2021, ഓഗസ്റ്റ് 27, വെള്ളിയാഴ്‌ച

*ജീവിതവും__ആത്മീയതയും*

ഇന്ന് രാവിലെ പറമ്പിലേക്ക് ഇറങ്ങിയപ്പോൾ കണ്ടത്, ഒരു വാഴക്കുല പഴുത്തു, അതിൽ കുറേയെണ്ണം വവ്വാൽ കഴിച്ചു. ഉടനെ വാഴക്കുല വെട്ടിയെടുത്തു. ക്ലീൻ ചെയ്തു, സുരക്ഷിതമാക്കി.

എന്നാൽ ഈ സംഭവം(കുറേ പഴങ്ങൾ പ്രകൃതി തന്നെ എടുത്തത് ) ചിലരെ നിരാശരാക്കും. ശ്രദ്ധിച്ചില്ല എന്നെല്ലാം പറഞ്ഞു, വീട്ടിൽ ഒരു കലഹം തന്നെ ഉണ്ടായേക്കാം. എന്നാൽ ആത്മീയത എന്നാൽ ഏത് സാഹചര്യത്തെയും സ്വീകരിക്കാനും, ലഭിച്ചതിൽ തൃപ്തനാകുക എന്നതും ആണ്.

ആളുകളെ മൂന്നായി തിരിച്ചാൽ ആദ്യത്തെ കൂട്ടരെ(വികാരങ്ങളിൽ സുഖം കണ്ടെത്തുന്നവർ ) ഈ സംഭവം കടുത്ത നിരാശയിലേക്ക് നയിച്ചേക്കാം.

രണ്ടാമത്തെ വിഭാഗം ആത്മീയ അന്വേഷകർ ആണ് . അവരിൽ ഈ സംഭവം കാരണം, നിരാശ പ്രത്യക്ഷപ്പെട്ടാലും, അവർ അത് തിരിച്ചറിഞ്ഞു സാക്ഷിയാകാൻ പരിശ്രമിക്കുന്നു. സാക്ഷിയാകാൻ പരാജയപ്പെട്ടാലും അത്തരം സംഭവങ്ങളെ തിരിച്ചറിയാൻ *നിരന്തരം ശ്രമിക്കുക* എന്നതാണ് സത്യം അന്വേഷിക്കുന്നവർക്ക് സഹായകരമാവുക.

മൂന്നാമത്തെ വിഭാഗം *സത്യം അനുഭവം ആയവർ ആണ്.* അവരിൽ ഇത്തരം സംഭവങ്ങൾക്ക് അല്പം പോലും ചലനം ഉണ്ടാക്കാൻ കഴിയില്ല. അതാണ് പൂർണമായ സാക്ഷിത്വം. അവിടെ *അവർ അനുഭവങ്ങൾ ഇല്ലാത്ത കാഴ്ചക്കാർ മാത്രമാകും.*

നന്ദി 🙏🙏🙏🙏 🌹🌹🌹🙏🙏❤❤❤

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ