2016, മാർച്ച് 19, ശനിയാഴ്‌ച

Short Story- Comedy


ഒരിടത്ത് ഒരു രാജാവുണ്ടായിരുന്നു.

അദേഹത്തിന് 10 ഭീമാകാരന്മാരായ നായ്ക്കൾ ഉണ്ടായിരുന്നു. തൻറെ മന്ത്രിമാര് എന്തെങ്കിലുംതെറ്റു ചെയ്തു എന്ന് ബോധ്യപ്പെട്ടാൽ അവരെ ഈ നായ്ക്കളെ കൊണ്ട് കടിച്ചു കൊല്ലുകയായിരുന്നു അദേഹത്തിന്റെ രീതി.

അങ്ങനെയിരിക്കെ ഒരു ദിവസം ഏതോ ഒരു സുപ്രധാന കാര്യം തീരുമാനിക്കുനതിൽ ഒരു മന്ത്രിക്കു തെറ്റു പറ്റി.

അതിൽ കുപിതനായ രാജാവ് മന്ത്രിയെ നായ്ക്കൾക്ക് ഇട്ടുകൊടുക്കാൻ ഉത്തരവിട്ടു.

ഇത് കേട്ട മന്ത്രി രാജാവിനോട് അപേക്ഷിച്ചു..

``അല്ലയോ മഹാരാജൻ, ഞാൻ താങ്കളെ 10 വര്ഷമായി സേവിക്കുന്നതല്ലേ.. അടിയനു ഒരു 10 ദിവസം കൂടി ജീവിക്കാനുള്ള അനുവാദംതന്നാലും...! രാജാവ് അത് സമ്മതിച്ചു.

മന്ത്രി നായ്ക്കളെ സംരക്ഷിക്കുന്ന കാവൽക്കാരന്റെ അടുത്തു ചെന്നു..

അടുത്ത പത്തു ദിവസത്തേക്ക് നായ്ക്കളുടെ കാവൽക്കാരൻ ആവാൻ ആഗ്രഹംഉണ്ടെന്നു അറിയിച്ചു...

ഇത് കേട്ട് അമ്പരന്നു പോയ കാവൽക്കാരൻ മന്ത്രിയുടെ ആഗ്രഹം സാധിച്ചു.

മന്ത്രി എല്ലാ ദിവസവും നായ്ക്കൾക്ക് നല്ല ഭക്ഷണവും വെള്ളവും കൊടുത്തു.

അവയെ കുളിപ്പിക്കുകയുംഅവയുടെ കൂട് വൃത്തിയാക്കി സൂക്ഷിക്കുകയും ഒക്കെ ചെയ്തു...

അങ്ങനെ പത്തു ദിവസം കഴിഞ്ഞു..

മന്ത്രിയുടെ ശിക്ഷ നടപ്പാക്കേണ്ട ദിവസം എത്തി.

മന്ത്രിയെ നായ്ക്കൾക്ക് മുന്നിലേക്ക് എറിഞ്ഞു കൊടുക്കാൻ രാജാവ് ഉത്തരവിട്ടു..

ഭടന്മാർ രാജാവിന്റെ ഉത്തരവ് അനുസരിച്ചു..

പക്ഷെ..

നായ്ക്കളുടെ കൂട്ടിൽ കണ്ട കാഴ്ച എല്ലാവരെയും അമ്പരപ്പിച്ചു...

അതിക്രൂരന്മാരായ നായ്ക്കൾ മന്ത്രിയുടെ മുന്നിൽ വാലാട്ടി സ്നേഹം പ്രകടിപ്പിക്കുന്നു,മന്ത്രിയുടെ കാൽ പാദങ്ങൾ അവ നക്കുന്നു...

നായ്ക്കളുടെ പെരുമാറ്റംകണ്ടു ഒരു നിമിഷം സ്തബ്ധനായ രാജാവ് ദേഷ്യത്തോടെ അലറി ചോദിച്ചു...

ഈ നായ്ക്കൾക്ക് എന്ത് പറ്റി..?

ഇത് കേട്ട മന്ത്രി വിനീതനായി രാജാവിനോട് പറഞ്ഞു..

``അല്ലയോ മഹാരാജൻ.. ഞാൻ താങ്കളെ കഴിഞ്ഞ പത്തു വര്ഷക്കാലം സേവിച്ചു...

എന്നിട്ടും എന്നിൽ നിന്ന് ആദ്യമായി ഒരു തെറ്റു സംഭവിച്ചപ്പോൾ താങ്കൾ എനിക്ക്മരണ ശിക്ഷ വിധിച്ചു,

എന്നാൽ കഴിഞ്ഞ 10 ദിവസം ഞാൻ ഈ നായ്ക്കളെ പരിച്ചരിച്ചപ്പോൾ അവ എന്നോട് അതിന്റെ നന്ദി കാണിക്കുന്നു.. സ്നേഹം കാണിക്കുന്നു...!

രാജാവിനു തൻറെ തെറ്റു മനസിലായി...

അദേഹം അപ്പോൾ തന്നെ ആ നായ്ക്കളെ മാറ്റി 10 ചെന്നായ്ക്കളെ കൊണ്ടുവന്നു..

എന്നിട്ട് മന്ത്രിയെ അവയ്ക്ക് മുന്നിലിട്ടുകൊടുത്തു...!

പ്ലിംഗ്...!

ഗുണപാഠം:

കമ്മിറ്റിയുടെ തീരുമാനം അന്തിമമായിരിക്കും..

☺☺☺

2016, മാർച്ച് 1, ചൊവ്വാഴ്ച

ചെറുകഥ :ബോബൻ & മോളി


ബോബൻ & മോളി കുട്ടുകാർ ആണ് , അവർ ചെറുപ്പം മുതൽ ഒരിമിച്ചു വളർന്ന കുട്ടികളാണ്, ബോബൻ കൈയിൽ ധാരാളം മാർബിൾ കല്ലുകളുടെ ശേഖരണം ഉണ്ട് , അവൾടെ കൈയിൽ ധാരാളം സ്വീറ്റ്സ് ശേഖരണം ഉണ്ട്.

അവൻ പറഞ്ഞു നിന്റെ കൈയിൽ ഉള്ള മുഴുവൻ സ്വീറ്റ്സ് എനിക്ക് തരുകയാണ്‌ എങ്കിൽ എന്റെ കൈയിലുള്ള മുഴുവൻ മാർബിൾ നിനക്ക് തരുന്നതായിരികും എന്ന് , അവൾ അത് സമ്മതിച്ചു.

അവൻ വളരെ വലിയതും മനോഹാരവുമായ കല്ലുകൾ മാറ്റി വച്ചിട്ട് ബാകിയുള്ളത് അവൾക്ക് കൊടുത്തു . അവൾ സത്യം ചെയ്തതുപോലെ മുഴുവൻ സ്വീറ്റ്സ് അവനു കൊടുത്തു.

അന്ന് രാത്രയിൽ അവൾ വളരെ സന്തോഷവതിയായി ഉറങ്ങി, പക്ഷെ അവനു ഉറങ്ങാൻ കഴിഞ്ഞില്ല, അവൾ താൻ ചെയ്ത പോലെ സ്വീറ്റ്സ് ഒളിപ്പിച്ചു വച്ചിട്ടുണ്ടോ എന്നാ സംശയം കാരണം.

നിങ്ങളുടെ 100% സ്നേഹം കുടുംബത്തിനു കൊടുതില്ല എങ്കിൽ ,നിങ്ങൾ നിങ്ങൾടെ പങ്കാളിയെ സംശയികും അവരുടെ 100 % കുടുംബ ജീവിതത്തിനു നല്കുനില്ല എന്നും പറഞ്ഞു .. ഇതു നിങ്ങള്ടെ സുഹിർത്തു ബന്ധത്തിനും , ജോലിയിലും ബാധകമാണ്

2016, ഫെബ്രുവരി 22, തിങ്കളാഴ്‌ച

ഭൂമിയിലുള്ള ഓരോ വെക്തികും ഒരു കഥ ഉണ്ട്


ഒരു 24 വയസ്സുള്ള കുട്ടി ട്രെയിൻ ജനാലയിൽ കുടി കാണുന്ന കാഴ്ച കണ്ടിട്ട് ഉച്ചത്തിൽ ബഹളം വച്ചു

" ഡാഡി, നോക്കു മരങ്ങൾ എല്ലാം പിന്നില്ലോട്ടു പോകുന്നു "

ഡാഡി പുഞ്ചിരിച്ചു , ഒരു യുവ ദമ്പതികൾ സമിപത്തുള്ള സീറ്റിൽ ഇരിന്നു , 24 വയസ്സുള്ള കുട്ടിയുടെ ബാലിശമായ പെരുമാറ്റം കണ്ടിരിക്കെ, അവൻ വീണ്ടും ഉദ്ഘോഷിച്ചു...

"ഡാഡി , മേഘങ്ങൾ നമ്മോലോടൊപ്പം ഓടി വരുന്നു "

ദമ്പതികൾക്ക് മനസ്സിൽ ദേഷ്യം വന്നു , അവർ അവന്റെ ഡാഡി യോട് പറഞ്ഞു

നിങ്ങളുടെ മകനെ ഒരു നല്ല ഡോക്ടറെ കാണിച്ചു കൂടെ ? വൃദ്ധൻ പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു . ഞാൻ ചെയ്തു ഞങ്ങൾ ഇപ്പോൾ വരുന്നത് ആശുപത്രിയിൽ നിന്നുമാണ് , എന്റെ മകൻ ജന്മം കൊണ്ട് കുരുടനാണ് , ഇന്നു അവനു കണ്ണുകൾ ലഭിച്ചു.

ഭൂമിയിലുള്ള ഓരോ വെക്തികും ഒരു കഥ ഉണ്ട്. നിങ്ങൾ തീർച്ചയായും അവരെ അറിയാതെ വിധിക്കരുത്. പലപ്പോഴും സത്യം നമ്മളെ അതിശയിപ്പികും

2016, ജനുവരി 2, ശനിയാഴ്‌ച

മൈ ലൈഫ് ലിസ്റ്റ്


John Goddard എന്നാ 15 വയസുള്ള ബാലൻ തന്റെ ഡയറി യിൽ കുറിച്ച മുന്ന് വകുകളാണ് " മൈ ലൈഫ് ലിസ്റ്റ് " അതായിരുന്നു അതിന്റെ തലകെട്ട്. അതിന്റെ താഴെയായി അദേഹം തന്റെ ഈ ജീവിതത്തിൽ നേടിയെടുകണ്ട 127 ലക്ഷ്യം ഏഴുതി അതിൽ അദേഹം 109 ലക്ഷ്യം നേടികഴിഞ്ഞ ശേഷം ആണ് മരികുന്നെ. ആ ലക്ഷ്യം ഒന്നും വളരെ നിസാരവും, പെട്ടന്നു നേടിയെടുക്കാൻ കഴിയുന്നതുമ്മായിരുനില്ല. അതിൽ അടങ്ങിയത് ലോകത്തിലെ വലിയ അറിയപെടുന്ന പർവതത്തിന്റെ മുകളിൽ കയറുക , ലോകത്തെ ഏറ്റവും വേഗതയേറിയ വിമാനം പറപ്പികുക, അഞ്ച് മിനിട്ടിനകം ഒരു മൈൽ ഓടുക, ഒപ്പം മുഴുവൻ വിജ്ഞാനകോശം വായികുക.

2015, ഡിസംബർ 28, തിങ്കളാഴ്‌ച

ജീവിതത്തിൽ നമ്മൾ വിജയിച്ചാൽ


സൈസ് സീറോ എന്നാ തമിഴ് സിനിമയിൽ അനുഷ്ക ഷെട്ടി തന്റെ വണ്ണം കാരണം കല്യാണം നടകാതെ ബുദ്ധിമുട്ടുന്നത് കാണാം, തടി കുറയ്കാൻ നോക്കിയിട്ട് കുറയ്കാൻ കഴിയുന്നില്ല. ഇതു സർവസാധാരണമാണ് മറ്റുളളവരുടെ നെഗറ്റീവ് നോക്കി ഏതാണ്ട് വലിയ സംഭവം കണ്ടുപിടിച്ച മട്ടാണ് മികര്കും. വണ്ണം ഒത്തിരി കുടി കേട്ടോ പക്ഷെ അടുത്തു നില്കുന്ന സിക്സ് പായ്ക്ക് ആളിനെ നോകി നിങ്ങൾ ഗ്ലാമർ ആണ് എന്ന് ഇവർ പറഞ്ഞു കേൾകുന്നില്ല.

സൽമാൻ ഖാൻ നിങ്ങള്ക്ക് ഇഷ്ടം മാണോ എന്ന് ചോദിച്ചാൽ. എല്ലാരും പറയും ഇഷ്ടം മാണ് എന്ന്. എന്ത് കൊണ്ട് ഇഷ്ടം മാണ് എന്ന് ചോദിച്ചാൽ പറയും അദേഹത്തിന്റെ ബോഡി വർക്ക്‌ ഔട്ട്‌ സൂപ്പർ ആണ് എന്ന്. എന്ത് കൊണ്ട് അതു പോലെ ബോഡിയുള്ള മറ്റുലോരെ നമ്മൾ ഇഷ്ട പെടുനില്ല അത്ര മാത്രം. സൽമാൻ ഖാൻ നമ്മളെ താരതമ്യം ചെയുമ്പോൾ വളരെ ഉയർന്ന നിലവാരത്തിൽ ജീവിതം വിജയിപ്പിച്ച ഒരാൾ ആണ് ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചു അത് കൊണ്ടാണ്ണ്‍ നമ്മുടെ മനസ്സ് അയാളെ ഒത്തിരി ഇഷ്ട പെടുന്നെ. പക്ഷെ നമ്മുടെ ബുദ്ധിയാണ്ണ്‍ അയാൾടെ ബോഡി കാരണമാണ് നമ്മൾ ഇഷ്ടം പെടുന്നത് എന്ന് പറയുന്നെ.

ജീവിതത്തിൽ നമ്മൾ വിജയിച്ചാൽ നമ്മുക്ക് എല്ലാരുടെയും സ്നേഹം, ഇഷ്ടം , അങ്ങികാരമൊക്കെ കിട്ടും. അപ്പോൾ ആരും നമ്മൾടെ നെഗറ്റീവ് നോക്കി വിമര്ഷികില്ല. നമ്മൾ എന്നും കുടുതൽ വിജയിക്കാ അപ്പോൾ നമ്മ്ല്ടെ വിജയാമായിരികും പിന്നെ മറ്റുലോർക്ക് കാണാൻ കഴിയു..അപ്പോൾ നമ്മളെ തേടി ധാരാളം പ്രശംസകൾ വന്നുചേരും . നമ്മൾ എന്നും സന്തോഷത്തോടെ കൂടെ ഇരിക്കും.

2015, ഡിസംബർ 20, ഞായറാഴ്‌ച

Comedy


18 വയസ്സുള്ള അവിവാഹിതയായ ഒരു പെണ്‍കുട്ടി ഗർഭിണിയായി...☺

അടി...ഇടി..👊👊 കരച്ചിൽ...☺☺ വീട്ടിലാകെ ബഹളമയം....

"ഏതു നായിന്റെ മോനാടീ? പറയ്‌ എനിക്കറിയണം."-അമ്മ

പെണ്‍കുട്ടി ഫോണെടുത്ത് ഒരു കോൾ ചെയ്തു.☎

അര മണിക്കൂർ കഴിഞ്ഞപ്പോൾ വില കൂടിയ ഒരു കാർ മുറ്റത്തെത്തി. അതിൽനിന്നും മാന്യമായി വസ്ത്രം ധരിച്ച പക്വതയുള്ള ഒരാൾ ഇറങ്ങി വീട്ടിലേക്കു കയറിച്ചെന്നു...ലിവിംഗ് റൂമിൽ ഇരുന്നു...എന്നിട്ട് അച്ഛനോടും അമ്മയോടുമായി പറഞ്ഞു...

"നിങ്ങളുടെ മകൾ എല്ലാം എന്നോട് പറഞ്ഞു...എന്നാൽ എൻറെ ചില കുടുംബപ്രശ്നങ്ങൾ കാരണം ഇപ്പോൾ വിവാഹം ചെയ്യാൻ കഴിയില്ല...പക്ഷേ എന്റെ തെറ്റിന് ഞാൻ പരിഹാരം ചെയ്യും..പെണ്‍കുട്ടിയാണ് ജനിക്കുന്നതെങ്കിൽ എന്റെ രണ്ട് ഷോപ്പുകളും ഒരു ഫ്ലാറ്റും 1 കോടി രൂപ ബാങ്കിലും ഇട്ടു തരും.എന്റെ പാരമ്പര്യം നിലനിർത്താനായി ആണ്‍കുട്ടിയാണ് ജനിക്കുന്നതെങ്കിൽ എന്റെ രണ്ടു ഫാക്ടറികളും 5 കോടി രൂപയും തരും.ഇനി ഇരട്ടക്കുട്ടികളാണെങ്കിൽ ഓരോ ഫാക്ടറിയും 2 കോടി രൂപ വീതവും കിട്ടും...ഇനി അഥവാ ഗർഭം അലസിപ്പോവുകയാണെങ്കിൽ എന്തു വേണം? നിങ്ങൾ പറയൂ.."

അതുവരെ ഒന്നും മിണ്ടാതിരുന്ന അച്ഛൻ എഴുന്നേറ്റ് ആ മനുഷ്യന്റെ ചുമലിൽ കൈ വെച്ചിട്ട് പറഞ്ഞു... "അപ്പോൾ താങ്കൾക്ക് ഒന്നു കൂടി ശ്രമിക്കാം!"☺☺☺

2015, ഡിസംബർ 13, ഞായറാഴ്‌ച


അച്ഛനും അമ്മയും 2 മക്കളും അടങ്ങുന്ന ഒരു ഗൾഫ് കുടുംബം...

ഒരിക്കൽ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനു പോയി......

ഒരു മണിക്കൂറോളം അവരെല്ലാം അവിടെ ആസ്വദിച്ചു നടന്നു..

ഇതിനിടക്ക് തിക്കിലും തിരക്കിലുംപെട്ട് അവരുടെ മകനെ കാണാതായി...

അവർ അവനെ ഒരുപാട് തിരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല...

അവനെ കാണാതെ അവന്റെ അമ്മ നിലവിളിക്കാൻ തുടങ്ങിയിരുന്നു...

അന്വേഷണത്തിനൊടുവിൽ അവര്‍ പോലീസിനെ വിവരമറിയിച്ചു...

പോലീസ് വന്നു മണിക്കൂറുകൾക്കുള്ളിൽ അവനെ കണ്ടെത്തി മാതാപിതാക്കളെ ഏല്‍പിച്ചു...

കുട്ടിയെ തിരിച്ചു കിട്ടിയ ഉടനെ അമ്മയെയും മക്കളെയും ഫ്ലാറ്റിലേക്ക് പറഞ്ഞയച്ച്, അച്ഛൻ ട്രാവൽസിൽ പോയി നാട്ടിലേക്ക് 4 ടിക്കെറ്റ് ബുക്ക് ചെയ്തു...

ടിക്കറ്റ് കൈയ്യിൽ കിട്ടിയപ്പോൾ ഭാര്യ ആശ്ചര്യത്തോടെ ചോദിച്ചു.,

" അല്ല മനുഷ്യാ., നിങ്ങൾക്കിതെന്ത് പറ്റി., നാട്ടിലാരേലും മരിച്ചോ....??

പെട്ടെന്ന് നാട്ടിലേക്ക് പറക്കാൻ."....????

ഉടനെ അയാള്‍ പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു,..

"സ്വന്തം മകനെ 2 മണിക്കൂർ നേരത്തേക്ക് കാണാതായപ്പോൾ നീ എത്രമാത്രം വിഷമിച്ചു....?

അപ്പോൾ കഴിഞ്ഞ പത്ത് വർഷമായി നിന്റെ വാക്ക് കേട്ട് ഞാൻ നാട്ടിൽ പോകാത്തത് കാരണം, എന്നെ ഒരുനോക്കു കാണാതെ എന്റെ അമ്മ എന്തുമാത്രം വിഷമിക്കുന്നുണ്ടാകും".....?

അതിനു മറുപടിയായി അവള്‍ക്കൊന്നും പറയാനുണ്ടായിരുന്നില്ല.....

മാതാപിതാക്കളുടെമനസ്സ് തകർത്തിട്ടാരും അധികകാലം സുഖമായി ജീവിച്ചിട്ടില്ല ...

മിക്കവരും മാതാപിതാക്കളെ ദ്രോഹിക്കുന്നതിനു കാരണം ഭാര്യമാരുടെ തലയണമന്ത്രം ഒന്നുകൊണ്ട് മാത്രമാണ്.....

നിങ്ങള്‍ അച്ഛനമ്മമാരെ സ്നേഹിക്കുന്നുണ്ടെങ്കിൽ.,

കടമകൾ നിർവഹിക്കുന്നുണ്ടെങ്കിൽ അവർ ജീവിച്ചിരിക്കുമ്പോൾ ചെയ്യുക...

മരിച്ചു കഴിഞ്ഞിട്ടാണെങ്കിൽ ശത്രുക്കൾ പോലും കരയും, പിന്നെയാണോ മക്കൾ......