2016 ഒക്‌ടോബർ 23, ഞായറാഴ്‌ച

അപവാദം


അപവാദം

~~~~~~~

അയൽക്കാരനെക്കുറിച്ച്‌ അപവാദം പറഞ്ഞതിൽ മനസ്താപം തോന്നിയ ഒരാൾ ഗുരുവിനെ സമീപിച്ച്‌ പരിഹാരക്രിയ ആരാഞ്ഞു. അദ്ദേഹത്തോട്‌ ഗുരു പറഞ്ഞു :

" ആദ്യം നിങ്ങൾ ഒരു സഞ്ചി നിറയെ തൂവലുമായി അങ്ങാടിയിലേക്ക്‌ പോവുക. അവിടെ വച്ച്‌ സഞ്ചി തുറന്ന് മുഴുവൻ തൂവലും പുറത്തുകളഞ്ഞ്‌ തിരിച്ചു വരിക. "

ഗുരുവിന്റെ ഉപദേശം അനുസരിച്ച്‌ ആ മനുഷ്യൻ, അങ്ങാടിയുടെ മദ്ധ്യത്തിൽ തൂവലുകൾ തുറന്നുവിട്ട്‌ സഞ്ചിയുമായി തിരിച്ചുവന്നു.

" പരിഹാരക്രിയ പുർത്തിയായി ഞാൻ തിരിച്ചു വന്നിരിക്കുന്നു. "

അയാൾ ഗുരുവിനോട്‌ പറഞ്ഞു.

" ഇല്ല. തിര്നിട്ടില്ല. " ഗുരു പറഞ്ഞു.

" ഇനി പോയി തുറന്നു വിട്ട തൂവലുകളെല്ലാം സഞ്ചിയിലാക്കി തിരിച്ചുവരിക. "

തൂവൽ സഞ്ചിയിലാക്കാൻ അങ്ങാടിയിലേക്ക്‌ പോയ ആ മനുഷ്യനു, പറക്കാതെ കുടുങ്ങി നിന്ന ഒന്നോ രണ്ടോ തൂവലല്ലാതെ കിട്ടിയില്ല. നിരാശനായി തിരിച്ചുവന്ന അയാളോട്‌ ഗുരു പറഞ്ഞു.

" പറഞ്ഞു കഴിഞ്ഞ അപവാദങ്ങൾ ഇതു പോലെയാണു. അതൊരിക്കലും തിരിച്ചെടുക്കാൻ കഴിയില്ല. പറയപ്പെട്ട മനുഷ്യൻ മാപ്പ്‌ തന്നാൽപ്പോലും ആ അപവാദം നിങ്ങളെ ചോദ്യം ചെയ്തുകൊണ്ട്‌ അന്തരീക്ഷത്തിൽ പറന്നു നടക്കും. അതുകൊണ്ട്‌ നാവിനെ സൂക്ഷിക്കുക. അപവാദം പറയുന്നതിൽ നിന്ന് സ്വയം രക്ഷപ്പെടുക. "

രാജാവും ഉപദേശകനും


ഒരു രാജാവ് അദ്ദേഹത്തിന്റെ ഉപദേഷകന്റെ കൂടെ കാട്ടിലൂടെ നടക്കുകയായിരുന്നു. യാത്രക്കിടയിൽ കരിക്ക് ചെത്തി കുടിക്കുകയായിരുന്ന രാജാവിന്റെ വിൽ തുമ്പ് അറ്റുപോയി വേദന കൊണ്ട് പുളയുന്ന രാജാവിനോട് സാരമില്ല പ്രഭൂ എല്ലാം നല്ല ദിനായിരിയിക്കുമെന്ന് ഉപദേഷകൻ ആശ്വസിപ്പിച്ചു രാജാവിന്ന് ആ വാക്ക് തീരെ ദഹിച്ചില്ല കോപം കൊണ്ട് അദ്ദേഹം കുറച്ചു. രാജാവ് അടുത്തു കണ്ട പൊട്ടക്കിണത്തിൽ തള്ളിയിട്ടു അടുത്ത ദിവസം രാജാവ് കൊടുംകാട്ടിൽ നിന്നും പുറത്ത് ഇറങ്ങാൻ ഒരുങ്ങുകയായിരുന്നു. ആ സമയത്ത് ഒരു സംഘം കാട്ടു മനുഷ്യർ അദ്ദേഹത്തെ പിടികൂടി നരഭലിക്കായി ഒരാളെ തേടി നടക്കുകയായിരുന്നു അവർ രാജാവിനെ പിടികൂടി ഒരു മരത്തിൽ കെട്ടിയിട്ടു. ഉടനെ കാട്ടു മൂപ്പൻ എത്തി രാജാവിനെ അടിമുടി പരശോദിച്ചു. നരഭലിക്കായി കൊണ്ടുവന്നവന്റെ വിരൽ അറ്റുപോയിരിക്കുന്നതായ് കണ്ടു വൈകല്യം ഉള്ള ഒരാളെ നരഭലിക്ക് യോചിക്കില്ലാന്ന് പറഞ്ഞ് രാജാവിനെ അവർ വെറുതെ വിട്ടു. പെട്ടന്നാണ് രാജാവിന്ന് തന്റെ ഉപദേഷകന്റെ വാക്കുകൾ ഓർമ വന്നത്. ഉടനെ രാജാവ് ആ പെട്ട കിണറിന്റെ അരികിലെത്തി ഉപദേഷകനെ പുറത്ത് എടുത്ത് മാപ്പ് പറഞ്ഞു. പക്ഷെ ഉപദേഷകന്റെ മറുപടി ഇപ്രകാരമായിരുന്നു. മാപ്പ് ചോദിക്കേണ്ട കാര്യമൊന്നും ഇല്ല പ്രഭൂ ഒരു കണക്കിന് എന്നെ പൊട്ടക്കിണറ്റിൽ തള്ളിയിട്ടത് നന്നായി അല്ലങ്കിൾ അവർ എന്നെ നരഭലിക്ക് തെരഞ്ഞെടുക്കുമായിരുന്നു.

ഓട്ടകുടം


ഒരു ഗ്രാമത്തില്‍ പ്രായമേറിയ ഒരു മുത്തശ്ശി താമസിച്ചിരുന്നു. എന്നും വൈകുന്നേരം രണ്ടു കുടങ്ങളിലായി മുത്തശ്ശി കുളത്തില്‍ നിന്നും വെള്ളം ശേഖരിച്ച് വീട്ടിലേക്ക് യാത്രയാകും.പക്ഷേ രണ്ട് കുടങ്ങളില്‍ ഒന്നിന് ഓട്ടയുണ്ടായിരുന്നു. വീട്ടിലെത്തുമ്പോള്‍ ഓട്ടക്കുടത്തിലെ വെള്ളം പാതിയായി കുറയും.

ഏകദേശം ഒരു വര്‍ഷം കടന്നു പോയി. ഓട്ടക്കുടത്തിന് തന്നെ കുറിച്ചോര്‍ത്ത് നാണക്കേട് തോന്നി. നല്ല കുടം ഓട്ടക്കുടത്തെ കളിയാക്കുവാനും തുടങ്ങി. കളിയാക്കലും, അപമാനവും സഹിക്കാൻ വയ്യാതെ ഓട്ടക്കുടം വിഷമിച്ചു. തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന തോന്നല്‍, സ്വയം വെറുക്കുന്ന അവസ്ഥയിലേക്ക് ഓട്ടക്കുടത്തെ എത്തിച്ചു.

അവസാനം സഹികെട്ട് ഓട്ടക്കുടം മുത്തശ്ശിയോട് പറഞ്ഞു....

"ആര്‍ക്കും വേണ്ടാത്ത എന്നെ നശിപ്പിച്ചു കളഞ്ഞേക്കൂ"

മുത്തശ്ശി പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു......

"ഞാന്‍ നിന്നെ ചുമന്ന വശത്തേക്ക് ഒന്നു നോക്കൂ"

ഓട്ടക്കുടം അങ്ങോട്ട് നോക്കിയപ്പാള്‍ കണ്ട കാഴ്ച പൂത്തുലഞ്ഞു നില്‍ക്കുന്ന ചെടികളാണ്.

മുത്തശ്ശി തുടര്‍ന്നു.

"നിനക്ക് ഓട്ടയുണ്ടെന്ന് എനിക്കറിയാമായിരുന്നു"

"അതറിഞ്ഞു കൊണ്ട് ഞാന്‍ നടപ്പുവഴിയില്‍ നിന്റെ വശത്തായി ചെടികള്‍ നട്ടു"

"ആ സുന്ദരമായ പൂന്തോട്ടത്തിന് കാരണക്കാരി നീയാണ്".

ഇത് കേട്ടപ്പോള്‍ തന്റെ വില എന്തെന്ന് ഓട്ട കുടത്തിന് മനസ്സിലായി...

2016 സെപ്റ്റംബർ 18, ഞായറാഴ്‌ച

എന്തു കൊണ്ടാണ് വേഴാമ്പലിനെ നമ്മുടെ സംസ്ഥാന പക്ഷിയായി തിരഞ്ഞെടുത്തിരി ക്കുന്നത്? (Hornbill Story)


പലർക്കും അറിയാത്ത ഒരു വലിയ സത്യം.....അപ്രതീക്ഷിതമായൊരു ചോദ്യം.....☺

എന്തു കൊണ്ടാണ് വേഴാമ്പലിനെ നമ്മുടെ സംസ്ഥാന പക്ഷിയായി തിരഞ്ഞെടുത്തിരി ക്കുന്നത്..??.. 😉 😉 😉

പല ഉത്തരങ്ങളും പറഞ്ഞു..

മഴ കാത്തിരിക്കുന്നതുകൊണ്ട്,, 😉 😉

വംശനാശം സംഭവിക്കുന്നതു കൊണ്ട്,,,, 😊 😊

അങ്ങനെ പലതും..

എല്ലാം കേട്ടതിനു ശേഷം ചോദ്യകർത്താവ് പറഞ്ഞു തുടങ്ങി.. 😉 😉

നമ്മൾ കേരളീയർ കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം കൽപ്പിക്കുന്നവരാണ്... 😍 😍 😍

അതുപോലെ കുടുംബത്തിനു പ്രാധാന്യം നൽകുന്നതു കൊണ്ടാണ് വേഴാമ്പലിന് ആ പദവി കിട്ടിയതെന്നു പറഞ്ഞപ്പോൾ പ്രത്യേകിച്ചൊന്നും

തോന്നിയില്ല..😅😅😅

എന്നാൽ കാര്യങ്ങൾ വിശദീകരീച്ചപ്പോൾ ഒരു മുത്തശ്ശിക്കഥ കേൾക്കുന്ന ലാഘവത്തോടെ ഞാൻ കേട്ടിരുന്നു്.. 😃 😃 😃

ഒട്ടേറെ നൊമ്പരത്തോടെയും.......😅😅 😂 😂

സാധാരണ പക്ഷികളും🐤 🐥 🐥 🐧 🐧 മ്യഗങ്ങളും 🐤🐤🐤🐤🐤 പോളിഗാമിയാണ്..

🐎

അതായത് ഒരു പക്ഷിക്ക് ഒന്നിലേറെ ഇണകൾ..😃😃

.

എന്നാൽ വേഴാമ്പലിൻെറ ജീവിതായുസ്സിൽ, അതിന് ഒരൊറ്റ ഇണ മാത്രമേയുള്ളൂ..😅😅 വേഴാമ്പൽ ഇണ ചേർന്നശേഷം മരത്തിൽ പൊത്തുണ്ടാക്കി പെൺപക്ഷി അതിൽ മുട്ടയിടുന്നു..😃😃

പെൺപക്ഷിയെ പൊത്തിലിരുത്തി ആൺപക്ഷി തൻെറ ശരീരത്തിൽ നിന്നുള്ള ഒരു ദ്രവം കൊണ്ട് പൊത്ത് അടയ്ക്കും..😉😉

കൊക്കിടാൻ വേണ്ടി ഒരു ദ്വാരം ഉണ്ടാക്കിയ ശേഷം ആൺപക്ഷി കാടായ കാടൊക്ക തേടിനടന്ന് ഭക്ഷണം കൊണ്ടുവന്ന് പെൺ പക്ഷിക്ക് ആ ദ്വാരത്തിലൂടെ കൊടുക്കും..

മുട്ട വിരിഞ്ഞ് കഴിയുമ്പോൾ കൊക്ക് വെളിയിലേക്കിട്ട് പെൺപക്ഷി ഒരു പ്രത്യേക ശബ്ദം പുറപ്പെടുവിക്കും..

ഉടൻ തന്നെ ആൺപക്ഷി വന്ന് കൂട് കൊത്തിപ്പൊട്ടിക്കുകയും അമ്മയേയും മക്കളെയും സ്വതന്തരാക്കുകയും ചെയ്യും..

ഒരുപക്ഷേ ഇര തേടിപോകുന്ന വഴിക്ക് അച്ഛൻ പക്ഷി മരീച്ചു പോയാൽ അമ്മക്കിളി യും കുഞ്ഞുങ്ങളും കൂട്ടിൽ കിടന്നു മരിക്കും..

നിശബ്ദമായ ഒരു തേങ്ങലോടെ മാത്രമേ എനിക്കിത് കേട്ടിരിക്കാൻ കഴിഞ്ഞുള്ളൂ...😅😅😅

മനസിൽ ഒരു നെരിപ്പോട് എരീയുന്ന പ്രതീതി.

വഴിക്കണ്ണുമായി അച്ചനെ കാത്തിരിക്കുന്ന ഒരമ്മയും വിശന്ന് കരഞ്ഞ് തളർന്ന ആ കുഞ്ഞുങ്ങളും എൻെറ മനസിലുണ്ടാക്കിയ നീറ്റൽ പറഞ്ഞറിയിക്കാനാകില്ല..

കുഞ്ഞുങ്ങൾ സ്വന്തം വീടുകളിൽ പോലും സുരക്ഷിതമല്ലാത്ത ഈ ലോകത്ത് വേഴാമ്പൽ എത്ര ഉദാത്തമായിട്ടാണ് കുടുംബം എന്ന സങ്കൽപ്പം നമുക്ക് കാട്ടി തരുന്നത്..😃😃

ഇവരുടെ സ്നേഹം നമ്മെ പഠിപ്പിക്കുന്നത് എത്രയോ വലിയ പാഠമാണ്..😉😉

നാം നിസ്സാരമെന്നും ചെറുതെന്നും കരുതി ഒഴിവാക്കുന്ന പലതിലും പാഠങ്ങളുണ്ട്..😀😀

ആരും ഒന്നൂം ചെറുതല്ല.😃😃

അവയിലെ നന്മയേയും മൂല്യങ്ങളെയും തിരിച്ചറിഞ്ഞ് മാതൃകയാക്കുന്നതല്ലേ മാനവികത.

..

നെഞ്ചിലേറ്റി നടക്കാൻ ഇഷ്ടപ്പെടുന്ന ചില അസ്വസ്ഥതകൾ എല്ലാവരിലുമുണ്ട്...😃😃😃😃

അതിലൊന്നാകട്ടേ ഈ വേഴാമ്പലും🐦🐦🐦🐦🐦

പ്രശാന്തമായ മനസ് ശരീരത്തിന് ഉന്മേഷം നല്കുന്നു


പത്തായത്തിൽ നെല്ല് നിറച്ചു കഴിഞ്ഞപ്പോഴാണ് വാച്ച് നഷ്ടപ്പെട്ട കാര്യം കൃഷിക്കാരന് മനസിലായത്.പഴയതായിരുന്നെങ്കിലും വിവാഹവാച്ച് ആയിരുന്നതിനാൽ അതിനോട് വൈകാരികമായ അടുപ്പം ഉണ്ടായിരുന്നു.പത്തായത്തിൽ മുഴുവൻ തിരഞ്ഞെങ്കിലും വാച്ച് കണ്ടെത്താനായില്ല. അവസാനം റോഡിൽ ക്രിക്കറ്റ് കളിച്ചു കൊണ്ടിരുന്ന കുട്ടികളോട് പറഞ്ഞു "പത്തായത്തിൽ വീണുപോയ എന്റെ വാച്ച് തപ്പി എടുക്കുകയാണെങ്കിൽ നിങ്ങൾക്ക് ഒരു സമ്മാനം നല്കും" സമ്മാനം എന്നു കേട്ടപ്പോൾ എല്ലാവരും കൂടി പത്തായത്തിനകത്തേക്കു ഓടിക്കയറി. കുറെ സമയം അവിടെയെല്ലാം നോക്കിയെങ്കിലും വാച്ച് കണ്ടെത്താനായില്ല.എല്ലാവരും തിരച്ചിൽ അവസാനിച്ചപ്പോൾ ഒരു കുട്ടി പറഞ്ഞു "എനിക്കൊരവസരം തരുകയാണെങ്കിൽ വാച്ച് കണ്ടു പിടിക്കാം" കൃഷിക്കാരൻ സമ്മതിച്ചു അല്പ സമയം കഴിഞ്ഞ് പുറത്തു വന്നപ്പോൾ അവന്റെ കൈയിൽ വാച്ച് ഉണ്ടായിരുന്നു. കുഷിക്കാരന് അത്ഭുതമായി. "കുറെപ്പേർ ശ്രമിച്ചിട്ട് നടക്കാത്തത് എങ്ങനെയാണ് ഒറ്റയ്ക്ക് സാധിച്ചത്?" അയാൾ ചോദിച്ചു. " ഞാൻ പ്രത്യേകിച്ച് ഒന്നും ചെയ്തില്ല. അല്പസമയം ശാന്തനായി അവിടെ ഇരുന്നു. ആ നിശബ്ദതയിൽ വാച്ചിന്റെ സൂചിയുടെ ടിക്ക് ടിക്ക് ശബ്ദം കേട്ടു " കുട്ടി പറഞ്ഞു.

ജീവിതത്തിൽ വിജയിക്കണമെങ്കിൽ ശാന്തത നിറഞ്ഞ ഒരു മനസ് അനിവാര്യമാണ്.ശാന്തമായ ഹൃദയത്തോടെ എടുക്കുന്ന തീരുമാനങ്ങളാണ് വിജയത്തിൽ എത്തുന്നത്.

"പ്രശാന്തമായ മനസ് ശരീരത്തിന് ഉന്മേഷം നല്കുന്നു

അകാലനര


അകാലനരയുടെ പാരമ്പര്യമുള്ളവർ അതിന്റെ പ്രതിവിധികൾ നേരത്തെ തന്നെ ചെയ്തു തുടങ്ങിയാൽ നല്ല ഫലം ലഭിക്കുന്നതാണ്.

-നെല്ലിക്ക തൈരിലരച്ച് തലയിൽതേക്കുക

-കറിവെപ്പിലയിട്ട് മുറുക്കിയ എണ്ണ കാച്ചിത്തേക്കുക

-കീഴാർ നെല്ലി താളിയാക്കി തേക്കുക

-ഉണക്കനെല്ലിക്ക കുരു നീക്കിയത് എണ്ണ കാച്ചി തേക്കുക

-വേപ്പിൻ പശ കയ്യണ്ണിനീരിലരച്ച് എണ്ണ കാച്ചി തേക്കുക

-സവാള നീര് പുരട്ടുക

-തേയില വെള്ളം കൊണ്ട് മുടി കഴുകുക

-കയ്യണ്ണി അരച്ചു തലയിൽ തേക്കുക

2016 ഓഗസ്റ്റ് 30, ചൊവ്വാഴ്ച

www .സുന്നത്തു വർക്ക് .കോം


അബുക്ക യുടെ ജോലി സുന്നത്തു ചെയ്കയാണ് , ഇപ്പോൾ എല്ലാരും ആശുപത്രയിലായാണ് സുന്നത്തു ചെയ്യാൻ പോകുന്നത് , അതു കൊണ്ട് അബുക്കയ്ക്കു കാര്യമായി പണി ഒന്നും ഇല്ല , മകൻ നടത്തുന്ന കടയിലെ വരുമാനം കൊണ്ട് കുടുംബം കഴിഞ്ഞു പോകുന്നു .

"ബാപ്പാ ഇങ്ങൾ വീട്ടിൽ കുത്തിയിരിന്നാൽ ഒരു പണിയും നടക്കില്ല, നമ്മുക്ക് ടീവി യിൽ പരസ്യം കൊടുകാം , ആധുനിക രീതിയിൽ സുന്നത്തു ചെയ്തു കൊടുക്കും എന്ന് "

അബുക്ക മോനെ ഒരാട്ട്‌ വച്ചു കൊടുത്തു " പോടാ , ടീവിയിൽ പരസ്യം കൊടുക്കണം എങ്കിൽ കുടുംബം വിൽക്കണം " അക്കാര്യം അവിടെ തീർന്നു .

കുറെ ദിവസം കഴിഞ്ഞു സൂര്യ ടീവിയിൽ പരസ്യം കണ്ടു ഹുസൈൻ കുഞ്ഞു ചാടി എണിറ്റു www .സുന്നത്തു വർക്ക് .കോം !!! ഹുസൈൻ കുഞ്ഞു ബാപ്പാനെ നോക്കി അലറി " ബാപ്പ , ഞാൻ പറഞ്ഞപ്പോൾ ഇങ്ങള്‌ കേട്ടില്ല , പോയി മരി , ദേ ആണുങ്ങള് പരസ്യം

കൊടുത്തിരിക്കുന്നു ഡബ്ലിയു ഡബ്ലിയു ഡബ്ലിയു . സുന്നത്തു വർക്ക് .കോം

ഇംഗ്ലീഷ് പറഞ്ഞാൽ www..sunnetwork.com