ബോധം ഒന്നു മാത്രമെ ഉള്ളു . അത് മനസായി മാറുമ്പോൾ പലതാണെന്നു ഭ്രമിക്കുക മാത്രമാണ് ചെയ്യുന്നത് . ബോധത്തിന്റെ പരമാനന്ദം ഒഴിച്ച് ബാക്കി എല്ലാം മനസിന് സാദ്ധ്യമാണ്. അതീന്ദ്രിയത മനസിന്റെ ശക്തമായ ഒരു കഴിവാണ് . അത് എങ്ങിനെ ? എന്തുകൊണ്ട് ? എപ്പോൾ ? പ്രവർത്തിക്കുമെന്ന് കണ്ടെത്തുക സാദ്ധ്യമല്ല. സ്വന്തം ജനനത്തിന്റെയും മരണത്തിന്റെയും കാര്യങ്ങൾ വിശദീകരിക്കാൻ കഴിയാത്തതുപോലെ സങ്കീർണമാണത്. ബോധശാസ്ത്രത്തെ സംബന്ധിച്ച് ഇത്തരം ശക്തികൾക്ക് പ്രസക്തിയില്ല. മനസിന്റെ ഇത്തരം ശക്തികളിൽ നിന്ന് പുറത്തു കടക്കുക (അതീതനാകുക ) എന്നതാണ് അതിന്റെ ലക്ഷ്യം.
.......By MASTER .......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ