2018 മേയ് 31, വ്യാഴാഴ്‌ച

പിൻമാറേണ്ടതില്ല


ഒരു സ്ത്രീ തന്റെ പിതാവിനെയും കൊണ്ട് കാറിൽ ഡ്രൈവ് ചെയ്യുകയായിരുന്നു. പെട്ടെന്ന് ഒരു കൊടുങ്കാറ്റ് ഉണ്ടായി.അവൾ പിതാവിനോട് എന്താണ് ചെയ്യേണ്ടതെന്ന് ചോദിച്ചു. അദ്ദേഹം മുന്നോട്ട് പോവാൻ ആവശ്യപ്പെട്ടു. കൊടുങ്കാറ്റ് കൂടുതൽ രൂക്ഷമാവാൻ തുടങ്ങി. മറ്റു കാറുകൾ സൈഡിലേക്ക് മാറ്റിയിട്ടു തുടങ്ങി: അവൾ വീണ്ടും പിതാവിനോട് താൻ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു. പിതാവ് പറഞ്ഞു ഡ്രൈവിംഗ് തുടരുക. പോകുന്ന വഴിയിൽ 18 വീലുകളുള്ള ലോറികൾ വരെ റോഡിൽ നിന്ന് മാറ്റിയിടുന്നതായി കണ്ടു. എന്തായാലും ഞാൻ സൈഡാക്കുവാൻ പോവുകയാണ് കാരണം എനിക്ക് വളരെ കുറച്ച് മാത്രമെ റോഡ് കാണാൻ കഴിയുന്നുള്ളു അവൾ പറഞ്ഞു.കൂടാതെ എല്ലാവരും സൈഡാക്കുകയാണ്. എന്നാൽ പിതാവ് അവളോട് പറഞ്ഞു യാതൊരു കാരണവശാലും ഡ്രൈവിംഗ് നിർത്തരുത്, മുന്നോട്ട് പോവുക. കൊടുങ്കാറ്റ് വളരെ ശക്തമായിരുന്നെങ്കിലും അവൾ മുന്നോട്ട് തന്നെ പോയി. കുറച്ച് കഴിഞ്ഞപ്പോഴേക്കും കൂടുതൽ വ്യക്തമായി കാണാൻ തുടങ്ങി. രണ്ട് മൈലുകൾ കഴിഞ്ഞപ്പോഴേക്കും മഴ മാറി. തുടർന്നിതാ സൂര്യപ്രകാശവും അപ്പോൾ പിതാവ് പറഞ്ഞു ഇനി വണ്ടി നിർത്താം. അവൾക്ക് കാര്യം പിടികിട്ടിയില്ല. അതെന്നാണ് അങ്ങനെ പറയുന്നത് നാം ഇപ്പോൾ കൊടുങ്കാറ്റിൽ നിന്നും രക്ഷപ്പെട്ടല്ലോ? പിതാവ് പറഞ്ഞു അത് തന്നെയാണ് കാരണം. ഇടയ്ക്കു വെച്ച് യാത്ര നിരത്തിയവർ ഇപ്പോഴും കൊടുങ്കാറ്റിൽ വിഷമിക്കുകയാണ്. നീ മടുത്തു പോകാതെ വണ്ടി ഓടിച്ചതിനാൽ നിന്റെ കൊടുങ്കാറ്റ് മാറിപ്പോയിരിക്കുന്നു.

ജീവിതത്തിൽ കഠിന പ്രയാസങ്ങളിലൂടെ പോകുന്നവർക്ക് ഉള്ള ഒരു സാക്ഷ്യമാണിത്. കൂടുതൽ പേരോ ശക്തരായവരോ പിൻമാറിയതുകൊണ്ട് നീ പിൻമാറേണ്ടതില്ല.മടുത്തു പോകാതെ മുന്നോട്ട് പോയാൽ നിന്റെ കൊടുങ്കാറ്റിന്റെ അൻഭവങ്ങൾ മാറി സൂര്യൻ നിന്റെ മുഖത്ത് പ്രകാശിക്കും...💐💐💐

2018 മേയ് 30, ബുധനാഴ്‌ച

അവരെന്തു വിചാരിക്കും?


അവരെന്തു വിചാരിക്കും?

അവരെന്തു വിചാരിക്കും??

അവരെന്തു വിചാരിക്കും???

എന്ന് സ്വയം വിചാരിക്കുന്നവരോട് മാത്രമായി ... ഇതാ വായിച്ചോളൂ...

വായിച്ചില്ലെങ്കിൽ ഞാൻ എന്തു വിചാരിക്കും എന്നു വിചാരിച്ച് വായിക്കേണ്ട.. ഞാൻ ഒന്നും വിചാരിക്കാൻ പോകുന്നില്ല.. നിങ്ങൾക്ക് വേണമെങ്കിൽ വായിച്ചാൽ മതി.

ഈയടുത്തായി ഏറെ ചിന്തിപ്പിച്ച ഒരു വാക്കാണ് ...

” അവരെന്തു വിചാരിക്കും ??? “

ഒരുപാട് പേർ പറയുന്നത് കേട്ടിട്ടുണ്ട് … ഇതു വായിക്കുന്നവരിൽ ഒരു പാട് പേർ ഒരിക്കലെങ്കിലും പ്രകടിപ്പിച്ച ഒരു വികരമാവാം ” അവരെന്തു വിചാരിക്കും ….”

ഫോൺ ചെയ്തിട്ട് കുറച്ചു നാളായി .. എന്ത് വിചാരിക്കുമോ ആവോ ..

Fbയിൽ പുതിയ ഫോട്ടോ ഇട്ടു ഒരു ലൈക് അടിച്ചേക്കാം .. അല്ലെങ്കിൽ എന്ത് വിചാരിക്കും.. … !!

പരിചയക്കാരന്റെ ബന്ധു വടിയായി അവിടെ ഒന്ന് പോകേണ്ടേ .. ഒന്നുമില്ലെങ്കിലും നാട്ടുകാരെ ഓർക്കണ്ടേ .. അവരെന്തു വിചാരിക്കും ??? “

റെസ്റ്റോറന്റിൽ..

മൂന്നു രൂപ ആയിട്ട് എങ്ങനെ ആണ് ടിപ് വെക്കുക ; പത്തു വെക്കാം .. ഏതു പിച്ചക്കാരൻ ആണ് മൂന്നു രൂപ ടിപ് വെച്ചിരിക്കുന്നത് എന്ന് വിചാരിക്കില്ലേ ..

കല്യാണത്തിന് വിളിച്ചിട്ട് എങ്ങനെയാ വെറും കയ്യോടെ പോകുക .. ആൾക്കാർ എന്ത് വിചാരിക്കും …

ഒന്നാം പിറന്നാളിന് വിളിച്ചിട്ട് എങ്ങനെ ആണ് ഡ്രസ്സ് കൊടുക്കുക .. കുട്ടിയെ കാണാൻ പോയ സമയത്ത് അത് കൊടുത്തില്ലേ .. പോരാത്തതിനു ബാക്കിയുള്ളവർ സ്വർണം കൊടുക്കുമ്പോൾ നമ്മൾ മാത്രം ഒരു തരി സ്വർണം പോലും ഇല്ലാതെ .. അവരെന്തു വിചാരിക്കും …

ഇരുപതു രൂപ റീചാർജ് ചെയ്തു കൊടുക്കാനാ പറഞ്ഞെ .. പക്ഷെ എങ്ങനെ ആണ് ഇരുപതായിട്ടു .. അവളെന്തു വിചാരിക്കും …

എന്തെങ്കിലും ഒരു കറിയും ചോറും മതിയെന്നാണ് പറഞ്ഞത് .. എന്നാലും വരും എന്നൊക്കെ കാലേകൂട്ടി വിളിച്ചു പറഞ്ഞ സ്ഥിതിക്ക് ..വെറും ഒരു കറി മാത്രമായി .. ഛെ ..അവരെന്തു വിചാരിക്കും …

ഒരുമിച്ചൊരു വാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ചെറിയൊരു മൂത്രശങ്ക വാഹനം നിർത്താൻ പറയണം എന്നുണ്ട്.. പക്ഷേ അവരെന്ത് വിചാരിക്കും...

അഞ്ഞൂറ് രൂപ കടമായിട്ട് ചോദിച്ചതാണ് .. എന്നാലും അവരുടെ കയ്യിൽ ഒട്ടും ഇല്ലാഞ്ഞിട്ടല്ലേ .. ആയിരം എങ്കിലും കൊടുക്കണം … എല്ലാം അറിഞ്ഞറിഞ്ഞ് നമ്മൾ .. അല്ലെങ്കിൽ അവരെന്തു വിചാരിക്കും ….

ബാക്കിയുള്ളവർ എന്ത് വിചാരിക്കും എന്ന് എങ്ങനെ കൃത്യമായി പറയാൻ ആകും .. അവർ പലതും വിചാരിച്ചോട്ടെ അല്ലെങ്കിൽ വിചാരിക്കാതെ ഇരുന്നോട്ടെ .. നാം ചെയ്യാനുള്ളത് നമ്മൾ ചെയ്യുക … ഓരോരുത്തരുടെയും വികാര വിചാരങ്ങൾ നോക്കി ജീവിക്കാൻ നിന്നാൽ അതെവിടെയും എത്തില്ല .. ജീവിതത്തിൽ ചിലപ്പോഴെങ്കിലും മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ആയി ചിലതെല്ലാം ചെയ്തെന്നു വരാം .. പക്ഷെ അത് അപൂർവ്വം മാത്രമാകണം ..

അല്ലെങ്കിൽ ആരുടെയൊക്കെയോ ചിന്താഗതികളെ ഓർത്തു നഷ്ട്ടപ്പെടുത്തുന്നത് നമ്മുടെ സമാധാനവും സമയവും ഊർജ്ജവും ആണ് .. ആരെയും ബോധിപ്പിക്കാനോ മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ നാം റിസ്ക് എടുക്കുമ്പോൾ അവിടെ ഒരൽപ്പമെങ്കിലും എന്തൊക്കെയോ നഷ്ടമാകുന്നത് നമുക്ക് തന്നെയാണ് …

നമ്മൾ എന്ത് ചെയ്യുന്നു എന്ത് ചെയ്യുന്നില്ല എന്നോർത്ത് ഇരിക്കുക അല്ല മറ്റുള്ളവരുടെ പണി .. അല്ലെങ്കിൽ ഒരു പക്ഷെ അവരെന്തു വിചാരിച്ചാലും പറഞ്ഞാലും ഒന്ന് രണ്ടു വട്ടം അത് ശ്രദ്ധിക്കാതെ ഇരുന്നാൽ അത് കഴിഞ്ഞു ..

ഒരുപാട് പേരെ കണ്ടിട്ടുണ്ട് ; ചുറ്റുമുള്ളവർ എന്ത് പറയും അവരെന്തു വിചാരിക്കും എന്നെല്ലാം ഓർത്തു എന്തൊക്കെയോ കാട്ടി കൂട്ടുന്നവർ .. ചുറ്റുമുള്ളവർ എന്ത് വിചാരിക്കും എന്ത് പറയും എന്നൊക്കെ ആവശ്യത്തിൽ കൂടുതൽ ചിന്തിക്കാൻ തുടങ്ങിയാൽ നിരാശപ്പെടാൻ മാത്രമേ നമുക്ക് സമയം കാണൂ ..

ജീവിതം ജീവിക്കാനുള്ളതാണ് ആരെയും ബോധ്യപ്പെടുത്താൻ ഉള്ളതാവരുത് ..

ഒരളവിൽ കൂടുതൽ മറ്റുള്ളവരുടെ ചിന്താഗതികളെ ഓർത്തു നീങ്ങാൻ തുടങ്ങിയാൽ അത് അഭിനയമാകും ..

*ജീവിതത്തിൽ അഭിനയിക്കണോ അതോ ജീവിക്കണോ..?*

നിങ്ങൾക്ക് തീരുമാനിക്കാം....

നിങ്ങളുടെ സ്വാതന്ത്ര്യമാണ്....

🌷ഒന്നു ഞാൻ പറയാം ഞാൻ ഒന്നും വിചാരിക്കില്ല🌷

2018 മേയ് 29, ചൊവ്വാഴ്ച

P T A Meeting


പി റ്റിഎ മീറ്റിങ്ങിന്റെ തീയതി നിശ്ചയിച്ച കാര്യം ടീച്ചർ കുട്ടികളെ അറിയിച്ചു...

എല്ലാ കുട്ടികളും നിർബന്ധമായും അവരുടെ രക്ഷകർത്താവിനെ കൊണ്ട് വരണമെന്നായിരുന്നു ടീച്ചറുടെ ശാസന...

മറ്റു കുട്ടികൾ

'എസ് ടീച്ചർ'

എന്ന് ഉറക്കെ മറുപടി പറഞ്ഞപ്പോൾ,

അതിൽ ഒരു പെണ്‍കുട്ടി മാത്രം നിശബ്ദമായി ഇരുന്നു...

കാരണം, മറ്റൊന്നുമല്ല...

അവൻ ഒരു അനാഥനായിരുന്നു...

അവൻ വിറയാർന്ന ശബ്ദത്തിൽ ടീച്ചറോട് പറഞ്ഞു,

"അച്ഛനും അമ്മയും ഇല്ലാത്ത എനിക്ക് ഞാൻ സ്നേഹിക്കുന്ന എന്റെ രാജ്യത്തിന്റെ പ്രസിഡന്റ്‌ വന്നാൽ മതിയോ?" എന്ന്... 😊

ഇനി വരുന്ന പി റ്റി എ മീറ്റിങ്ങിന് എത്താൻ ആവശ്യപ്പെട്ടുകൊണ്ട് പ്രസിഡന്റിന് ഒരു കത്ത് എഴുതി തരുവാൻ അവൻ ടീച്ചറോട് ആവശ്യപ്പെട്ടു...

പ്രസിഡന്റ്‌ എന്ന വ്യക്തി ഒരു സാധാരണക്കാരൻ അല്ലെന്നും,

തിരക്കുള്ള വ്യക്തിയായത് കൊണ്ട് അദ്ദേഹം ഒരിക്കലും വരില്ലെന്നും ടീച്ചർ ആ കുട്ടിയെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു...

അവസാനം നിഷ്കളങ്കമായ ആ ആഗ്രഹത്തിന് മുന്നില് തോറ്റ്കൊണ്ട്‌ ടീച്ചർ പ്രസിഡന്റിന് ആ കത്തയച്ചു...

പ്രസിഡന്റിന്റെ ഓഫീസിലെ ചവറ്റു കൊട്ടയിൽ മാത്രമായിരിക്കും ആ കത്തിന്റെ സ്ഥാനം എന്ന് ആ ടീച്ചർക്ക്‌ ഉറപ്പുണ്ടായിരുന്നു..

.

പക്ഷെ, PTA മീറ്റിംഗ് ദിനത്തിൽ എല്ലാവരെയും അത്ഭുതപ്പെടുത്തികൊണ്ട് അന്ന് ആ കുട്ടിയുടെ രക്ഷകർതാവായി ആ രാജ്യത്തിന്റെ പ്രഥമ പൗരൻ എത്തി!!!

ഒരു അച്ഛനായി...

ഹീ ഈസ്‌ ദി പ്രസിഡന്റ്‌ ഓഫ് തുർക്കി,

മിസ്റ്റർ "റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍"!!!

👇🏻

അനാവശ്യമായ *"മനോഭാരങ്ങൾ


ഒരിക്കൽ ഒരു രാജാവ്‌ നായാട്ടിനു ഇറങ്ങിയതായിരുന്നു .

അദ്ദേഹം ഒരു അരുവിയുടെ തീരത്ത് കൂടെ നടന്നു നീങ്ങുമ്പോൾ ഒരു വൃദ്ധൻ തലയിൽ ഒരു വലിയ വിറക് കെട്ടും ആയി നടന്നു വരുന്നു .

രാജാവിനെ അത്ഭുത പെടുത്തിക്കൊണ്ട് സാമാന്യം വലിപ്പം ഉള്ള ആ അരുവി വൃദ്ധൻ വളരെ എളുപ്പത്തിൽ ചാടികിടക്കുന്നു.അതും തലയിൽ ആ വലിയ വിറകു കെട്ടും ചുമന്നു കൊണ്ട്..!

രാജാവിന്‌ ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ല... അദ്ദേഹം ആ വയോധികന്റെ അടുത്ത് ചെന്ന് ഇങ്ങനെ പറഞ്ഞു . നിങ്ങൾ ഒരു വലിയ അഭ്യസി ആണെന്ന് തോന്നുന്നു... ഇത്തരത്തിലുള്ള ഒരു പ്രകടനം ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല.

നിങ്ങൾ ഇത് എനിക്ക് വേണ്ടി ഒന്ന് കൂടി ആവർത്തിക്കുകയാ ണെങ്കിൽ ഞാൻ നിങ്ങൾക്ക് ആയിരം സ്വർണ നാണയങ്ങൾ സമ്മാനം ആയി നല്കാം.

വൃദ്ധൻ വിറകു കെട്ടും ആയി വീണ്ടും അരുവി ചാടിക്കടക്കുവാൻ ശ്രമിച്ചു . പക്ഷെ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. വീണ്ടും രണ്ടു തവണകൂടി കൂടുതൽ വാശിയോടെ ശ്രമിച്ചു നോക്കി .എന്നാൽ വീണ്ടും വീണ്ടും ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്.

അപ്പോൾ രാജാവ്‌ ചോദിച്ചു : അല്ലയോ സുഹൃത്തേ ഞാൻ ആദ്യം നോക്കുമ്പോൾ നിങ്ങൾ വളരെ സരളമായി ഈ അരുവി ചാടി കടന്നത്‌ ഞാൻ കണ്ടതാണല്ലോ . പക്ഷെ ഇപ്പോൾ നിങ്ങൾക്ക് എന്താണ് പറ്റിയത്...?

വൃദ്ധൻ ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു . " രാജൻ ഞാൻ ആദ്യം ഈ അരുവി ചാടി കിടക്കുമ്പോൾ എന്റെ തലയിൽ ആകെ ഒരു വിറക് കെട്ടു മാത്രമേ ഉണ്ടായിരുന്നുള്ളൂ... എന്നാൽ ഇപ്പോൾ നോക്കൂ ആയിരം സ്വർണ്ണനാണയങ്ങളുടെ ഭാരം കൂടെ എനിക്ക് വഹിക്കേണ്ടതുണ്ട്..!"

അറിഞ്ഞോ അറിയാതെയോ നമ്മുടെയെല്ലാം ജീവിതത്തിലും പലപ്പോഴും ഇതു തന്നെ സംഭവിക്കുന്നു. അനാവശ്യമായ *"മനോ ഭാരങ്ങൾ"* ചുമന്ന് നടക്കുന്നത് കാരണം വളരെ ലളിതമായ കാര്യങ്ങളിൽ പോലും നാം പരാജയപ്പെട്ട് പോകുന്നു..! അത്തരം *"മനോ ഭാരങ്ങളെ "* സ്വയം കണ്ടെത്തി ഉപേക്ഷിക്കുന്നതിലൂടെ ജീവിതയാത്ര കൂടുതൽ അനായാസമാക്കാവുന്നതേയുള്ളൂ...💐💐💐

29-May-2018 Mount Everest celebrating 65th anniversary


29-May-2018 Mount Everest celebrating 65th anniversary

*മൗണ്ട് എവറസ്റ്റ് ദിനം*

*ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മൗണ്ട് എവറസ്റ്റ്. 8848m ആണ് സമുദ്ര നിരപ്പിൽ നിന്നുള്ള ഇതിൻറെ ഉയരം. നേപ്പാളിൽ ഇതിനെ സാഗർമാതാ എന്നും ചൈനയിൽ ചോമോലുങ്മ എന്നാണ് മൗണ്ട് എവറെസ്റ്റിനെ വിളിക്കുന്നത്.

*ചൈന-നേപ്പാൾ അന്താരാഷ്ട്ര അതിർത്തി കടന്നുപോകുന്നത് മൗണ്ട് എവറെസ്റ്റിന്റെ ഉച്ചകോടിയിലൂടെയാണ്. ഇതിൻറെ ആദ്യ പേര് PEAK XV എന്നായിരുന്നു. റോയൽ ജിയോഗ്രഫിക് സോസയിറ്റിയാണ് 1865 ൽ ഈ കൊടുമുടിക്ക് മൗണ്ട് എവറസ്റ്റ് എന്ന പേര് നൽകിയത്. അന്നത്തെ ഇന്ത്യയുടെ ബ്രിട്ടീഷ് സർവേയർ ആയിരുന്ന ആൻഡ്രൂ വോ ആണ് ഈ പേര് നിർദേശിച്ചത്, തൻറെ മുൻഗാമിയായിരുന്ന സർ ജോർജ് എവറസ്റ്റിന്റെ സ്മരണക്കായാണ് അദ്ദേഹം ആ പേര് നിർദേശിച്ചത്.

*മഞ്ഞു മൂടിക്കിടക്കുമ്പോൾ ഇതിന്റെ ഉയരം 8848m ആണ് ഈ ഉയരം നേപ്പാൾ ആണ് പുറത്തുവിട്ടത്. അല്ല എന്നുണ്ടെങ്കിൽ ഇതിൻറെ ഉയരം 8844m ആണ് ഇത് ചൈന ആണ് പുറത്തുവിട്ടത്.

*1953 മെയ് 29 ന് സർ എഡ്മണ്ട് ഹില്ലാരിയും ടെൻസിങ് നോർഗെയും ചേർന്ന് ആദ്യമായി മൗണ്ട് എവറസ്റ്റ് കീഴടക്കി. അതിന് ശേഷം ഒരുപാടുപേർ ഈ കൊടുമുടി കീഴടക്കിയിട്ടുണ്ട് അതുപോലെ തന്നെ മരണപ്പെട്ടിട്ടുമുണ്ട്.

*മൗണ്ട് എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി അമേരിക്കകാരനായ ജോർദാൻ റൊമേറോ ആണ്. ജോർദാൻ 13ആം വയസ്സിലാണ് ഈ കൊടുമുടി കീഴടക്കിയത്. അതുപോലെ തന്നെ ഏറ്റവും പ്രായം കൂടിയ വ്യക്തി ജപ്പാൻകാരനായ യുയിച്ചിറോ മിയൂറ ആണ് 80 ആം വയസ്സിലാണ് അദ്ദേഹം എവറസ്റ്റ് കീഴടക്കിയത്.

*എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യൻ വനിത ബചേന്ദ്രി പാലാണ് 23 മെയ് 1984 ന് ആയിരുന്നു അവർ ഈ നേട്ടം കൈവരിച്ചത്. അതുപോലെ തന്നെ എവറസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യക്കാരൻ അവതാർ സിങ് ചീമയാണ് ( 20 may 1965 ലാണ് കീഴടക്കിയത്. ).

🌷🌷🌷🌷🌷🌷🌷🌷🌷🌷

2018 മേയ് 22, ചൊവ്വാഴ്ച

Jose Mujica 40th President of Uruguay from 2010 to 2015


രാജ്യത്തെ സമ്പന്നമാക്കിയ ദരിദ്രനായ രാഷ്ട്രപതി.

തന്‍റെ 5 വര്‍ഷഭരണം കൊണ്ട് രാജ്യത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ കൊണ്ടുവന്നു. തൊഴിലവ സരങ്ങളും,കൃഷിയും വര്‍ദ്ധിച്ചു. വ്യവസായങ്ങള്‍ അഭിവൃദ്ധി നേടി.അഭ്യസ്തവിദ്യരായവരുടെ എണ്ണം കൂടി.ശാസ്ത്ര സാങ്കേതിക രംഗത്തും വന്‍ മുന്നേറ്റമുണ്ടായി. ഇന്ന് അവിടുത്ത വ്യക്തികളുടെ പ്രതിശീര്‍ഷ വരുമാനം 50000 ഇന്ത്യന്‍ രൂപയ്ക്കു തുല്യമാണ്.

തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയുടെ ഇന്നത്തെ നിലയാണിത്‌. ഉറുഗ്വയെ ഈ നിലയിലെത്തിച്ചത് 2010 മുതല്‍ 2015 വരെ രാഷ്ട്രപതിയായിരുന്ന ' ജോസ് മുജിക്ക ' യാണ്.

ഒരു സാധാരണക്കാരന്‍. രാഷ്ട്രപതിഭവനില്‍ താമസിക്കാന്‍ കൂട്ടാക്കാതെ ഭാര്യക്കും ഒരു കാലില്ലാത്ത വളര്‍ത്തു നായക്കുമൊപ്പം തന്‍റെ രണ്ടുമുറികളുള്ള കൊച്ചുവീട്ടിലായിരുന്നു താമസം. പ്രസിഡണ്ട്‌ ആകുന്നതിനു മുന്‍പും പദം രാജിവച്ചിട്ടും ഇപ്പോഴും താമസം അവിടെത്തന്നെ.

ഇതൊക്കെ മൂലമാണ് പ്രതിപക്ഷം വരെ അദ്ദേഹത്തെ ആദരവോടെ വിളിച്ചിരുന്നത് " സമ്പന്ന രാജ്യത്തെ ദരിദ്രനായ രാഷ്ട്രപതി " എന്ന്.

രാഷ്ട്രപതിയുടെ ശമ്പളം കേട്ട് അദ്ദേഹം വരെ ഞെട്ടിപ്പോയി.മാസം 13300 ഡോളര്‍ . തനിക്കു ജീവിക്കാന്‍ ഇത്രയും തുക ആവശ്യമില്ലെന്നു പ്രഖ്യാപിച്ച അദ്ദേഹം അതില്‍ 12000 ഡോളര്‍ നിര്‍ധനര്‍ക്ക് നേരിട്ട് വിതരണം ചെയ്തു. ബാക്കി 1300 ഡോളറില്‍ 775 ഡോളര്‍ വര്‍ഷങ്ങളായി അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന അനാഥാലയത്തിന് നല്‍കി.ബാക്കി തുകകൊണ്ടാണ് അദ്ദേഹം ജീവിച്ചത്. രാഷ്ട്രപതിയായ ജോസ് മുജിക്ക തന്‍റെ പഴയ ഫോക്സ് വാഗണ്‍ ബീട്ടല്‍ കാര്‍ സ്വയം ഡ്രൈവ് ചെയ്താണ് ഓഫീസില്‍ പോയിരുന്നത്. ഓഫീസില്‍ പോകുമ്പോള്‍ കോട്ടും,ടൈയും ഉള്‍പ്പെടെ ഫുള്‍ സ്യൂട്ടായിരുന്നു വേഷമെങ്കില്‍ വീട്ടില്‍ സാധാരണ വേഷത്തിലാണ് കഴിഞ്ഞിരുന്നത്.

പ്രസിഡണ്ട്‌ ആയിരുന്നപ്പോഴും വീട്ടുജോലിക്കാര്‍ ആരുമില്ലായിരുന്നു. തുണി കഴുകുന്നതും,വെള്ളം ശേഖരിക്കുന്നതും പൂന്തോട്ടം നനക്കുന്നതും ,വീട് വൃത്തിയാക്കുന്നതും ഇരുവരും ചേര്‍ന്നാണ്.സുരക്ഷക്കായി കേവലം രണ്ടു പൊലീസുകാരെയാണ് അദ്ദേഹം സ്വീകരിച്ചത്.അവര്‍ക്കുള്ള ഭക്ഷണവും അദ്ദേഹം വീട്ടില്‍ത്തന്നെ നല്‍കി.

പ്രസിഡന്റും ഭാര്യയും ചേര്‍ന്ന് നടത്തിയിരുന്ന പൂക്കളുടെ കൃഷിയും മുടങ്ങിയില്ല. ഒഴിവ് സമയത്ത് കൃഷിക്കായി ട്രാക്ടര്‍ ഓടിച്ചതും നിലം ഒരുക്കിയതും അദ്ദേഹം തന്നെയായിരുന്നു. ട്രാക്ടര്‍ കേടായാല്‍ അല്ലറ ചില്ലറ റിപ്പയര്‍ ജോലികളും അദ്ദേഹം സ്വയം നടത്തുന്നു.ഭാര്യക്കാണ് പൂക്ക്രുഷിയുടെ മേല്‍നോട്ടം മുഴുവനും. ഇതില്‍ നിന്നും കാര്യമായ വരുമാനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

" ജനങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ തനിക്കെങ്ങനെ ആഡംബരജീവിതം നയിക്കാന്‍ കഴിയുമെന്ന്" അദ്ദേഹം പലപ്പോഴും ചോദിക്കുമായിരുന്നു.ജോസ് മുജിക്കയുടെ ദീര്‍ഘദൃഷ്ടിയും അര്‍പ്പണബോധവും സര്‍വ്വോപരി രാജ്യസ്നേഹവുമാണ് ഉറുഗ്വേ എന്ന രാജ്യത്തെ വികസനപാതയിലെത്തിച്ചതും രാജ്യം ഔന്നതി പ്രാപിച്ചതും.

ജനകീയനായ അദ്ദേഹത്തിനുമേല്‍ വീണ്ടും തുടരാനുള്ള സമ്മര്‍ദ്ദം ഏറെയുണ്ടായിട്ടും 2015 ല്‍ അദ്ദേഹം സ്വയം ഒഴിയുകയായിരുന്നു. വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം ജനങ്ങളെ ഇങ്ങനെ അഭിസംഭോധന ചെയ്തു :-

" രാജ്യം ഉയര്‍ച്ചയുടെ വഴിയിലാണ്. യുവതലമുറ യുടെ കയ്യില്‍ എന്‍റെ രാജ്യം സുരക്ഷിതമാണെന്ന് എനിക്ക് പൂര്‍ണ്ണ ബോദ്ധ്യമുണ്ട്.അവര്‍ ആ ഉത്തരവാദിത്വം നന്നായി നിറവേറ്റട്ടെ. എന്‍റെ മൂന്നുകാലുള്ള മാനുവലിനും വയസ്സനായ ബീട്ടലിനും എന്നെ ആവശ്യമുണ്ട്.അവര്‍ക്കൊപ്പം എനിക്കിനി ബാക്കി കാലം ചിലവഴിക്കണം.."

മാനുവല്‍ അദ്ദേഹത്തിന്‍റെ ഒരു കാലില്ലാത്ത കൃത്രുമക്കാലുള്ള നായയാണ്‌. ബീട്ടല്‍ തന്‍റെ ഫോക്സ് വാഗണ്‍ കാറും.

ഉറുഗ്വേ എന്ന ഒരു സാധാരണ രാജ്യത്തെ സമ്പന്നതയിലേക്ക് നയിച്ച പ്രസിഡണ്ട്‌ ജോസ് മുജിക്ക ഇന്നും സാധാരണ ജീവിതമാണ് നയിക്കുന്നത്.. ധനിക രാഷ്ട്രത്തിലെ ദരിദ്രനായി.

Monkey Trap


തെക്കേ അമേരിക്കയിൽ ചില ആദിവാസി വർഗങ്ങളിൽ പെട്ട ചിലര് കുരങ്ങനെ പിടിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രത്യേക തരം കെണിയുണ്ട്. നമ്മുടെ തേങ്ങായേക്കാൾ കുറച്ചു കൂടി വലിപ്പമുള്ള ഒരു തരം കായയിൽ ഒരു ചെറിയ ദ്വാരം ഇടും. അതിന്റെ ഉള്ളിൽ ഉള്ളതെല്ലാം തുരന്നു പൊള്ളയാക്കും. അതില് കുറെ അണ്ടിപരിപ്പ് പോലുള്ള ഭക്ഷണ സാധനങ്ങൾ നിറയ്ക്കും. നല്ല മണം ഉണ്ടാവാൻ വേണ്ടി തീയിൽ ചുട്ട് എടുത്തവ ആയിരിക്കും അവ. അതിനു ശേഷം അത് ഏതെങ്കിലും മരത്തിന്റെ കടഭാഗത്തായി കെട്ടി വയ്ക്കുകയോ,ചെറിയ മരപ്പൂൾ ഉപയോഗിച്ച് തടിയിൽ അടിച്ചു ഉറപ്പിക്കുകയോ ചെയ്യൂം. അത്രയേ ഒള്ളൂ കെണി!!!

ആളനക്കം ഇല്ലാതാവുമ്പോൾ കുരങ്ങൻ വരും.മണം പിടിച്ചു വന്ന് തീറ്റയ്ക്ക് വേണ്ടി ആ ചെറിയ ദ്വാരത്തിലൂടെ കൈ കടത്തും. വളരെ തിങ്ങി ഞെരിഞ്ഞേ കൈ അകത്തോട്ടു കടക്കുകയുള്ളൂ. ഉള്ളിൽ കിടക്കുന്ന തീറ്റ എല്ലാം കൂടി കയ്യിൽ വാരി കഴിഞ്ഞാൽ കൈ തിരിച്ചു എടുക്കാൻ പറ്റാതെ ആവും.കയ്യിൽ ഇരിക്കുന്ന തീറ്റകൾ കളഞ്ഞിട്ട് ഈസിയായി കൈ പുറത്തെടുക്കാം.,പക്ഷെ അത്രയും പ്രിയപ്പെട്ട തീറ്റ നഷ്ടപ്പെടുത്താൻ കുരങ്ങൻ തയ്യാറാവില്ല.കൈ ചുരുട്ടി പിടിച്ചു കൊണ്ട് തന്നെ പുറത്തേയ്ക്ക് വലിച്ചു കൊണ്ടിരിക്കും.പക്ഷെ കയ്യിൽ ഉള്ള സാധനങ്ങൾ കളയാതെ കുരങ്ങന് സ്വന്തം കൈ കിട്ടുകയില്ല. കുരങ്ങൻ വന്നു ദ്വാരത്തിൽ കൈ കടത്തിയാൽ കുരങ്ങൻ അകപ്പെട്ടു എന്ന് ആ മനുഷ്യര്ക്ക് അറിയാം.. അവര് ഒരു വടിയുമായി വന്ന് അതിനെ തല്ലി കൊല്ലും.തലക്ക് അടികൊണ്ട് ചാവുന്നതിന്റെ തൊട്ടു മുന്പുള്ള ആ ഒരു നിമിഷം എങ്കിലും സ്വന്തം കയ്യിലുള്ള ആ പ്രിയപ്പെട്ട സാധനങ്ങൾ ഉപേക്ഷിക്കുവാൻ കുരങ്ങൻ തയ്യാറായിരുന്നെങ്കിൽ, അതു കൊല്ലപ്പെടുകയില്ലായിരുന്നു!!!

പാവം! മണ്ടൻ കുരങ്ങൻ അല്ലേ ???

ആ കുരങ്ങൻ മരമണ്ടൻ ആണെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാവില്ല.

എന്നാൽ ഞാൻ പറയുന്നു,

ആ കുരങ്ങനെക്കാൾ വലിയ മണ്ടന്മാരാണ് നമ്മൾ!!!

ആ കുരങ്ങനെക്കാൾ വിഡ്ഢികളായ നമ്മള്,

നശ്വരമായ ഈ ലോകത്തിന്റെ ദ്വാരത്തിൽ കയ്യിട്ട്, പലതും ചുരുട്ടി പിടിച്ചിരിക്കുകയാണ്!!! നമ്മുടെ സമ്പത്ത്,ദുരഭിമാനം,കുടുംബമഹിമ,വിദ്വേഷങ്ങൾ,ജാതിമത ചിന്തകള് അങ്ങനെ ഒരുപാട് ഒരുപാട് കാര്യങ്ങൾ! തലയ്ക്കു അടി കൊള്ളുമ്പോ നമ്മളും ദൈവത്തെ വിളിക്കുന്നുണ്ട്. പക്ഷെ നമ്മുടെ ചുരുട്ടിപിടിച്ച കൈ നിവർത്താൻ നമ്മള് തയ്യാറാവാത്തിടത്തോളം കാലം , എത്ര ഉറക്കെ ദൈവത്തെ വിളിച്ചു കരഞ്ഞാലും കാര്യമില്ല.

സ്വന്തം ജീവനെ പോലും ആവശ്യാനുസരണം പിടിച്ചുനിറുത്താനോ,

ഒരു നിമിഷത്തെ പോലും നിയന്ത്രിക്കാനോ കഴിയാത്ത നിസ്സരൻമാര് ആയ നമ്മള്,നമ്മുടെകയ്യിൽ ചുരുട്ടി പിടിച്ചിരിക്കുന്ന പലതും വിട്ടുകളയാൻ തയ്യാറാവണം...!

അത് ചിലപ്പോൾ സമ്പത്തോ സൗഭാഗ്യങ്ങളോ ആവാം... വ്യക്തികളോ ബന്ധങ്ങളോ ആവാം... ജോലിയോ പദവവികളോ ആവാം...

*ഒരു പ്രശ്നം ഉണ്ടാവുമ്പോൾ സ്വന്തം കൈ നിവർത്തി, പ്രശ്ന കാരണമായ വസ്തുതയെ വിട്ടു കളയാതെ ദൈവത്തെ വിളിച്ചു കരഞ്ഞിട്ട് പിന്നീട് ദൈവത്തെ കുറ്റപ്പെടുത്താൻ തയ്യാറാവുന്ന നമ്മള് അല്ലേ ശരിക്കും വിഡ്ഢികൾ..?*💐💐💐