2018, സെപ്റ്റംബർ 28, വെള്ളിയാഴ്‌ച

മറ്റുള്ളവരിൽ നിന്ന് നന്മകൾ മാത്രം കാണാൻ ശ്രമിക്കുക


നീ ഈച്ചയെ പ്പോലെയാകരുത് അത് ശരീരത്തിലെ നല്ല ഭാഗങ്ങളിലൊന്നും കയറി പോവുകയൂ അവിടങ്ങളിൽ വന്നിരിക്കുകയോ ചെയ്യില്ല.. വൃണങ്ങളിൽ വന്നിരിക്കുകയും അതിൽ കാർന്ന് രക്തമൊലിപ്പിക്കുകയും ചെയ്യലാണ് അവയുടെ രീതി.. ഇതു പോലെ മറ്റുള്ളവരുടെ ന്യൂനതകൾ കാണുകയും അത് പ്രചരിപ്പിക്കകയും ചെയ്യുന്നവനാകരുത് .. നീ സ്വന്തം ന്യുനതകൾ കണ്ട് പരിഹരിക്കുന്ന തോടപ്പം മറ്റുള്ളവരിൽ നിന്ന് നന്മകൾ മാത്രം കാണാൻ ശ്രമിക്കുക... നല്ല ഒരു ദിനം ആശംസിച്ച് കൊണ്ട് സേനഹത്തോടെ.. ദൈവം നമ്മളെ അനുഗ്രഹക്കട്ടെ എന്ന പ്രാർത്ഥനയോടെ ....

ലക്ഷ്യത്തിലേക്ക്‌ പലർക്കും പല ദൂരമാണ്‌


ഒരു സൂഫി ഗുരു ശിഷ്യന്മാരോടൊപ്പം യാത്രക്കൊരുങ്ങി. ഒരാൾ വന്ന് ബാഗ്ദാദിലേക്ക്‌ എത്രദൂരം നടക്കാനുണ്ടെന്ന് ചോദിച്ചു‌. ഗുരു‌ മറുപടി നൽകിയില്ല. കൂടെ വരാൻ മാത്രം പറഞ്ഞു. കുറച്ചുദൂരം ഒന്നിച്ചുനടന്നപ്പോൾ‌ പറഞ്ഞുകൊടുത്തു: ‘പത്തുമണിക്കൂർ കൊണ്ട്‌ താങ്കൾക്ക്‌ ബാഗ്ദാദെത്താം’. ഇതെന്തുകൊണ്ട്‌ നേരത്തെ അറിയിച്ചില്ലെന്ന് ചോദിച്ചപ്പോൾ ഗുരു‌ കാരണം പറഞ്ഞു: ‘ആ സമയത്ത്‌ താങ്കളുടെ നടത്തത്തിന്റെ വേഗം എനിക്കറിയില്ലായിരുന്നു. ഇപ്പോളെനിക്കത്‌ മനസ്സിലായി. ഓരോരുത്തരും ലക്ഷ്യത്തിലെത്തുന്നത്‌ അവരവരുടെ വേഗത്തിനനുസരിച്ചാണ്‌..’

ശരിയാണ്‌. ലക്ഷ്യത്തിലേക്ക്‌ പലർക്കും പല ദൂരമാണ്‌. ചില പ്രചോദനങ്ങളൊക്കെ വേഗം കൂട്ടാൻ സഹായിച്ചേക്കാം. ചില സന്ദർഭങ്ങളും വേഗത വർദ്ധിപ്പിക്കും.

2018, സെപ്റ്റംബർ 27, വ്യാഴാഴ്‌ച

The 5 Second Rule Book Summary


Mel Robbinson എഴുതിയ പുസ്തകമാണ് "ദി 5 സെക്കന്റ് റൂൾ" , അതിൽ പറയുന്നത് നമ്മുടെ ജീവിതത്തിൽ എന്തെങ്കിലും കാര്യം ചെയ്യാൻ ആഗ്രഹിക്കുമ്പോൾ തന്നെ 5, 4,3,2,1 go പറയുക അത് ചെയുക അല്ലെങ്കിൽ നമ്മുടെ തലച്ചോറ് അവിടെ ഭയം പിന്നെ ചെയ്യാം ഇങ്ങനെയുള്ള ചിന്തകൾ തന്നു നമ്മളെ അതിൽ നിന്നും പിൻമാറ്റും .

Mel Robbinson പറയുന്നത് തന്റെ ജീവിതത്തിൽ ജോലി എല്ലാം നഷ്ടപ്പെട്ടു , ഭർത്താവിന്റെ ബിസിനസ് പരാജയപ്പട്ടു , പുതിയ ജോലി നോക്കിയിട്ടു ഒന്നും കിട്ടുന്നില്ല , മുൻപോട്ടു ജീവിക്കാൻ ബുദ്ധിമുട്ടു , രാവിലെ അലാറം അടിച്ചാലും ഓഫ് ചെയ്തു കിടന്നുറങ്ങും , കൂടുതൽ മടിയും എല്ലാം മാറ്റി വയ്ക്കുന്ന സ്വഭാവ രീതി .

ഒരു രാത്രയിൽ ടെലിവിഷൻ കണ്ടു ഇരിക്കുമ്പോൾ റോക്കറ്റ് വിക്ഷേപണം കണ്ടു 5, 4,3,2,1 go, അത് അവരുടെ മനസ്സിനെ വല്ലാതെ സ്വാധിനിച്ചു , പിറ്റേ ദിവസം രാവിലെ അലാറം അടിച്ചപ്പോൾ 5, 4,3,2,1 go പറഞ്ഞു അവർ ചാടിയെണീച്ചു , അങ്ങനെ അവർ വളരെ ഉത്സാഹത്തോടു അന്നത്തെ ദിവസം തുടങ്ങി. പിന്നെ എന്ത് കാര്യം ചെയ്യുമ്പോഴും 5, 4,3,2,1 go പറഞ്ഞു ചെയ്തു തുടങ്ങി അങ്ങനെ അവരുടെ ജീവിതത്തിൽ മാറ്റം സംഭവിച്ചു .

നമ്മൾ 5, 4,3,2,1 go നിയമം ചെയുമ്പോൾ നമ്മുടെ മനസ്സിൽ വരുന്ന സംശയം , മടി , ഭയം മാറി അവിടെ നല്ല ധൈര്യം വരുന്നു അപ്പോൾ നമ്മൾ നമ്മുടെ ലക്‌ഷ്യം തിലോട്ടു നീങ്ങും .

അതുപോലെ എല്ലാവരും 5, 4,3,2,1 go നിയമം പിന്തുടരുക, ജീവിതത്തിൽ മെച്ചമായ വിജയം കൊണ്ടുവരിക .

2018, സെപ്റ്റംബർ 7, വെള്ളിയാഴ്‌ച

Social Media


ഇന്ന് നാം ഒരോരുത്തരും അറിവുകൾ ശേഖരിക്കാൻ വേണ്ടി പുസ്തകങ്ങളെക്കാൾ കൂടുതൽ നാം സോഷ്യൽ മീഡിയകളായ whatsApp, Face book മറ്റ് അപ്ലിക്കെഷനുകൾ ഉപയോഗിക്കുന്നു. ഇതിൽ എല്ലാം ഒരു വിഷയവുമായി ബന്ധപ്പെട്ട ഗ്രൂപ്പുകളും ഉണ്ടാകാം.

നമ്മുക്ക് ഒരു വിഷയത്തെ കുറിച്ചുള്ള അറിവ് ആർജ്ജിക്കാൻ വേണ്ടി ആ ഗ്രൂപ്പുകളിൽ നാം Join ചെയ്യാറുണ്ട്. അതിനു ശേഷം നാം ആ ഗ്രൂപ്പിന്റെ വിഷയത്തിനു ചേരാത്ത നമ്മുക്ക് ഇഷ്ടപ്പെട്ട മറ്റ് വിഷയങ്ങൾ അതിലെക്ക് share ചെയ്യുന്നു.( ഹലുവയിലെക്ക് സാമ്പാർ ഒഴിക്കുന്നതു പോലെ,പായസത്തിൽ മുളകുപൊടി ഇടുന്നതുപോലെ ).

ഇങ്ങനെ ചെയ്യുന്നതിലൂടെ

ആ വ്യക്തി തനിക്ക് കിട്ടെണ്ട അറിവ്വ് തടസ്സപ്പെടുത്തുക മാത്രമല്ല. മറ്റുള്ളവരുടെ അറിവിനെയും തടസ്സപ്പെടുത്തുകയും ആ ഗ്രൂപ്പിനെ നശിപ്പിക്കുകയും ചെയ്യുന്നു.. ഇങ്ങനെ തന്നെയാണ് സ്വന്തം വ്യക്തി ജീവിതത്തിലും പെരുമാറുന്നത്. അത് കൊണ്ടാണ് ജീവിതത്തിൽ വിജയിക്കാതെ വരുന്നത്. തിരിച്ചറിവ്വും, സ്വബോധവും, ബുദ്ധിയും, നല്ല പെരുമാറ്റവും പരിപോഷിപ്പിക്കാൻ വ്യക്തിത്വ വികസന പരിശീലനത്തിലൂടെ കഴിയും. ലോകം മുഴുവൻ ഇത്തരം പരിശീലന പരിപാടികൾ നടക്കുന്നുണ്ട്. ചൊറുപ്പം മുതലെ ഇത്തരം പരിശീലനങ്ങളിൽ നമുക്ക് പ്രിയപെട്ടവരെ ഒക്കെ പങ്കെടുപ്പിച്ചു നല്ല വ്യക്തിത്വത്തിന് ഉടമകളാക്കുവാൻ ശ്രമിക്കുക 😊😊😊

🙏🙏🙏🙏🙏🙏🙏🙏

2018, ഓഗസ്റ്റ് 14, ചൊവ്വാഴ്ച

എളിമ എന്തിനേയും കീഴ്പ്പെടുത്തും...


ശക്തമായ കൊടുങ്കാറ്റിൽ കടപുഴകിയ ഒരു ആൽമരം ദൂരെയുള്ള മുളച്ചെടികളുടെ ഇടയിലേക്ക് വീണു. അവിടെ കിടന്നുകൊണ്ട് ആൽ, മുളകളോട് ചോദിച്ചു. "ഇത്ര മെലിഞ്ഞ നിങ്ങൾ എങ്ങനെ ഈ കൊടുങ്കാറ്റിനെ അതിജീവിച്ചു.?”

മുളകൾ പറഞ്ഞു : “നീ കാറ്റിനോട് എതിർത്തുനിൽക്കാനും, കിടപിടിക്കാനുമാണ് നോക്കാറുള്ളത്. ഞങ്ങളാകട്ടെ ഇളംകാറ്റു ചെറുതായിട്ടൊന്നു വീശിയാൽത്തന്നെ കുനിഞ്ഞുകൊടുക്കും.അതിനാൽ ഒടിഞ്ഞുപോകില്ല."

*എളിമ എന്തിനേയും കീഴ്പ്പെടുത്തും...*

*

ഒരു വ്യക്തിയുടെ ക്വാളിറ്റി എങ്ങനെയാണ് അറിയാന്‍ കഴിയുക


ഒരു വ്യക്തിയുടെ ക്വാളിറ്റി എങ്ങനെയാണ് അറിയാന്‍ കഴിയുക... പിണങ്ങുമ്പോഴും തെറ്റിദ്ധാരണ വരുമ്പോഴും അകല്‍ച്ചയുണ്ടാവുമ്പോഴും ഒരാള്‍ എങ്ങനെ പെരുമാറുന്നുവെന്നതാണ് ഒരു മനുഷ്യനെ വിലയിരുത്താനുള്ള കൃത്യമായ വഴി.

ബന്ധം നന്നായിരിക്കുമ്പോള്‍, സ്നേഹനിമിഷങ്ങളില്‍ , സൗഹൃദം പങ്കുവക്കുമ്പോള്‍, പരസ്പരം ഗുണഫലങ്ങള്‍ അനുഭവിക്കുമ്പോളൊക്കെ എല്ലാവരും നന്നായിട്ടു തന്നെയാണ് പെരുമാറുക.. എന്നാല്‍ ഒരു വ്യക്തിയുടെ യഥാര്‍ത്ഥ സ്വത്വം എന്നു പറയുന്നത് അതല്ല...

പിണങ്ങുമ്പോള്‍, ജീവിതത്തിലെ ദുരിതഘട്ടങ്ങളില്‍ നമ്മള്‍ എങ്ങനെ പെരുമാറുന്നുവെന്നതാണ് യഥാര്‍ത്ഥ നാം....

അപ്പോഴും നമുക്ക് പരസ്പര ബഹുമാനവും മാന്യതയും പുലര്‍ത്താന്‍ കഴിഞ്ഞാല്‍ വീണ്ടുവിചാരം നഷ്ടപ്പെടാതെ പ്രതികരിക്കാന്‍ കഴിഞ്ഞാല്‍ എത്ര നല്ലതായിരിക്കുമത്?

അവസരം കിട്ടുമ്പോളൊക്കെ പരസ്പരം കുത്തുന്നത് സ്നേഹമല്ല... ഉള്ളിന്‍െറയുള്ളില്‍ ഉറങ്ങിക്കിടക്കുന്ന വെറുപ്പും നെഗറ്റിവിറ്റിയുമാണ് അത്തരം സന്ദര്‍ഭങ്ങളില്‍ നാം പോലുമറിയാതെ പുറത്തു വരുന്നത്...

അതിനാല്‍ സ്നേഹത്തിലും അടുപ്പത്തിലും മാത്രമല്ല പിണക്കങ്ങളിലും അകല്‍ച്ചയിലും കൂടി മാന്യരാവുക...

മുന്‍പ് പല തവണ പറഞ്ഞത് ഒന്നു കൂടി ആവര്‍ത്തിക്കുന്നു... വ്യക്തിയെയല്ല.. നിലപാടുകളെ മാത്രം വിലയിരുത്തുക.. നിലപാടു മാറിയാല്‍ വ്യക്തിയെ അംഗീകരിക്കുക. വ്യക്തിഹത്യയും വെറുപ്പും ഒന്നിനും പരിഹാരമല്ല...

ഏറ്റവും കൂടുതല്‍ അടുപ്പമുള്ളവരും സ്നേഹിച്ചിരുന്നവരുമാണ് പിന്നീട് ആജന്മശത്രുക്കളായി മാറുന്നതെന്നതിന് ഉദാഹരണങ്ങള്‍ ധാരാളം... എന്തുകൊണ്ടായിരിക്കുമത്?

പരസ്പരമുള്ള പ്രതീക്ഷയുടെ ലെവല്‍ കൂടുതലായതുകൊണ്ടും ആഗ്രഹിക്കുന്നതിന്‍െറ പത്തിലൊന്നു പോലും കിട്ടാത്തതുകൊണ്ടുമായിരിക്കുമോ?

എനിക്കു തോന്നുന്നു അതൊന്നും സ്നേഹമല്ലാത്തതു കൊണ്ടാണ് ശത്രുതയാവുന്നത് എന്ന്...

*സ്നേഹം...സ്നേഹം മാത്രമാണെങ്കില്‍ അവിടെ ശത്രുത ഉണ്ടാവില്ലല്ലോ...*💐💐💐

പരാജയപ്പെട്ടവര്‍


*പരാജയപ്പെട്ടവര്‍* *സാധാരണയായി പറയുന്ന കാരണം എന്താണെന്നറിയാമോ?*

“എനിക്കു മാത്രം സമയം ശരിയല്ല..... ഞാന്‍ മാവു വില്‍ക്കാന്‍ പോയാല്‍ കാറ്റു വീശുന്നു. ഉപ്പു വില്‍ക്കാന്‍ പോയാല്‍ മഴ പെയ്യുന്നു.”

നിങ്ങള്‍ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും ഈ ലോകം നിങ്ങളുടെ മേല്‍ പ്രശ്നങ്ങള്‍ എറിഞ്ഞുകൊണ്ടുതന്നെ ഇരിക്കും...

*പിന്നെന്തുകൊണ്ടാണ് പ്രശ്നങ്ങളെ അഭിമുഖീകരിക്കുവാന്‍ മടിക്കുന്നത്?*

കഠിനമായ ചില സന്ദര്‍ഭങ്ങള്‍, സത്യം പറഞ്ഞാല്‍ ശാപങ്ങളല്ല, നിങ്ങള്‍ക്ക് ലഭിക്കുന്ന വരങ്ങളാണ്...

നിങ്ങള്‍ ഒരു സിനിമ കാണാന്‍ പോകുന്നു എന്നു വിചാരിക്കുക അതില്‍ അടുത്തടുത്തുള്ള ചലച്ചിത്ര ഭാഗങ്ങള്‍ നിങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ചു വന്നു കൊണ്ടിരുന്നാല്‍ ആ സിനിമ നിങ്ങള്‍ ആസ്വദിക്കുമോ, അതോ ബോറടിക്കുന്നു എന്ന് പറഞ്ഞു പുറത്തേക്കു പോകുമോ?

*അപ്രതീക്ഷിത സംഭവങ്ങളാണല്ലോ ഒരു ജീവിതത്തെ രസമുള്ളതാക്കുന്നത്...*

*പ്രശ്നങ്ങള്‍ നിങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുമ്പോഴായിരിക്കും നിങ്ങളുടെ കഴിവും സാമര്‍ത്ഥ്യവും കൂടുതലാവുക.....*

*വെല്ലുവിളികളാണ് മനുഷ്യനെ പൂര്‍ണ്ണതയിലെത്തിക്കുന്നത്.* 💐💐💐

*