2020, മേയ് 26, ചൊവ്വാഴ്ച

Good Message for those who seek self job in kerala


നിങ്ങളുടെ മനസിലുള്ള ജോലി ഇവിടെ അറിയിക്കുമല്ലോ .

പശുവിനെ വളര്‍ത്തുന്നത് ജീവിത ഭാഗം ആക്കുക ഒരാള്‍ വിചാരിച്ചാല്‍ അഞ്ചു പശുക്കളെ വളര്‍ത്താം അധികം സ്ഥലം വേണ്ടാത്ത ഒന്നാണ് പശു വളര്‍ത്തല്‍ . പരിമിതമായ സ്ഥലത്ത് അടുക്കള കൃഷി കണ്ടെത്താം തീറ്റ പുല്ലു വളര്‍ത്താം .

തരിശു നിലങ്ങളില്‍ സര്‍ക്കാര്‍ ഓഫീസിലെ കാട് പിടിച്ച സ്ഥലങ്ങളില്‍ ഇവിടെയൊക്കെ കൃഷിയുമായി ബന്ധപ്പെട്ട തീറ്റപ്പുല്ല് വളര്‍ത്താം അങ്ങിനെ പലതും ചര്‍ച്ചയില്‍ വരുത്തുക.

നാടന്‍ ശര്‍ക്കര / പനം ചക്കര ഇവ നിര്‍മ്മിക്കാനുള്ള അനുമതി ലഭിച്ചാല്‍ ഏറെ പേര്‍ക്ക് തൊഴിലാകും .

ലോകത്തെ രക്ഷിക്കാന്‍ ഇനി കുരുമുളക് ഏറെ വേണ്ടി വരും എന്നാണു എന്‍റെ ചിന്തയില്‍ വരുന്നത് കുരുമുളക് ഏറെ നാള്‍ കേടു കൂടാതെ ഇരിക്കും .ചുരുങ്ങിയത് 25 years വരെ കുരുമുളകിന് ഒന്നും സംഭവിക്കില്ല ഞാറ്റു വേലയില്‍ വള്ളികള്‍ നടുക. ഏലം ഇഞ്ചി മഞ്ഞള്‍ എന്ന് വേണ്ട എല്ലാം നടുക .

കൃഷി പട്ടിണി മാറ്റാനും വിശപ്പു അകറ്റാനും വേണ്ടിയാകണം ലാഭം ചിന്തിച്ചു മുന്നോട്ടു പോകരുത് നേടുന്നത് ലാഭമായി കരുതുക. ഒന്നോര്‍ക്കുക ഭക്ഷണമില്ലാതെ ആരും ജീവിക്കില്ല .ഭക്ഷണം കരുതി വെക്കലാണ് നല്ല ഖജനാവിന്‍റെ ലക്ഷണം .

കോവല്‍ വലിയ ദോഷം ഒന്നും വരുത്താത്ത ഒന്നാണ് ചുമ്മാ ഇരിക്കാതെ അതിനായി ഒരു വള്ളി പന്തല്‍ തീര്‍ക്കുക ജീവിച്ചെ മതിയാകൂ

പലരുടെയും വാഴ നശിക്കുന്നതായി പറയുന്നുണ്ട് .വാഴ ഇടത്തരം പാകമെത്തിയാല്‍ ചുവട്ടില്‍ കല്ലുപ്പ് ഇട്ടു കൊടുക്കുക കുല നശിക്കില്ല

വെളുത്ത തഴുതാമ ഭൂമിയില്‍ തന്നെ കുറഞ്ഞു തുടങ്ങി കണ്ണിനും കരളിനും കിഡ്നിയുടെ ബലത്തിനും ഇതു നല്ലൊരു കറിയാണ് . നട്ടു വളര്‍ത്തി ചന്തയില്‍ എത്തിക്കാം ചിലവാകത്തത് വീണ്ടും കുഴിച്ചിട്ടാല്‍ മുളയ്ക്കും വലിച്ചെറിഞ്ഞാലും അവിടെ ക്കിടന്നു മുളയ്ക്കും നഷ്ട്ടം വരാത്ത കൃഷിയാണ് പശുക്കളും ആടുമാടുകളും ആര്‍ത്തിയോടെ തിന്നും കൂടുതല്‍ ആയാല്‍ പുല്ലിന്റെ വിലയെങ്കിലും കിട്ടാതിരിക്കില്ല .കീടങ്ങള്‍ ആക്രമിക്കാത്ത കൃഷിയാണ് തഴുതാമ .ഇപ്പോള്‍ ഒടേതമ്പുരാന്‍ മാത്രമാണ് ഇതു കൃഷി ചെയ്യുന്നത് .

നാടന്‍ പപ്പായയ്ക്ക് നല്ല ഡിമാന്റാണ് പുരയുടെ ഒരു മൂലയ്ക്ക് നട്ടു പിടിപ്പിക്കുക .

വനങ്ങളില്‍ വഴിയരുകില്‍ ''കൂവ'' ധാരാളം കാണുന്നു കൂവപ്പൊടിക്ക് കിലോ രണ്ടായിരം രൂപ വരെ കിട്ടുന്നു. രോഗ പ്രധിരോധം ഉള്ള ഒന്നാണ് കൂവ വനത്തിനു അരികിലുള്ളവര്‍ അതിലേക്കു ശ്രദ്ധ തിരിക്കുക . കൃഷിയില്‍ ഒരു നഷ്ട്ടവും വരാനില്ല കാരണം ഇതിന്‍റെ കൃഷിക്കാരനും പടച്ച തമ്പുരാന്‍ തന്നെയാണ് വളമോ പരിചരണമോ കൊടുക്കേണ്ട ഇതു നല്ല പുത്തിയാണ് മടിയന്മാര്‍ ചെയ്യട്ടെ.

റബ്ബര്‍ കൃഷി വിശപ്പ്‌ മാറ്റുന്ന ഫലം തരുന്നില്ല ‍ റബ്ബറില്‍ കുരുമുളക് കയറ്റുക.

ഫലം തരുന്ന കൃഷിയാണ് ഏറ്റവും നല്ല മാര്‍ഗ്ഗം പണം തരുന്ന കൃഷി വിശപ്പിനെ അകറ്റില്ല .

വെള്ളപ്പൊക്കം വന്നാല്‍ പോലും നശിക്കാതെ ഇരിക്കുന്ന ഓണാണ്‌ കരിമ്പ്‌ കൃഷി. ഓരോ വെള്ളപ്പൊക്കത്തിലും ഇങ്ങേരു തല ഉയര്‍ത്തി നിന്നതായി പലരും അറിയിച്ചിരുന്നു . പണം ഇറക്കാന്‍ ഭയം ഉള്ളവര്‍ കഴിവ് കുറഞ്ഞവര്‍ ഇതിലേക്ക് തിരിയുക .കരിമ്പിനെ കീടന്‍ ആക്രമണം വരാത്ത നല്ല നിര്‍ദേശങ്ങള്‍ തരാന്‍ തെയ്യാര്‍ ആണ് ' ശര്ക്കരപ്പാവ് കലക്കി വെച്ചാല്‍ കീടങ്ങള്‍ മധുരം തേടുന്ന കീടങ്ങള്‍ കരിമ്പിനെ ആക്രമിക്കില്ല .

എല്ലാ കൃഷിയിടത്തിലും പഞ്ചഗവ്യo തളിക്കുക കൃഷിയിടത്തില്‍ ശര്‍ക്കരയും അല്‍പ്പം ചുണ്ണാമ്പും ചേര്‍ത്തു വലിയ പ്ലാസ്റ്റിക് പാത്രത്തില്‍ കലക്കി വെക്കുക ഒട്ടു മിക്ക പ്രാണിക്കും മധുരം ഇഷ്ട്ടമാണ് തേനില്‍ വിഷം ചേര്‍ത്തു വെച്ചാലും നല്ലത് പക്ഷേ അപകടം ഒന്നും വരുത്തരുത്. ശര്ക്കരപാവ് കലക്കുമ്പോള്‍ അതില്‍ വീഴുന്ന പ്രാണിയുടെ ചിറകു നനയണം അപ്പോള്‍ അവ പറക്കില്ല അതാണ്‌ അതിലെ ചതി പ്രാണി ഹിംസ പാടില്ല അത്തരം പാപങ്ങള്‍ എന്‍റെ തലയില്‍ കെട്ടി വെക്കരുത്.

കഴിയുന്നതും തേങ്ങാപ്പീര നാല് മൂലയ്ക്കും വിതറിയാല്‍ ഉറുമ്പ് പെരുകും അവ കീടങ്ങളുടെ ശത്രുക്കള്‍ ആകുന്നു .പീര എല്ലായിടവും വിതരരുത് എല്ലായിടവും ഉറുമ്പ് ഉണ്ടായാല്‍ മണ്ണിര നശിക്കും .

മാവിന്‍ കൊമ്പില്‍ പ്ലാവില്‍ ഒരു കഷണം മാംസം അല്ലെങ്കില്‍ മീന്‍തലയുടെ ഭാഗം തൂക്കിയിട്ടാല്‍ നീറ് എന്ന പറയുന്ന മുശര്‍ എന്നൊക്കെ വിളിക്കുന്ന ഉറുമ്പ് അവിടെയെത്തും വിളകള്‍ നശിക്കില്ല .

അത്തി ഇത്തി അരയാല്‍ പേരാല്‍ ഇതൊക്കെ ഉള്ള ഇടം കണ്ടെത്തുക ഇതിന്‍റെ തോല് ശേഖരിക്കല്‍ നല്ലൊരു വകുപ്പാണ് നല്ല മാര്‍ക്കറ്റുണ്ട്. ശിശുക്കളെ കുളിപ്പിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയുന്നു മുതിര്‍ന്നവര്‍ക്കും കുളിക്കാം .നാല്പ്പാമാരപ്പൊടി ഇവിടെ കിട്ടും എന്നൊരു ബോഡ് വെച്ചാല്‍ കഞ്ഞി വെക്കാനുള്ള വക കിട്ടും .ഇവിടെയും കൃഷിക്കാരന്‍ ദൈവം ആയതു കൊണ്ട് യാതൊരു വഹ കണ്ണീരിനും വില കൊടുക്കേണ്ട .കിട്ടിയതൊക്കെ ലാഭം .

ഇന്നു ലോകത്ത് കിട്ടാത്ത ഒന്നാണ് അസ്സല്‍ എള്ളിന്‍ എണ്ണ ഇതിലാണ് സര്‍വത്ര മായം ഉള്ളത് . ആവിശക്കാര്‍ ഏറെയുണ്ട് അതാണ്‌ അത്ഭുതം. തിലം എന്നാണു സംസ്കൃത നാമം .തൈലം ഉണ്ടാക്കാന്‍ തിലം കൂടിയേ തീരൂ . അമ്പല ജീവനക്കാരും ഭക്തി മാര്‍ഗ്ഗികള്‍ എള്ളിന്‍ തിരിയിട്ടു ഈശ്വര ആരാധന നടത്തുന്ന വിഭാഗങ്ങള്‍ ഇവരൊക്കെ എന്ത് വിലകൊടുത്തും വാങ്ങും കോയമ്പത്തൂര്‍ പോയാല്‍ നല്ല മെഷിന്‍ കിട്ടും ആരെങ്കിലും ഒന്ന് തുടങ്ങൂ വില നോക്കാതെ ഭക്തര്‍ ഇതു വാങ്ങും .തലയില്‍ തേച്ചു കുളിക്കാനും അച്ചാര്‍ ഉണ്ടാക്കാനും എള്ള് എണ്ണയാണ് ഉത്തമം .ഇതിലെ പിണ്ണാക്ക് സമം ത്രിഫലപ്പൊടി ചേര്‍ത്തു കുളിച്ചാല്‍ മഞ്ഞു കാലത്തെ ശരീര വെടിച്ചില്‍ ഉണ്ടാകില്ല. പിണ്ണാക്ക് കാലി തീറ്റയാണ് നഷ്ട്ടം ഉണ്ടാകില്ല അതാണ്‌ അനുഭവം .

നന്നാറി എന്ന അസ്സല്‍ നറുനീണ്ടി ഇപ്പോള്‍ കിട്ടാനില്ല ഇതു കൃഷി ചെയ്യുക അസ്സല്‍ നന്നാറി സര്‍ബത്ത് നിങ്ങള്‍ ആരെങ്കിലും തുടങ്ങുക .സോറിയാസിസ് മാറാന്‍ ത്വക് രോഗത്തിന് ഇതു കൂടിയേ തീരൂ . കിലോ RS 600 / കൊടുത്താലേ നിലവില്‍ നന്നാറി കിട്ടുന്നുള്ളൂ. കൃഷി ചെയ്‌താല്‍ ഈ സസ്യം നശിക്കാതെ ഇരിക്കും വിലയും കമ്മിയാക്കി കൊടുക്കാം. ഊര്‍ജ്ജം തരുന്ന ദാഹശമനി ആണ് .

മറ്റൊന്ന് ഉണക്കമീന്‍ ആണ് .നമുക്ക് ഇപ്പോള്‍ കിട്ടുന്നത് ചീഞ്ഞു നാറിയ മീന്‍ ഉണക്കിയത് പാചകം ചെയ്യുമ്പോള്‍ കടുത്ത ദുര്‍ഗന്ധമാണ് കടല്‍ തീരത്തു താമസിക്കുന്നവര്‍ ഇതൊരു തൊഴില്‍ ആക്കുക . പച്ച മത്സ്യത്തെ ഉണക്കി ജീവിതം കണ്ടെത്തുക .

മധുര തുളസി ഉണക്കി പൊടിച്ച കാപ്പി നല്ലൊരു മുതല്‍ക്കൂട്ട് ആയിരിക്കും ഒരു കിലോ കാപ്പിയുടെ കൂടെ നൂറോ ഇരുന്നൂറോ മധുര തുളസി പൊടിച്ചു ചേര്‍ത്താല്‍ അത് വളരെ എഫക്റ്റ് ആയിരിക്കും പലരും ചിന്തിക്കാത്ത ഒന്നാണിത് കാപ്പിയില്‍ ശര്‍ക്കര ചേര്‍ക്കണം ഇഞ്ചി ഏലക്കായ മേമ്പൊടി ആക്കിയാല്‍ ബഹു രുചിയാണ് .അത് ഒരു തൊഴില്‍ ആക്കുക വിജയിക്കും അതിനായി നിങ്ങള്‍ തന്നെ അതുണ്ടാക്കി കഴിച്ചു നോക്കുക .അനുയോജ്യമായ അളവ് നിങ്ങള്‍ക്ക് തിരെഞ്ഞെടുക്കാം .

കുറച്ചു കാപ്പി പൊടിച്ചു കാറുകളില്‍ സൂക്ഷിച്ചാല്‍ കാറുകളില്‍ മുറികളില്‍ നല്ല സുഗന്ധം ഉണ്ടാകും .

ആടിനെ വളര്‍ത്താന്‍ ഇഷ്ട്ടമുള്ളവര്‍ അതിനെ വളര്‍ത്തണം നന്നായിട്ട് മേയ്ക്കാന്‍ പറ്റുന്ന ഇടങ്ങള്‍ ഉണ്ടെങ്കില്‍ നല്ല വരുമാനം ഉണ്ടാകും .പാലും മോരും നെയ്യും ഒക്കെ വിശേഷം ഉള്ളതാണ് . മറ്റൊരാള്‍ പ്ലാവില വില്‍ക്കട്ടെ അനുബന്ധ തൊഴില്‍ ഉണ്ടാകുമല്ലോ .

ഈന്തപ്പഴം കടലപ്പോടിയില്‍ മുക്കി വെളിച്ചെണ്ണയില്‍ വറുത്ത വട രുചികരമാണ് ന ഒരു ദോഷവുമില്ല അങ്ങിനെയുള്ള പുഴുങ്ങിയ നിലക്കടല വരെ കൊടുക്കുന്ന തട്ട് കട തുടങ്ങാം . ചായക്ക്‌ പകരം നമ്മുടെ ചുക്ക് കാപ്പി കൊടുക്കണം കൂട്ട് താഴെയിടാം . ഭക്ഷണത്തിനു വാഴയില ഉപയോഗിക്കണം കാപ്പി പാള കോപ്പയില്‍ കൊടുക്കുക . പ്രതിരോധ ശേഷി നല്കുന്ന തട്ടുകട ആയി അത് മാറും.

ചുക്ക് 1..5 KG കുരുമുളക് 1 KG തിപ്പലി 1 kg മല്ലി 2 kg ജാതി പത്രി 20 ഗ്രാം ജീരകം 200 GM ഏലക്ക 200 GM ഉലുവ 100 ഗ്രാം ജാതിക്ക 25 ഗ്രാം ഗ്രാമ്പൂ 25 ഗ്രാം ഇരട്ടിമധുരം 400 ഗ്രാം.

ഇവ പൊടിചെടുത്തത് ഒരു സ്പൂണ്‍ പൊടിക്ക് അഞ്ചു ഗ്ലാസ് വെള്ളo എന്ന കണക്കില്‍ ഇരുപത്തി അഞ്ചു ഗ്രാം ഇഞ്ചി ചതച്ചു ചേര്‍ത്തു മധുരത്തിന് ശര്‍ക്കര ചേര്‍ത്തു തിളപ്പിച്ച്‌ കാപ്പി പോലെ കുടിച്ചാല്‍ ചുമ കഫശല്യം കുറയുന്നു ഇതിന്‍റെ പൊടിയും ആള്‍ക്കാര്‍ ചോദിച്ചു വാങ്ങും.

ഏകനായി ജീവിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കും പറ്റുന്നൊരു ജോലിയുണ്ട് ഉരലില്‍ ഇടിച്ചെടുത്ത .മഞ്ഞള്‍ മുളക് മല്ലി ഇവ കൊണ്ട് മീന്‍കറി വെച്ചാല്‍ കൊതിയൂറും രുചിയാണ് സാമ്പാര്‍ രസം ഇവയിലൊക്കെ ഇത്തരം പൊടി ചേര്‍ത്താല്‍ നല്ല രുചി വന്നു ചേരും .ഇങ്ങിനെ ഇടിച്ച പൊടി വില്‍പ്പന നടത്തുക ഒറ്റയ്ക്ക് തന്നെ ചെയ്യാം കുറെ ആള്‍ക്കാര്‍ വാങ്ങാന്‍ ഉണ്ടാകും മറ്റൊന്നും കൊണ്ടല്ല മായം ചേര്‍ക്കാത്ത അസ്സല്‍ വസ്തു കിട്ടുമല്ലോ എന്നോര്‍ത്തു തന്നെ .

ഒരു ഗുണം ഉണ്ട് ഇതു ചെയ്യുന്നവന്‍ അറ്റാക്ക് വരാനുള്ള സാധ്യത വളരെ കുറയുന്നു നല്ല ആരോഗ്യo തനിക്കും നാട്ടാര്‍ക്കും ഉണ്ടാകും വേണമെങ്കില്‍ അരിപ്പൊടിയും ഇടിച്ചു കൊടുക്കാം .കുരുമുളക് അടക്കം പലതും നാടന്‍ ഉരലില്‍ പൊടിച്ചു കൊടുക്കുക . നിങ്ങള്‍ കാരണം കുറെയെണ്ണം നല്ലത് കഴിച്ചു നന്മ ചെയ്തു ജീവിക്കട്ടെ .മര ഉരല്‍ ആണെങ്കില്‍ വളരെ നല്ലത് .പേഴ് മരത്തിന്‍റെ ആണെങ്കില്‍ നല്ല പ്രതിരോധ ശക്തി ഉണ്ടാകും രുചിയും ഗുണവും കൂടും ഏറെ ക്കാലം കേടാകാതെ ഇരിക്കും . ഒരിക്കലും കരണ്ട് പണി മുടക്കും എന്ന് പേടിക്കേണ്ട .

മറ്റൊന്ന് മര ഉരലും ഉലക്കയും ഉണ്ടാക്കുക എന്നതാണ് ഏറെ ആവിശക്കാര്‍ ഉണ്ട് എന്നതാണ് അത്ഭുതം കല്ലുരല്‍ അത്രയ്ക്ക് ചിലവാകില്ല മര ഉരലുകള്‍ നാട്ടു വൈദ്യന്മാര്‍ വാങ്ങും എന്നതാണ് മറ്റൊരു സത്യം .

വാളന്‍ പുളിയാണ് സാധാരണ ഉരലിനു പറ്റിയത് .പേഴ് തെങ്ങ് പൂവം എന്നിവ ഉപയോഗിക്കാം മരപ്പണിക്കാര്‍ ഇതു നിര്‍മ്മിച്ച്‌ കൊടുത്തു തൊഴില്‍ ആക്കുക പുളി തമിഴ് നാട്ടില്‍ ഏറെയുണ്ട് .

ഏറെ ആശയങ്ങള്‍ ഉള്ളവരാണ് നമ്മള്‍ എല്ലാവരും കഴിയുന്നതും അത് പങ്കു വെക്കുക .നിങ്ങളുടെ ഒരു വാക്കായിരിക്കും ചിലപ്പോള്‍ മറ്റൊരാളെ ഉയര്‍ത്തുന്നത് . അത് ഗ്രൂപ്പില്‍ അറിയിക്കുക .ഒരു ലക്ഷം രൂപ മുടക്കി ചെയ്യാവുന്ന ചക്കിലെ എണ്ണ മുതല്‍ പലതുമുണ്ട്

അനുയോജ്യമായ ഭൂമി ഉണ്ടായിട്ടും കൃഷി ചെയ്യാത്ത ഭൂമി വാങ്ങി അതില്‍ ഹരിതാഭ വിടര്‍ത്തി ആ ഭൂമിയെ മറിച്ചു വില്ക്കുന്ന സത്യമായ റിയല്‍ എസ്റ്റെറ്റു വരെ നിങ്ങളുടെ മുന്നില്‍ കിടപ്പുണ്ട് .മരിച്ച നിലയില്‍ കിടക്കുന്ന ഒരു ഭൂമിയെ നിങ്ങള്‍ വാങ്ങി അതിനെ കൃഷിക്ക് അനുയോജ്യമാക്കി മറ്റൊരാളെ എല്പ്പിക്കുക എന്നത് ദൈവം ഇഷ്ട്ടപെടുന്ന ഒന്നാണ് .ആ ജോലിയില്‍ നിങ്ങളുടെ കൂലി വാങ്ങുന്നത് ഒരു വിധത്തിലും തെറ്റല്ല . ആ പാടം ഉഴുകുമ്പോള്‍ തന്നെ കൊക്കുകള്‍ പറന്നെത്തുന്നത് എന്നെ അത്ഭുതപ്പെടുത്തിയട്ടുണ്ട് .ആ പരിസരത്തു ഇല്ലാത്ത ജീവികള്‍ അവിടെ എത്തുന്നു ഇനി ഒരികളും കാണില്ല എന്ന് കരുതിയ ചില മീനുകള്‍ അവിടേക്ക് എത്തുന്ന കാഴ്ചകള്‍ ഇതൊക്കെ പ്രകൃതിക്ക് തിരിച്ചു കൊടുക്കുന്ന ജോലി നിങ്ങള്‍ ചെയ്യുക .ആശയങ്ങള്‍ ഏറെയുണ്ട് .അത് എല്ലാവരില്‍ നിന്നും പുറത്തു വരാന്‍ നിങ്ങള്‍ എല്ലാവരും ചര്‍ച്ചയില്‍ പങ്കെടുക്കുക.

ജലം കിട്ടാത്ത ഒരു പ്രദേശത്തു ഭൂമിക്കു വളരെ വിലക്കുറവു ആയിരിക്കും അത്തരം മലം പ്രദേശങ്ങളില്‍ ഭൂമി വാങ്ങി മലയുടെ മുകളില്‍ വലിയൊരു തടാകം നിര്‍മ്മിച്ച്‌ ഒരാളെ എനിക്കറിയാം അയാളെ മണ്ടന്‍ എന്നാണു പലരും വിളിച്ചത് മരുഭൂമിയില്‍ മത്സ്യ കൃഷി ചെയ്യുന്ന മണ്ടന്‍ എന്ന് പലര്‍ക്കും തോന്നാം തടാകത്തിലെ അല്‍പ്പം മണ്ണ് മാത്രം അയാള്‍ വിറ്റ് എന്നതല്ലാതെ ബാക്കി 99% നഷ്ട്ടം അഞ്ചു വര്ഷം അയാള്‍ ആ ഭൂമിയിലേക്ക് തിരിഞ്ഞു നോക്കിയില്ല മൂന്നാം വര്ഷം മുതല്‍ അവിടെത്തെ കിണറുകളില്‍ വെള്ളം ഉണ്ടാകാന്‍ തുടങ്ങി .കാരണം മുകളിലെ തടാകത്തില്‍ ജലം നിറയാന്‍ തുടങ്ങിയിരുന്നു .ഇപ്പോള്‍ ആ ഭൂമിയുടെ ഭാഗങ്ങളില്‍ വൃക്ഷങ്ങള്‍ വളരാന്‍ തുടങ്ങി വരണ്ട ഭൂമിയെ മരതകം ചാര്‍ത്തുന്ന ഈ പ്രവര്‍ത്തി കഴിവുള്ളവര്‍ ചെയ്യുക അത്തരം ആശയപരമായ കഴിവുകള്‍ ഉണ്ടെങ്കില്‍ ആ വഴികള്‍ നിങ്ങള്‍ക്ക് ചിന്തിക്കാം.

ഒരിക്കലും ലാഭം ചിന്തിക്കരുത് അത് നിങ്ങള്‍ അറിയാതെ തന്നെ വന്നു ചേര്‍ന്നു കൊള്ളും ധര്‍മ്മ മാര്‍ഗ്ഗം മാത്രം ചിന്തിക്കുക മനസമാധാനം വന്നു ചേരും മറ്റുള്ളവരുടെ പ്രാര്‍ത്ഥന കൊണ്ട് ആരോഗ്യവും കൈവരും .

2020, മേയ് 22, വെള്ളിയാഴ്‌ച

സാധരണ ജീവിത രീതി


ജീവിതം എന്നു പറഞ്ഞാൽ എന്തൊക്കെയോ നേടുക അങ്ങനെയാണ് നമ്മൾ പഠിച്ചിരിക്കുന്നു, ചെറുപ്പത്തിൽ നല്ലതായി പഠിക്കുക, പഠിച്ചു നല്ല certificate നേടുക, പിന്നെ അടിപൊളി ജോലി,വാഹനം മേടിക്കുക, നല്ല കല്യാണം കഴിക്കുക, ജോലിയിൽ വീണ്ടും ഉയരുക, കുട്ടികൾ, വീട് വയ്ക്കുക, ബാങ്ക് ബാലൻസ്, വരുമാനം വർധിപ്പിക്കുക, കുടുംബ ജീവിതം ഭദ്രമാകുക, കുട്ടികൾ പഠിത്തം, ബന്ധുക്കളെ സന്തോഷിപ്പിക്കുക, ജോലിയിൽ വീണ്ടും വീണ്ടും പ്രെമോഷൻ മേടിക്കുക, അധിക വരുമാനം നേടുക, പ്രാർത്ഥന, ആരോഗ്യ പരിരക്ഷ, വർധിക്യം, പിന്നെ കുറച്ചു സാമൂഹ്യ കാര്യം ചെയ്ക, മരിച്ചവരെ എല്ലാം കാണാൻ പോകുക, മരിക്കുക...

പിന്നീടുള്ള ജീവിതം മതം ബുക്കിൽ എഴുതിയത് അതു സത്യം ആണോ എന്ന് പറയാൻ കഴയില്ല, കാരണം അനുഭവിച്ചവരെ നമ്മൾ കണ്ടിട്ടില്ല അതുകൊണ്ടു, പിന്നെ മതി ഭ്രമത്തിൽ യുള്ളവർ അതുപൂർണമായി വിശ്വസിച്ചു ജീവിക്കുന്നു.

ജീവിതം എന്ന കാഴ്ചപ്പാട് നമ്മൾ മുകളിൽ വിവരിച്ച പോലെയാണ്, പലതും നേടാൻ നമ്മൾ മുൻപോട്ടു പോകുമ്പോൾ ചിലതു നമ്മൾ നേടിയത് നമ്മിൽ നിന്നും പൊഴിഞ്ഞു പോകും, അവിടെയാണ് നമ്മൾ തകരുന്നത് നഷ്ടപ്പെട്ട നേടാണോ അതോ മുൻപോട്ട് കുതികണോ?

നഷ്ടപ്പെട്ടത് നേടാൻ പുറകോട്ടു പോയാൽ ചിലപ്പോൾ അതു നശിച്ചു പോയി കാണും, അല്ല എങ്കിൽ അതിന്റെ സ്ഥാനത്തു പുതിയത് വയ്ക്കുക, അതു കഴിഞ്ഞു വീണ്ടും നിങ്ങൾ മുൻപോട്ടു ഓടുമ്പോൾ നിങ്ങൾ ഒത്തിരി പുറകിൽ പോയി എന്ന് തോന്നും....ചിലർ വീണ്ടു ഓടി കൊണ്ടേ ഇരിക്കും, ചിലർ മറ്റുള്ളവരുടെ പഴി പറഞ്ഞു ഇരിക്കും. രണ്ടിന്റെ അവസാനം മരണം ആണ്.

ജീവിതം എന്നുള്ളത് നശ്വരമായ ഒരു കാര്യമാണ്, അതിന്റെ ആദിയും അവസാനവും നമ്മൾക്ക് അറിയാം എങ്കിൽ ഇതിനു വേണ്ടിയാണോ നമ്മൾ ഇത്രെയും മനസ്സു തലത്തിൽ ബുദ്ദിമുട്ടി ജീവിക എന്ന തോന്നും.

ദൈവം തന്ന ജീവിതം പരമാനന്ദ തലത്തിൽ ജീവിക്കുക, അതിനു വേണ്ടിയാ അറിവുകൾ നേടുക

2020, മേയ് 17, ഞായറാഴ്‌ച

സ്വയം അറിയുക" (ഞാൻ ആര്? )


" എന്നത് പ്രഥമ ലക്ഷ്യമായാൽ അൽപ്പം വൈകിയാലും നമുക്ക് ജീവിതരഹസ്യം അറിയാൻ കഴിയും.

സത്യം അറിയുക എന്ന ലക്ഷ്യം മാത്രമേ എന്നെന്നും ഒരു മനുഷ്യന് ഉപകരിക്കുകയുള്ളൂ. അല്ലാതെയുള്ള എല്ലാ ലക്ഷ്യങ്ങളും താത്കാലികവും നൈമിഷിക സുഖം മാത്രം നൽകുന്നവയുമാണ്. സത്യം അനുഭവം ആകുമ്പോൾ ബോധം എന്ന മഹാസത്യം സ്വന്തം അനുഭവമായി മാറുന്നു. അതിന് ശേഷം മാത്രമാണ് ഒരു മനുഷ്യ ജന്മം യഥാർത്ഥ ജീവിതം ആരംഭിക്കുന്നത്. പിന്നീടുള്ള ജീവിതം അതിമനോഹരമായ് മാറുന്നു.

വിട്ടുവീഴ്ച ചെയ്യാനുള്ള മനസ്സും പ്രാർത്ഥനയും യഥാർത്ഥ സത്യത്തിലേക്ക് എളുപ്പം നയിക്കുന്നതാണ്. നന്ദി

......

ഉത്തമഗുരു


*

ഗുരുവിനെ കണ്ടെത്താന്‍ പറ്റിയില്ലെങ്കില്‍ വിഷമിക്കേണ്ട മനസില്‍ നന്മ ഉണ്ടെങ്കില്‍ അത് തന്നെ ഉത്തമ ഗുരു. ഒാരോ മനുഷ്യന്റെ ഉള്ളിലും ഒരു ആന്തരിക ഗുരു ഉണ്ട്.

അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം.


ഓ, ഒരു മൂഡില്ല. ഇന്നു വേണ്ട, നാളെയാകട്ടെ. വല്ലാത്ത ക്ഷീണം, അൽപം കൂടി കിടക്കട്ടെ. എന്തൊരു മഴ, ഇന്നിനി വേണ്ട. ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല, ഇതു മുഴുവൻ ഞാനെങ്ങനെ ചെയ്തു തീർക്കും. നാളെത്തൊട്ടാകട്ടെ ചെയ്തു തുടങ്ങാം..

ലക്ഷ്യങ്ങളുടെ വഴിയിൽ തടസ്സം സൃഷ്ടിച്ചു കൊണ്ട് അലസത പിടി മുറുക്കുമ്പോൾ മനസ്സിലേക്കെത്തുന്ന ചിന്തകളാണിവ. ജീവിതത്തിൽ അത്യാവശമായി ചെയ്തു തീർക്കേണ്ട കാര്യങ്ങളുളളപ്പോൾ അത് മാറ്റിവച്ചിട്ട് നിസാരമായ കാര്യങ്ങളുടെ പിന്നാലെ ഇത്തരക്കാർ നീങ്ങും. ടിവിയും ഫോണും വാട്ട്സ് ആപ്പും ഫെയ്സ് ബുക്കുമെല്ലാം അലസതയുടെ ആധിക്യം കൂട്ടും. അത്യാവശമായി ചെയ്യേണ്ട കാര്യത്തിനായി തയാറെടുക്കുമ്പോഴായിരിക്കും വെറുതെ ഫെയ്സ് ബുക്ക് ഒന്നു നോക്കാൻ തോന്നുന്നത്. അതോടെ സുഹൃത്തുക്കളുടെ പോസ്റ്റുകളും കമന്റുകളും ലൈക്കുകളും നോക്കി സമയം പാഴാക്കുന്നു. ദിവസവും മണിക്കൂറുകളോളം ഇങ്ങനെ സോഷ്യൽ മീഡിയായിൽ കഴിയുമ്പോൾ ചെയ്യേണ്ട പല കാര്യങ്ങളും പാതിവഴിയിലാകുന്നു. അതോടെ ചെയ്തു തീർക്കേണ്ടവ തീർത്തില്ലല്ലോയെന്ന ചിന്ത മനസ്സിൽ നിറയുമ്പോൾ ഇടയ്ക്കിടെ അത് ഉത്കണ്ഠയ്ക്കും കാരണമാവുന്നു. ഒപ്പം സമാന സാഹചര്യത്തിലുളളവർ മികച്ച നേട്ടങ്ങൾ കൈവരിക്കുമ്പോൾ അലസത മൂലം എത്തിപ്പെടാവുന്ന നേട്ടങ്ങൾ അകലുകയും ചെയ്യും. ഇത് മറ്റുളളവരോട് അസൂയ ഉണ്ടാക്കുകയും സ്വയം അപകർഷതാബോധവും ആത്മവിശ്വാസക്കുറവും സൃഷ്ടിക്കുകയും ചെയ്യും.

തുടർച്ചയായ ജോലിയും മറ്റും ചെയ്ത് ക്ഷീണിച്ച ശേഷം അൽപസമയം അലസമായി ഇരിക്കുന്നത് പോസിറ്റീവായ കാര്യമാണ്. ശരീരത്തിനും മനസ്സിനും അത് കൂടുതൽ ഊർജം പ്രദാനം ചെയ്യും. എന്നാൽ രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ രാത്രി കിടക്കുന്നതു വരെ ക്രിയാത്മകമായി ഒന്നും ചെയ്യാതെ ടിവിയുടെ മുമ്പിലും സോഷ്യൽ മീഡിയായിലും ചാറ്റിങ്ങിലും ഫോണിലും മറ്റുമായി സമയം ചെലവഴിക്കുമ്പോൾ അത് പ്രായത്തിൽ യൗവ്വനമായവരെ പോലും വാർധക്യം നിറഞ്ഞ മനസ്സിലേക്ക് നയിക്കുന്നു. അലസന്റെ മനസ്സ് പിശാചിന്റെ പണിപ്പുരയാണെന്ന് പറയാറുണ്ട്. രാവിലെ വൈകി എഴുന്നേൽക്കും. എഴുന്നേറ്റാലുടൻ ആദ്യം സ്മാർട്ട് ഫോണെടുത്ത് ഫെയ്സ് ബുക്കും വാട്ട്സ് ആപ്പും ചെക്ക് ചെയ്യും. താമസിച്ച് പ്രഭാത കൃത്യങ്ങൾ ചെയ്യും. ഭക്ഷണം കഴിക്കാൻ പ്രത്യേകിച്ച് സമയമൊന്നുമില്ല. കുറേ നേരം ടിവിയുടെ മുമ്പിലിരിക്കും. പത്രം വന്നാൽ പിന്നെ അതുമായി കുറേ സമയം. ഭക്ഷണം കഴിച്ചാൽ ഒന്നുകിടക്കണമെന്ന് തോന്നും. വീണ്ടും വിശ്രമം. മണിക്കൂറുകൾ കഴിഞ്ഞാവും എഴുന്നേൽക്കുക. എഴുന്നേറ്റാൽ വീണ്ടും ഭക്ഷണം. ചിലപ്പോൾ പുറത്തേക്ക് ഒന്നുപോയെന്നിരിക്കും. വീണ്ടും ടിവി, സോഷ്യൽ മീഡിയ. ഒടുവിൽ രാത്രി വൈകി ഉറക്കം. അലസത മുഖമുദ്രയാക്കിയ ചിലരുടെ ജീവിതചര്യയാണിത്. അലസതയ്ക്ക് പ്രായഭേദമൊന്നുമില്ല. വിദ്യാർഥി മുതൽ റിട്ടയർ ചെയ്തവരുടെ വരെ ജീവിതത്തിൽ അവരെ ഇത് പിടിമുറുക്കുന്നു.

പറമ്പിൽ അത്യാവശം റബർ ഉളളത് കൊണ്ട് വരുമാനത്തിന് മുട്ടില്ല. കാര്യമായ പരിചരണം റബറിന് ആവശ്യമില്ലാത്തത് കൊണ്ട് രാവിലെ റബർ വെട്ടിക്കഴിഞ്ഞാൽ പിന്നെ ഫ്രീയാണ്. അതോടെ അൽപം രാഷ്ട്രീയം. പിന്നെ കാര്യമായി ഒന്നും ചെയ്യാനില്ലാതെ വീട്ടിൽ. വളരെ നാൾ വിദേശത്ത് ജോലി ചെയ്തതാണ്. നാട്ടിലെത്തി ബാങ്കിൽ പണം ഫിക്സ്ഡ് ഡിപ്പോസിറ്റ് ഇട്ടിട്ടുണ്ട്. അതിന്റെ പലിശ നല്ലൊരു തുക മാസം കിട്ടും. അതോടെ അതും വാങ്ങി ജീവിതം. റിട്ടയർമെന്റിന് ശേഷം, വൊളന്ററി റിട്ടയർമെന്റ് എടുത്തതിന് ശേഷം, കെട്ടിട വാടകയും മറ്റുമായി അത്യാവശം വരുമാനമുളളപ്പോൾ, ജോലിക്കായി കാത്തിരിക്കുന്ന കാലം, പഠനകാലയളവിൽ, ജോലിക്കിടെ……ഒക്കെ അലസത പലരിലും വേര് പടർത്തുന്നു.

കാരണം പലതാണെങ്കിലും അലസത ഒരാളുടെ മനസ്സിന്റെ ശക്തിയെ കാർന്നുതിന്നുന്നു. നിഷേധാത്മക വികാരങ്ങളായ അസൂയ, അസഹിഷ്ണുത, അകാരണമായ ദേഷ്യം തുടങ്ങിയവ ഒരാളിൽ സൃഷ്ടിക്കപ്പെടുന്നതിനും ചെയ്യുന്ന കാര്യങ്ങളിൽ ആത്മവിശ്വാസം കുറയുന്നതിനും അലസത ഇടയാക്കുന്നു. അലസരായവർ സ്വയം വിലമതിക്കുകയില്ല. അതുകൊണ്ട് തന്നെ ഇത്തരക്കാർക്ക് ആത്മാഭിമാനം കുറവായിരിക്കും. എന്തിനേയും ഏതിനേയും ഇത്തരക്കാർ വിമർശിക്കും. താൻ ആഗ്രഹിച്ച ജീവിതമല്ല ഇപ്പോൾ നയിക്കുന്നതെന്ന ചിന്ത ഇത്തരക്കാരിൽ ഇടയ്ക്കിടെ വരുന്നതിനാൽ മറ്റുളളവരുമായി സ്വയം താരതമ്യപ്പെടുത്തി അവരുടെ ഒപ്പം താൻ എത്തിയില്ലല്ലോയെന്ന ചിന്ത എപ്പോഴും കൊണ്ടു നടക്കും. ഇത് ആത്മവിശ്വാസം കുറയ്ക്കാൻ ഒരു കാരണമാണ്. പലപ്പോഴും പൊതുപരിപാടികളിൽ പങ്കെടുക്കാൻ ഇത്തരക്കാർ വിമുഖത കാണിക്കാറുണ്ട്. മറ്റുളളവരെ അഭിമുഖീകരിക്കാനുളള താൽപര്യക്കുറവാണ് കാരണം. ഒരൽപം ശ്രദ്ധിച്ചാൽ ജീവിതത്തിലെ ഏതു കാലഘട്ടത്തിലും അവസ്ഥയിലും അലസത മാറ്റി ജീവിതത്തെ ക്രിയാമ്തകമാക്കി മാറ്റാൻ സാധിക്കും. ക്രിയാത്മക ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും ഐശ്വര്യവും ഉയർച്ചയും ഉണ്ടാകും. അതിനുളള വഴികൾ.

1. ലക്ഷ്യങ്ങൾ കാണുക.

ജീവിതത്തിൽ വ്യക്തമായ ലക്ഷ്യങ്ങൾ കാണുക. കുടുംബ ജീവിതം, ജോലി, ബിസിനസ്, ശാരീരിക - മാനസിക ആരോഗ്യം, വിദ്യാഭ്യാസം, കുടുംബാംഗങ്ങളുടെ കാര്യങ്ങൾ എന്നിവയിലൊക്കെ വ്യക്തമായ ലക്ഷ്യങ്ങൾ മനസ്സിൽ കാണുക. ആ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് സമയം നിശ്ചയിക്കുക. ഒരു ഡയറിയിൽ കുറിച്ചിട്ട് ഓരോന്നായി പൂർത്തിയാക്കുക.

2. ലക്ഷ്യങ്ങളെ വിഭജിക്കുക.

ചിലപ്പോൾ നിങ്ങളുടെ ലക്ഷ്യങ്ങൾ വലുതാണെന്ന് തോന്നിയേക്കാം. ഉദാഹരണത്തിന് പിഎച്ച്ഡി ചെയ്യുകയാണ് നിങ്ങളെന്ന് കരുതുക. അവിടെ ലക്ഷ്യങ്ങളെ പലതായി വിഭജിക്കുക. ഓരോ ചെറിയ ഭാഗങ്ങൾ ചെയ്യുക. ഇപ്പോൾ തീസീസ് എഴുതേണ്ട ഘട്ടത്തിൽ അതിന് മുമ്പായി ചെയ്യേണ്ട ഡേറ്റാ കളക്ഷനും സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസും മറ്റും പൂർത്തിയാക്കുക. അപ്പോൾ പടിപടിയായി ലക്ഷ്യത്തിലെത്താം. ലക്ഷ്യത്തെ ഒറ്റയടിക്ക് പിടിക്കാൻ നോക്കാതെ ഓരോ ദിവസവും കുറേശ്ശെ കുറേശ്ശെയായി ചെയ്യുക. പലതുളളി പെരുവെളളം എന്നാണല്ലോ ചൊല്ല്.

3. ഉറക്കം വിശ്രമം.

ആവശ്യത്തിന് ഉറക്കം, വിശ്രമം എന്നിവ ആവശ്യത്തിന് വേണം. അമിതമായാൽ അമൃതും വിഷമാണ്. എപ്പോഴും ഉറക്കം തൂങ്ങിയിരുന്നാൽ അത് നിങ്ങളുടെ ക്രിയാത്മക ശേഷി നശിപ്പിക്കും. രാവിലെ നല്ല ശുദ്ധവായു ശ്വസിച്ച് അൽപദൂരം നടക്കുക. ആ ഒരു ഊർജം ദിവസം മുഴുവൻ നിങ്ങളുടെ പ്രവർത്തനത്തിൽ പ്രതിഫലിക്കും.

4. പ്രചോദനം അത്യാവശ്യം.

ചിലപ്പോൾ വേണ്ടത്ര പ്രചോദനം ലഭിക്കാത്തത് കൊണ്ടാവും ഒന്നും ചെയ്യാൻ തോന്നാത്ത അവസ്ഥ. നല്ല പ്രചോദനാത്മക പുസ്തകങ്ങൾ, മഹാന്മാരുടെ ജീവചരിത്രങ്ങൾ എന്നിവ വായിക്കുക, ട്രെയ്നിങ്ങുകളിൽ പങ്കെടുക്കുക, പ്രചോദനാത്മക വീഡിയോകളും പ്രചോദനമേകുന്ന സിനിമകളും കാണുക വഴിയൊക്കെ ജീവിതത്തിൽ പുതിയ കാര്യങ്ങൾ ചെയ്യുന്നതിനുളള ഊർജവും പ്രചോദനവും ലഭിക്കും.

5. നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുക.

നിങ്ങൾ ചെയ്യാൻ പോകുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടുളള തടസ്സങ്ങളെയും ബുദ്ധിമുട്ടുകളേയും കുറിച്ച് ചിന്തിക്കാതെ, ലക്ഷ്യം നേടിയെടുത്താലുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുക. ഇത് മനസ്സ് ലക്ഷ്യത്തിലുറപ്പിക്കാനും അലസത മാറ്റി പ്രവർത്തിക്കാനും സഹായിക്കും.

6. നിഷ്ക്രിയമായാൽ സംഭവിക്കുന്നത്.

നിങ്ങൾ അലസതയോടെ പ്രവർത്തിച്ചാൽ ജീവിതത്തിൽ സംഭവിക്കുന്ന നഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കുക. ഇത് പ്രവർത്തിക്കാൻ പ്രേരണ നൽകും.

7. ഒരു സമയത്ത് ഒന്ന്.

ഒരു സമയത്ത് ഒരു കാര്യത്തിൽ ഫോക്കസ് ചെയ്യുക. ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ടെന്ന ചിന്ത പെട്ടെന്ന് മനസ്സ് മടുപ്പിക്കും. അതോടെ ഒന്നും ചെയ്യാനുളള മൂഡ് ഇല്ലാതാകും. ആകെ മടുപ്പും ക്ഷീണവുമാകും. എന്നാൽ ചെറുതാണെങ്കിലും ഓരോ കാര്യങ്ങൾ പൂർത്തിയാക്കുമ്പോൾ അത് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും. ഒപ്പം ലക്ഷ്യത്തോട് അടുപ്പിക്കുകയും ചെയ്യും.

8. വിഭാവനം ചെയ്യുക.

നിങ്ങൾ ചെയ്യാൻ പോകുന്ന കാര്യം മികച്ച രീതിയിൽ ചെയ്യുന്നതായി ഇടയ്ക്കിടെ മനസ്സിൽ വിഭാവനം ചെയ്യുക. ഇത് നിങ്ങളുടെ മനസ്സിനെ ഊർജവൽക്കരിക്കും. ഒപ്പം യഥാർഥ ലക്ഷ്യം നേടിയെടുക്കാനുളള ആത്മവിശ്വാസം പകരും.

9. മനസ്സിനെ ധൈര്യപ്പെടുത്തുക.

നിങ്ങളേക്കുറിച്ച് തന്നെയുളള നല്ല വാക്കുകൾ ഇടയ്ക്കിടെ മനസ്സിനോട് ആവർത്തിച്ചു പറയുക. പഴയ കാലനേട്ടങ്ങളാവാം. മറ്റുളളവർ നിങ്ങളേക്കുറിച്ച് പറഞ്ഞ നല്ല വാക്കുകളാവാം, അത് ഇടയ്ക്കിടെ പറയുന്നത് ശീലമാക്കുക. പഴയ കാലനേട്ടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഓർമ്മകളും ഇടയ്ക്കിടെ പൊടിതട്ടിയെടുക്കുന്നതും നിങ്ങളെക്കുറിച്ചുളള പോസിറ്റീവ് ചിന്ത വർധിപ്പിക്കാനും ക്രിയാത്മകമായി പ്രവർത്തിക്കാനും സഹായിക്കും.

10. നാളത്തേക്ക് മാറ്റിവെയ്ക്കരുത്.

ഇന്ന് വേണ്ട നാളെ ചെയ്യാം എന്ന തരത്തിലുളള ചിന്തകളെ മനസ്സിൽ നിന്ന് പിഴുതെറിയുക. ഇപ്പോൾ ചെറുതായെങ്കിലും തുടക്കമിടാം എന്ന് ചിന്തിക്കുക. പ്രവർത്തിക്കുക.

11. വിജയികളിൽ നിന്ന് പാഠം പഠിക്കുക.

ജീവിതത്തിലെ വിവിധ മേഖലകളിൽ വിജയം വരിച്ചവർ എങ്ങനെ പ്രവർത്തിച്ചുവെന്ന് മനസ്സിലാക്കുക. നല്ല ആളുകളുമായി സംസർഗം പുലർത്തുക. ഇത് വിജയികളുടെ ശീലങ്ങൾ സ്വന്തമാക്കാൻ സഹായിക്കും.

12. സമയം കൊല്ലികൾ വേണ്ട.

ടിവി, സോഷ്യൽ മീഡിയ, ഫോൺ, ചാറ്റിങ്, പരദൂഷണം പറച്ചിൽ എന്നിവ വഴിയായി അനാവശ്യമായി സമയം കളയുന്നത് ഒഴിവാക്കുക. ടിവിയും സോഷ്യൽ മീഡിയായും ഫോണും ആവശ്യത്തിന് മാത്രം ഉപയോഗിക്കുക.

13. ഇഷ്ടം സൃഷ്ടിക്കുക.

ഏതൊരു കാര്യം ചെയ്യണമെങ്കിലും അതിനോട് ആദ്യം നമുക്ക് ഇഷ്ടം തോന്നണം. നാം ചെയ്യേണ്ട കാര്യങ്ങളോട് ഇഷ്ടം തോന്നാൻ അതുമൂലമുളള പ്രധാന ഗുണങ്ങളെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ ജീവിതത്തിൽ ആ പ്രവർത്തിമൂലമുണ്ടാകാൻ പോകുന്ന ശുഭകരമായ മാറ്റങ്ങളെക്കുറിച്ച് സ്വപ്നം കാണുക. ഇത് ഒരു പ്രവർത്തി ചെയ്യാൻ തുടക്കമിടാനുളള ഊർജം മനസ്സിൽ സൃഷ്ടിക്കും.

14. ഒഴിവാക്കുന്നവയ്ക്കായി സമയം.

നിങ്ങൾ പലപ്പോഴും ചെയ്യേണ്ട കാര്യമാണെങ്കിലും ഒഴിവാക്കുന്ന ചിലതുണ്ട്. അവ ഏതൊക്കെയാണെന്ന് കണ്ടെത്തി ചെറിയ തുടക്കമിടുക. കുറേശ്ശെ കുറേശ്ശെയായി അവ ചെയ്യുന്നത് നിങ്ങളുടെ മനസ്സിലെ കുറ്റബോധവും മനഃസാക്ഷിക്കുത്തും മാറ്റി ജീവിതം ക്രിയാത്മകമാക്കും.

15. വഴിമാറ്റുന്ന ഘടകങ്ങളെ അകറ്റുക.

നിങ്ങൾ ക്രിയാത്മകമായി പ്രവർത്തിക്കുന്നതിന് തടസ്സമായി നിൽക്കുന്ന ശീലങ്ങൾ കണ്ടേക്കാം. മദ്യപാനം, പുകവലി, ചീട്ടുകളി, ചൂതുകളി, അമിത ഉറക്കം, അമിത ടിവി കാണൽ, അമിത സോഷ്യൽ മീഡിയ, ഫോൺ ഉപയോഗം എന്നിവ നിയന്ത്രിക്കുക. ഇത്തരം സാഹചര്യങ്ങളിലേക്ക് പോകാൻ പ്രേരണയുണ്ടാകുമ്പോൾ അവയിൽ നിന്ന് അകന്ന് നിൽക്കാനുളള മനക്കരുത്ത് നേടുക.

16. പ്രാർഥനയ്ക്ക് സമയം കണ്ടെത്തുക.

ഈശ്വരനോട് ചേർന്ന് നിൽക്കുന്നിടത്തോളം അവിടുന്ന് നമ്മുടെ ജീവിതത്തിൽ നല്ലത് വരുത്തുമെന്ന് ചിന്തിക്കുക. പ്രാർഥിക്കാൻ സമയം കണ്ടെത്തുക. ഇത് മനസ്സിലെ നിഷേധാത്മക വികാരങ്ങളെ അകറ്റി സ്നേഹവും പ്രതീക്ഷയും നിറയ്ക്കും. അലസതയും അസൂയയും മാറ്റാൻ ഈശ്വര സാന്നിധ്യം വഴിതെളിക്കും.

2020, മേയ് 15, വെള്ളിയാഴ്‌ച

'Seven years in Tibet'


1997 ൽ റിലീസ് ചെയ്ത 'Seven years in Tibet' എന്ന സിനിമയിൽ ടിബറ്റിലെ തുന്നൽക്കാരിയായ നായിക, നായകനായ യൂറോപ്യൻ പർവ്വതാരോഹകനോട് പറയുന്ന ഡയലോഗ്..

"നിങ്ങളുടെ സംസ്കാരത്തിൽ ഒരാൾ അയാളുടെ കഴിവുകളെ ഏത് വിധേനയും പരമാവധി ഉപയോഗപ്പെടുത്തി നേടുന്ന നേട്ടങ്ങളെയാണ് ആദരിക്കുന്നതെങ്കിൽ ഞങ്ങളുടെ സംസ്കാരത്തിൽ ഒരാൾ അയാളുടെ അഹംഭാവം (ഈഗോ) പരമാവധി ഉപേക്ഷിക്കുമ്പോഴാണ് ആദരിക്കപ്പെടുന്നത്. അതാണ് നമ്മുടെ സംസ്കാരങ്ങൾ തമ്മിലുളള വ്യത്യാസം".

യഥാർത്ഥ മുഖം - ഓഷോ


നിങ്ങളുടെ ഹൃദയത്തിലെ ഗാനം നിങ്ങൾ ആലപിക്കണം.നിങ്ങളുടെ നൃത്തം നിങ്ങൾ ചെയ്യണം. നിങ്ങൾ തികച്ചും നിങ്ങളുടെ വ്യക്തിത്വത്തിൽ നിൽക്കണം, അനുകരിക്കരുത്, കാർബൺ പകർപ്പ് ആകരുത്, നിങ്ങളുടെ യഥാർത്ഥ മുഖം നിങ്ങൾ കണ്ടെത്തണം, നിങ്ങളുടെ യഥാർത്ഥ മുഖം ലോകത്തിന് വെളിപ്പെടുത്താൻ നിങ്ങൾക്ക് കഴിയുന്ന നിമിഷം, നിങ്ങളുടെ ജീവിതം നിറവേറ്റപ്പെടും.അതിൽ നിന്ന് വളരെയധികം ആനന്ദം ഉയർന്നുവരും ....

ഓഷോ🌹