2018, ജൂലൈ 19, വ്യാഴാഴ്‌ച

ജീവിതയാത്ര കൂടുതൽ അനായാസമാക്കാൻ


ഒരിക്കൽ ഒരു രാജാവ്‌ നായാട്ടിനു ഇറങ്ങിയതായിരുന്നു . അദ്ദേഹം ഒരു അരുവിയുടെ തീരത്ത് കൂടെ നടന്നു നീങ്ങുമ്പോൾ ഒരു വൃദ്ധൻ തലയിൽ ഒരു വലിയ വിറക് കെട്ടും ആയി നടന്നു വരുന്നു .

രാജാവിനെ അത്ഭുത പെടുത്തിക്കൊണ്ട് സാമാന്യം വലിപ്പം ഉള്ള ആ അരുവി വൃദ്ധൻ വളരെ എളുപ്പത്തിൽ ചാടികിടക്കുന്നു.അതും തലയിൽ ആ വലിയ വിറകു കെട്ടും ചുമന്നു കൊണ്ട്..!

രാജാവിന്‌ ഇത് വിശ്വസിക്കാൻ കഴിഞ്ഞില്ല...

അദ്ദേഹം ആ വയോധികന്റെ അടുത്ത് ചെന്ന് ഇങ്ങനെ പറഞ്ഞു . നിങ്ങൾ ഒരു വലിയ അഭ്യസി ആണെന്ന് തോന്നുന്നു... ഇത്തരത്തിലുള്ള ഒരു പ്രകടനം ഞാൻ ഇന്നേ വരെ കണ്ടിട്ടില്ല. നിങ്ങൾ ഇത് എനിക്ക് വേണ്ടി ഒന്ന് കൂടി ആവർത്തിക്കുകയാ ണെങ്കിൽ ഞാൻ നിങ്ങൾക്ക് ആയിരം സ്വർണ നാണയങ്ങൾ സമ്മാനം ആയി നല്കാം.

വൃദ്ധൻ വിറകു കെട്ടും ആയി വീണ്ടും അരുവി ചാടിക്കടക്കുവാൻ ശ്രമിച്ചു . പക്ഷെ അദ്ദേഹം ദയനീയമായി പരാജയപ്പെട്ടു. വീണ്ടും രണ്ടു തവണകൂടി കൂടുതൽ വാശിയോടെ ശ്രമിച്ചു നോക്കി .എന്നാൽ വീണ്ടും വീണ്ടും ദയനീയമായി പരാജയപ്പെടുകയാണുണ്ടായത്.

അപ്പോൾ രാജാവ്‌ ചോദിച്ചു : അല്ലയോ സുഹൃത്തേ ഞാൻ ആദ്യം നോക്കുമ്പോൾ നിങ്ങൾ വളരെ സരളമായി ഈ അരുവി ചാടി കടന്നത്‌ ഞാൻ കണ്ടതാണല്ലോ .

പക്ഷെ ഇപ്പോൾ നിങ്ങൾക്ക് എന്താണ് പറ്റിയത്...?

വൃദ്ധൻ ഒരു പുഞ്ചിരിയോടെ മറുപടി പറഞ്ഞു . " രാജൻ ഞാൻ ആദ്യം ഈ അരുവി ചാടി കിടക്കുമ്പോൾ എന്റെ തലയിൽ ആകെ ഒരു വിറക് കെട്ടു മാത്രമേ ഉണ്ടായിരുന്നുള്ളൂ... എന്നാൽ ഇപ്പോൾ നോക്കൂ ആയിരം സ്വർണ്ണനാണയങ്ങളുടെ ഭാരം കൂടെ എനിക്ക് വഹിക്കേണ്ടതുണ്ട്..!"

അറിഞ്ഞോ അറിയാതെയോ നമ്മുടെയെല്ലാം ജീവിതത്തിലും പലപ്പോഴും ഇതു തന്നെ സംഭവിക്കുന്നു. അനാവശ്യമായ *"മനോ ഭാരങ്ങൾ"* ചുമന്ന് നടക്കുന്നത് കാരണം വളരെ ലളിതമായ കാര്യങ്ങളിൽ പോലും നാം പരാജയപ്പെട്ട് പോകുന്നു..! അത്തരം *"മനോ ഭാരങ്ങളെ "* സ്വയം കണ്ടെത്തി ഉപേക്ഷിക്കുന്നതിലൂടെ ജീവിതയാത്ര കൂടുതൽ അനായാസമാക്കാവുന്നതേയുള്ളൂ...💐

2018, ജൂലൈ 17, ചൊവ്വാഴ്ച

WIN WIN POLICY


കടലിലെ സ്രാവുകൾ വളരെ വേഗത്തിൽ ധാരാളം ദൂരം സഞ്ചരിക്കും , പക്ഷെ മറ്റുള്ള ചെറിയ മിനുകൾക്കു അങ്ങനെ നീന്താൻ കഴിയില്ല അവർ സ്രാവുകളുടെ ചിറകിൽ ദേഹത്തുമായി ഒട്ടിച്ചേർന്നു ഇരിക്കും , സ്രാവിന്‌ അവരെ കുടഞ്ഞു കളഞ്ഞു നീന്താം പക്ഷെ അത് അങ്ങനെ ചെയ്യില്ല , സ്രാവ് തന്റെ വിജയത്തിൽ തന്റെ ഒപ്പം കഴിവില്ലാത്ത മത്സ്യങ്ങളെ ഒപ്പം കുട്ടി കൊണ്ട് പോകും , ഇതിനു win win പോളിസി എന്ന് പറയുന്നു.

നമ്മൾ ജയിക്കുമ്പോൾ കൂടെയുള്ളവരെ കുടി സഹായിക്കുക

identify it in you


വിവാഹം കഴിച്ചു മധ്യവയസ്കരായിരിക്കുന്നു ദമ്പതികൾ . ഒരുദിവസം ഭർത്താവ് ദീർഘകാലത്തെ സംഭാഷണത്തിനുശേഷം, തന്റെ ഭാര്യയ്ക്ക് പഴയ ദിവസങ്ങളിൽ പോലെ നന്നായി കേൾക്കാൻ കഴിയുന്നില്ലെന്ന് ഉറപ്പുവരുത്തി, അവൾക്ക് കേൾവിശക്തി ആവശ്യമുണ്ടെന്ന് അവൻ കരുതി. പ്രശ്നം എങ്ങനെ പരിഹരിക്കണം എന്ന് അറിയില്ല, പ്രശ്നത്തെക്കുറിച്ച് ചർച്ച ചെയ്ത കുടുംബ ഡോക്ടറുടെ സഹായം തേടി. ശ്രവണ വൈകല്യങ്ങളെ കുറിച്ചു വ്യക്തമായി പറയാൻ തന്റെ ഭാര്യക്ക് വളരെ ലളിതമായ പരീക്ഷണം നടത്തണമെന്ന് ഡോക്ടർ ഉപദേശിച്ചു.

നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം , ഡോക്ടർ പറഞ്ഞു. നിങ്ങളുടെ ഭാര്യയിൽ നിന്ന് 10 മീറ്റർ അകലെ മാറി നിൽക്കുക. സാധാരണ സംഭാഷണം പോലെ അവളോട് സംസാരിക്കുക, അവൾക്ക് എന്തെങ്കിലും പറയുകയും കേൾക്കുകയും ചെയ്യുന്നതാണോ എന്ന് നോക്കൂ. നിങ്ങൾക്ക് മറുപടിയൊന്നും കിട്ടിയില്ലെങ്കിൽ, 8 മില്ലീമീറ്ററിലേക്ക് പോകുക, തുടർന്ന് 5 മില്ലീമീറ്ററിലേക്ക് നിങ്ങളുടെ ഉത്തരം ലഭിക്കുന്നത് വരെ ഇതു തുടരുക.

വൈകുന്നേരം ഭർത്താവ് അടുക്കളയിൽ നിന്ന് 10 മീറ്ററിലധികം ദൂരെ അടുക്കളയിൽ നിന്നുകൊണ്ട് ചോദിച്ചു.

ഹണി, അത്താഴത്തിന് എന്താണ്? പക്ഷേ, അദ്ദേഹത്തിന് മറുപടിയൊന്നും കിട്ടിയില്ല.

അങ്ങനെ, ഭർത്താവ് കുറച്ചു മുൻപോട്ടു അടുത്ത് 8 m അകാലത്തിൽ നിന്നും ചോദിച്ചു , ഉത്തരം ഒന്നും കിട്ടിയില്ല, പിന്നെ 6 m അകലത്തിൽ നിന്നും ചോദിച്ചു ഇപ്പോഴും ഉത്തരം ഒന്നും കിട്ടിയില്ല .

അങ്ങനെ 2 m അകലത്തിൽ നിന്നും ചോദിച്ചു , ഹണി എന്താണ് ഇന്ന് ഡിന്നർ , അപ്പോഴും ഒന്നും ഉത്തരം ലഭിച്ചില്ല .

അയാൾ അവളുടെ ചെവിയുടെ അടുക്കൽ ചേർന്നു നിന്നുകൊണ്ട് ചോദിച്ചു ഹണി എന്താണ് ഇന്ന് ഡിന്നർ ?

ജെയിംസ് ഇന്ന് ചിക്കൻ ബിരിയാണി എന്ന് ഞാൻ അഞ്ചു പ്രാവിശ്യം പറഞ്ഞു.

കഥയുടെ സാരാംശം പലപ്പോഴു പ്രശ്നം മറ്റുള്ളവർക് എന്നും പറഞ്ഞു നമ്മൾ വിശ്വസിക്കും , പക്ഷെ പ്രശ്നം നമ്മുടെ ഉള്ളിലാണ്

2018, ജൂലൈ 15, ഞായറാഴ്‌ച

Short Story


ഒരിക്കൽ ഒരു ദരിദ്രൻ പണകരനോട് ചോദിച്ചു എന്താണ് നിങ്ങളുടെ വിജയ രഹസ്യം " ഞാൻ എന്താണ് എന്നും എനിക്ക് ഇവിടെ എത്തണം എന്നും കൃത്യമായ ബോദ്യം ഉണ്ടായിരുന്നു അത്ര മാത്രം". ദരിദ്രൻ തല അട്ടികൊണ്ട് പറഞ്ഞു ഇതാണോ വലിയ കാര്യം ഇത് എല്ലാവർക്കും അറിയുന്ന കാര്യമാണ്. എനിക് അറിയാം എനിക് കൃത്യമായി അറിയാം എല്ല ദിവസവും കൃത്യ സമയത്ത് ജോലിക്ക് പോകണം എന്നും എനിക് അറിയാം അത് നിങ്ങൾ എന്ന പഠിപികേണ്ട എന്നും പറഞ്ഞു അദ്ദേഹം നടന്നു പോയി

Deep Desire


ഒരിക്കൽ ഒരു കാട്ടിൽ ഒരു മുയലിനെ പുലി കണ്ടൂ പുലിക്ക് മുയലിനെ തിന്നാൻ ആഗ്രഹം പുലി മുയലിനെ ഓടിച്ചു കിട്ടിയില്ല 2 ദിവസം ഓടിച്ചു കിട്ടിയില്ല പുലിക് വശി ആയി ഇവന പിടിച്ചിട്ടു തന്നെ കാര്യം 3 ദിവസം ഓടിച്ചു കിട്ടിയില്ല 4 ദിവസവും 5 ദിവസവും ഓടിച്ചു കിട്ടിയില്ല ഒടുവിൽ പുലി പരാജയം സമ്മതിച്ചു അവസാനം പുലി മുയലിന്റെ കുടിന്റെ പുറത്ത് നിന്നു മുയലിന്റെ കുടു ചെറുതാണ് പുലീക് കേറാൻ പറ്റില്ല പുലി കുടിൻ പുറത്തു നിന്നു ചോദിച്ചു 5 ദിവസം നിന്നെ ഓടിച്ചു പക്ഷേ കിട്ടിയില്ല എന്ത് മത്രികത്ത നിനകുള്ളത് മുയൽ മറുപടി പറഞ്ഞു നീ 5 ദിവസം അല്ല 50 ദിവസം ഓടിച്ചാലും നിനക് എന്നെ കിട്ടില്ല കാരണം നീ ഓടിയത് നിന്റെ ഭക്ഷണത്തിന് വേണ്ടി അണ് nan ഓടിയത് എന്റെ ജീവൻ വേണ്ടി അണ് ജീവൻ വേടി ഓടുന്നവൻ ഭക്ഷണത്തിന് വേണ്ടി ഓടുന്നവനെ കളും വേകത്തിൽ ഓടും അതായത് നമ്മുടെ ഓട്ടത്തിന് വേകം കുറയാൻ കാരണം നമ്മുടെ ശരീര ഘടന അല്ല അതൽ നമ്മുക്ക് എതിരേ വരുന്ന കാറ്റ് അല്ല മറിച്ച് നമ്മുടെ ആവിശ്യം നമ്മുടെ സോപ്പ്‌നം അത്ര തിവ്രമണക്കിൽ എതിരേ വരുന്ന കാറ്റും കാലുകളിൽ ഇട്ട ഷൂ ഒന്നും ഒരു പ്രശ്നം അല്ല

💥💥💥💥💥💥💥

തീക് അപുറം ഒരു ആവിശ്യം ഉണ്ടകിൽ തീ ഒരു പ്രശ്നമേ അല്ല

മാനസിക പിരിമുറുക്കം(stress)


നമ്മുടെ മനസ്സിലേക് കയറാവുന്നതിലധികം ദുശ്ചിന്തകൾ കയറി കൂടുമ്പോൾ, അല്ലെങ്കിൽ നമ്മിൽ മോശം ചിന്തകൾ നിറഞ്ഞു കവിയുമ്പോൾ നമുക്ക് മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നു.

നിലവിൽ നാം അനുഭവിക്കുന്ന *ടെൻഷൻ,ഡിപ്രഷൻ,അകാരണ ഭയം,കുടുംബ പ്രശ്നങ്ങൾ, ആത്മവിശ്വാസകുറവ്, ഉറക്കമില്ലായ്‌മ, പഠനവൈകല്യം, ആശങ്ക* തുടങ്ങി പ്രശ്നങ്ങൾ ചെറിയ രീതിയിൽ നിന്ന് തുടങ്ങി പിന്നീട് അത് വലിയൊരു പ്രയാസമായി നമ്മുടെ നിത്യ ജീവിതത്തെ തന്നെ ബുദ്ധിമുട്ടിലാക്കുന്നു.

ശരിക്കും പറഞ്ഞാൽ ബഹുഭൂരിപക്ഷംപേരും തങ്ങളുടെ ദൈനംദിന ജീവിതത്തിൽ നാം ചെയ്യുന്ന തൊഴിലിനിടയിൽ സ്വീകരിക്കുന്ന *-ve* ചിന്തകൾക് നമ്മുടെ തലച്ചോറിൽ ഇടംനൽകിയത് കൊണ്ടാണ് പിന്നീട് അതൊരു മാനസീക പിരിമുറുക്കമായി പരിണമിക്കുന്നത്.

സ്‌ട്രെസ്സ് നമ്മുടെ മനസ്സിനെ ഒരു വൈറസ് കണക്കെ നമ്മളറിയാതെ പിടികൂടുന്നു. *സ്‌ട്രെസ്സ് നെ നമുക്ക് വളരെ എളുപ്പത്തിൽ ഒഴിവാക്കാം.* ഒരൽപ്പം ബുദ്ധി ഉപയോഗിക്കണമെന്നു മാത്രം. ഏതൊരു വ്യക്തിക്കും തന്നെ നെഗറ്റീവ് ചിന്തകളുടെ ആധിക്യം കൊണ്ടാണ് മാനസീക പിരിമുറുക്കം ഉണ്ടാവുന്നത് എന്ന് പറഞ്ഞല്ലോ.....

നമുക്ക് എപ്പോൾ നെഗറ്റീവ് ചിന്തകൾ വരുന്നുവോ അപ്പോഴൊക്കെ ജീവിതത്തിൽ നമുക്ക് ലഭിച്ച *സൗഭാഗ്യവും* അതുവഴി നാം അനുഭവിച്ച ആനന്ദവും ഓർക്കുക. അതോടൊപ്പം ഇനി നിങ്ങൾ ജീവിതത്തിൽ *നേടാൻ ആഗ്രഹിക്കുന്ന* കാര്യങ്ങളെ കുറിച്ചും നിരന്തരം ചിന്തിച്ചു കൊണ്ടിരിക്കുക.കൂടെ ഇതുവരെ നിങ്ങൾ ആസ്വദിച്ചജീവിതത്തിനു ദൈവത്തോട് നന്ദിയും പറയുക. *ഓർക്കുക എല്ലാചിന്തകളുടെയും പ്രഭവസ്ഥാനം മനസ്സാണ്* എന്ന് ഈ രംഗത്ത് പഠനം നടത്തിയ വർപറയുന്നു. അപ്പോൾ ചിന്തകളുടെ ഉത്ഭവ സ്ഥാനമായ *മനസ്സ്* നെ ഏറ്റവും ശ്രേഷ്ടവും ഉജ്ജ്വലവും ആക്കുവാൻ സാധിച്ചാൽ നമ്മുടെ മാനസിക പിരിമുറുക്കം ഇല്ലാതാവുന്നതോടൊപ്പം നാം നല്ലൊരുവ്യക്തി യായ് മാറുകയും ചെയ്യും തീർച്ച.

ഉപബോധമനസ്സിന്റെ കഴിവ്


തീരെ കഴിവു കുറഞ്ഞ ഒരാളായിട്ടണോ നിങ്ങൾ സ്വയം കരുതുന്നത്? നിങ്ങളെക്കുറിച്ച് സ്വയം പുലർത്തുന്ന ഈ ചിന്തയാണ് നിങ്ങളുടെ പുരോഗതിക്ക് തടസ്സമായി നില്ക്കുന്നത്.

സ്വന്തം ശരീരഭാരത്തെക്കാൾ പതിന്മടങ്ങ് ഭാരമുള്ള ഒരു വസ്തു - ഇലയോ കമ്പോ മറ്റോ - ഉറുമ്പ് പൊക്കിക്കൊണ്ടു പോകുന്നത് കണ്ടിട്ടില്ലേ?എങ്ങനെയാണ് ഉറുമ്പ് ഇത് സാധിക്കുന്നത്? കമ്പോ ഇലയോ പൊക്കിക്കൊണ്ടു പോകേണ്ടത് ഉറുമ്പിനെ സംബന്ധിച്ചിടത്തോളം അതിജീവനത്തിനു അത്യന്താപേക്ഷിതമാണ്. അതിനാൽ എത്ര സാഹസപ്പെട്ടും ഉറുമ്പ് അത് ചെയ്യുന്നു. അതുപോലെ ജീവിതവിജയത്തിനു സഹായിക്കുന്ന ലക്ഷ്യം നേടണമെന്ന് നിങ്ങൾ തീരുമാനിച്ചുറപ്പിച്ചു കഴിഞ്ഞാൽ മനസ് അതിനുള്ള മാർഗ്ഗങ്ങൾ സ്വയം കണ്ടുപിടിച്ചുകൊള്ളും. താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക.

1. നിങ്ങളുടെ ഉപബോധമനസിനുള്ളിൽ അറിവുകളുടെ ഒരു അമൂല്യ നിധി ശേഖരം സ്ഥിതി ചെയ്യുന്നു. എല്ലാ പ്രശ്നങ്ങൾക്കും ഉത്തരം കാണാൻ ആ നിധിശേഖരത്തിലേക്ക് നോക്കിയാൽ മതി. പക്ഷേ എത്ര പേർ അങ്ങനെ ചെയ്യുന്നു?

2. എല്ലാക്കാലത്തും മഹാന്മാരായിട്ടുള്ളവർ തങ്ങളുടെ ഉപബോധമനസ്സിനുള്ള കഴിവുകൾ തൊട്ടുണർത്തുവാനും തുറന്നു വിടാനും കഴിഞ്ഞവരാണ്.

3. പ്രശ്നപരിഹാരത്തിന് ഉപബോധ മനസ്സിന് നിങ്ങളെ സഹായിക്കുവാൻ കഴിയും. ഉദാഹരണത്തിന് ‘എനിക്ക് നാളെ രാവിലെ 6 മണിക്ക് എഴുന്നേൽക്കണം’ എന്ന് ഉപബോധമനസ്സിനെ ധരിപ്പിച്ചു കിടന്നുറങ്ങി നോക്കൂ. കൃത്യസമയത്ത് ഉപബോധ മനസ് നിങ്ങളെ ഉണർത്തിയിരിക്കും.

4. ഉപബോധമനസ് നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയും രോഗാവസ്ഥയിൽ നിങ്ങളെ സുഖപ്പെടുത്തുകയും ചെയ്യും. എന്നും ഉറങ്ങാൻ പോകുമ്പോൾ പൂർണ ആരോഗ്യവാനാകുന്നത് സങ്കല്പിക്കു. ഒരു വിശ്വസ്തദാസനെപ്പോലെ ഉപബോധമനസ് അത് യാഥാർത്ഥ്യമാക്കിത്തരും.

5. ഓരോ ചിന്തയും നിങ്ങളുടെ ജീവിതത്തിന്റെ ഓരോ നിമിഷത്തെയും ക്രമപ്പെടുത്തുന്ന ശക്തി സ്രോതസ്സാണ്. അത് പരമാവധി പ്രയോജനപ്പെടുത്തുക.🌹🌹🌹