2017 ഓഗസ്റ്റ് 15, ചൊവ്വാഴ്ച


ഈ കടം



 By: ഇന്നസെന്റ്


ഇസ്‌ലാം മതവിശ്വാസികൾ ഹജ്ജിനുപോകുന്നത് കുട്ടിക്കാലത്തേ ഞാൻ കണ്ടിട്ടുണ്ട്. ഹജ്ജിനു പോകുന്നതിനുമുമ്പ് ചെയ്തുതീർക്കേണ്ട കാര്യങ്ങളെക്കുറിച്ച് എന്റെ അപ്പൻ പറഞ്ഞുതന്നിരുന്നു: ജനങ്ങളുമായുള്ള മുഴുവൻ സാമ്പത്തിക ഇടപാടുകളും തീർക്കണം. കടബാധ്യതകൾ വീട്ടണം. വ്യക്തിബന്ധങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ രമ്യതയിൽ എത്തണം. അകന്നുനിൽക്കുന്നവരുമായി അടുക്കണം...


ഇന്നും ഇങ്ങനെയൊക്കെത്തന്നെയാണ് ഇസ്‌ലാം മതവിശ്വാസികൾ ഹജ്ജ് കർമത്തിനു പോകാറുള്ളത്. വത്തിക്കാനിൽ പോകാനും പോപ്പിനെ കാണാനും എനിക്ക്‌ ഒരവസരം കിട്ടി. ഒരു ക്രിസ്ത്യൻ വിശ്വാസി എന്നനിലയ്ക്ക് എന്നെസംബന്ധിച്ച് വത്തിക്കാനിൽ പോകുകയും പോപ്പിനെ കാണുകയുമൊക്കെ അപൂർവമായിമാത്രം നടക്കുന്ന കാര്യമാണ്. ഒരുപക്ഷേ, ഒരു ജന്മത്തിൽ ഒരിക്കൽമാത്രം സംഭവിക്കുന്നവ. അതുകൊണ്ടുതന്നെ ഏറെ സൂക്ഷ്മതയോടെയും ചിട്ടയോടെയുമാണ് ഞാനതിനൊരുങ്ങിയത്. ഒരു ഇസ്‌ലാം മതവിശ്വാസി ഹജ്ജിനുപോകുന്ന അതേ ചിട്ടതന്നെ ഞാനും പിന്തുടർന്നു. ബാക്കിവെച്ച പല സാമ്പത്തിക ഇടപാടുകളും തീർത്തു. കൊടുക്കാനുള്ളതെല്ലാം കൊടുത്തു. വ്യക്തിബന്ധത്തിലും കുടുംബബന്ധത്തിലും ഉണ്ടായിരുന്ന ചില അല്ലറച്ചില്ലറ അസ്വാരസ്യങ്ങൾ ഓരോരുത്തരെയും കണ്ട് രമ്യപ്പെട്ടു. ആരോടും ശത്രുതയില്ലാതായി, വെറുപ്പില്ലാതായി. എല്ലാവരും ഇപ്പോൾ എന്റെ സ്നേഹിതരാണ്. അപ്പോഴാണ് എനിക്ക്‌ ജാനകിട്ടീച്ചറെ ഓർമവന്നത്. പണ്ട് എന്നെ സ്കൂളിൽ സോഷ്യൽ സ്റ്റഡീസ് പഠിപ്പിച്ചിരുന്ന ടീച്ചർ. എട്ടാം ക്ലാസിൽ തോറ്റ്‌ സ്കൂൾ വിട്ടതിൽപ്പിന്നെ ഞാൻ ടീച്ചറെ കണ്ടിട്ടില്ല. ഞാൻ അന്വേഷണം തുടങ്ങി. അന്വേഷിച്ചന്വേഷിച്ച് ഒടുവിൽ ഫോൺനമ്പർ സംഘടിപ്പിച്ചു. എന്റെ സഹപാഠിയായ തമ്പാൻ മാഷാണ്‌ നമ്പർ തന്നത്. കുന്നംകുളത്തിനടുത്ത് പന്നിത്തടം എന്ന സ്ഥലത്താണ് വീട് എന്നു മനസ്സിലായി. ഒരു ദിവസം രാത്രി ഡൽഹിയിലെ എന്റെ എം.പി. ക്വാർട്ടേഴ്‌സിൽനിന്നാണ് ഞാൻ ടീച്ചറെ വിളിച്ചത്. മറുവശത്ത് ഫോൺ അടിച്ചുകൊണ്ടേയിരുന്നു, ഇപ്പുറത്ത് എന്റെ നെഞ്ചും. ആറു പതിറ്റാണ്ടുകൾക്കുമുമ്പ് കേട്ടതാണ് ടീച്ചറുടെ ശബ്ദം. ഒരുപാട് ബെല്ലടിച്ചതിനുശേഷമാണ് ഫോൺ എടുത്തത്. മറുവശത്ത് ഒരു കുട്ടിയുടെ ശബ്ദമായിരുന്നു. ടീച്ചറെ ചോദിച്ചപ്പോൾ അമ്മമ്മേ എന്ന വിളികേട്ടു. ടീച്ചർ അമ്മമ്മയായി, ഞാൻ അപ്പാപ്പനും. കാലം എത്ര കടന്നുപോയി! ടീച്ചർ ഫോണിനടുത്തേക്ക് നടന്നുവരാൻ അൽപ്പം സമയമെടുത്തു. ടീച്ചർ ഫോൺ എടുത്തപ്പോൾത്തന്നെ ഞാൻ പറഞ്ഞു: ‘‘ഞാൻ ഇന്നസെന്റാണ്’’ ടീച്ചർക്ക് മനസ്സിലായില്ല എന്നകാര്യം വ്യക്തം. ഞാൻ എല്ലാം വ്യക്തമായിപ്പറഞ്ഞു. സ്കൂളിൽ പഠിച്ചതുമുതൽ എം.പി.യായതുവരെയുള്ള കാര്യങ്ങൾ ഞാൻ പറഞ്ഞുതുടങ്ങി. എന്റെ സംസാരത്തിനിടയിൽ എപ്പോഴൊക്കെയോ ജാനകിട്ടീച്ചർ വിതുമ്പുന്നത് ഞാൻ കേട്ടു. അത് എന്തിനാണെന്ന് എനിക്ക്‌ മനസ്സിലായില്ല. ഞാൻ പറഞ്ഞുനിർത്തിയപ്പോൾ ടീച്ചർ പറഞ്ഞു: ‘‘എന്റെ കുട്ടീ... ഇന്നസെന്റിന്റെ എല്ലാ സിനിമയും ഞാൻ കാണാറുണ്ട്. പിന്നീട് അസുഖം വന്നു എന്നറിഞ്ഞപ്പോൾ വല്ലാത്ത സങ്കടംതോന്നി. പിന്നീട് എം.പി.യായപ്പോൾ സന്തോഷവും... വിളിക്കണമെന്ന് പലപ്പോഴും തോന്നിയിരുന്നു. പിന്നെ, എന്നെയൊക്കെ ഓർമയുണ്ടാവുമോ എന്ന് സംശയംവന്നു. അതുകൊണ്ട് പിന്നെ...’’ ആ വാക്കുകളിൽ ജാനകിട്ടീച്ചറുടെ മുഴുവൻ സ്നേഹവും നിറച്ചുവെച്ചിരുന്നു. ടീച്ചർക്ക് അൽപ്പം കേൾവിക്കുറവുണ്ടെന്ന് എനിക്കു മനസ്സിലായി. ഞാൻ പറഞ്ഞു: ‘‘ടീച്ചർക്ക് ഇപ്പഴല്ലേ കേൾവിക്കുറവുണ്ടായത്. എനിക്ക്‌ ചെറുപ്പത്തിലാണ് കേൾവിക്കുറവുണ്ടായിരുന്നത്. അതുകൊണ്ടാണ് ടീച്ചറുടെ പല ചോദ്യങ്ങൾക്കും മറുപടിപറയാൻ എനിക്ക്‌ സാധിക്കാഞ്ഞത്.’’ അതുകേട്ട് ജാനകിട്ടീച്ചർ പൊട്ടിച്ചിരിച്ചു. എന്നിട്ട് പറഞ്ഞു: ‘‘ഇത്രയും പ്രായമായിട്ടും കുട്ടീടെ കുസൃതിക്ക്‌ ഒരു മാറ്റവുമില്ല അല്ലേ?’’ ഞങ്ങളുടെ ഈ സംസാരത്തിനിടെ നേരത്തേ ഫോൺ എടുത്ത കുട്ടി ടീച്ചറിന്റെ ​കൈയിൽനിന്നും ഫോൺ വാങ്ങിയിട്ടു പറഞ്ഞു:   ‘‘എന്തിനാ എന്റെ അമ്മമ്മേ കരയിപ്പിച്ചേ?’’   ‘‘ഞാൻ നിന്റെ അമ്മൂമ്മയെ കരയിപ്പിക്കുകയല്ലെടാ, സന്തോഷംകൊണ്ടാ അമ്മൂമ്മ കരയുന്നത്’’ -ഞാൻ അവനോട് പറഞ്ഞു.    സന്തോഷം വന്നാൽ എന്തിനാണ് മനുഷ്യർ കരയുന്നത് എന്ന് ആ കുട്ടി ആലോചിച്ചിരിക്കാം. അവൻ ഫോൺ ടീച്ചർക്കുതന്നെ കൊടുത്തു      ‘‘ഞാൻ ഒരു പ്രത്യേകകാര്യം പറയാനാണ് ടീച്ചറെ വിളിച്ചത്...’’ -ഞാൻ പറഞ്ഞു   ‘‘എന്താ ഇന്നസെന്റേ?’’ ടീച്ചറുടെ ആ ചോദ്യത്തിൽ നിറയെ ആകാംക്ഷയുണ്ടായിരുന്നു   ‘‘ഞാൻ ഒന്ന് വത്തിക്കാനിൽപ്പോകാൻ തയ്യാറെടുക്കുകയാണ്. പോപ്പിനെക്കണ്ട് ഒന്ന് കൈമുത്തണം. അത് ഈ ജീവിതത്തിൽ ഇനി ശേഷിക്കുന്ന ഒരേ ഒരു ആഗ്രഹമാണ്. ഒരു ക്രിസ്ത്യാനി എന്നനിലയിൽ എനിക്കിതൊരു തീർഥാടനം തന്നെയാണ്. അതുകൊണ്ട് പോകുന്നതിനുമുമ്പ് ഞാൻ ഇസ്‌ലാം മതവിശ്വാസികൾ ഹജ്ജിനു പോകുന്നതിനുമുമ്പ് ചെയ്യുന്നതുപോലെ ചില കാര്യങ്ങൾ ചെയ്യാം എന്ന് തീരുമാനിച്ചു: വിരോധത്തിലുള്ള എല്ലാവരുമായും രമ്യതയിലായി, സഹോദരങ്ങളുമായുള്ള എല്ലാ ഭാഗങ്ങളും തീർത്തു, അടുപ്പമുള്ള എല്ലാവരെയും ചെന്നുകണ്ടു, കടങ്ങളെല്ലാം കൊടുത്തുതീർത്തു... അതിൽ ഇനി ടീച്ചർക്ക് തന്നുതീർക്കാനുള്ള ചില കടങ്ങളുണ്ട്. അതുകൂടെത്തന്നാൽ എനിക്ക്‌ സമാധാനമായി പോവാം...’’   ‘‘എനിയ്ക്കോ? എനിയ്ക്ക് എന്തു കടമാണ് ഇന്നസെന്റ് തന്നുതീർക്കാനുള്ളത്? നാലണപോലും നീ എന്റെ കൈയിൽനിന്ന് വാങ്ങിയത് എനിയ്ക്ക് ഓർമയില്ലല്ലോ കുട്ടീ’’ -ജാനകിട്ടീച്ചർ അദ്‌ഭുതത്തോടെ ചോദിച്ചു. ‘‘പണമല്ല ടീച്ചറേ. പണം മാത്രമല്ലല്ലോ കടവും കാര്യവും. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഡൽഹൗസി പ്രഭുവിന്റെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് എഴുതാൻ പറഞ്ഞപ്പോൾ ഞാൻ തെറ്റിച്ചു. അന്ന് അമ്പതുതവണ അത് ഇംപോസിഷൻ എഴുതാനാണ് ടീച്ചർ പറഞ്ഞത്. പിന്നെ അശോകന്റെയും അക്ബറിന്റെയും ഭരണപരിഷ്കാരങ്ങളെക്കുറിച്ചും എഴുതാൻ പറഞ്ഞു, മഹാത്മാഗാന്ധിയുടെ ദണ്ഡിയാത്ര വിവരിക്കാൻ പറഞ്ഞു... ഇതെല്ലാം ഞാൻ തെറ്റിച്ചു. ആദ്യത്തെ കാര്യങ്ങളൊന്നും എനിക്കറിയാത്തതുകൊണ്ടാണ് തെറ്റിയത്. ദണ്ഡിയാത്രയുടെ കാര്യത്തിൽ ഞാനതിൽ പങ്കെടുക്കുകയോ അതു കാണുകയോ ചെയ്യാത്തതുകൊണ്ടും. എല്ലാംകൂടി ഇരുനൂറ്റമ്പത് ഇംപോസിഷനുകളുണ്ടായിരുന്നു. അന്ന് എനിക്ക്‌ ഒരുപാട് ജോലിത്തിരക്കായതുകൊണ്ട് ഒന്നും എഴുതിത്തരാൻ കഴിഞ്ഞില്ല. എന്നാൽ, ഇപ്പോൾ ഒരുപാട് ഒഴിവുസമയം ഉള്ളതുകൊണ്ട് പാർലമെന്റിലിരുന്ന് അത് മുഴുവൻ ഞാൻ എഴുതിത്തീർത്തു. സഭയിലുള്ള എന്റെ ഏകാഗ്രതയും പങ്കാളിത്തവുംകണ്ട് സ്പീക്കർ സുമിത്ര മഹാജൻവരെ എന്നെ നോട്ടത്തിലൂടെ അഭിനന്ദിക്കുകയുണ്ടായി. ഈ രണ്ടായിരത്തിയഞ്ഞൂറ് ഇംപോസിഷനുംകൂടി തന്നാൽ ടീച്ചറോടുള്ള എന്റെ കടവും വീടും. ധൈര്യമായിട്ട് എനിക്ക്‌ പോകാം. അതുകൊണ്ട് ടീച്ചറുടെ അഡ്രസ്‌ ഒന്നു കിട്ടാനാ ഞാൻ വിളിച്ചത്.’’ ഫോണിന്റെ മറുതലയ്ക്കൽ ജാനകിട്ടീച്ചർ പൊട്ടിച്ചിരിക്കുന്നത് ഞാൻ കേട്ടു. ആ ചിരിയുടെ അവസാനഭാഗം വീണ്ടും ഒരു തേങ്ങലിലേക്ക്‌ ചായുന്നതും ഞാൻ അറിഞ്ഞു. വിദ്യാർഥികളെ സ്നേഹിച്ചിരുന്ന ഒരധ്യാപികയ്ക്കു മാത്രം സംഭവിക്കുന്നതായിരുന്നു ആ തേങ്ങൽ. അതുകേട്ടപ്പോൾ എന്റെ ഉള്ളും ഒന്നു നനഞ്ഞു. പുസ്തകങ്ങൾക്കും സിലബസുകൾക്കും കാലത്തിനും അപ്പുറത്തേക്ക്‌ വിദ്യാഭ്യാസവും അധ്യാപക-വിദ്യാർഥി ബന്ധവും വളരുന്നത് ഞാൻ അനുഭവിച്ചു. ഇരുനൂറ്റിയമ്പത് ഇംപോസിഷനുകൾ എഴുതി കവറിലാക്കി കുന്നംകുളത്തിനടുത്ത് പന്നിത്തടത്തെ ജാനകിട്ടീച്ചറുടെ വിലാസം എഴുതുകയാണ് ഞാൻ. അങ്ങോട്ടും

2016 നവംബർ 7, തിങ്കളാഴ്‌ച

ജീവിതത്തില്‍ വിജയിക്കാന്‍ ഇംഗ്ലീഷ് അവിശം ഇല്ല


അബ്ദു. അഞ്ചു വര്‍ഷം മുമ്പ് മീന്‍ കച്ചവടമായിരുന്നു തൊഴില്‍ . ആ പരിപാടി കൊണ്ട് കുടുംബം ഗതി പിടിക്കില്ല എന്ന് മനസ്സിലായപ്പോഴാണ്‌ അബ്ദു ഗള്‍ഫിലേക്ക് പറന്നത്.

ആരുടെയോ ശുപാര്‍ശ കൊണ്ട് ഒരു വലിയ കമ്പനിയില്‍ ഓഫീസ് ബോയ് തസ്തികയിലേക്ക് ഇന്റര്‍വ്യൂവിനു വിളിക്കപ്പെട്ടു.

മലയാളിയായ HR മാനേജരെ കണ്ടപ്പോള്‍ അബ്ദുവിന് സമാധാനമായി.

എന്നാല്‍...

"Tell me about yourself in english."

പടക്കം പോട്ടുമ്പോലുള്ള HR മനജരുടെ ചോദ്യം. അബ്ദു ഒന്ന് പകച്ചു. പിന്നെ സാവധാനം പറഞ്ഞു.

"എനിക്ക് ഇംഗ്ലീഷിന്റെ A..B..C..D, അറിയില്ല സര്‍."

"Sorry Mr. Abdu ഇക്കാലത്ത് അല്‍പസ്വല്‍പ്പം ഇംഗ്ലീഷൊക്കെ അറിയാതെ ഒരു ഓഫീസ് ബോയിയുടെ ജോലി പോലും കിട്ടില്ല, ഇംഗ്ലീഷ് അറിയാത്തോരാളെ ജോലിക്ക് നിയമിക്കാനും നിര്‍വ്വാഹമില്ല."

എല്ലാ പ്രതീക്ഷയും നഷ്ട്ടപ്പെട്ട അബ്ദു പുറത്തേക്കു നടന്നു..കിട്ടിയിരുന്നെങ്കില്‍ അഞ്ചാറായിരം ദിര്‍ഹം ശമ്പളം കിട്ടിയേനെ, കുടുംബം കരകേറിയേനെ. ഇങ്ങനെയൊക്കെ ആലോചിച്ചാലോചിച്ച് നടന്നു നടന്നു എത്തിയത് ഫിഷ്‌ മാര്‍ക്കറ്റിന്റെ മുമ്പിലാണ്.

ചിര പരിചിതമായ ഗന്ധം മൂക്കിലേക്ക് തുളഞ്ഞു കയറി , അതാ കിടക്കുന്നു നമ്മുടെ മത്തിയും അയലയും അയക്കൂറയും. അബ്ദുവിന്റെ കൈതരിച്ചു. അറിയാതെ കൈ പോക്കറ്റിലേക്കു നീങ്ങി. ഇന്നലെ അമ്മായീടെ മോന്‍ തന്ന 50 ദിര്‍ഹം കൈയ്യില്‍ തടഞ്ഞു. പിന്നെ കൂടുതലൊന്നും ആലോചിക്കാതെ അബ്ദു ആകെയുള്ള 50 ദിര്‍ഹത്തിനു മത്തിയും അയലയും വാങ്ങി പ്ലാസ്റ്റിക്‌ കൂടില്‍ നിറച്ചു.

മലയാളികള്‍ താമസിക്കുന്ന ബില്‍ഡിംഗ്‌കള്‍ തേടിപ്പിടിച്ചു ഫ്ലാറ്റ്കള്‍ കയറിയിറങ്ങി വില്‍പ്പന ആരംഭിച്ചു.

1 മണിക്കൂറിനുള്ളില്‍ കൈയ്യിലുള്ള മത്സ്യം മുഴുവനും വിറ്റു തീര്‍ന്നു. മുതല് കഴിച്ചു 70 ദിര്‍ഹം ലാഭം.

അന്ന് തന്നെ 2 പ്രാവശ്യം കൂടി അബ്ദു ഫിഷ്‌ മാര്‍ക്കറ്റില്‍ പോയി വന്നു. അബ്ദുവിന് മനസ്സിലായി ഇതൊരു നല്ല വരുമാന മാര്‍ഗ്ഗമാണെന്നു.

അബ്ദു അതിരാവിലെ ഉണരും മൊത്തക്കച്ചവടക്കാരില്‍ നേരിട്ട് മത്സ്യം വാങ്ങി വില്ല്പന ചെയ്യും.

കച്ചവടം അതിവേഗം വളര്‍ന്നു. 2 വര്‍ഷത്തിനുള്ളില്‍ അബ്ദുവിന് മാര്‍ക്കറ്റില്‍ 4 സ്റ്റാള്‍ ആയി. അഞ്ചെട്ടു വണ്ടിയായി. ഹോട്ടലുകളിലേക്കും മറ്റും നേരിട്ട് വിതരണമായി. പിന്നെ ഉണക്കമീനിന്റെ വ്യാപാരവും.

5 വര്‍ഷത്തിനു ശേഷം. മത്സ്യം, മാംസം, പഴം പച്ചക്കറി മൊത്ത വില്‍പ്പനയില്‍ അബ്ദു ഒരു വ്യവസായ സാമ്രാജ്യം തന്നെ തീര്‍ത്തു.

ഒരു ദിവസം ഒരു വിദേശ കമ്പനിയുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചക്കിടയില്‍ അബ്ദു തന്‍റെ ഇംഗ്ലീഷ് പരിഭാഷകനുമായി വന്നപ്പോള്‍ ഒരു പ്രതിനിധി ചോദിച്ചു.

"ഇത്രയും വലിയ ബിസിനസ്‌ സാമ്രാജ്യത്തിന്റെ ഉടമയായ താങ്കളിതുവരെ ഇംഗ്ലീഷ് പഠിച്ചില്ലേ?"

അബ്ദു: "ഇല്ല!"

പ്രതിനിധി:

"അത്ഭുതം തന്നെ! താങ്കള്‍ ആലോചിട്ടുണ്ടോ ഇംഗ്ലീഷ് പരിജ്ഞാനം തീരെയില്ലാത്ത ഒരാള്‍ ഇത്രയും വലിയ സ്ഥാപനം കേട്ടിപ്പടുക്കുകയാണെങ്കില്‍, ഇംഗ്ലീഷ് പഠിച്ചിരുന്നെങ്കില്‍ താങ്കള്‍ക്ക് ഏതു നിലക്ക് എത്താന്‍ പറ്റുമായിരുന്നെന്നു?

അബ്ദു: "അറിയാം!"

"ഞാന്‍ ഇംഗ്ലീഷ് പഠിച്ചിരുന്നെങ്കില്‍ ഇന്നെനിക്കൊരു ഓഫീസ് ബോയ്‌ മാത്രം ആവാന്‍ കഴിയുമായിരുന്നു...!!!"

________

ഗുണപാഠം: ഇല്ലാത്ത കഴിവിനെ ഓര്‍ത്തു നിരാശപ്പെടാതെ, ഉള്ള കഴിവിനെ ഫലപ്രദമായി വിനിയോഗിച്ചാല്‍ വിജയം സുനിശ്ചിതം

2016 നവംബർ 1, ചൊവ്വാഴ്ച

സാൽമൺ മൽസ്യം


പല്ലിയുടെ മുട്ട നിങ്ങൾ കണ്ടിട്ടുണ്ടോ? മുട്ടയിട്ട ദിവസം ആ മുട്ട പൊട്ടിച്ചാൽ ആ മുട്ടയ്ക്കകത്ത് അൽപ്പം വെള്ളം പോലത്തെ ദ്രാവകമേ ഉണ്ടാകു. കൃത്യം പതിനൊന്ന് ദിവസം കൊണ്ട് ആ ദ്രാവകം പല്ലിയായി മാറും. എത്ര ബയോകെമിക്കൽ ചെയ്ഞ്ചാണ് ആ മുട്ടയ്ക്കകത്തുണ്ടാകുന്നത്.

ഒരു കോഴി മുട്ടയിട്ടു കഴിഞ്ഞാൽ ഇരുപത്തിയൊന്നാംദിവസം കൊക്കുള്ള നഖങ്ങളുളള കാലുകളുളള ചിറകുകളുളള ഇറച്ചി വെച്ച ഒരു കോഴിക്കുഞ്ഞ് പുറത്ത് വരും. ആ ചിത്രം ഒന്നു ചിന്തിച്ചു നോക്കു. ഒരു വിരിയാറായ കോഴി മുട്ട വിരിയാറായ താറാവ് മുട്ട കുളക്കടവിൽ കൊണ്ട് പോയി വെള്ളത്തിന്റെ അടുത്ത് വെക്കുക. എന്നിട്ട് ദൂരെ നിന്ന് മാറി നോക്കുക. കോഴിമുട്ട പൊട്ടിച്ച് കോഴിക്കുഞ്ഞ് പുറത്ത് വരും. അത് പോലെ താറാവ് മുട്ട പൊട്ടിച്ച് താറാവ് കുഞ്ഞ് പുറത്ത് വരും. രണ്ടു കുഞ്ഞുങ്ങളും വെള്ളത്തിലേക്ക് നോക്കുന്നുണ്ടാകും. കോഴിക്കുഞ്ഞ് വെള്ളത്തിലേക്ക്നോക്കി പേടിച്ച് പുറകിലേക്ക് പോകും. താറാവ് കുഞ്ഞിനറിയാം വെള്ളത്തിൽ ചാടിയാൽ മുങ്ങില്ലെന്ന്. രണ്ടും മുട്ടയ്ക്കകത്ത് നിന്നുണ്ടായതാണ്.

എങ്ങനെയാണ് താറാവിന്റെ കുഞ്ഞിന് ആ അറിവുണ്ടായത്?? വെള്ളത്തിൽ ചാടിയാൽ മുങ്ങില്ലെന്ന്? എങ്ങനെയാണ് കോഴിക്കുഞ്ഞിന് അറിവുണ്ടായത് വെള്ളത്തിൽ ചാടരുതെന്ന്?

ആരാണ് ഈ വിവരം കൊടുത്തത്? വിവരിക്കാൻ സാധിക്കില്ല.

പശുക്കുട്ടിയെ അല്ലെങ്കിൽ പശുവിനെ ഒരു വലിയ പുൽമേടയിൽ മേയാൻ വിടുക. ആ പശു തിന്നുന്ന പുല്ലുകൾ മുഴുവൻ നോക്കിയിരിക്കുക. ആ പശു ഒരിക്കലും കമ്മ്യുണിസ്റ്റ് പച്ച തിന്നില്ല കാരണം? എന്താ കാരണം? പശു കോണ്ഗ്രസ്കാരനായത് കൊണ്ടാണോ? പുൽ മേട്ടിൽ ആരെങ്കിലും എഴുതി വെച്ചിട്ടുണ്ടോ? ഇല്ല. പക്ഷേ അതിന്റെ തലച്ചോറിൽ അത് എഴുതി വെച്ചിട്ടുണ്ട് ആ അറിവിനെയാണ് ദൈവീക രഹസ്യം എന്നു പറയുന്നത്. അതിന്റെ ഒരു ഭാഗം ആത്മ ചൈതന്യമായി നമ്മളിലുമുണ്ട്. അത് കൊണ്ടാണ് നമ്മുടെ ഹൃദയം പ്രവർത്തിക്കുന്നത്.

കാനഡയിൽ ആർട്ടിക്ക് സമുദ്രത്തിന്റെയടുത്ത് ഒരു സ്ഥലമുണ്ട്. അവിടെ സാൽമൺ മൽസ്യം വന്ന് മുട്ടയിടും. ആ മുട്ട വിരിഞ്ഞ് കുഞ്ഞുങ്ങൾ സാൽമൺ ക്രീക്ക് ആർട്ടിക്ക് സമുദ്രത്തിൽ നിന്ന് താഴത്തേക്ക്‌ വന്ന് പെസഫിക് സമുദ്രത്തിലൂടെ പോയി നേരെ സൗത്ത് അമേരിക്കയുടെ താഴെക്കൂടെ സൗത്ത് ആഫ്രിക്ക കടന്ന് അറ്റ്ലാന്ടിക്ക്‌ സമുദ്രവും കടന്ന് സൗത്താഫ്രിക്കയും സൗത്ത് അമേരിക്കയും കടന്ന് പസഫിക് സമുദ്രവും കടന്ന് വീണ്ടും ആർട്ടിക്ക് സമുദ്രത്തിലെ സാൽമൺ ക്രിക്കിൽ മൂന്നു വർഷം കഴിഞ്ഞ് തിരിച്ചെത്തും.

അപ്പോൾ ആ മത്സ്യക്കുഞ്ഞ് ഒരു വലിയ സാൽമൺ മത്സ്യമായി മാറിയിട്ടുണ്ടാകും. അവിടെ വന്ന് അത് മുട്ടയിടും.

അതിന് ശേഷം തലയടിച്ചു ചത്തു പോകും. ഏതാണ്ട് 32 ലക്ഷം ടൺ സാൽമൺ മത്സ്യങ്ങൾ ഒരു സീസണിൽ മരിക്കും. ആ സമയം മുഴുവൻ സാൽമൺ ഫിഷിനെയും തിന്നാനായി ആ പ്രദേശം മുഴുവൻ കരടികളായിരിക്കും.

2016 ഒക്‌ടോബർ 30, ഞായറാഴ്‌ച

സന്തോഷത്തോടും സമാധാനത്തോടും ജീവിക്കാൻ എന്ത് ചെയണം ?


സന്തോഷത്തോടും സമാധാനത്തോടും ജീവിക്കാൻ എന്ത് ചെയണം ?

സിമ്പിൾ ....

1. മറ്റുള്ളവർ നമ്മളെ കുറിച്ചെന്തു ചിന്തിക്കുന്നുവെന്നു നമ്മൾ ചിന്തിക്കാതിരിക്കുക

2. നേരിട്ട് ബാധിക്കാത്ത ഒരു വിഷയത്തിലും ഇടപെടാതിരിക്കുക ...

3. ഇഷ്ട്ടമില്ലാത്തത ആളുകളെ കുറിച്ച് ഓർക്കാതിരിക്കുക

4. ഈ ലോകം ഞാൻ ഇല്ലെങ്കിലും ഉണ്ടെങ്കിലും ഇങ്ങനെ തന്നെ മുൻപോട്ടു പോകും എന്ന് തിരിച്ചറിയുക .

5. പ്രീയമുള്ളവരുടെ ഇഷ്ട്ടങ്ങൾ കണ്ടു പിടിക്കുക .. കുറ്റങ്ങളുടെ പുറകെ പോകാതിരിക്കുക

6.ക്ഷെമിക്കാൻ ശ്രമിക്കുക

7. ഒരു നാൾ ഇവിടം വിട്ടു പോകേണ്ടിയവരാണ് ഓരോരുത്തരം എന്ന് ഇടയ്ക്കിടെ ഓർക്കുക ..അപ്പോൾ ചുറ്റുമുള്ളതിനെ സ്നേഹിക്കാൻ തോന്നും..

8. കുഞ്ഞു കുട്ടികളോട് സംസാരിക്കാൻ കിട്ടുന്ന അവസരങ്ങൾ ഉപയോഗിക്കുക.

9. ചിരിക്കാൻ കിട്ടുന്ന അവസരവും കരയാൻ കിട്ടുന്ന അവസരവും ഭാഗ്യമെന്നു തിരിച്ചറിയുക

New Play


ടീച്ചർ കുട്ടികൾക്ക്‌ പുതിയൊരു കളി പഠിപ്പിക്കുകയാണ്‌...

"നാളെ വരുമ്പോൾ എല്ലാവരും ഓരോ പ്ലാസ്റ്റിക്‌ ബാഗ്‌ കൊണ്ടുവരണം"

"ആ ബാഗിൽ നിങ്ങൾക്ക്‌ ആരോടൊക്കെ ദേഷ്യമുണ്ടോ അത്രയും ആളുകളുടെ പേരുകള് എഴുതിയ "ഉരുളക്കിഴങ്ങുകള്"‌ കൂടെ വെക്കണം.

എത്ര പേരോട്‌ ദേഷ്യമുണ്ടോ അത്രയും എണ്ണം ഉരുളക്കിഴങ്ങുകൾ...! "

കുട്ടികൾ ആകാംക്ഷയോടെ ടീച്ചറെ തന്നെ നോക്കിയിരുന്നു.

ടീച്ചർ തുടർന്നു.

"ആ ബാഗ്, വരുന്ന രണ്ടാഴ്ച്ചക്കാലം നിങ്ങൾ എവിടെയൊക്കെ പോകുന്നുവോ അവിടെയൊക്കെ കൂടെ എടുക്കണം".

കുട്ടികൾ പുതിയ കളി അംഗീകരിച്ചു.

കുഞ്ഞുമനസ്സിൽ ദേഷ്യം തോന്നിയവരുടെ എണ്ണമനുസരിച്ച്‌ കിഴങ്ങുകൾ ഇട്ട ബേഗുമായി രണ്ടാഴ്ച്ച ചിലവഴിച്ചു.

ടീച്ചർ നിശ്ചയിച്ച ദിവസമെത്തി.

"എന്തായിരുന്നു കുട്ടികളേ... ദേഷ്യക്കാരുടെ പേരെഴുതിയ കിഴങ്ങുകളുമായി നടന്നതിന്റെ അനുഭവങ്ങൾ... ? " ടീച്ചർ ചോദിച്ചു.

ഓരോരുത്തരും അവരവർക്ക്‌ ഉണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ചു. കൂടുതൽ ആളുകളോട്‌ ദേഷ്യമുണ്ടായതിനാൽ കുറേയേറെ കിഴങ്ങുകൾ കരുതിയവർക്ക്‌ യാത്രകളിൽ ബാഗിന്റെ ഭാരം അസഹനീയമായിത്തോന്നി, വളരെ ബുദ്ധിമുട്ടി. ദിവസങ്ങൾ കൊണ്ട്‌ തന്നെ ചീഞ്ഞുതുടങ്ങിയ കിഴങ്ങുകൾ വൃത്തികെട്ട ദുർഗന്ധം പരത്തിയതിനാൽ പ്രയാസപ്പെട്ടു. എല്ലാവരും ഒരേ സ്വരത്തിൽ പരാതിപ്പെട്ടു.

ബാഗിൽ നിന്നുള്ള ബുദ്ധിമുട്ടും പ്രയാസവും കാരണം ദൈനംദിന ജീവിതം തന്നെ ദുസ്സഹമായ രണ്ടാഴ്ച്ചക്കാലത്തെ കഥ പറഞ്ഞു തീർന്നു.

ടീച്ചർ പറഞ്ഞു: " മക്കളേ, ആളുകളോടുള്ള വെറുപ്പ്‌ നമ്മുടെ മനസ്സുകളിൽ സൂക്ഷിക്കുമ്പോൾ സംഭവിക്കുന്നതും ഇത്‌ തന്നെയാണ്‌. അത്‌ നിങ്ങൾ എവിടേക്ക്‌ പോകുമ്പോഴും നിങ്ങളുടെ കൂടെ പോരുന്നു, മനസ്സിനേറെ ഭാരമുണ്ടാക്കുന്നു. ദിവസം കൂടുന്തോറും ദേഷ്യം മനസ്സിലിരുന്ന് കെട്ട്‌ ഹൃദയത്തെ ദുർഗ്ഗന്ധപൂരിതമാക്കുന്നു. വെറും രണ്ടാഴ്ച്ചത്തേക്ക്‌ ചീഞ്ഞ ഉരുളക്കിഴങ്ങിനെ നിങ്ങൾക്ക്‌ കൂടെക്കൊണ്ടു നടന്ന് സഹിക്കാൻ നിങ്ങൾക്ക്‌ കഴിയുന്നില്ലെങ്കിൽ ജീവിതകാലം മുഴുക്കെ ചീഞ്ഞുനാറുന്ന ഹൃദയവുമായി എങ്ങനെ ജീവിക്കാൻ കഴിയും....?

അതുകൊണ്ട് മറ്റുള്ളവരോടുള്ള വെറുപ്പ്‌ മനസ്സിൽ സൂക്ഷിക്കരുത്‌....

"ഇരുട്ടിനെ ഇരുട്ടിനെകൊണ്ട് നേരിടാനാവില്ല. പ്രകാശംകൊണ്ടു മാത്രമേ ഇരുട്ടിനെ നേരിടാൻ കഴിയൂ."

അതുപോലെ തന്നെ വെറുപ്പിനെ വെറുപ്പുകൊണ്ട്‌ ഇല്ലായ്മ ചെയ്യാനാവില്ല. സ്നേഹം കൊണ്ടുമാത്രമേ വെറുപ്പിനെ ഇല്ലായ്മചെയ്യാൻ കഴിയൂ...

അതുകൊണ്ട് നിങ്ങൾ ആരെയും വെറുക്കരുത്. എല്ലാവരെയും സ്നേഹിക്കുക. എല്ലാവരോടും പുഞ്ചിരിക്കുക. എങ്കിൽ ഭാവിയിൽ പരാജയം എന്തെന്ന് നിങ്ങൾ അറിയുകയില്ല. നിങ്ങൾക്ക് നല്ലതുവരട്ടെ....

ഷൂ (shoe)


വഴികളിൽ എത്രയേറെ കല്ലുകൾ ഉണ്ടെങ്കിലും നല്ല ഒരു ഷൂ ഉണ്ടെങ്കിൽ അത് ധരിച്ചു കൊണ്ട് ആ വഴികളിലൂടെ ബുദ്ധിമുട്ട് കൂടാതെ നടക്കാൻ സാധിക്കുന്നു.

എന്നാൽ ആ ഷൂവിനകത്ത് ഒരു ചെറിയ കല്ല് ഉണ്ടെങ്കിൽ എത്ര നല്ല വഴിയാണെങ്കിലും കുറച്ചു ദൂരം പോലും നടക്കാൻ നാം വളരെയേറെ ബുദ്ധിമുട്ടുന്നു.

ഇതേപോലെ പുറത്ത് നിന്നും നമുക്കുണ്ടാവുന്ന വെല്ലുവിളികൾ കാരണമല്ല മറിച്ച് നമ്മുടെ അകത്ത് നിന്നുള്ള ദൗർബല്യങ്ങൾ കാരണം നാം പലപ്പോഴും പരാജയപ്പെട്ടു പോകുന്നു. ഈ കാലഘട്ടാത്തിലെ വളരെ അർത്ഥവത്തായ വാക്കുകൾ

അമ്മൂമ്മയുടെ 50 രൂപ നഷ്ടപ്പെട്ടിട്ടുണ്ട്


വഴിയരികിലെ ഇലക്ട്രിക് പോസ്റ്റിൽ ഒരു തുണ്ട് കടലാസിൽ ഒരു കുറിപ്പ് എഴുതി കെട്ടി തൂക്കിയിട്ടിരിക്കുന്നു. സ്വാഭാവികമായും എല്ലാവരും അത് വായിക്കുന്നുണ്ട്. ചിലർ അത് വായിച്ച് എതിർ ദിശയിലെ ഊടു വഴിയിലൂടെ നടക്കുന്നു. എന്തായിരിക്കും അതിലെഴുതിയിരിക്കുന്നത്? നോക്കിയിട്ടുതന്നെ കാര്യം. അടുത്ത് ചെന്ന് നോക്കിയപ്പോൾ അറിയാത്ത ഭാഷ പ്രത്യേകിച്ച് തിരക്കൊന്നുമില്ലാത്തതിനാൽ അവിടെ തന്നെ നിൽക്കാമെന്ന് തീരുമാനിച്ചു. അതാ ഒരു പെൺ കുട്ടി സൈക്കിൾ ചവിട്ടി വരുന്നു അടുത്തെത്തിയപ്പോൾ കുട്ടിയോട് ചോദിച്ചു ബേട്ടീ യേഹ് കാഗസ് പർ ക്യാ ലിഖാ ഹെ?... അങ്കിൾ ഇവിടെ അടുത്ത് ഒരു കാഴ്ച കുറവുള്ള ഒരു വൃദ്ധയായ അമ്മൂമ്മയുടെ 50 രൂപ നഷ്ടപ്പെട്ടിട്ടുണ്ട് ആർക്കെങ്കിലും ലഭിക്കുകയാണെങ്കിൽ ഇതിലെഴുതിയിരിക്കുന്ന വിലാസത്തിൽ എത്തിച്ചു കൊടുത്താൽ വലിയ ഉപകാരമാകും ...എന്നാണ്... ഓകെ അങ്കിൾ ബൈ.. അതിലെഴുതിയ വിലാസം തേടി ആ ഊടു വഴിയിലൂടെ കുറച്ചു ദൂരം നടന്നു ഒന്ന് രണ്ട് പേരോട് ചോദിച്ചപ്പോൾ തന്നെ അങ്ങനെ ഒരു വൃദ്ധ അവിടെ താമസിക്കുന്നുണ്ടെന്ന് മനസ്സിലായി ഒടുവിൽ ആ കൂരക്ക് മുന്നിലെത്തി. ഒറ്റ മുറിയുടെ ചായിപ്പിൽ വ്യക്തമായ കാഴ്ചയില്ലാത്ത എല്ലും തോലുമായി ഒരു മനുഷ്യ കോലം. പെരുമാറ്റ ശബ്ദം കേട്ടിട്ടാകാം ആരാ..? അമ്മേ എനിക്ക് വഴിയിൽ നിന്നും ഒരു 50 രൂപ വീണു കിട്ടിയിട്ടുണ്ട് അത് നൽകുവാൻ വന്നതാണ്. ഉടനേ അവർ കരയാൻ തുടങ്ങി എന്നിട്ട് പറഞ്ഞു മോനേ ഇന്നലേയും ഇന്നുമായിട്ട് മുപ്പതോളം ആളുകൾ 50 രൂപ വീണു കിട്ടിയിട്ടുണ്ടെന്ന് പറഞ്ഞ് ഏൽപ്പിച്ചിട്ട് പോയി. മോനേ ഞാനങ്ങനെ ഒരു എഴുത്തും എഴുതിയിട്ടില്ല എനിക്ക് എഴുതാനും അറിയില്ല. കളഞ്ഞു പോകാൻ എന്റെ കയ്യിൽ 50 രൂപയും ഉണ്ടായിരുന്നില്ല.........

സാരമില്ല ഇത് വെച്ചോളൂ.. മോനേ പോകുന്ന വഴിക്ക് ആ എഴുത്ത് കീറി കളയണേ..

ഹാ.. ശരി.. തിരിച്ച് പോരുമ്പോഴും മറ്റൊരാൾ ആ കുറിപ്പ് വായിച്ച് വിലാസം ചോദിച്ചറിയുന്നത് കണാനായി. കീറി കളയുവാൻ എല്ലാവരോടും പറയുന്നുണ്ടാകും എന്നാൽ ആരും തന്നെ അതിന് മുതിരുന്നില്ല. നൻമകൾ മരിച്ചിട്ടില്ലെന്ന് നമുക്ക് മനസ്സിലാക്കാം ആ കുറിപ്പ് എഴുതിയ വ്യക്തി എത്ര വലിയവൻ ഒരു തുണ്ട് കടലാസുംഒരുതുള്ളി മഷിയും... എത്ര മഹത്തായ കാര്യമാണ് ചെയ്തത്... നന്മചെയ്യാൻ ആഗ്രഹമുണ്ടെങ്കിൽ സാധ്യതകൾ അനേകമുണ്ട്....!!