അബ്ദു. അഞ്ചു വര്‍ഷം മുമ്പ് മീന്‍ കച്ചവടമായിരുന്നു തൊഴില്‍ . ആ പരിപാടി കൊണ്ട് കുടുംബം ഗതി പിടിക്കില്ല എന്ന് മനസ്സിലായപ്പോഴാണ് അബ്ദു ഗള്‍ഫിലേക്ക് പറന്നത്.
ആരുടെയോ ശുപാര്‍ശ കൊണ്ട് ഒരു വലിയ കമ്പനിയില്‍ ഓഫീസ് ബോയ് തസ്തികയിലേക്ക് ഇന്റര്‍വ്യൂവിനു വിളിക്കപ്പെട്ടു.
മലയാളിയായ HR മാനേജരെ കണ്ടപ്പോള്‍ അബ്ദുവിന് സമാധാനമായി.
എന്നാല്‍...
"Tell me about yourself in english."
പടക്കം പോട്ടുമ്പോലുള്ള HR മനജരുടെ ചോദ്യം. അബ്ദു ഒന്ന് പകച്ചു. പിന്നെ സാവധാനം പറഞ്ഞു.
"എനിക്ക് ഇംഗ്ലീഷിന്റെ A..B..C..D, അറിയില്ല സര്‍."
"Sorry Mr. Abdu ഇക്കാലത്ത് അല്‍പസ്വല്‍പ്പം ഇംഗ്ലീഷൊക്കെ അറിയാതെ ഒരു ഓഫീസ് ബോയിയുടെ ജോലി പോലും കിട്ടില്ല, ഇംഗ്ലീഷ് അറിയാത്തോരാളെ ജോലിക്ക് നിയമിക്കാനും നിര്‍വ്വാഹമില്ല."
എല്ലാ പ്രതീക്ഷയും നഷ്ട്ടപ്പെട്ട അബ്ദു പുറത്തേക്കു നടന്നു..കിട്ടിയിരുന്നെങ്കില്‍ അഞ്ചാറായിരം ദിര്‍ഹം ശമ്പളം കിട്ടിയേനെ, കുടുംബം കരകേറിയേനെ. ഇങ്ങനെയൊക്കെ ആലോചിച്ചാലോചിച്ച് നടന്നു നടന്നു എത്തിയത് ഫിഷ് മാര്‍ക്കറ്റിന്റെ മുമ്പിലാണ്.
ചിര പരിചിതമായ ഗന്ധം മൂക്കിലേക്ക് തുളഞ്ഞു കയറി , അതാ കിടക്കുന്നു നമ്മുടെ മത്തിയും അയലയും അയക്കൂറയും. അബ്ദുവിന്റെ കൈതരിച്ചു. അറിയാതെ കൈ പോക്കറ്റിലേക്കു നീങ്ങി. ഇന്നലെ അമ്മായീടെ മോന്‍ തന്ന 50 ദിര്‍ഹം കൈയ്യില്‍ തടഞ്ഞു. പിന്നെ കൂടുതലൊന്നും ആലോചിക്കാതെ അബ്ദു ആകെയുള്ള 50 ദിര്‍ഹത്തിനു മത്തിയും അയലയും വാങ്ങി പ്ലാസ്റ്റിക് കൂടില്‍ നിറച്ചു.
മലയാളികള്‍ താമസിക്കുന്ന ബില്‍ഡിംഗ്‌കള്‍ തേടിപ്പിടിച്ചു ഫ്ലാറ്റ്കള്‍ കയറിയിറങ്ങി വില്‍പ്പന ആരംഭിച്ചു.
1 മണിക്കൂറിനുള്ളില്‍ കൈയ്യിലുള്ള മത്സ്യം മുഴുവനും വിറ്റു തീര്‍ന്നു. മുതല് കഴിച്ചു 70 ദിര്‍ഹം ലാഭം.
അന്ന് തന്നെ 2 പ്രാവശ്യം കൂടി അബ്ദു ഫിഷ് മാര്‍ക്കറ്റില്‍ പോയി വന്നു. അബ്ദുവിന് മനസ്സിലായി ഇതൊരു നല്ല വരുമാന മാര്‍ഗ്ഗമാണെന്നു.
അബ്ദു അതിരാവിലെ ഉണരും മൊത്തക്കച്ചവടക്കാരില്‍ നേരിട്ട് മത്സ്യം വാങ്ങി വില്ല്പന ചെയ്യും.
കച്ചവടം അതിവേഗം വളര്‍ന്നു. 2 വര്‍ഷത്തിനുള്ളില്‍ അബ്ദുവിന് മാര്‍ക്കറ്റില്‍ 4 സ്റ്റാള്‍ ആയി. അഞ്ചെട്ടു വണ്ടിയായി. ഹോട്ടലുകളിലേക്കും മറ്റും നേരിട്ട് വിതരണമായി. പിന്നെ ഉണക്കമീനിന്റെ വ്യാപാരവും.
5 വര്‍ഷത്തിനു ശേഷം. മത്സ്യം, മാംസം, പഴം പച്ചക്കറി മൊത്ത വില്‍പ്പനയില്‍ അബ്ദു ഒരു വ്യവസായ സാമ്രാജ്യം തന്നെ തീര്‍ത്തു.
ഒരു ദിവസം ഒരു വിദേശ കമ്പനിയുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചക്കിടയില്‍ അബ്ദു തന്‍റെ ഇംഗ്ലീഷ് പരിഭാഷകനുമായി വന്നപ്പോള്‍ ഒരു പ്രതിനിധി ചോദിച്ചു.
"ഇത്രയും വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായ താങ്കളിതുവരെ ഇംഗ്ലീഷ് പഠിച്ചില്ലേ?"
അബ്ദു: "ഇല്ല!"
പ്രതിനിധി:
"അത്ഭുതം തന്നെ! താങ്കള്‍ ആലോചിട്ടുണ്ടോ ഇംഗ്ലീഷ് പരിജ്ഞാനം തീരെയില്ലാത്ത ഒരാള്‍ ഇത്രയും വലിയ സ്ഥാപനം കേട്ടിപ്പടുക്കുകയാണെങ്കില്‍, ഇംഗ്ലീഷ് പഠിച്ചിരുന്നെങ്കില്‍ താങ്കള്‍ക്ക് ഏതു നിലക്ക് എത്താന്‍ പറ്റുമായിരുന്നെന്നു?
അബ്ദു: "അറിയാം!"
"ഞാന്‍ ഇംഗ്ലീഷ് പഠിച്ചിരുന്നെങ്കില്‍ ഇന്നെനിക്കൊരു ഓഫീസ് ബോയ് മാത്രം ആവാന്‍ കഴിയുമായിരുന്നു...!!!"
________
ഗുണപാഠം: ഇല്ലാത്ത കഴിവിനെ ഓര്‍ത്തു നിരാശപ്പെടാതെ, ഉള്ള കഴിവിനെ ഫലപ്രദമായി വിനിയോഗിച്ചാല്‍ വിജയം സുനിശ്ചിതം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ