2018 മാർച്ച് 10, ശനിയാഴ്‌ച

Good message

ഇനി അൽപ ദൂരം മാത്രം*
"""""""""""""""""""""""

ഒരു തിരക്ക് പിടിച്ച ബസ്സിൽ യാത്ര ചെയ്തിരുന്ന യുവതിയുടെ അടുത്ത് കൈ നിറയെ ബാഗുകളും ആയി ഒരു വൃദ്ധ വന്നിരുന്നു,അവരും ബാഗുകളും കൂടിയായപ്പോൾ ഒട്ടും സ്ഥലം ഇല്ലാതെ ഞെരുങ്ങി ഇരിക്കേണ്ടി വന്നിരുന്ന യുവതിയുടെ അവസ്ഥ കണ്ടപ്പോൾ വിഷമം തോന്നിയ, എതിരെ ഇരുന്ന ഒരാൾ, അവരോടു ചോദിച്ചു,

നിങ്ങൾ എന്ത് കൊണ്ടാണ് പ്രതികരിക്കാത്തത്? ആ ബാഗുകൾ താഴെ വെക്കാൻ വൃദ്ധയോടു  പറയാത്തത് എന്ത് കൊണ്ടാണ്?

 അപ്പോൾ ഒരു ചിരിയോടെ ആ യുവതി പറഞ്ഞു,
ഇത്ര ചെറിയ ഒരു കാര്യത്തിന് ഞാൻ എന്തിനു ഇത്ര പ്രാധാന്യം കൊടുക്കണം?
ദേഷ്യപ്പെടുകയോ, തർക്കിക്കുകയോ ചെയ്യണം?  ഞാൻ അടുത്ത സ്റ്റോപ്പിൽ ഇറങ്ങുകയാണ്,  ഞങ്ങൾ ഒരുമിച്ചുള്ള ഈ യാത്ര
*ഇനി അൽപ ദൂരം മാത്രം*

സത്യത്തിൽ ജീവിതത്തിലെ എന്ത് പ്രസക്തമായ ഒരു കാര്യം ആണ് ആ ഉത്തരത്തിലൂടെ യുവതി പറഞ്ഞു വെച്ചത്,
"സുവർണ്ണ ലിപികളിൽ കുറിക്കേണ്ടത്"

നമ്മൾ ഒരുമിച്ചുള്ള ഈ യാത്ര
*ഇനി അൽപ ദൂരം മാത്രം* എന്നിരിക്കെ ഒരു തർക്കത്തിന്റെയും വഴക്കിന്റെയും പ്രസക്തി എന്താണ് ?

നമ്മുടെ ഈ ജീവിതം എത്ര നശ്വരം ആണെന്നും, ചെറുതാണെന്നും വഴക്കുകൾ കൊണ്ടോ, അനാവശ്യ തർക്കങ്ങൾ കൊണ്ടോ, നന്ദി കേടു കൊണ്ടോ, ആരോടും ക്ഷമിക്കാതിരിക്കുന്നത്  കൊണ്ടോ ഇരുൾ പരത്തേണ്ട ഒന്നല്ല  അതെന്നും നമ്മൾ ഓരോരുത്തരും തിരിച്ചറിഞ്ഞെങ്കിൽ, അല്ലെ? 

നിങ്ങളുടെ ഹൃദയം ആരെങ്കിലും തകർത്തുവോ?   അവരോടു ക്ഷമിക്കൂ, കാരണം ഒരുമിച്ചുള്ള ഈ യാത്ര **ഇനി അൽപ ദൂരം മാത്രം**

നിങ്ങളെ ആരെങ്കിലും അപമാനിച്ചോ?
ചതിച്ചോ?
നാണം കെടുത്തിയോ?
വിഷമിക്കണ്ട, ഒരുമിച്ചുള്ള ഈ യാത്ര
*ഇനി അൽപ ദൂരം മാത്രം*
എന്നോർത്താൽ മതി

എന്തെങ്കിലും ശിക്ഷ വേണ്ടപ്പെട്ട ആരെങ്കിലും തന്നാലും ഓർക്കൂ, അവരോടൊപ്പം ഒരുമിച്ചുള്ള ഈ യാത്ര  *ഇനി അൽപ ദൂരം മാത്രം*

മനസ് മുഴുവൻ നന്ദിയും സ്നേഹവും മാധുര്യവും കൊണ്ട് നിറക്കൂ,
നന്ദി ഒരു അനുഗ്രഹം ആണ്, 
ഭീരുക്കൾക്കോ,
മനസ്സിൽ തിന്മ നിറഞ്ഞവർക്കോ കിട്ടാത്ത ഒന്ന്

അത് കൊണ്ട് തന്നെ,
ഉള്ള കാലം നമുക്ക് സന്തോഷത്തോടെ, സ്നേഹത്തോടെ,
നന്ദിയോടെ,
പരസ്പരം മാപ്പ് കൊടുത്തു കൊണ്ട്,
തെറ്റുകൾ പൊറുത്തു കൊണ്ട് മുന്നോട്ട് പോകാം,

കാരണം, 
തിരിച്ചു പോക്കില്ലാത്ത,
എപ്പോൾ ആര് ഏതു സ്റ്റോപ്പിൽ
ഇറങ്ങുമെന്നു  മുൻകൂട്ടി പ്രവചിക്കാൻ ആവാത്ത ഈ യാത്ര 
*ഇനി അൽപ ദൂരം മാത്രം*......

Looks what we have

😎😤
*"99ന്റെ പരീക്ഷ!"*

*ഒരിക്കൽ ഒരു രാജാവ് 👨🏻‍🍳തന്റെ മന്ത്രിയോട് ചോദിച്ചു..🙍‍♂
''മന്ത്രീ, ഇക്കണ്ട സൗകര്യങ്ങൾ ഒക്കെയുണ്ടെങ്കിലും ഒരു സമാധാനമില്ല.. ആ രാജസേവകനെ കണ്ടോ.. അയാൾ ദരിദ്രനാണ്, എങ്കിലും; എത്ര സന്തോഷവാനാണ് അയാൾ! എന്താണതിന്റെ കാരണം!?"

🙍‍♂മന്ത്രി പറഞ്ഞു.. "രാജാവേ, താങ്കൾ  99ന്റെ പരീക്ഷ നടത്തിയാൽ മതി, നിസ്സാരമായി ഉത്തരം കിട്ടും."

👨🏻‍🍳രാജാവ്.. "ങ്ങേ.. അതെന്താ 99ന്റെ പരീക്ഷ!?"

🙍‍♂മന്ത്രി.. "99 വെള്ളി നാണയങ്ങൾ ഒരു കിഴിയിലാക്കി, ഈ 100 നാണയങ്ങൾ നിനക്കുള്ളതാണെന്ന് എഴുതി; അയാളുടെ വീട്ടു പടിക്കൽ വെക്കൂ.. അപ്പോൾ സമാധാനക്കേടിന്റെ കാര്യം മനസ്സിലാവും!''

രാജാവ്; തന്റെ മന്ത്രി നിർദേശിച്ചതു പോലെ 99 നാണയങ്ങളടങ്ങുന്ന കിഴി,
💰💰 സേവകന്റെ വീട്ടു പടിയിയിൽ കൊണ്ടുവക്കാൻ ഏർപ്പാടാക്കി..
🛏🛏🛏🛏
രാത്രിയിലെപ്പോഴോ പുറത്തിറങ്ങിയ സേവകൻ തന്റെ വീട്ടു പടിക്കലിരിക്കുന്ന പണക്കിഴി കണ്ടു..
അത് പരിശോധിച്ച്; രാജസമ്മാനമാണെന്ന് അറിഞ്ഞ് അത്ഭുതപ്പെട്ടു, ശേഷം സന്തോഷിച്ചു..
😄😄😄😄
 "ആഹാ.. 100 വെള്ളി നാണയങ്ങൾ!!"

💰💰💰💰
അയാൾ നാണയങ്ങൾ എണ്ണാൻ തുടങ്ങി..

എത്ര പ്രാവശ്യം എണ്ണിയിട്ടും 99 നാണയങ്ങൾ മാത്രം!

പക്ഷേ; കിഴിയിൽ 100 നാണയങ്ങൾ എന്നല്ലേ എഴുതിയിരിക്കുന്നത്!

 ബാക്കിയുള്ള ഒരു,😳 നാണയമെവിടെ!? അയാൾ ആകെ പരവശപ്പെട്ട്; തിരച്ചിൽ തുടങ്ങി..

വീടും പറമ്പും അരിച്ചു പൊറുക്കി..

 ഭാര്യയേയും, മക്കളേയും, അയൽക്കാരേയും ചോദ്യം ചെയ്തു..

പക്ഷേ; ആ ഒരു നാണയം മാത്രം കിട്ടിയില്ല!

കാണാതായ ആ ഒരൊറ്റ  നാണയത്തെ കുറിച്ചോർത്ത് അയാൾക്ക് അന്ന് രാത്രി ഉറക്കം വന്നില്ല!
😡😡😡
 ഒരു പക്ഷേ; ജീവിതത്തിൽ ആദ്യമായി അയാൾക്ക് ഉറങ്ങാനാകാത്ത രാത്രി!!
☹☹☹
അടുത്ത ദിവസം; അയാൾ വളരെ ദുഖിതനായാണ് രാജകൊട്ടാരത്തിൽ എത്തിയത്.
🙍‍♂
അയാളെ പ്രതീക്ഷിച്ചിരുന്ന രാജാവ് ഇങ്ങനെ അന്വേഷിച്ചു..
👨🏻👨🏻‍🍳
 "നിങ്ങൾക്കെന്തു പറ്റി? ഏറെ ക്ഷീണിതനും, ദു:ഖിതനുമാണല്ലോ?"
🙍‍♂
ഭടൻ.. "പ്രഭോ, അങ്ങ് കനിഞ്ഞു തന്ന 100 നാണയങ്ങളിൽ ഒരെണ്ണം മാത്രം കാണുന്നില്ല.
🙇 അതോർത്താണീ വിഷാദം!"

രാജാവിന് കാര്യം പിടികിട്ടി..

 തന്റെയും രോഗം ഇത് തന്നെ!

*കിട്ടാത്ത ഒന്നിനെ  ഓർത്താണ് ദുഃഖം*

കയ്യിലുള്ള 99ൽ സന്തോഷിക്കാനും, അനുഗ്രഹങ്ങൾ തന്ന ദൈവത്തിനോടുള്ള നന്ദികാണിക്കാനും അതിനാൽ മറക്കുന്നു!!

കിട്ടിയതൊന്നും മതിയാവാതെ സങ്കടപ്പെട്ട് കാലം കഴിക്കണോ? അതോ, ഉള്ളതിൽ സംതൃപ്തനായി സമാധാനമായി ജീവിക്കണോ.. തീരുമാനം നമ്മുടേതാണ്... നമ്മുടേത് മാത്രം!!

*എത്രകല്ലുകൾ നിറഞ്ഞ വഴിയിലൂടെയും നല്ലൊരു ഷൂസണിഞ്ഞാൽ നമുക്കു വളരെയെളുപ്പം നടക്കാൻ പറ്റും.*
*എന്നാൽ ധരിച്ച ഷൂസിനുള്ളിൽ ചെറിയൊരു കല്ല് കടന്നു കൂടിയാലോ!?*

.."പുറത്തുള്ള പ്രശ്നങ്ങളല്ല; നമ്മുടെ പരാജയ കാരണം.. നമ്മുടെ ഉള്ളിലുള്ള കുറവുകളാണ്!

 ചുരുക്കിപ്പറഞ്ഞാൽ,, നമ്മുടെ ചിന്തകളാണ് നമ്മുടെ ഭാവി നിർണ്ണയിക്കുന്നത്!!"

     💐 ഇന്ന് കിട്ടിയാതിൽ നല്ല മെസ്സേജ്    💐

Employees attitude

🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

☆  മൂന്നു ജോലിക്കാർ  ☆

ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥൻറെ പുത്രന്‍ യു.പി. സ്കൂളില്‍ പഠിക്കുന്നുണ്ടായിരുന്നു.
 ഉദ്യോഗസ്ഥൻറെ വീട്ടില്‍ മൂന്നു ജോലിക്കാർ ഉണ്ട്.

 മകനെ സ്കൂളില്‍ കൊണ്ടുപോയി ആക്കുന്നത് ഓരോ ദിവസവും ഓരോ ജോലിക്കാരൻറെ കടമയാണ്.

  ഒന്നാമൻ കുട്ടിയെ എങ്ങനെയാണ് സ്കൂളില്‍ കൊണ്ടുപോകുന്നത് എന്നു നോക്കുക.

അയാൾ കുട്ടിയുടെ കൈപിടിച്ച് ഗെയിറ്റുവരെ നടക്കുന്നു.

 അത് കുട്ടിയുടെ അച്ഛനമ്മമാരെ കാണിക്കാനായിട്ടാണ്.

 തുടര്‍ന്ന് അയാള്‍ അലക്ഷ്യമായി നടക്കുന്നു.

 കുട്ടിയോട് തൻറെ കൂടെ വരാനായി ആജ്ഞാപിക്കുകയും ചെയ്യുന്നു.

 വഴിയില്‍ വച്ച് അയാള്‍ സിഗരറ്റ്‌ കത്തിച്ചു വലിക്കുന്നത് ആ കുട്ടി കാണുന്നുണ്ട്.

 വഴിവക്കിൽ നായകളുണ്ട്. നായകളെ പേടിക്കുന്ന കുട്ടി അയാളോട് ചേര്‍ന്ന് നടക്കുന്നു.

 സ്കൂള്‍ മുറ്റത്തെത്തിയപ്പോൾ അയാള്‍ തിരിഞ്ഞുനോക്കി. കുട്ടി തന്നോടൊപ്പമുണ്ട്.

അയാള്‍ കുട്ടിയോട് യാത്ര പറയുകപോലും ചെയ്യാതെ മടങ്ങിപ്പോയി.

 ഇതു അധമരീതിയിൽ ഒരു കർമ്മം എങ്ങനെ ചെയ്യാം എന്നതിനുളള തെളിവാണ്.

 അയാള്‍ തൻറെ കർമ്മം ചെയ്തില്ല എന്നു പറഞ്ഞുകൂടാ.

 എന്തെങ്കിലും തെറ്റുചെയ്തു എന്നാരോപിക്കാനും കഴിയില്ല.

 ഒന്നും ചെയ്യാതിരിക്കുന്നതിലും നല്ലത്  അധമരീതിയിലെങ്കിലും ആ കർമ്മം ചെയ്യുന്നതു തന്നെയാണ്‌.

രണ്ടാമത്തെ ദിവസം ആ കുട്ടി രണ്ടാമത്തെ ജോലിക്കാരനോടൊത്താണ് സ്കൂളിലേക്കു പോയത്.

 വീട്ടില്‍ നിന്നും അയാൾ കുട്ടിയുടെ കൈയും പിടിച്ച് മുറ്റത്തേക്കിറങ്ങി.

പിന്നീട് ആ കൈ വിടുന്നത് സ്കൂളില്‍ എത്തിയ ശേഷമാണ്.

 അന്നത്തെ ദിവസം  കുട്ടിക്ക് നായയെ പേടിക്കേണ്ടി വന്നില്ല.

 ജോലിക്കാരൻ കൃത്യമായി ജോലി നിർവ്വഹിക്കുന്നവനാണ്.

 നടന്നു പോകുമ്പോൾ, തൻറെ കൈവിട്ട് ഒന്നു സ്വതന്ത്രമാക്കിയിരുന്നെങ്കിൽ എന്നു കുട്ടി ആഗ്രഹിച്ചു.

 വേലിക്കരുകിൽ മനോഹരമായ ഒരു പുഷ്പം കുട്ടി കണ്ടു.

 അതു പൊട്ടിച്ചുതരാമോ എന്നു  ചോദിച്ചു.

 കുട്ടിയുടെ ആവശ്യം ജോലിക്കാരൻ സാധിച്ചു കൊടുത്തില്ല.

ആ പൂവിന്റെ പേരെന്താണെന്ന് കുട്ടി ചോദിച്ചു.

 പൂവിന്റെ  പേര് പറഞ്ഞു കൊടുക്കുന്നത് തൻറെ ഉത്തരവാദിത്വമല്ലാത്തതിനാൽ ,അവിടെയും ഇവിടെയും ശ്രദ്ധിക്കാതെ, ധൃതിയിൽ നടക്കുവാൻ അയാൾ കുട്ടിയോട് ആവശ്യപ്പെട്ടു.

കുട്ടി നിശബ്ദനായി അനുഗമിച്ചു.

 മധ്യമത്തിൽ കർമ്മം ചെയ്തു കൊണ്ടിരുന്ന അയാളെ ഒരിക്കലും കുറ്റപ്പെടുത്തുവാൻ കഴിയില്ല.

 ഇത്തരം  മനുഷ്യർ നാട്ടില്‍ ആവശ്യമാണ്.

പിറ്റേന്നു ആ കുട്ടി മൂന്നാമത്തെ ജോലിക്കാരൻറെ കൂടെയാണ് സ്കൂളില്‍ പോയത്.

 കുട്ടിയുടെ കൈപിടിച്ച് സഹായിക്കേണ്ട സമയങ്ങളിൽ മാത്രം അയാള്‍  കൈപിടിച്ചു. അല്ലാത്തപ്പോൾ സ്വതന്ത്രനായി നടക്കാൻ അനുവദിച്ചു.

 നായകൾ എതിരെ നടന്നുവരവെ ജാഗ്രതയോടെ നിലകൊണ്ടു.

 നടന്നുപോകുംവഴി ആ കുട്ടി ഒരു മൂളിപ്പാട്ടു പാടിയപ്പോൾ അയാൾ അവനെ പ്രോത്സാഹിപ്പിച്ചു.....

 വഴിവക്കിൽ കണ്ട പൂക്കളുടെയുംപൂമ്പാറ്റകളുടെയും മരങ്ങളുടെയും കായ്കനികളുടെയും പേരുകളും പൊരുളുകളും കുട്ടി ചോദിച്ചു കൊണ്ടേയിരുന്നു.

ചോദ്യങ്ങളെയും ആകാംക്ഷകളേയും തല്ലിക്കെടുത്തുവാൻ അയാൾ ശ്രമിച്ചതേയില്ല........

ജിജ്ഞാസയുടെ അഗ്നി ആളിക്കത്തിക്കുന്ന വിറകു കൊള്ളികളായിരുന്നു അയാളുടെ ഓരോ മറുപടിയും....

 പതിവുപോലെ കുട്ടി അയാളോട് കഥ പറയാൻ ആവശ്യപ്പെട്ടപ്പോൾ,

  കഥാ സരിത് സാഗരത്തിൽ നിന്നുള്ള കൗതുകകരമായ ഒരുകഥയാണ് അന്ന് പറഞ്ഞു കൊടുത്തത് .

അത്രയും ദൂരം നടന്ന് സ്കൂളിലെത്തിയ കാര്യം കുട്ടി അറിഞ്ഞതേയില്ല....

മൂന്നു ജോലിക്കാരും ഒരു പോലെ ശമ്പളം വാങ്ങുന്നവരായിരുന്നു.

 മൂന്നുപേരും അവരുടെ കടമകൾ നിർവ്വഹിക്കുകയും ചെയ്തു.

ഒരു കർമ്മം ചെയ്യുമ്പോൾ അത് ഉത്തമത്തിലോ മധ്യമത്തിലോ അധമത്തിലോ എന്നു ആരും ചിന്തിക്കാറില്ല.

 സ്വന്തം വാസനകൾക്കനുസരിച്ച് ഓരോരുത്തരും കർമ്മങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു.

 ഉത്തമത്തിൽ കർമ്മങ്ങൾ ചെയ്യുന്നവർ ആദരണീയരാണ്.

ഒരു കർമ്മം ഉത്തമത്തിൽ ചെയ്യുന്നതെങ്ങനെ എന്നു പറഞ്ഞു ഫലിപ്പിക്കാനാവില്ല.

പക്ഷേ, അതിനെ വേണമെങ്കിൽ ഇങ്ങനെ നിർവചിക്കാം,

ഒരു ഉത്തരവാദിത്വം നിർവ്വഹിച്ചു കഴിയുമ്പോൾ   സംതൃപ്തിയും ആനന്ദവും ആത്മനിർവൃതിയും അനുഭവപ്പെടുകയാണെങ്കിൽ, നിങ്ങൾ നിർവ്വഹിച്ചത്  ഒരു ഉത്തമ കർമ്മമാണ്.

ഏതു കർമ്മമെടുത്താലും നമുക്കതിനെ ഉത്തമമാക്കി മാറ്റാം.

 മധ്യമത്തിൽ അതു ചെയ്തുതീർത്ത് പ്രതിഫലം വാങ്ങാം.

 അധമമായ രീതിയില്‍ ചെയ്തു ഇത്രയൊക്കെയേ പറ്റൂ എന്നുപറഞ്ഞു സ്ഥലം വിടാം.

നമുക്കിടയിൽ ഈ മൂന്നു വിഭാഗക്കാരേയും നമുക്ക് കാണാവുന്നതാണ്.

 നിസ്സാര കാര്യങ്ങൾക്ക് വലിയ തടസ്സവാദങ്ങളും പരാതികളും  പറഞ്ഞു ഉത്തരവാദിത്തങ്ങൾ നാമ മാത്രമായി നിർവ്വഹിച്ച് പ്രതിഫലവും വാങ്ങിപ്പോകുന്നവരുണ്ട്.

യഥാർത്ഥത്തിൽ അത് പ്രതിഫലമല്ല, മോഷണമുതലാണ് .

 തടസ്സങ്ങളെ വകതിരിവോടെ തരണം ചെയ്ത്  കർമ്മങ്ങൾ ഉത്തരവാദിത്വത്തോടെ നിർവ്വഹിക്കുന്നവരുമുണ്ട്.

അതിനപ്പുറം പോയി, സമർപ്പണ മനോഭാവത്തോടെ സർഗ്ഗാത്മകമായി കർമ്മങ്ങളെ മാറ്റിത്തീർക്കുന്നവരും ഉണ്ട്.

ഒരു ആത്മപരിശോധന നടത്തുന്നത് നല്ലതല്ലേ?

ഈ മൂന്നു വിഭാഗക്കാരിൽ, എവിടെയാണ് നമ്മുടെ സ്ഥാനം ?....    ചിന്തിക്കൂ

2018 മാർച്ച് 8, വ്യാഴാഴ്‌ച

Women's Day 8 march

ബുദ്ധിയില്ലാത്ത സ്ത്രീ തന്റെ ഭർത്താവിനെ അടിമയാക്കി നിർത്തും ....
എന്നിട്ടവൾ അടിമയുടെ ഭാര്യയായി ജീവിക്കും !
എന്നാൽ ബുദ്ധിയുള്ള സ്ത്രീ തന്റെ ഭർത്താവിനെ രാജാവിനെ പോലെ പരിഗണിക്കും ....
എന്നിട്ടവൾ രാജ്ഞിയെ പോലെ ജീവിക്കും ... !!!

- ലോക വനിതാ ദിനം -
മാർച്ച് എട്ട് .

The Bird and Sweet Dog (Piper)

വളരെ ഓമനത്തമുള്ള  പട്ടികുട്ടിയാണ്  ടോമി, അവൻറെ യജമാനൻ മീൻ പിടിക്കാൻ പോകുംമ്പോൾ അവനെയും കൂടെകൊണ്ടുപോകും, ഒരു ദിവസം മീൻ പിടിക്കാൻ  യജമാനൻ ഒപ്പം  പോയി, അവിടെ അപ്പോൾ ഒരു പക്ഷി വന്നു യജമാനൻ  മീനെ പിടിക്കാൻ വെച്ചിരിക്കുന്ന  തീറ്റി എടുത്തു, ഇതു  കണ്ടു ടോമി ബഹളമുണ്ടാക്കി. അപ്പോൾ യജമാനൻ ടോമിയെ വഴക്കു പറഞ്ഞു മിണ്ടാതിരിക്കാൻ.


വീണ്ടും പക്ഷി വന്നു തീറ്റ  എടുത്തു അപ്പോൾ ടോമി ബഹളം ഉണ്ടാക്കി പക്ഷി തീറ്റയുമായി പോയി, യജമാനൻ വീണ്ടും വഴക്കു പറഞ്ഞു .
വീണ്ടും പക്ഷി വന്നു തീറ്റ എടുത്തു ഈ പ്രാവിശ്യം ടോമി എടുത്ത തീറ്റ തിരിച്ചു പിടിച്ചെടുത്തു ,അവർ തമ്മിൽ തീറ്റക് പിടിവലി  നടത്തിയപ്പോൾ പക്ഷി വള്ളത്തിൽ വീണ് ,ഇതു കണ്ടു യജമാനൻ തുഴ എടുത്തു പക്ഷിയെ തല്ലി , അതിന്റെ  കുറച്ചു തൂവൽ പൊഴിഞ്ഞു .


തീറ്റ കിട്ടാതെ പോയ പക്ഷിയെ നോക്കി ടോമി ഇരുന്നു, അപ്പോൾ പക്ഷി തന്റെ കൂട്ടിൽ ചെന്ന്  കുട്ടികൾക്ക് ആ സമുദ്രത്തിൽ  നിന്നും നേരെത്തെ പിടിച്ചു വച്ച മീനിനെ കൊടുത്തു, കുട്ടികൾ അത് കഴിച്ചില്ല.
ഇതു  കണ്ടു ടോമിക്ക് വിഷമമായി, ടോമി യജമാനൻ മൽസ്യം പിടിക്കാൻ വച്ചിരിക്കുന്നു തീറ്റ എടുത്തു 'അമ്മ  പക്ഷിക്ക് നേരെ വച്ചു , 'അമ്മ പക്ഷി തീറ്റ  കൊണ്ടുപോയി  കുഞ്ഞുങ്ങൾക്ക്  കൊടുത്തു , അവർ അത് ആർത്തിയോടെ കഴിച്ചു, ഇതു കണ്ടു ടോമി വളരെ സന്തോഷവാനായി .


വീണ്ടും 'അമ്മ പക്ഷി വന്നു, തീറ്റക്ക്  വേണ്ടിയല്ല , ചുണ്ടുകൾക്ക് ഇടയിൽ ധാരാളം മൽസ്യവുമായി, അത് മുഴുവൻ വള്ളത്തിൽ ഇട്ടു , ഇതു കണ്ടു യജമാനൻ വളരെ സന്തോഷവാനായി , താൻ മുഴുവൻ ദിവസവും കഷ്ടപെട്ടിട്ടിട്ടും കിട്ടിയത്തിലും കൂടുതൽ മീനാണ് പക്ഷി കൊണ്ടുവന്നത് .


എവിടെ  നമ്മൾ വെത്യസ്തരാകുമോ അവിടെ വലിയ മാറ്റം ലഭിക്കും, മറ്റുള്ളവർക്കു  നന്മ  ചെയുമ്പോൾ അതു  നമ്മിലും വന്നു ചേരും .

2018 മാർച്ച് 7, ബുധനാഴ്‌ച

Positive Or Negative

നമ്മൾ   നെഗറ്റീവാണോ  പൊസിറ്റീവാണോ എന്ന്  അറിയാൻ വളരെ ലളിതമായ ഒരു രീതി.


നമ്മുക്ക്  അറിയാവുന്ന  അഞ്ചു വെത്യസ്ഥ മേഖലയിൽ  ഉള്ള  വക്തികളെ കുറിച്ച് ചിന്തിക്കുക അപ്പോൾ നമ്മുടെ മനസ്സിൽ അവരെ കുറിച്ച് പോസിറ്റീവ്  ചിന്തയാ  വരുന്നത്  എങ്കിൽ താങ്കൾ പോസിറ്റീവ് വക്തിയാണ്  മറിച്ചു  നെഗറ്റീവ്  ചിന്തയാ  വരുന്നത്  എങ്കിൽ താങ്കൾ തികഞ്ഞ ഒരു നെഗറ്റീവ് വക്തിയാണ്.


മറ്റുള്ളവരെ  കുറിച്ച്  എന്ത്  ചിന്തികുന്നോ അതാണ് നമ്മൾ.


സ്വയം വില ഇരുത്തുക, പോസിറ്റീവാക്കാൻ ശ്രെമിക്കുക.

2017 ഓഗസ്റ്റ് 15, ചൊവ്വാഴ്ച


ഈ കടം



 By: ഇന്നസെന്റ്


ഇസ്‌ലാം മതവിശ്വാസികൾ ഹജ്ജിനുപോകുന്നത് കുട്ടിക്കാലത്തേ ഞാൻ കണ്ടിട്ടുണ്ട്. ഹജ്ജിനു പോകുന്നതിനുമുമ്പ് ചെയ്തുതീർക്കേണ്ട കാര്യങ്ങളെക്കുറിച്ച് എന്റെ അപ്പൻ പറഞ്ഞുതന്നിരുന്നു: ജനങ്ങളുമായുള്ള മുഴുവൻ സാമ്പത്തിക ഇടപാടുകളും തീർക്കണം. കടബാധ്യതകൾ വീട്ടണം. വ്യക്തിബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ രമ്യതയിൽ എത്തണം. അകന്നുനിൽക്കുന്നവരുമായി അടുക്കണം...


ഇന്നും ഇങ്ങനെയൊക്കെത്തന്നെയാണ് ഇസ്‌ലാം മതവിശ്വാസികൾ ഹജ്ജ് കർമത്തിനു പോകാറുള്ളത്. വത്തിക്കാനിൽ പോകാനും പോപ്പിനെ കാണാനും എനിക്ക്‌ ഒരവസരം കിട്ടി. ഒരു ക്രിസ്ത്യൻ വിശ്വാസി എന്നനിലയ്ക്ക് എന്നെസംബന്ധിച്ച് വത്തിക്കാനിൽ പോകുകയും പോപ്പിനെ കാണുകയുമൊക്കെ അപൂർവമായിമാത്രം നടക്കുന്ന കാര്യമാണ്. ഒരുപക്ഷേ, ഒരു ജന്മത്തിൽ ഒരിക്കൽമാത്രം സംഭവിക്കുന്നവ. അതുകൊണ്ടുതന്നെ ഏറെ സൂക്ഷ്മതയോടെയും ചിട്ടയോടെയുമാണ് ഞാനതിനൊരുങ്ങിയത്. ഒരു ഇസ്‌ലാം മതവിശ്വാസി ഹജ്ജിനുപോകുന്ന അതേ ചിട്ടതന്നെ ഞാനും പിന്തുടർന്നു. ബാക്കിവെച്ച പല സാമ്പത്തിക ഇടപാടുകളും തീർത്തു. കൊടുക്കാനുള്ളതെല്ലാം കൊടുത്തു. വ്യക്തിബന്ധത്തിലും കുടുംബബന്ധത്തിലും ഉണ്ടായിരുന്ന ചില അല്ലറച്ചില്ലറ അസ്വാരസ്യങ്ങൾ ഓരോരുത്തരെയും കണ്ട് രമ്യപ്പെട്ടു. ആരോടും ശത്രുതയില്ലാതായി, വെറുപ്പില്ലാതായി. എല്ലാവരും ഇപ്പോൾ എന്റെ സ്നേഹിതരാണ്. അപ്പോഴാണ് എനിക്ക്‌ ജാനകിട്ടീച്ചറെ ഓർമവന്നത്. പണ്ട് എന്നെ സ്കൂളിൽ സോഷ്യൽ സ്റ്റഡീസ് പഠിപ്പിച്ചിരുന്ന ടീച്ചർ. എട്ടാം ക്ലാസിൽ തോറ്റ്‌ സ്കൂൾ വിട്ടതിൽപ്പിന്നെ ഞാൻ ടീച്ചറെ കണ്ടിട്ടില്ല. ഞാൻ അന്വേഷണം തുടങ്ങി. അന്വേഷിച്ചന്വേഷിച്ച് ഒടുവിൽ ഫോൺനമ്പർ സംഘടിപ്പിച്ചു. എന്റെ സഹപാഠിയായ തമ്പാൻ മാഷാണ്‌ നമ്പർ തന്നത്. കുന്നംകുളത്തിനടുത്ത് പന്നിത്തടം എന്ന സ്ഥലത്താണ് വീട് എന്നു മനസ്സിലായി. ഒരു ദിവസം രാത്രി ഡൽഹിയിലെ എന്റെ എം.പി. ക്വാർട്ടേഴ്‌സിൽനിന്നാണ് ഞാൻ ടീച്ചറെ വിളിച്ചത്. മറുവശത്ത് ഫോൺ അടിച്ചുകൊണ്ടേയിരുന്നു, ഇപ്പുറത്ത് എന്റെ നെഞ്ചും. ആറു പതിറ്റാണ്ടുകൾക്കുമുമ്പ് കേട്ടതാണ് ടീച്ചറുടെ ശബ്ദം. ഒരുപാട് ബെല്ലടിച്ചതിനുശേഷമാണ് ഫോൺ എടുത്തത്. മറുവശത്ത് ഒരു കുട്ടിയുടെ ശബ്ദമായിരുന്നു. ടീച്ചറെ ചോദിച്ചപ്പോൾ അമ്മമ്മേ എന്ന വിളികേട്ടു. ടീച്ചർ അമ്മമ്മയായി, ഞാൻ അപ്പാപ്പനും. കാലം എത്ര കടന്നുപോയി! ടീച്ചർ ഫോണിനടുത്തേക്ക് നടന്നുവരാൻ അൽപ്പം സമയമെടുത്തു. ടീച്ചർ ഫോൺ എടുത്തപ്പോൾത്തന്നെ ഞാൻ പറഞ്ഞു: ‘‘ഞാൻ ഇന്നസെന്റാണ്’’ ടീച്ചർക്ക് മനസ്സിലായില്ല എന്നകാര്യം വ്യക്തം. ഞാൻ എല്ലാം വ്യക്തമായിപ്പറഞ്ഞു. സ്കൂളിൽ പഠിച്ചതുമുതൽ എം.പി.യായതുവരെയുള്ള കാര്യങ്ങൾ ഞാൻ പറഞ്ഞുതുടങ്ങി. എന്റെ സംസാരത്തിനിടയിൽ എപ്പോഴൊക്കെയോ ജാനകിട്ടീച്ചർ വിതുമ്പുന്നത് ഞാൻ കേട്ടു. അത് എന്തിനാണെന്ന് എനിക്ക്‌ മനസ്സിലായില്ല. ഞാൻ പറഞ്ഞുനിർത്തിയപ്പോൾ ടീച്ചർ പറഞ്ഞു: ‘‘എന്റെ കുട്ടീ... ഇന്നസെന്റിന്റെ എല്ലാ സിനിമയും ഞാൻ കാണാറുണ്ട്. പിന്നീട് അസുഖം വന്നു എന്നറിഞ്ഞപ്പോൾ വല്ലാത്ത സങ്കടംതോന്നി. പിന്നീട് എം.പി.യായപ്പോൾ സന്തോഷവും... വിളിക്കണമെന്ന് പലപ്പോഴും തോന്നിയിരുന്നു. പിന്നെ, എന്നെയൊക്കെ ഓർമയുണ്ടാവുമോ എന്ന് സംശയംവന്നു. അതുകൊണ്ട് പിന്നെ...’’ ആ വാക്കുകളിൽ ജാനകിട്ടീച്ചറുടെ മുഴുവൻ സ്നേഹവും നിറച്ചുവെച്ചിരുന്നു. ടീച്ചർക്ക് അൽപ്പം കേൾവിക്കുറവുണ്ടെന്ന് എനിക്കു മനസ്സിലായി. ഞാൻ പറഞ്ഞു: ‘‘ടീച്ചർക്ക് ഇപ്പഴല്ലേ കേൾവിക്കുറവുണ്ടായത്. എനിക്ക്‌ ചെറുപ്പത്തിലാണ് കേൾവിക്കുറവുണ്ടായിരുന്നത്. അതുകൊണ്ടാണ് ടീച്ചറുടെ പല ചോദ്യങ്ങൾക്കും മറുപടിപറയാൻ എനിക്ക്‌ സാധിക്കാഞ്ഞത്.’’ അതുകേട്ട് ജാനകിട്ടീച്ചർ പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു: ‘‘ഇത്രയും പ്രായമായിട്ടും കുട്ടീടെ കുസൃതിക്ക്‌ ഒരു മാറ്റവുമില്ല അല്ലേ?’’ ഞങ്ങളുടെ ഈ സംസാരത്തിനിടെ നേരത്തേ ഫോൺ എടുത്ത കുട്ടി ടീച്ചറിന്റെ ​കൈയിൽനിന്നും ഫോൺ വാങ്ങിയിട്ടു പറഞ്ഞു:   ‘‘എന്തിനാ എന്റെ അമ്മമ്മേ കരയിപ്പിച്ചേ?’’   ‘‘ഞാൻ നിന്റെ അമ്മൂമ്മയെ കരയിപ്പിക്കുകയല്ലെടാ, സന്തോഷംകൊണ്ടാ അമ്മൂമ്മ കരയുന്നത്’’ -ഞാൻ അവനോട് പറഞ്ഞു.    സന്തോഷം വന്നാൽ എന്തിനാണ് മനുഷ്യർ കരയുന്നത് എന്ന് ആ കുട്ടി ആലോചിച്ചിരിക്കാം. അവൻ ഫോൺ ടീച്ചർക്കുതന്നെ കൊടുത്തു      ‘‘ഞാൻ ഒരു പ്രത്യേകകാര്യം പറയാനാണ് ടീച്ചറെ വിളിച്ചത്...’’ -ഞാൻ പറഞ്ഞു   ‘‘എന്താ ഇന്നസെന്റേ?’’ ടീച്ചറുടെ ആ ചോദ്യത്തിൽ നിറയെ ആകാംക്ഷയുണ്ടായിരുന്നു   ‘‘ഞാൻ ഒന്ന് വത്തിക്കാനിൽപ്പോകാൻ തയ്യാറെടുക്കുകയാണ്. പോപ്പിനെക്കണ്ട് ഒന്ന് കൈമുത്തണം. അത് ഈ ജീവിതത്തിൽ ഇനി ശേഷിക്കുന്ന ഒരേ ഒരു ആഗ്രഹമാണ്. ഒരു ക്രിസ്ത്യാനി എന്നനിലയിൽ എനിക്കിതൊരു തീർഥാടനം തന്നെയാണ്. അതുകൊണ്ട് പോകുന്നതിനുമുമ്പ് ഞാൻ ഇസ്‌ലാം മതവിശ്വാസികൾ ഹജ്ജിനു പോകുന്നതിനുമുമ്പ് ചെയ്യുന്നതുപോലെ ചില കാര്യങ്ങൾ ചെയ്യാം എന്ന് തീരുമാനിച്ചു: വിരോധത്തിലുള്ള എല്ലാവരുമായും രമ്യതയിലായി, സഹോദരങ്ങളുമായുള്ള എല്ലാ ഭാഗങ്ങളും തീർത്തു, അടുപ്പമുള്ള എല്ലാവരെയും ചെന്നുകണ്ടു, കടങ്ങളെല്ലാം കൊടുത്തുതീർത്തു... അതിൽ ഇനി ടീച്ചർക്ക് തന്നുതീർക്കാനുള്ള ചില കടങ്ങളുണ്ട്. അതുകൂടെത്തന്നാൽ എനിക്ക്‌ സമാധാനമായി പോവാം...’’   ‘‘എനിയ്ക്കോ? എനിയ്ക്ക് എന്തു കടമാണ് ഇന്നസെന്റ് തന്നുതീർക്കാനുള്ളത്? നാലണപോലും നീ എന്റെ കൈയിൽനിന്ന് വാങ്ങിയത് എനിയ്ക്ക് ഓർമയില്ലല്ലോ കുട്ടീ’’ -ജാനകിട്ടീച്ചർ അദ്‌ഭുതത്തോടെ ചോദിച്ചു. ‘‘പണമല്ല ടീച്ചറേ. പണം മാത്രമല്ലല്ലോ കടവും കാര്യവും. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഡൽഹൗസി പ്രഭുവിന്റെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് എഴുതാൻ പറഞ്ഞപ്പോൾ ഞാൻ തെറ്റിച്ചു. അന്ന് അമ്പതുതവണ അത് ഇംപോസിഷൻ എഴുതാനാണ് ടീച്ചർ പറഞ്ഞത്. പിന്നെ അശോകന്റെയും അക്ബറിന്റെയും ഭരണപരിഷ്കാരങ്ങളെക്കുറിച്ചും എഴുതാൻ പറഞ്ഞു, മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്ര വിവരിക്കാൻ പറഞ്ഞു... ഇതെല്ലാം ഞാൻ തെറ്റിച്ചു. ആദ്യത്തെ കാര്യങ്ങളൊന്നും എനിക്കറിയാത്തതുകൊണ്ടാണ് തെറ്റിയത്. ദണ്ഡിയാത്രയുടെ കാര്യത്തിൽ ഞാനതിൽ പങ്കെടുക്കുകയോ അതു കാണുകയോ ചെയ്യാത്തതുകൊണ്ടും. എല്ലാംകൂടി ഇരുനൂറ്റമ്പത് ഇംപോസിഷനുകളുണ്ടായിരുന്നു. അന്ന് എനിക്ക്‌ ഒരുപാട് ജോലിത്തിരക്കായതുകൊണ്ട് ഒന്നും എഴുതിത്തരാൻ കഴിഞ്ഞില്ല. എന്നാൽ, ഇപ്പോൾ ഒരുപാട് ഒഴിവുസമയം ഉള്ളതുകൊണ്ട് പാർലമെന്റിലിരുന്ന് അത് മുഴുവൻ ഞാൻ എഴുതിത്തീർത്തു. സഭയിലുള്ള എന്റെ ഏകാഗ്രതയും പങ്കാളിത്തവുംകണ്ട് സ്പീക്കർ സുമിത്ര മഹാജൻവരെ എന്നെ നോട്ടത്തിലൂടെ അഭിനന്ദിക്കുകയുണ്ടായി. ഈ രണ്ടായിരത്തിയഞ്ഞൂറ് ഇംപോസിഷനുംകൂടി തന്നാൽ ടീച്ചറോടുള്ള എന്റെ കടവും വീടും. ധൈര്യമായിട്ട് എനിക്ക്‌ പോകാം. അതുകൊണ്ട് ടീച്ചറുടെ അഡ്രസ്‌ ഒന്നു കിട്ടാനാ ഞാൻ വിളിച്ചത്.’’ ഫോണിന്റെ മറുതലയ്ക്കൽ ജാനകിട്ടീച്ചർ പൊട്ടിച്ചിരിക്കുന്നത് ഞാൻ കേട്ടു. ആ ചിരിയുടെ അവസാനഭാഗം വീണ്ടും ഒരു തേങ്ങലിലേക്ക്‌ ചായുന്നതും ഞാൻ അറിഞ്ഞു. വിദ്യാർഥികളെ സ്നേഹിച്ചിരുന്ന ഒരധ്യാപികയ്ക്കു മാത്രം സംഭവിക്കുന്നതായിരുന്നു ആ തേങ്ങൽ. അതുകേട്ടപ്പോൾ എന്റെ ഉള്ളും ഒന്നു നനഞ്ഞു. പുസ്തകങ്ങൾക്കും സിലബസുകൾക്കും കാലത്തിനും അപ്പുറത്തേക്ക്‌ വിദ്യാഭ്യാസവും അധ്യാപക-വിദ്യാർഥി ബന്ധവും വളരുന്നത് ഞാൻ അനുഭവിച്ചു. ഇരുനൂറ്റിയമ്പത് ഇംപോസിഷനുകൾ എഴുതി കവറിലാക്കി കുന്നംകുളത്തിനടുത്ത് പന്നിത്തടത്തെ ജാനകിട്ടീച്ചറുടെ വിലാസം എഴുതുകയാണ് ഞാൻ. അങ്ങോട്ടും