2021, ഒക്‌ടോബർ 27, ബുധനാഴ്‌ച

കാലത്തിനനുസരിച്ചു മാറ്റങ്ങൾ വരുത്തുക

രണ്ട് കഥകളിൽ നിന്ന് തുടങ്ങാം... 1. നോക്കിയ(Nokia) ആൻഡ്രോയിഡിനെ അവഗണിച്ചു. 2. യാഹൂ (Yahoo) ഗൂഗിളിനെയും. കഥ തീർന്നു. വല്ലതും മനസ്സിലായോ?. *പാഠങ്ങൾ;* 1. റിസ്ക് എടുക്കുക 2. കാലത്തിനനുസരിച്ചു മാറ്റങ്ങൾ വരുത്തുക. *സമയാ സമയങ്ങളിൽ മാറ്റങ്ങളും പുതിയ അപ്‌ഡേഷനുകളും വരുത്തിയില്ലെങ്കിൽ എടുത്തെറിയപ്പെടും..* നോക്കിയാക്കും യാഹുവിനും സംഭവിച്ചത് അതാണ്. *രണ്ട് കഥകൾ കൂടി;* 1. ഫേസ്‌ബുക്ക് വാട്സാപ്പിനെയും ഇൻസ്റ്റാഗ്രാമിനെയും സ്വപ്ന തുല്യ വിലക്ക് വാങ്ങി. 2.ഫ്ലിപ്കാർട്ട് മിന്ത്ര യെ വാങ്ങി. മിന്ത്ര നേരത്തെ ജബോങ് വാങ്ങിയിരുന്നു. ഇപ്പോൾ ഫ്ലിപ്കാർട്ടിനെ വാൾമാർട്ടും വാങ്ങി.. *കഥ തീർന്നു.* എന്താണ് പാഠം..? 1) എത്ര ശക്തരാകുന്നുവോ ഏത് എതിരാളിയും നമ്മുടെ പങ്കാളിയാവും.. 2)ഉയരത്തിലെത്തിയാൽ പിന്നെയും മത്സരത്തിന് നിൽക്കരുത്. *കഥകൾ തുടരട്ടെ.!!* 1) 65 വയസ്സിലാണ് കോളോണൽ സാന്ഡേഴ്സ KFC സ്ഥാപിച്ചത്. 2) KFC യിൽ ജോലി നിഷേധിച്ചപ്പോഴാണ് ജാക്മ അലിബാബ (Alibaba) തുടങ്ങിയത്.. *കഥ തീർന്നു, പക്ഷെ നമുക്കൊരുപാട് പാഠങ്ങൾ തരുന്നു..* 1.വയസ്സ് എന്നത് ഒരു നമ്പർ മാത്രം. 2. അശ്രാന്ത പരിശ്രമം തുടരുന്നവർക്കുള്ളതാണ് വിജയം.. *ഒരു കഥ കൂടി പറയാം. ഫെറാറി കാർ കമ്പനിയുടെ മുതലാളി എൻസോ ഫെറാരി ഒരു ട്രാക്ടർ ഉടമയെ പരിഹസിച്ചപ്പോൾ ഉദയം ചെയ്തതാണ് ലംബോർഗിനി കാർ..!! കഥ നിർത്താം.. 1. *ഒരാളെയും വില കുറച്ചു കാണരുത്. 2. *വെല്ലുവിളികളാണ് വിജയം സമ്മാനിക്കുന്നത്..*✌🏻 ▪️നമുക്ക് പരിശ്രമം തുടരാം ▪️സമയം നമുക്ക് ബുദ്ധിപരമായി ഇൻവെസ്റ്റ്‌ ചെയ്യാം. ▪️സന്തോഷകരമാകാൻ വേണ്ടി പരിശ്രമിക്കാം.. ▪️പരാജയ ഭീതി കൈവെടിയാം...മാറ്റത്തിന്റെപുതിയ പുലരി ഉദിക്കട്ടെ. എല്ലാവർക്കും ശുഭദിനം ആശംസിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ