നില്ല, ആഗ്രഹിച്ചാൽ അതു എനിക്ക് കിട്ടും അതു കൊണ്ടു

"ദൈവം യഥാർത്ഥത്തിൽ ഉണ്ടോ?"


ഒരിക്കൽ രമണമഹർഷിയോട് ഒരാൾ ചോദിച്ചു "ദൈവം യഥാർത്ഥത്തിൽ ഉണ്ടോ?" മഹർഷി പറഞ്ഞു "ഉള്ളത് ദൈവം മാത്രം, യഥാർത്ഥത്തിൽ ഇല്ലാത്തത് നീയാണ്!"

അപ്പോൾ ശിഷ്യൻ ചോദിച്ചു "ഞാനുണ്ടെന്ന പൂർണ്ണ ബോദ്ധ്യമെനിക്കുണ്ടല്ലോ" മഹർഷി പറഞ്ഞു "എങ്കിൽ നീ ആരാണെന്ന് ഉള്ളിൽ അന്വോഷിച്ച് കണ്ടു പിടിക്കുക"

താനാരാണെന്ന് അന്വോഷിക്കുന്ന ഒരാൾക്ക് ചിന്തകളല്ലാതെ മറ്റൊന്നും തന്നെ കണ്ടെത്തുവാൻ സാധിക്കുന്നതല്ല. നിരന്തരമായ ചിത്തവൃത്തികളിലൂടെ ഉണ്ടാവുന്ന മിഥ്യാ ഭാവനയാണ് ഞാനെന്ന ഭാവം. ഏകാഗ്രമായ അന്വോഷണം മനസിലെ ചിന്തകളുടെ കുത്തൊഴുക്കിനെ നിയന്ത്രിക്കുകയും ഭാഗ്യം അനുവദിക്കുന്ന ഒരു നിമഷത്തിൽ ചിന്തകളൊഴിഞ്ഞ ഒരവസ്ഥയിലേക്കെത്തിക്കുകയും ചെയ്യുന്നതാണ്. ചിന്തകളൊഴിഞ്ഞ ആ അവസ്ഥയിൽ സാധകൻ 'ഞാൻ' ഭാവത്തിൽ നിന്നും അതിനോട് ഒട്ടി നിൽക്കുന്ന സകല സുഖ-ദു:ഖങ്ങളിൽ നിന്നും മോചിതനായി നിത്യാനന്ദസ്വരൂപമായ സത്യബോധത്തിന്റെ തെളിമയിലേക്ക് ഉണരുകയും ചെയ്യും. ഇതാണ് മഹർഷിയുടെ ഉപദേശത്തിന്റെ സാരം.

തഥാസ്തു


*പ്രാണന്റെ മിതവ്യയ സിദ്ധാന്തത്തിലെ* മൂന്നാമത്തെ വൈദ്യൻ *മനസ്സ്* ആണ്. ഈ മനസ്സ് തന്നെയാണ് രോഗത്തെ സൃഷ്ടിക്കുന്നതും ഇല്ലാതാക്കുന്നതും.

*നിങ്ങൾ ഒരു രോഗിയാണ് എന്ന് മനസ്സ് എപ്പോഴും പറയുകയാണെങ്കിൽ ജീവിതകാലം മുഴുവൻ നിങ്ങൾ രോഗിതന്നെയാവും. എന്നാൽ ആരോഗ്യവാനാണ് എന്ന് മനസ്സിനോട് പറയുകയാണെങ്കിൽ എന്നും ആരോഗ്യവാനായിരിക്കുകയും ചെയ്യും.

**തഥാസ്തു* എന്ന് പേരുള്ള ഒരു ദേവതയുണ്ട് നമ്മളുടെ മൂർദ്ധാവിൽ എപ്പോഴും അത് സ്ഥിതി ചെയ്യുന്നു. നമ്മൾ എന്ത് കാര്യം പറയുമ്പോഴും തഥാസ്തു എന്ന് പറഞ്ഞു കൊണ്ടേയിരിക്കും. ഈ പദത്തിനർത്ഥം _'അങ്ങനെ സംഭവിക്കട്ടെ'_ എന്നാണ്. ഞാൻ എപ്പോഴും രോഗിയാണ് എനിക്കു വയ്യ എനിക്ക് കാലു വേദനയാണ് എനിക്ക് വയറുവേദനയാണ് എന്ന് നിങ്ങൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആ ദേവത നിങ്ങളെ അനുഗ്രഹിക്കുന്നത് തഥാസ്തു അത് അങ്ങനെ സംഭവിക്കട്ടെ എന്നാണ്.

*ഇന്നു മുതൽ ഞാൻ ആരോഗ്യവാനാണ് ഞാൻ ഹാപ്പിയാണ് ഞാൻ സന്തോഷവാനാണ് എന്ന് നിരന്തരം പറഞ്ഞു നോക്കൂ... അപ്പോൾ അതുപോലെ സംഭവിക്കട്ടെ എന്ന് നിങ്ങളെ അനുഗ്രഹിക്കും.

*മനസ്സിലെ തെറ്റായ ചിന്തയാണ് എല്ലാ രോഗത്തിനും കാരണം. ഒരാഴ്ചയ്ക്കുള്ളിൽ മരിക്കും എന്ന് ഡോക്ടർമാർ വിധിയെഴുതിയ സ്റ്റീഫൻ ഹോക്കിംഗ്സ് വളരെ വർഷങ്ങൾക്കു ശേഷമാണ് മരിച്ചത്. അത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം കൊണ്ടാണ്.

*സൈക്കോളജിക്കു പഠിക്കുമ്പോൾ സാർ പറഞ്ഞ ഒരു കഥയാണ് നിങ്ങളുമായി പങ്ക് വെക്കുന്നത്.

*അമേരിക്കയിലെ ഒരു യൂണിവേഴ്സിറ്റിയിൽ വെച്ച് ഉച്ചസമയത്ത് ഒരു കുട്ടി കുഴഞ്ഞു വീഴുകയും അവനെ ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു. വിശദമായ പരിശോധനയിൽ വയറ്റിൽ വിഷം എത്തിയിട്ടുണ്ട് എന്ന് മനസ്സിലായി. അബോധാവസ്ഥയിലായ അവനോട് കാര്യങ്ങൾ ചോദിച്ചറിയാൻ കഴിയാത്തതിനാൽ അവൻ അന്ന് കഴിച്ച ഭക്ഷണത്തെ കുറിച്ച് കൂടെ ഉള്ളവരോട് അന്വേഷിച്ചു.... അവൻ പത്തുമണിക്ക് കൂട്ടുകാരുടെ കൂടെ Burger കഴിച്ചിരുന്നു എന്നു പറഞ്ഞപ്പോൾ ആ ബർഗറിൽ നിന്നാവും വിഷബാധയേറ്റിട്ടുണ്ടാവുക എന്ന് ചിന്തിച്ച് അനുമാനത്തിൽ എത്തി. എന്നാൽ ഈ വാർത്ത വളരെ പെട്ടെന്ന് കോളേജിൽ വ്യാപിക്കുകയും അന്ന് രാവിലെ ബർഗർ കഴിച്ച പലർക്കും തന്നെ ചർദ്ദിയും കുഴഞ്ഞു വീഴുകയും അബോധാവസ്ഥയിൽ അവുകയും ചെയ്തു. നൂറിലധികം പേർ വൈകുന്നേരമാകുമ്പോഴേക്കും ഹോസ്പിറ്റൽ ആവുകയും ചെയ്തു. കൂടാതെ നാലുപേർ അത്യാസന്നനിലയിൽ ആവുകയും രണ്ടു പേർ മരിക്കുകയും ചെയ്തു.

*എന്നാൽ രാത്രി ബോധം വന്നപ്പോഴാണ് ആദ്യം വീണ കുട്ടി പറഞ്ഞത് ബർഗർ കഴിച്ചതുകൊണ്ടല്ല ഞാൻ വിഷം കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതാണെന്ന്. അപ്പോൾ നല്ല ബർഗർ കഴിച്ച രണ്ടു പേർ എങ്ങനെ മരിച്ചു❓ എങ്ങനെയാണ് ഇത്രയും പേർക്ക് ചർദ്ദി വന്നതും അബോധാവസ്ഥയിലായതും കൂടാതെ കുറച്ചു പേർ അത്യാസന്ന നിലയിൽ ഹോസ്പിറ്റലിൽ എത്തിയതും ❓

*ഞാൻ കഴിച്ചത് വിഷമാണ് എന്ന് ശക്തമായി മനസ്സു പറഞ്ഞാൽ അത് ശരീരത്തെ ബാധിക്കും.

*ആധുനിക ശാസ്ത്രം ഇന്ന് ഷുഗറിനും മറ്റും പുതിയ അളവുകോലുകൾ കൊണ്ടുവന്നു. യഥാർത്ഥത്തിൽ നിങ്ങൾ ആരോഗ്യവാനാണെങ്കിലുംഇന്ന് നിങ്ങളുടെ രക്തം പരിശോദിച്ചതിനു ശേഷം പ്രമേഹരോഗിയാണ് എന്ന് പ്രഖ്യാപിക്കുമ്പോൾ തന്നെ നിങ്ങളുടെ മനസ്സ് അത് ഏറ്റെടുക്കുകയും അന്നു മുതൽ ഒരു രോഗിയായി ജീവിക്കുകയും ചെയ്യുന്നു.

*(എല്ലാവർക്കും ഒരേ അളവുകോൽ അല്ല വേണ്ടത് പാരമ്പര്യം, ചെയ്യുന്ന ജോലി, സമുദ്രനിരപ്പിൽ നിന്ന് എത്ര ഉയരത്തിലാണ് താമസം, കഴിക്കുന്ന ഭക്ഷണം, മാനസികാവസ്ഥ എന്നതിനനുസരിച്ച് വ്യത്യാസമുണ്ടാവും. കൂടാതെ ഒരേ ദിവസം വിവിധ സമയങ്ങളിൽ വിവിധ ലാബിൽ എടുക്കുന്ന ടെസ്റ്റിന്റെ റിസൾട്ടും ഒന്നാവത്തേതിന്റെ കാര്യവും ഇതു തന്നെ.)

*നല്ല മാനസീകാരോഗ്യമുള്ള ഒരു വ്യക്തിക്ക് നല്ല പ്രതിരോധശേഷിയും ആരോഗ്യവും ഉണ്ടാവും.

*ശാരീരികവും മാനസികവും ആദ്ധ്യാത്മികവുമായ സുസ്തിരാവസ്ഥയാണ് ആരോഗ്യം എന്ന് *ലോകാരോഗ്യ സംഘടന (WHO)* പറഞ്ഞത് ഓർക്കുമല്ലോ......

2019, മാർച്ച് 7, വ്യാഴാഴ്‌ച

CBSE & Govt. School


ഒരു Govt. സ്കൂൾ അധ്യാപകനും, ഒരു CBSE സ്കൂൾ അധ്യാപകനും അയൽക്കാരായിരുന്നു. ഇരുവരും മുറ്റത്തു ഒരേതരം മരം വച്ചുപിടിപ്പിച്ചു.CBSE അധ്യാപകൻ ധാരാളം വളവും വെള്ളവും നൽകി മരത്തെ പോഷിപ്പിച്ചു, മരം തഴച്ചു വളർന്നു. Govt. സ്കൂൾ അധ്യാപകൻ മരത്തെ സാധാരണ രീതിയിൽ വളർത്തി.

ഒരു രാത്രിയിൽ കനത്ത മഴ പെയ്തു, കാറ്റ് വീശിയടിച്ചു.പിറ്റേന്ന് രാവിലെ നോക്കുമ്പോൾ CBSE സ്കൂൾ അധ്യാപകൻ പരിപാലിച്ച മരം കടപുഴകി. എന്നാൽ Govt. സ്കൂൾ അധ്യാപകൻ വളർത്തിയ മരം കാറ്റും മഴയും അതിജീവിച്ചു. CBSE സ്കൂൾ അധ്യാപകൻ ചോദിച്ചു "ഞാൻ എത്ര നന്നായാണ് മരത്തെ നോക്കിയത്, താങ്കൾ വളരെ സാധാരണയായി വളർത്തി, എന്നിട്ടും എന്റെ മരം വേരോടെ പിഴുതെറിയപ്പെട്ടു, താങ്കളുടെ മരം തല ഉയർത്തി നിൽക്കുന്നു. ഇത് എങ്ങനെ സംഭവിച്ചു?"

Govt. സ്കൂൾ അധ്യാപകൻ മറുപടി പറഞ്ഞു "താങ്കൾ മരത്തിനു ധാരാളം വെള്ളവും വളവും നൽകി, മരത്തിനു ഒന്നും അന്വേഷിക്കേണ്ടി വന്നില്ല. ഞാൻ മരത്തിനു അത്യാവശ്യമായവ മാത്രം നൽകി, ബാക്കി വേണ്ടവ മരത്തിന്റെ വേരുകൾ അന്വേഷിച്ചു കണ്ടെത്തി, അങ്ങനെ മരത്തിന്റെ വേരുകൾ ഭൂമിയുടെ ആഴത്തിലും പരപ്പിലും പടർന്നു പിടിച്ചു, സ്വന്തം നില ഭദ്രമാക്കി. താങ്കളുടെ മരം തഴച്ചു വളർന്നെങ്കിലും വേരുകൾക്ക് വേണ്ടത്ര ഉറപ്പോ പരപ്പോ ഉണ്ടായിരുന്നില്ല."

കുട്ടികളെ സ്കൂളുകളിൽ ചേർക്കുമ്പാളും ഈ തത്വം പ്രസക്തമാണ്. ജീവിതത്തിന്റെ എല്ലാ (പയാസങ്ങളും മനസ്സിലാക്കാ൯ മക്കള്ക്കും അവസരം കൊടുക്കാം. അവരും ജീവിതാനുഭവങ്ങളിലൂടെ വളരട്ടെ.....

നമ്മുടെ മക്കൾ പൊതു വിദ്യാലയത്തിൽ പഠിക്കട്ടെ.....

പൊതു വിദ്യാലയങ്ങൾ നാടിന്റെ നന്മയ്ക്ക്‌